തിരുഗണിക-4 [Harshan] 4150

“എന്താ മാമാ, എന്നോടൊന്നും പറയാതെ പോയത് , ഞാനാകെ പേടിച്ചു പോയി”

“ശതമോളെ,,,ഒരു വിശേഷമുണ്ടായി ” അയാൾ ഒരു നിർവികാരതയോടെ അവളെ നോക്കി പറഞ്ഞു.

“എന്താ മാമാ” ആകാംക്ഷയോടെ അവൾ ചോദിച്ചു

“എന്റെ പൊണ്ടാട്ടി മരിച്ചു പോയി”

അവളൊരു നടുക്കത്തോടെ അയാളെ നോക്കിനിന്നു.

അവൾക്കത് വിശ്വസിക്കാൻ പോലുമായില്ല.

“മാമി മരിച്ചോ?” അവൾ വീണ്ടും ചോദിച്ചു

“ഹ്മ്മ്,,,മഹോദരം  കലശലായി”

“അപ്പൊ മക്കളൊക്കെ”

“ഞാൻ   ചെന്നപ്പോ വയ്യാത്ത നിലയിലായിരുന്നു, ആളുടെ ആഗ്രഹപ്രകാരം മകളെ എന്റെ അനന്തിരവനെ കൊണ്ട് കെട്ടിച്ചു, മകളുടെ കല്യാണം കണ്ടാ മരിച്ചത് , അതൊരു സമാധാനം ”

അവൾക്കൊന്നും പറയാൻ സാധിച്ചില്ല

“ഞാൻ ,,,കാപ്പി എടുക്കട്ടേ മാമാ”

“ഒന്ന് കുളിക്കട്ടെ മോളെ ,,,” ദല്ലാൾ  കുഞ്ഞിനെ താഴെ നിർത്തി മുറിയിലേക്ക് ചെന്ന് വസ്ത്രം മാറി അവൾ കൊടുത്ത തോർത്തുമായി പുറത്തേക്ക് നടന്നു .

കുളി കഴിഞ്ഞു വന്ന അയാൾക്ക് ഭക്ഷണം നൽകി. ക്ഷീണം കാരണം അയാൾ വേഗം തന്നെ കിടന്നുറങ്ങുകയും ചെയ്തു.

പിറ്റേന്ന് മുതൽ ദല്ലാൾ തന്റെ കച്ചവടാവശ്യങ്ങൾക്കായി പുലർച്ച വൈശാലിയിലേക്ക് പോക്കാരംഭിച്ചു.

ഒരാഴ്ച കഴിഞ്ഞൊരു രാത്രി.

അമ്രപാലി ദല്ലാളിന്റെ നെഞ്ചി൯ ചൂടേറ്റ് കിടക്കുകയായിരുന്നു.

അയാൾ അവളുടെ പുറത്ത് മെല്ലെ കൈകൊണ്ട് തട്ടികൊണ്ടിരുന്നപ്പോൾ അവൾ മെല്ലെയുറക്കമായി.

അപ്പോളേക്കും ശതരൂപ വന്നവളെ എടുത്ത് കൊണ്ട് പോയി  മുറിയിൽ കൊണ്ട് കിടത്തി.

ദല്ലാൾ  തലയിണയ്ക്ക് മേലെ ഇടം കൈ മടക്കി അതിനു മേലെ തലവെച്ച് ഒരു സിഗരറ്റ് വലിച്ചൂതിയുറക്കം കാത്തു കിടന്നു.

ശതരൂപ അയാൾക്ക് രാത്രി കുടിക്കാനുള്ള ഒരു മൊന്ത വെള്ളവുമായി മുറിയിലേക്ക് വന്നു കട്ടിലിനു കീഴെയായി വച്ചു മെത്തയിൽ ഇരുന്നു.

“എന്താ മാമാ ചിന്തിക്കുന്നത് ?” അവൾ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു.

“ഒന്നും ആലോചിക്കുന്നതല്ല മോളെ ,, നന്നായൊന്നു ഉറങ്ങിയിട്ട് ഒന്നൊന്നരമാസമായി”

“എന്ത് പറ്റി ?” അവൾ ഉത്കണ്ഠയോടെ തിരക്കി.

“അറിയാല്ലോ , നാട്ടിലേ മരണവും മറ്റുമൊക്കെ, അതിപ്പോഴും മനസിൽ നിന്നും മാഞ്ഞിട്ടില്ല, അങ്ങനെ മരിക്കുമെന്ന് കരുതിയതല്ല ”

“അതൊക്കെ ഇനിയോർക്കണ്ട മാമാ”

അയാൾ സിഗരറ്റ് വലിച്ചു പുറത്തേക്കൂതി.

“മോളെ ”

“എന്താ മാമാ?”

“ഞാനൊന്ന് അടുത്തുള്ള സത്രത്തിലൊന്നു പോയി വരട്ടെ, വാതിൽ ചാരിയാൽ മതി”

ശതരൂപ തെല്ലൊന്നമ്പരന്നുകൊണ്ട് ദല്ലാളിനെ നോക്കി.

“എന്തെ മാമാ ?”

“ഒന്നുമില്ല മോളെ,,എനിക്കെല്ലാം മറന്നൊന്നുറങ്ങണമെന്നുണ്ട്, സത്രത്തിൽ ചെന്നാൽ ഏതെങ്കിലും ഒരു തുളുവച്ചിയെ പ്രാപിച്ചു വരാം”

ശതരൂപ അറുപതു കഴിഞ്ഞ ദല്ലാളിനോട് ചോദിച്ചു.

“മാമന് അത്രക്കും വികാരമുണ്ടോ ?”

“ഉള്ളിലെ ചൂട് കുറഞ്ഞാലൊന്നുറങ്ങാമല്ലോ മോളെ ”

“അമ്മയുണ്ടായിരുന്നെങ്കിൽ മാമ൯ പോകുമായിരുന്നോ”

ശതരൂപ പറയുന്നത് കേട്ട് ദല്ലാൾ സിഗരറ്റ് ഊതി മേശയിൽ തെളിഞ്ഞു നിൽക്കുന്ന വിളക്കിലേക്ക് നോക്കി.

“മൃണാളിനിയക്കച്ചിയുണ്ടായിരുന്നുവെങ്കിൽ ഞാൻ പോകുമോ മോളെ , എന്റെ മനസ്സറിഞ്ഞു ഇരുന്നും കിടന്നും തരില്ലേ …അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ,,മോള് പോയി കിടന്നോ”

Updated: June 19, 2022 — 12:55 am