ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

“സർ… ഇതൊരു ഓട്ടോയുടെ ടയർ മാർക്കല്ലേ…”മുട്ടുമടക്കി ഇരിക്കുന്ന ദേവന്റെ അരികിലായി മരക്കാരും ഇരുന്നു, മൂന്ന് ടയർ കയറിയിറങ്ങി പോയ ഭാഗങ്ങളിൽ പുല്ലുകൾ ചതഞ്ഞിരിക്കുന്നു

“ശരിയാണ് ദേവാ… താൻ ഇതൊന്ന് ഫോട്ടോ എടുത്തോ… അപ്പൊ അന്ന് രാജൻ പറഞ്ഞത് ശരിയാണ് , ഒന്നുകിൽ കൊലയാളി ഒരു ഓട്ടോ ഡ്രൈവർ അല്ലെങ്കിൽ അവൾക്ക് ഒരു ഓട്ടോ ഡ്രൈവർ സഹായിയുണ്ട്., താൻ നാളെത്തന്നെ സിറ്റിയിലെ വനിതാ ഓട്ടോ ഡ്രൈവർമാരെ എല്ലാം പോയി കാണണം”

“ശരി സർ,… ആ ദേ സർ അവർ എത്തി എന്ന് തോന്നുന്നു”

അവർക്കരികിലായി ഒരു ഇന്നോവ വന്നു നിന്നു, അതിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരൻ പുറത്തിറങ്ങി

“ഹലോ സർ…”

“ഹലോ.. അതാണ് വണ്ടി, ഞങ്ങൾ തൊട്ടിട്ടില്ല. ഞങ്ങളെ വിളിച്ചറിയിച്ചവർ ചിലപ്പോ… എന്തായാലും നിങ്ങളുടെ പണി നടക്കട്ടെ… അപ്പോഴേക്കും ഞങ്ങൾ ഒരിക്കൽക്കൂടി ഇവിടെ ഒന്ന് തിരയാം”

“ശരി സർ ”

ഫോറൻസിക് വിദഗ്ദ്ധൻ തന്റെ ജോലിചെയ്യാൻ പോയതും ദേവനും മരക്കാരും വീണ്ടും തങ്ങളുടെ തിരച്ചിൽ തുടർന്നു

അധികം വൈകാതെ തന്നെ ശേഖരന്റെ ബോഡി കൊണ്ടുപോകാനുള്ള ആംബുലൻസും അവിടെ എത്തിച്ചേർന്നു

“സർ..”

ഒരുപാട് സമയം തേടിയിട്ടും ആ ടയർ മാർക്ക് അല്ലാതെ വേറെ ഒരു തുമ്പും കിട്ടാതെ വിഷമത്തോടെ ഇരിക്കുകയായിരുന്നു ദേവനും മരക്കാരും അവരുടെ അരികിലേക്ക് ആ ഫോറൻസിക് വിദഗ്ദ്ധൻ നടന്നെത്തി

“ആ പറയൂ… എന്തായി എന്തെങ്കിലും ക്ലൂ…”

“ഉണ്ട് സർ…ഇടത്തെ ഡോർന്റെ ഹാന്ഡിലിൽ നിന്നും ഒരു ഫിംഗർ പ്രിന്റ്,പാസ്സന്ജർ സീറ്റിൽ  ഒരു സ്ത്രീയുടേത് എന്ന് തോന്നിക്കുന്ന നീളമുള്ള ഒരു മുടി, ഡോറിന്റെ ഹാന്ഡിലിൽ കണ്ട അതേ ഫിംഗർ പ്രിന്റ് അയാളുടെ ഷർട്ടിന്റെ ബട്ടണിലും ഉണ്ട് . So അത് നിങ്ങളെ വിളിച്ചറിയിച്ച ആളുകളുടെ അല്ല. പിന്നെ വലത്തേ വിന്ഡോയിൽ പുറം ഭാഗത്തു കുറച്ചു ഫിംഗർ പ്രിന്റുകൾ ഉണ്ട്… അത് ചിലപ്പോൾ നിങ്ങളെ വിളിച്ചറിയിച്ച ആളുകളുടെ ആകാം…”

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    ???????????

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു ????????

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️

Comments are closed.