അതിനു മുന്നേ ശ്രീകോവിലിൽ നിന്നും ഒരു തരത്തിലും തിളക്കമാർന്ന വെളിച്ചം പുറത്തേക്കു പോകാത്തിരിക്കാനുള്ള എല്ലാ വഴിയും നോക്കിയിട്ടാണ് അവർ അവിടം വിട്ടത്
ആ വൃദ്ധൻ ശ്രീകോവിലിനു ചുറ്റും നടന്നു പരിശോധിച്ചപ്പോൾ പൂജാരി അമ്പലത്തിന്റെ ഉള്ളിൽ മുഴുവൻ പരിശോദിച്ചു ഉറപ്പിച്ചു – അപ്പോൾ ഗുരു അവിടെ ഇരുന്നു അവരുടെ പ്രവർത്തിയിൽ മന്ദഹസിക്കുന്നുണ്ടായിരുന്നു –
കാരണം സാക്ഷാൽ ശങ്കരനെ ആണ് ഇവർ ആപത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നത് എന്നതോർത്തു – പക്ഷെ അവരുടെ ഭക്തി കണ്ടപ്പോൾ അവരോടു അതിരിട്ട വാത്സല്യവും തോന്നി ഗുരുവിനു
അമ്പലത്തിനു പുറത്തേക്കു ഇറങ്ങിയ അവർ നേരെ ആശ്രമത്തിലേക്കാണ് പോയത് – അവിടെ തടാകക്കരയിൽ ആലിന്റെ ചുവട്ടിൽ ഉള്ള പടിയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു
ആ വൃദ്ധൻ അക്ഷരാർത്ഥത്തിൽ കരയുകയായിരുന്നു – ഗുരുവിനോട് – തന്റെ ഗ്രാമത്തിലെ ആൾക്കാരുടെ അവസ്ഥയും കൂടെ തന്റെ കൊച്ചുമോളെ അവർ പിടിച്ചു കൊണ്ട് പോയതും എല്ലാം പറഞ്ഞു കരയുകയായിരുന്നു.
അവിടെ ഗ്രാമത്തിൽ കൊണ്ട് പോയവരെ തിരികെ കൊണ്ട് വന്നതും – അവർ എല്ലാം മരിച്ചു കൊണ്ടിരിക്കുന്നതും അറിയാതെ അവർ തിരികെ എത്തും അതിൽ തന്റെ കൊച്ചു മകൾ ഉണ്ടാകുമെന്നും പ്രതീക്ഷ ഇല്ലെങ്കിലും
അവരുടെ അവസ്ഥ എന്താണെന്നു അറിയാത്തതു കൊണ്ട് വളരെ വിഷമത്തിൽ ആയിരുന്നു ആ വൃദ്ധൻ ഗുരുവിനോട് സങ്കടങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്.
എല്ലാം കേട്ട് കൊണ്ട് വൃദ്ധനെ ആശ്വസിപ്പിച്ചു കൊണ്ടാണ് ഗുരു ഇരുന്നത് അതും കണ്ണടച്ച്
കുറച്ചു നേരം ഇരുന്നതിനു ശേഷം ഗുരു വൃദ്ധനോട് പറഞ്ഞു – കേവലം ആ ശങ്കര വിഗ്രഹത്തിന്റെ ദർശനം കൊണ്ട് മാത്രം താങ്കൾക്ക് എന്ത് മാറ്റമാണ് ഉണ്ടായതു എന്ന് പറയാൻ സാധിക്കുമോ
വൃദ്ധൻ :- അതെ ഗുരു എനിക്ക് തന്നെ തിരിച്ചറിയാൻ കഴിയുന്നുണ്ട്.എന്റെ ശരീരം ഇരുപതു വയസു കുറഞ്ഞത് പോലെ തോന്നുന്നുണ്ട്
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu