അത് കേട്ടപ്പോൾ അവളുടെ മുഖത്തു അല്പം അനിഷ്ടം തെളിഞ്ഞു.
എങ്കിലും അവളതു പ്രകടിപ്പിച്ചില്ല.
“മോളെ ,,എന്തായാലും കുഞ്ഞിനെ ഉണർത്ത്,,നമുക്കിന്നു യാത്ര പോകണം,, നിങ്ങൾക്ക് സാധനങ്ങൾ വാങ്ങണം ,,അങ്ങനെ കുറെ കാര്യങ്ങളുണ്ട്,,,” അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവളുടെ കൈ പിടിച്ചു മുറിയുടെ പുറത്തേക്ക് നടന്നു.
@@@@@
ദല്ലാൾ സുന്ദരപാണ്ട്യൻ അവിടെ താമസമാക്കിയതോടെ ശതരൂപയുടെ ജീവിതം പൂർണ്ണമായും സന്തോഷത്തിലായിരുന്നു.
സുന്ദരപാണ്ട്യന് അത്ര മേൽ ഇഷ്ടമായിരുന്നു ശതരൂപയെ. അവൾക്കൊരു കുറവും അയാൾ വരുത്തിയില്ല. അവളാഗ്രഹിക്കുന്നതൊക്കെ അവൾക്ക് അയാൾ നൽകി.
അമ്രപാലിയേയും അയാൾ പൊന്നുപോലെയാണ് നോക്കിയത്. കുഞ്ഞിനെ ദല്ലാൾ സ്നേഹിക്കുന്നത് സത്യത്തിൽ ശതരൂപയ്ക്കത്ര പഥ്യമില്ലായിരുന്നു . ദല്ലാളിനു പ്രായകൂടുതൽ ഉള്ളത് കൊണ്ട് തന്നെ ശതരൂപയുടെ ഓരോ കാര്യങ്ങളിലും അയാൾക്ക് അത്രമേൽ ശ്രദ്ധയായിരുന്നു.
അവൾക്കു ഒരു സങ്കടവും ഇല്ലാതെയിരിക്കുവാൻ അയാൾ ഏറെ പരിഗണന നൽകിയിരുന്നു. ഒഴിവു സമയം കിട്ടുമ്പോളൊക്കെ അവരെയും കൊണ്ട് ദല്ലാൾ കാറിൽ യാത്ര പോകുമായിരുന്നു.
കുഞ്ഞായ അമ്രപാലിക്കും അയാളെ ഒത്തിരിയിഷ്ടമായിരുന്നു.
ശതരൂപയും സുന്ദരപാണ്ട്യന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നൽകുവാനും അതുപോലെ തന്നെ അയാളുടെ ആരോഗ്യകാര്യങ്ങളിലും. ശതരൂപ വാശി പിടിച്ചു അയാളെ കൊണ്ട് പുകവലിയും മദ്യപാനവും ഒക്കെ നിർത്തിച്ചിരുന്നു. അവൾക്കും അയാളെ അത്രയേറെ പ്രിയമായിരുന്നു. ഇരുവരുടെയും ദാമ്പത്യജീവിതവും വളരെ മനോഹരമായാണ് മുന്നോട്ടു പോയിരുന്നത്. ശതരൂപ ആഗ്രഹിക്കുന്ന ശാരീരിക സുഖം സുന്ദരപാണ്ട്യന് നൽകാൻ സാധിച്ചിരുന്നു, അതെ പോലെ ശതരൂപ എല്ലാ വിധത്തിലും അയാൾ ആഗ്രഹിക്കുന്ന പോലെ രതിസുഖം നൽകികൊണ്ടു അയാളെ പൂർണ്ണമായും തൃപ്തിപ്പെടുത്തി മുന്നോട്ടുള്ള ജീവിതം കഴിച്ചു കൂട്ടി.
ശതരൂപ ഒരിക്കലൂം കാമം കൊണ്ടല്ല ദല്ലാളിനെ ഇഷ്ടപ്പെട്ടത്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അവസ്ഥയിൽ തനിക്ക് കൈത്താങ്ങായ നന്മയുള്ള മനുഷ്യനോടുള്ള സ്നേഹവും കടപ്പാടും ആദരവും അവളെ അയാളിൽ അനുരക്തയാക്കിയത് മാത്രമായിരുന്നു. അവിടെ പ്രായത്തിനോ വർണ്ണങ്ങൾക്കോ യാതൊരുവിധ പ്രസക്തിയുമില്ലായിരുന്നു.
@@@@@
അമ്രപാലിയുടെ രണ്ടാം പിറന്നാളിന് തലേന്ന്
ദല്ലാൾ സുന്ദരപാണ്ട്യൻ കുഞ്ഞിനായി ഉടുപ്പുകളും ആഭരണങ്ങളും ഒക്കെ വാങ്ങികൊണ്ടു വന്നു. കുഞ്ഞിനെ അവിടത്തെ ആളുകൾ ഒരു അപശകുനമായി കാണുന്നത് സത്യത്തിൽ അയാൾക്ക് ഒരുപാട് സങ്കടമായിരുന്നു. പക്ഷെ അന്നാട്ടിലെ ആളുകളെ തിരുത്താൻ സാധിക്കാത്തതിനാൽ കൂടുതലായി ഒന്നും ചെയ്യാനും സാധിച്ചില്ല.
അമ്രപാലിയുടെ പിറന്നാൾ ദിവസം അവിടെ ആഘോഷിച്ചു ഉച്ച കഴിഞ്ഞു രണ്ടു മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഒരു വിനോദയാത്ര പോകുവാനുള്ള കാര്യങ്ങൾ ദല്ലാൾ ഏർപ്പാടാക്കിയിരുന്നു.
അന്ന് രാത്രി
കിടപ്പു മുറിയിൽ അമ്രപാലി തൊട്ടിലിൽ കിടന്നുമയങ്ങുന്നു.
അവളുടെ കഴുത്തിലും കാതിലും കൈയിലും കാലിലുമൊക്കെ സുന്ദരപാണ്ട്യൻ സ്വർണ്ണഭരണങ്ങൾ അണിയിച്ചിരുന്നു.
കിടക്കയിൽ സുന്ദരപാണ്ട്യനും ശതരൂപയും പ്രണയം പങ്കു വെക്കുന്ന നേരം.