തിരുഗണിക-4 [Harshan] 4067

“ഒക്കെ രൂപയുടെ ഇഷ്ടം, ഞാൻ പറഞ്ഞെന്നെയുള്ളൂ”

ശതരൂപ അമുദന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.

“എന്താ ഇങ്ങനെ നോക്കണേ ?”

“ഞാൻ കൂട്ടുകാരിയല്ലേ , അപ്പൊ നോക്കിക്കൂടെ ”

“നോക്കിക്കോ ,,എന്നാലൂം ഇങ്ങനെയൊക്ക ആദ്യാ,,എനിക്കങ്ങനെ കൂട്ടുകാരികളായി ആരും തന്നെയില്ല ,അതോണ്ട് എങ്ങനെ പെരുമാറണമെന്നൊന്നും അറിയില്ല ”

“ഇങ്ങനെ തന്നെ പെരുമാറിയാൽ മതി അമുദാ ”

“രൂപേ ,,എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ എന്നോട് പറയണം കേട്ടോ”

“എന്തെ ഇഷ്ടമില്ലാത്ത വല്ലതും വരുമോ ?”

“എനിക്കറിയില്ല,,എനിക്കൊന്നും അറിയില്ല,,തെറ്റ് വന്നാ പറഞ്ഞാ ഞാൻ ക്ഷമ ചോദിക്കും,,അതിന്റെ പേരിൽ പെട്ടെന്ന് എന്നെ ഇട്ടേച്ചു പോകരുത്, അത്രയ്ക്ക് ഇഷ്ടാ ”

ശതരൂപ കൈ ചുണ്ടോടു ചേർത്ത് വെച്ച് പുഞ്ചിരിച്ചു.

“എന്തെ എന്നെ ഇങ്ങനെ ഇഷ്ടപെട്ടത്”

“അങ്ങനെ ചോദിച്ചാലൊന്നും അറിയില്ല,, ശതരൂപ എന്ന പേര് ചിരുത്തൻ വന്നു പറഞ്ഞപ്പോ തന്നെ ഇഷ്ടായി, അവിടെ വലിയ പ്രസിദ്ധയാണെന്നൊക്കെ കേട്ടിരുന്നു, എന്തായാലൂം ഇപ്പോ ഇങ്ങനെ കണ്ടുവല്ലോ”

“രൂപേ,,,”

“എന്താ അമുദാ”

“എന്റെ കൈയിലൊന്നു പിടിക്കുമോ ?”

“പിടിക്കാല്ലൊ”

അവൾ തളർന്ന കൈയ്യിൽ പിടിച്ചു

“അറിയുന്നുണ്ടോ ഞാൻ തൊടുന്നത് ”

“ഉണ്ട് ,,ദേഹത്തിനു ചലനമേ ഇല്ലാത്തതുള്ളൂ,,സംവേദനമൊക്കെയുണ്ട് ”

ശതരൂപ അത് കേട്ട് അമുദന്റെ കൈയിൽ പിടിച്ചു കൊണ്ട് മെല്ലെ തടവി.

അമുദൻ കണ്ണടച്ചു കിടന്നു.

“അമുദാ ,,ഇങ്ങോട്ട് നോക്കൂ ”

അമുദൻ അവളുടെ വിളി കേട്ട് കണ്ണുകൾ തുറന്നു ശതരൂപയെ നോക്കി.

“എന്തുണ്ടെങ്കിലും എന്നോട് പറയണം , പറയില്ലേ ”

“ഹ്മ്മ് ,, പക്ഷെ എന്നോട് പറയാതെ പോകരുത് എങ്ങോട്ടും”

“ഇല്ല പോകില്ല,, പോകാൻ പറയുന്നവരെ നിൽക്കാം”

“അതിനു ഞാൻ പോകാൻ പറഞ്ഞിട്ടു വേണ്ടേ”

“എങ്കിൽ അമുദന്റെ ഒപ്പം ഉണ്ടാകും”

അന്നേരം കല്യാണി അവിടെ വന്നു തുണിക്കാരൻ പുറത്തു വന്നു നിൽക്കുന്നതായി പറഞ്ഞു.

അമുദൻ ശതരൂപയോട് പോയി തുണികൾ വാങ്ങാൻ പറഞ്ഞു.

അവളെഴുന്നേറ്റു നടന്നപ്പോൾ

“രൂപേ…” എന്നവൻ വിളിച്ചു

“എന്താ അമുദാ ?”

“വാങ്ങുമ്പോ  പച്ച പട്ടുചേല വാങ്ങുമോ ”

“എന്തിനാ അത് ?”

“എനിക്കിഷ്ടമാ,,ഒരുപാട് ഇഷ്ടമാ പച്ച നിറം”

അവളൊന്നു പുഞ്ചിരിച്ചുകൊണ്ട് അവനരികിലേക്ക് നടന്നു,

മെല്ലെ അവന്റെ മുഖത്തെക്കു മുഖം കൊണ്ട് വന്നു നെറ്റിയിൽ ഒരു മുത്തം നൽകി.

“വാങ്ങാട്ടോ ”

ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിൽ നിന്നും കിട്ടിയ മുത്തം , അതും തനിക്ക് പ്രിയപ്പെട്ടവളായ ശതരൂപയുടെ മുത്തം

അമുദന് ആകെ സന്തോഷവും നാണവും ഒക്കെ വന്നു.

ശതരൂപ ചിരിച്ചു കൊണ്ട് അവിടെ നിന്നും പുറത്തേക്കു നടന്നു.

@@@@@

Updated: June 19, 2022 — 12:55 am