മനസിന് സന്തോഷം ഉണ്ടാക്കുന്ന ആ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ എല്ലാപേരുടെയും മുഖത്ത് ഒരു ചിരി വിടർന്നു.
വൈദ്യർ ആ കുടത്തിന്റെ ഉള്ളിലേക്ക് കൈ കടത്തി അതിൽ നിന്നും എണ്ണയിൽ കുതിർത്ത ഒരു പരുത്തിത്തുണി എടുത്തു.
വളരെ നീളം ഉള്ള ആ തുണി പുറത്തെ വെളിച്ചത്തിൽ സ്വർണ വർണ്ണത്തിൽ തിളങ്ങി
ആ തുണിയിൽ വർഷങ്ങളായി കുതിർന്നു ഇരുന്ന ആയുർവേദത്തിന്റെ ശക്തിയായ ഔഷധക്കൂട്ടുകളുടെ പ്രതിഫലനമാണ് ആ തുണിയെ സ്വർണ വർണമായി മാറ്റിയത്.
തുണിയുടെ ഒരു അറ്റം പുറത്തേക്കു എടുത്ത വൈദ്യർ അത് ഉപയോഗിച്ച് ഉണ്ണിയുടെ കാലിൽ ചുറ്റി കെട്ടാൻ തുടങ്ങി – ശിഷ്യർ സഹായിച്ചു ഉണ്ണിയെ പൊക്കി കിടത്താനും ചരിച്ചു കിടത്താനും മറ്റും
ഇപ്പോൾ ഉണ്ണിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ചെറിയ വസ്ത്രം ശിഷ്യർ എടുത്തു മാറ്റിയിരുന്നു.
വയറുവരെ ഒരു തവണ ചുറ്റി കഴിഞ്ഞിരുന്നു ഉണ്ണിയെ ആ തുണി ഉപയോഗിച്ച്
– കുറച്ചു സമയം കൊണ്ട് തന്നെ കഴുത്തു കഴിഞ്ഞു തലയിലേക്ക് കടന്നു – ശ്വസിക്കുവാൻ മൂക്കിന്റെ ഭാഗത്തു ചെറിയൊരു വിടവ് ഒഴിച്ച് രണ്ടു തവണ ആ തുണി ഉപയോഗിച്ച് ശരീരം മുഴുവൻ ചുറ്റി എടുത്തു വൈദ്യർ.
ഇപ്പോൾ കണ്ടാൽ ഒരു മൃതദേഹം വെള്ള തുണി ഉപയോഗിച്ച് കെട്ടിയിരിക്കുന്നത് പോലെ തന്നെ തോന്നിച്ചു.
ശേഷം വൈദ്യരുടെ നിർദ്ദേശ പ്രകാരം ഉണ്ണിയെ എടുത്തു എണ്ണ പാത്തിയിൽ കിടത്തി ശിഷ്യർ
ശേഷം ആ കുടത്തിൽ അവശേഷിച്ചിരുന്ന എണ്ണ ഉണ്ണിയുടെ ശരീരത്തിലേക്ക് പുറത്തുകൂടെ ധാര കോരാൻ ശിഷ്യരെ ഏർപ്പാടാക്കി ആ മുറിയിൽ നിന്ന് പുറത്തേക്കു പോയി വൈദ്യർ.
ഇനി രണ്ടു പകലും രണ്ടു രാത്രിയും കഴിഞ്ഞു മാത്രമേ ആ തുണിയിൽ നിന്നും ഉണ്ണിയെ പുറത്തേക്കു എടുക്കുകയുള്ളു –
അത് വരെ ഒരു ഇളക്കവും തട്ടാതെ ഉണ്ടാകും ആ ശരീരം –
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu