തിരുഗണിക-4 [Harshan] 4071

പഞ്ചമ ഖണ്ഡം

ശതരൂപജാ

അദ്ധ്യായം 26

ഒന്നാം നാഗപഞ്ചമിനാൾ

നാഗവംശിപരമ്പരയിലെ കണ്ണിയായ ശിലാഭദ്രന്റെ ബീജം ശതരൂപയിൽ അമ്രപാലിയെന്ന അരുമ പെൺകൊടിയുടെ പിറപ്പിന് കാരണമായി.ഒരു തിരുഗണികയാകണമെന്നുള്ള തന്റെ സ്വപ്നങ്ങൾക്ക് വിനാശം സൃഷ്ടിച്ചു തന്റെയുദരത്തിൽ ജന്മം കൊണ്ട അമ്രപാലിയെ ശതരൂപയൊരിക്കലും തന്റെ മകളായി കാണുകയോ അവളെയൊന്നു കൊഞ്ചിക്കുകയോ താലോലിക്കുകയോ ചെയ്തിരുന്നില്ല.

തന്റെ ശിരസിൽ നിപതിച്ച ശാപം പൂണ്ടൊരു ധൂമകേതുവായി അമ്രപാലിയെ മനസ്സിൽ കരുതിയിരുന്നതിനാൽ ആ കുഞ്ഞിനോട് ഒരിക്കലും മാറാത്ത വെറുപ്പ് മാത്രമാണ് ശതരൂപ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.

കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോളെന്നുംപഴയ ഭീകരമായ സംഭവങ്ങളാണ് അവളുടെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത്. ഒരു  വിഷസർപ്പം തന്റെ ഉദരത്തിൽ പിറവി കൊണ്ടു എന്നാണു ശതരൂപ മനസ് കൊണ്ട് കരുതിയിരുന്നത്.

പിറപ്പെടുത്ത  വയറ്റാട്ടിയുടെ മരണത്തിനു കാരണമായ ദുശ്ശകുനമായി ആ കുഞ്ഞിനെ തുളുവച്ചിപട്ടണവാസികൾ കരുതിയിരുന്നു. അമ്മയുടെ സ്നേഹമോ വാത്സല്യമോ ഒന്നും കിട്ടാതെയുള്ള ദുരിതമാർന്നൊരു ശൈശവമായിരുന്നു അമ്രപാലിയ്ക്ക്. അവൾ വിശന്നു പാലിനായി കിടന്നു കരയുമ്പോൾ പോലും കോപം കൊണ്ട് “നശൂലമേ” എന്ന് വിളിച്ചുകൊണ്ട്  ശതരൂപ ആ കുഞ്ഞിന്റെ ദേഹത്ത് തല്ലുകയും നുള്ളുകയുമൊക്കെ ചെയ്തിരുന്നു.

പലപ്പോഴും ശതരൂപ വെറുപ്പ് കൊണ്ട് അവൾക്ക് മുലപ്പാൽ പോലും നൽകാൻ മടിച്ചിരുന്നു. മുലകളിൽ പാൽ നിറഞ്ഞു വിങ്ങുമ്പോൾ ശതരൂപയത് പിഴിഞ്ഞ് കളയുന്ന സ്ഥിതിയുണ്ടായിരുന്നു. കുഞ്ഞിന് പാൽ കൊടുക്കുമ്പോഴും ഒരു വിഷസർപ്പം തന്റെ മുല നുകരുന്നപോലെ അനുഭവമായിരുന്നു ശതരൂപയ്ക്ക് ഉണ്ടായിരുന്നതും.

പേറെടുത്ത പേറ്റിച്ചിയുടെ മരണത്തിനു കാരണഭൂതയയവളെന്ന ഭയം ആദ്യഘട്ടങ്ങളിൽ മൃണാളിനിയുടെ ഉള്ളിൽ നല്ലപോലെയുണ്ടായിരുന്നുവെങ്കിലും ക്രമേണ തന്റെ കൊച്ചുമകളായ അമ്രപാലിയെ മൃണാളിനി സ്നേഹിച്ച് തുടങ്ങിയിരുന്നു.

കുഞ്ഞിനെ താഴത്തും തലയിലും വെക്കാതെ ഒട്ടേറെ സ്നേഹവും കരുതലും വാൽസല്യവും മൃണാളിനി നൽകി.കുഞ്ഞിനെ പരിപാലിക്കാത്തതിനാൽ മൃണാളിനി ശതരൂപയെ ഒത്തിരി വഴക്കുപറയുമായിരുന്നു. മൃണാളിനിയുടെ വഴക്ക് പേടിച്ചു ശതരൂപ പിന്നെ പാൽ കളയാതെ അമ്രപാലിക്ക് നൽകിത്തുടങ്ങി.

