താമര മോതിരം ഭാഗം-14 [Dragon] 279

മുഴുവൻ പ്രതിഷ്ടയ്ക്കും അതിന്റെ വലുപ്പത്തിനു അനുസരിച്ചു ആനുപാതികമായ കണക്കുകൾ ഓരോ വശത്തേക്കും ഉണ്ട്

 

നാല് കൈകളിലും വെട്ടിയെടുത്ത തലകൾ ആണ് ഉണ്ടാകേണ്ടത് – ആ തലയുടെ കണ്ണുകൾ തുറന്നുതന്നെ ഉണ്ടാകണം ,വായ പേടിച്ചു നിലവിളിക്കുന്ന തരത്തിൽ തന്നെ ഉണ്ടാകണം

 

അങ്ങനെ ഓരോ മുക്കിലും മൂലയിലും കണക്കുകളാൽ നിറഞ്ഞ തരത്തിൽ ഉള്ള അതി അമൂല്യ പ്രതിഷ്ടകളിൽ ഒന്നായിരിക്കും അത്

 

അതിന്റെ കണക്കുകൾ  അണുവിട പിഴച്ചാൽ – ആ വിഹ്രഹം ആദ്യ പൂജ ഏറ്റു  വാങ്ങുന്ന വേളയിൽ അതിന്റെ ശില്പി ഹൃദയം പൊട്ടി രക്തം തുപ്പി ചാകും.

 

കൂടെ  ആ  വിഗ്രഹത്തിന്റെ തലയും പൊട്ടി ഛിന്നഭിന്നമാകും.

 

 

തീവാരി സമുദായത്തിൽ പെട്ട മുതിർന്ന ആളുകൾക്ക് ഈ വിഗ്രഹത്തിന്റെ കണക്കുകൾ ഒക്കെ മനഃപാഠം ആയിരുന്നു – അവർ അത് വരും തലമുറയ്ക്ക് കൈമാറ്റം ചെയ്തു  എങ്കിലും ഇപ്പോൾ വളരെ കുറച്ച പേർക്ക് മാത്രമേ ഇതിനെ കുറിച്ച അറിയുന്നുണ്ടാകുകയുള്ളു.

 

എത്ര വലിയ പ്രഗത്ഭൻ ആണെങ്കിലും അറിയാതെ ചെറിയ തെറ്റുകൾ ഉണ്ടായാൽ പോലും മരണം നിച്ഛയം ആണ്.

 

 

 

ആ വലിയ ചുവന്ന തുണി മാറ്റിയ മന്ത്രവാദി – തന്റെ കയ്യിൽ ഉണ്ടായിരുന്ന തലയോട്ടിയിൽ നിറച്ച ദ്രാവകം ആ പ്രതിഷ്ടയുടെ മുഖത്തേക്ക് ഒഴിച്ച് ഉച്ചത്തിൽ അലറി വിളിച്ചു

 

 

” ഓം ക്ലിം ക്രീം ചാമുണ്ഡയെ അർപ്പിത കാരിം വർധിതയെ നമഹ:”

 

അതെ സമയം ആ നിലവറയുടെ അടിയിൽ ആ അതി ഘോര ജീവിയുടെ കൂട്ടിന്റെ അടുത്തായുള്ള മറ്റൊരു മുറിയിൽ ഉച്ചത്തിലുള്ള ഒരു നിലവിളി  ഉയർന്നു കേട്ടു –

 

തന്റെ തല പൊട്ടി പോകുമോ എന്ന ഭയത്താൽ ഒരു വൃദ്ധൻ വിളിച്ചത് ആയിരുന്നു അത് – ഒരു തീവാരി സമുദായത്തിൽ പെട്ട പാവം വൃദ്ധൻ – പതിനഞ്ചു വർഷത്തോളമായി ആ കൂട്ടിൽ അകപ്പെട്ട ഒരു വൃദ്ധൻ

 

കഴിഞ്ഞ നാല് വര്ഷം കൊണ്ട് പണി കഴിപ്പിച്ച വിഗ്രഹത്തിന്റെ ആദ്യ പൂജ നടക്കുന്നതിന്റെ വിവരം അറിഞ്ഞിരുന്നു ആ വൃദ്ധൻ- ആ സമയം ആയപ്പോൾ ആണ് പേടി കൊണ്ട് നിലവിളിച്ചതു

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.