താമര മോതിരം ഭാഗം-14 [Dragon] 279

‘അമ്മ കിടക്കുന്ന മുറിയെയും കടന്നു ആ കുടം പോയപ്പോൾ അതിന്റെ കൂടെ പോകാൻ അവൾക്കു യാതൊരു പേടിയും തോന്നിയില്ല കാരണം അവൾ സ്വബോധത്തോടെ പോകുന്നത് അല്ല എന്ന് അവൾക്കു തോന്നി

 

വീടിന്റെ വാതിൽ തനിയെ തുറന്നു ആ കുടം പുറത്തേക്കു  ഇറങ്ങി മരങ്ങൾക്കിടയിലൂടെ ആ കുടം വലിയ വെളിച്ചതോടെ മുന്നോട്ടു പോയി – ആ കുടത്തിന്റെ കൂടെ പുകമഞ്ഞും അതിന്റെ കൂടെ കാർത്തുവും സ്വപ്നാടനം  പോലെ നടന്നു.

 

ആ കുടത്തിന്റെ പുറത്തേക്കു നിൽക്കുന്ന താമര മൊട്ട് ആണ് വജ്രം പോലെ പ്രകാശിക്കുന്നത്.കാർത്തി നടന്നു നടന്നു ഇപ്പോൾ പുഴയുടെ തീരത്തേക്ക് എത്തിയിരുന്നു –

 

അർദ്ധരാതി ചന്ദ്രനത്തെ വെളിച്ചത്തിൽ പുഴയിലെ ജലം വെള്ളി വെളിച്ചത്തിൽ പ്രകാശിച്ചു ,ചെറിയൊരു കള കള  ശബ്ദത്തോട് കൂടി ആ പുഴ ഒഴുകി കൊണ്ടേ ഇരുന്നു .

 

ആ കുടം ഇപ്പോൾ പുഴയുടെ നടുവിലായി എത്തിയിരുന്നു , അതിന് പൂർണതയിൽ പ്രകാശിച്ചു നിൽക്കുന്നു , കുറച്ചു സമയം കഴിഞ്ഞു ആ കുടം പുഴയുടെ നടുവിലായി താഴ്ന്നു.

 

 ചന്ദ്രൻ അതിന്റെ പ്രകാശത്തെ മേഘപാളികളിൽ ഒളിപ്പിച്ചു – ആ  നദി കരയിൽ എങ്ങും ഇരുട്ട് വ്യാപിച്ചു എന്നാൽ കോടമഞ്ഞും തണുപ്പും അത് പോലെ തന്നെ തുടർന്നു.

 

 

കാർത്തു ആകെ പേടിച്ചു – തൻ ഇപ്പോൾ നദിയുടെ കരയിൽ ആണ് നിൽക്കുന്നത് ഇപ്പോൾ സമയം അർധരാത്രി ആണ് എന്നൊക്കെ അവളിൽ തിരിച്ചറിവ് ഉണ്ടായപ്പോൾ അവൾ പേടിച്ചു പോയി –

 

പെട്ടെന്ന് തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ,വീണ്ടും അവിടെയാകെ പ്രകാശം പടർന്നു.

 

ചന്ദ്രൻ മേഘപാളികളിക്കിടയിൽ നിന്നും പുറത്തേക്കു അതിപ്രസന്നവനായി ഇറങ്ങിയിരിക്കുന്നു – ആ പുഴയിലെ ജലം മുഴുവൻ തിളങ്ങാൻ തുടങ്ങി- അവിടെ മുഴുവൻ പ്രകാശപൂരിതമായി.

 

തിരിഞ്ഞു നടക്കാൻ തുടങ്ങിയ കാർത്തു പുഴയിൽ എന്തോ ഒരു ഒച്ച കേട്ട് തിരിഞ്ഞു നോക്കി .

 

അവിടെ പുഴയുടെ നടുവിൽ , ആ പൂവ് താഴ്ന്നു പോയ അതെ സ്ഥലത്തു ഒരാൾ നിന്ന് കുളിക്കുന്നു , മുങ്ങി നിവർന്നു നിൽക്കുന്നു

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.