നാട്യസുമംഗലി പെറ്റാൽ രണ്ടു വത്സരങ്ങൾ വൈശികവൃത്തിയനുഷ്ഠിക്കാൻ പാടില്ല എന്നത് നാട്യസുമംഗലിസമൂഹത്തിലെ അലിഖിതനിയമമാണ്.പ്രസവശ്രുശ്രൂഷ കഴിഞ്ഞു മേദസ്സ് നിറഞ്ഞ ദേഹത്തോടെ കുഞ്ഞിനെ പോറ്റണം അതിനു രണ്ടു വയസ്സ് വരെ പാൽ നൽകണം. അതിനിടയിൽ ലൈംഗികവേഴ്ച നിഷിദ്ധമാണ്.

രണ്ടു വത്സരം കഴിഞ്ഞാൽ പിന്നെ ഔഷധസേവയും വ്യായാമവുമൊക്കെ ചെയ്ത് മേദസ്സ് നിറഞ്ഞ ദേഹവും വയറും ഒതുക്കിയും  പ്രസവത്താൽ വലിഞ്ഞുവികസിച്ച യോനിയിൽ പച്ചമരുന്നുകൾ ലേപനം ചെയ്ത് നിറച്ചു അയവുകുറച്ചും രതികാന്തമന്മഥർ കോവിലിൽ ഏഴുനാൾ ഉപാസനയിരുന്നുമാണ് വൈശികവൃത്തിയിലേ ക്ക് പുനഃപ്രവേശിക്കുന്നത്.

കുടുംബത്തിന്റെ സകല ചിലവുകളും കടബാധ്യതകളും ഒക്കെയായി രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മൃണാളിനി വളരെയേറെ ബുദ്ധിമുട്ട് സഹിക്കേണ്ടിവന്നു.നാൽപ്പത്തഞ്ചു കഴിഞ്ഞ മധ്യവയസിനോട് അടുത്തു കൊണ്ടിരിക്കുന്ന സ്ത്രീയായതിനാൽ തുളുവച്ചിപ്പട്ടണത്തിലെ വിലകുറഞ്ഞ ഗണികാകൂട്ടത്തിലാണ് മൃണാളിനിയെ കരുതിയിരുന്നത്.

അതിനാൽ തന്നെ വേശ്യാവൃത്തിയിലൂടെ അധികമായൊന്നും മൃണാളിനിക്ക് സമ്പാദിക്കാൻ സാധിക്കുമായിരുന്നില്ല.. ഇടയ്ക്ക് മൃണാളിനി മാധവപുരത്തേക്ക് പോകുകയുണ്ടായി, അവിടെ പ്രജാപതിയായ മാനവേന്ദ്രവർമ്മൻ തമ്പുരാനെ മുഖം കാണിച്ചു കിടന്നു കൊടുക്കാനും തമ്പുരാൻ വലിയ മനസ്സ് കൊണ്ട് നൽകുന്ന സഹായങ്ങൾ സ്വീകരിക്കാനും. പക്ഷെ അവിടെ ചെന്നപ്പോൾ മാനവേന്ദ്രൻ തമ്പുരാൻ മൃണാളിനിയെ കാണാൻ പോലും കൂട്ടാക്കിയില്ല. കൗമാരപ്രായത്തിലുള്ള ഇളംപെൺകുട്ടികളെ കൊട്ടാരത്തിൽ തന്റെ ലൈംഗികസുഖത്തിനായി പാർപ്പിച്ചിരിക്കുന്നതിനാൽ ഇപ്പോൾ പ്രായമായ ആരുമായും മാനവേന്ദ്രൻ വേഴ്‌ച നടത്തുന്നില്ല എന്ന് അവിടത്തെ ദാസിപെണ്ണ് പുറത്തു വന്നു മൃണാളിനിയെ അറിയിച്ചു. പ്രതീക്ഷിച്ചതൊന്നും കിട്ടാനാകാതെ അല്പം വിഷമത്തോടെ മൃണാളിനിയ്ക്ക് അവിടെ നിന്നും തിരിക്കേണ്ടിവന്നു.

Updated: June 19, 2022 — 12:55 am