“എന്റെ പേര് ജയനാഥൻ,,, ഞാൻ കുറെ ദൂരെ നിന്നാണ്,കിഴക്ക് നിന്ന്, രാമരംഗപുരം, കേട്ടിട്ടുണ്ടോ ”
“അതങ്ങു ദൂരെയെല്ലേ,,, “
അതെ ദൂരെ തന്നെയാണ്”
‘എന്താ അവിടെ നിന്നും ഇവിടെ വന്നത് ?”
“ഞാൻ ശതരൂപയെ തേടിത്തന്നെയാണ് വന്നത്?”
“എന്തിന് ?”
“ഞാനിവിടെ വന്നപ്പോൾ ശതരൂപയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു, സത്യത്തിൽ ഒരാൾക്ക് ശതരൂപയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് , ഒന്ന് കാണണം , പിന്നെ അൽപ്പനേരം സംസാരിക്കണം, ആൾക്ക് ഇങ്ങോട്ടേക്ക് വരാൻ പറ്റുന്ന സാഹചര്യമല്ല,,അതാണ് എന്നെ ഇങ്ങോട്ടേക്ക് അയച്ചത്”
“എന്നെ കണ്ടിട്ട് എന്ത് ചെയ്യാനാ ?” വലിയ താൽപ്പര്യമില്ലാതെ അവൾ തിരക്കി.
“ഒരു ദോഷത്തിനുമല്ലല്ലോ,,ഒന്ന് കാണാനും സംസാരിക്കാനും മാത്രമല്ലേ. വെറുതെ വേണ്ടാ അതിനു ശതരൂപ ആവശ്യപ്പെടുന്ന എന്തും അത് പണമോ പൊന്നോ ഭൂമിയോ അതയാൾ തരും..ഞാൻ വാഹനവും കൊണ്ട് വന്നിട്ടുണ്ട്, അതിൽ പോയാൽ രണ്ടു ദിവസത്തിനുള്ളിൽ ഇവിടെ കൊണ്ട് വന്നാക്കാം”
“എനിക്ക് താല്പര്യമില്ല ,,ഞാനെങ്ങോട്ടും വരുന്നില്ല,,നിങ്ങൾ പൊയ്ക്കൊള്ളു ”
ശരി,,,” അയാൾ അല്പം ആലോചിച്ചു കൊണ്ട് പറഞ്ഞു.
അയാൾ താഴെ ഇരുന്നു കളിക്കുന്ന അമ്രപാലിയേ നോക്കി ചിരിച്ചു.
“ഞാൻ നിർബന്ധിക്കുന്നില്ല,,, “അയാൾ അവിടെ നിന്നും ഇറങ്ങി
ശതരൂപ വാതിലടച്ചു വാതിലിൽ ചാരി നിന്നു.
മനസ്സെന്തെക്കൊയോ പറയുന്നു
“ഒന്നുമില്ലാത്തത് കൊണ്ട് മരിക്കാൻ പോയതല്ലേ ,,മരണത്തെ തടഞ്ഞു നിർത്തി ഒരാൾ വന്നു രണ്ടു ദിവസത്തെ കാര്യത്തിന് പണം തരാമെന്നു പറയുമ്പോൾ ദോഷമില്ലെങ്കിൽ അത് സ്വീകരിക്കയല്ലേ വേണ്ടത്”
അവൾ മേശയിൽ ഒതളങ്ങ വിഷം ഇരിക്കുന്ന കോപ്പയിൽ നോക്കി.
മുന്നിൽ മരണവുമുണ്ട് , ജീവിക്കാൻ ഒരു മാർഗ്ഗവുമുണ്ട്
ഏതു തിരഞ്ഞെടുക്കണം
അവൾ മറ്റൊന്നും ആലോചിക്കാതെ വേഗം വാതിൽ തുറന്നു.
അയാൾ വേലി കടന്നു പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
അവൾ അയാളുടെ അടുത്തേക്ക് വേഗത്തിൽ ഓടി.
അയാൾക്ക് പിന്നിൽ ചെന്നയാളെ വിളിച്ചു.
ജയനാഥൻ തിരിഞ്ഞു നോക്കി.
“ഞാൻ വരാം ,,,”
അതുകേട്ട് അയാൾ ചിരിച്ചു.
“രണ്ടു ദിവസം കൊണ്ട് എന്നെ തിരികെയാക്കുമോ ?”
“ഉറപ്പായും,, ഞാൻ തന്നെ ഇവിടെ കൊണ്ട് വന്നാക്കും, എന്റെയുറപ്പാണ് , വിശ്വസിക്കാം”
“എനിക്ക് മകളുണ്ട് , എനിക്കൊറ്റയ്ക്ക് വരാൻ സാധിക്കില്ല ”
“ഒരു പ്രശ്‌നവുമില്ല. തയ്യാറായി മോളെയും കൂട്ടി വന്നോളൂ, ഞാൻ ഇവിടെ കാത്തിരിക്കാം ”
അവൾ അത് സമ്മതിച്ചു കൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് പോയി.
ഒരു മണിക്കൂർ കൊണ്ട് ശതരൂപ വസ്ത്രം മാറി അവൾക്കും കുഞ്ഞിനും ആവശ്യത്തിനുള്ള വസ്ത്രങ്ങളും മറ്റു വകകളും ഒരു ട്രങ്ക് പെട്ടിയിലാക്കി കുഞ്ഞിനേയും എടുത്ത് ഒരു കൈയിൽ ട്രങ്ക് പെട്ടിയും പിടിച്ചു വീട് ഭദ്രമായി പൂട്ടി പുറത്തേക്ക് നടന്നു.
ജയനാഥൻ അവളെ കാറിനു പിന്നിൽ ഇരുത്തി.
കാറിൽ കയറിയപ്പോൾ അമ്രപാലി ആകെ സന്തോഷത്തിലായി.
ജയനാഥൻ മുൻസീറ്റിൽ കയറി ഡ്രൈവറോട് മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു.
കാർ അവരെയും കൊണ്ട് രാമരംഗപുരം ലക്ഷ്യമാക്കി അവിടെ നിന്നും പുറപ്പെട്ടു.
@@@@@@