തിരുഗണിക-4 [Harshan] 4150

പുലർച്ചെ മൂന്നുമണിയോടെ

വാതിലിൽ  ആരോ മുട്ടുന്ന ശബ്ദം കേട്ട് ഇരുവരും ഉണർന്നു.

ദല്ലാൾ പോയി വാതിൽ തുറന്നപ്പോൾ തന്റെ ജോലിക്കാരനായിരുന്നു.

അയാൾ കച്ചവടസംബന്ധമായി എന്തോ പ്രശനം ഉള്ളത് പറയാനായി വന്നതായിരുന്നു.

അതിന്റെ കാര്യത്തിന്  കുറച്ചകലെയുള്ള  ജില്ലയിലേക്ക് പോകണമെന്ന് പറഞ്ഞു.

കാര്യങ്ങൾ ശരിയാക്കി വരാമെന്നു  ശത്രൂപായോട് പറഞ്ഞു കൊണ്ട് ദല്ലാൾ വസ്ത്രം മാറി അയാൾക്കൊപ്പം രാത്രി പുറപ്പെട്ടു.

 

പ്രഭാതത്തിൽ ശതരൂപ എഴുന്നേറ്റു കുളിച്ചു

അമ്രപാലിയേയും കുളിപ്പിച്ച് അന്നവളുടെ പിറന്നാൾ ആയതിനാൽ ഭക്ഷണമൊക്കെ തയ്യാറാക്കി.

പക്ഷെ ഉച്ചയായിട്ടും ദല്ലാൾ സുന്ദരപാണ്ട്യൻ വന്നില്ല.

അവളാകെ ഭയത്തിലായിരുന്നു.

 

അന്നവളൊന്നും കഴിച്ചില്ല , ഭക്ഷണം പോലും കഴിക്കാതെ അയാളെ കാത്തിരുന്നു.

വൈകുന്നേരത്തോടെ അന്നാട്ടിലെ ആരോ അവിടെ വന്നു പറഞ്ഞു.

കാലത്ത് അകലയുള്ളെ ജില്ലയിൽ വെച്ച് ദല്ലാൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.

കൂടെയാരും ഉണ്ടായിരുന്നില്ല

ദല്ലാൾ രക്തം വാർന്നു മരണമടഞ്ഞു.

അയാളുടെ ദേഹം നാട്ടിൽ നിന്നും അനന്തിരവനും ബന്ധുക്കളും വന്നു കൊണ്ട് പോയി.

 

ശതരൂപ ആ വാക്കുകൾ കേട്ട് തലയിൽ കൈ വെച്ചു വീടിന്റെ തിണ്ണയിൽ ഇരുന്നു.

അവളുടെ കണ്ണുകളിൽ നിന്നും ചുടുകണ്ണീർ ധാരയായി ഒഴുകികൊണ്ടിരുന്നു.

“മാമാ ,,,,,,,,,,,,” എന്ന് വിളിച്ചവൾ മാറത്തലച്ചു വാവിട്ടു കരഞ്ഞു.

അവളുടെ കരച്ചിൽ കേട്ട് ആളുകൾ ഓടികൂടി

“എനിക്കൊന്നു കാണാൻ കൂടെ തന്നില്ലല്ലോ ,,,മാമാ ,,,,,” എന്നവൾ തലയ്ക്കടിച്ചു കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു .

അവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവൾ കൂടുതൽ ശക്തിയിൽ അലറിക്കരഞ്ഞു.

“എന്റെ കണ്ണൊന്നു നിറഞ്ഞാൽ കരയുന്ന മനുഷ്യനാ,,എന്നിട്ടെന്നോട് പറയാതെ പോയില്ലേ ” അവൾ വാവിട്ടുകരഞ്ഞു പറഞ്ഞു.

ശതരൂപ  കരയുന്നത് കേട്ട് അമ്രപാലി ഓടി അവൾക്കരികിൽ വന്നു നിന്നു.

അമ്മ കരയുന്നത്  അവളും പേടിച്ചു കരയാൻ തുടങ്ങി.

“അപ്പാ ,,,,അപ്പാ,,,,” എന്ന് ദല്ലാളിനെ വിളിച്ചവൾ ഉറക്കെ കരഞ്ഞു

ആ കുഞ്ഞിനറിയിലായിരുന്നു  താൻ അപ്പ എന്ന് വിളിക്കുന്ന ആ നന്മയുള്ള മനുഷ്യൻ മരിച്ച കാര്യം.

തന്റെ എല്ലാമെല്ലാമായ പ്രിയതമൻ മരിച്ച സങ്കടത്തിൽ കരഞ്ഞു തളർന്നു ശതരൂപ ബോധമറ്റു നിലത്തേക്ക് വീണു

ശതരൂപ  വീണതു കണ്ടു അമ്രപാലി “രൂപമ്മെ,,,,” എന്ന് വിളിച്ചലറി അവളെ കെട്ടിപിടിച്ചു.

അമ്രപാലിയുടെ രണ്ടാം പിറന്നാൾ അവളെ ഏറെ സ്നേഹിക്കുന്ന ദല്ലാൾ സുന്ദരപാണ്ട്യനെ കാല൯ കൊണ്ടുപോയ ദുർദിനമായി മാറി.

@@@@@

Updated: June 19, 2022 — 12:55 am