ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

Views : 23454

“ശേഖരനോ… ഏത് ശേഖരൻ… ഞാൻ എങ്ങനെ അറിയാനാ….”

“,..,.,.,.,.,.,..,.,.,.,.,.,,.,.,.”

“ഇല്ല , ജീവേട്ടൻ അങ്ങനെ കൂട്ടുകാരെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. എന്റെ അടുത്ത് പറഞ്ഞത് ആരും ഇല്ല എന്നാണ്… ഞങ്ങൾ യാദൃച്ഛികമായി ഫേസ്ബുക്കിൽ പരിചയപ്പെട്ടവർ ആണ്… എപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി”

“,.,,.,.,.,..,.,.,.,..,.,.,,”

“അടുത്ത വർഷം ഞാൻ എത്തിയാൽ ഞങ്ങൾ കല്യാണം കഴിക്കാൻ ഇരുന്നതാണ്… നിങ്ങൾ പറയുന്നത് പോലെ ഞങ്ങളുടെ പ്രായവ്യത്യാസം ഒന്നും ഞങ്ങൾക്ക് പ്രശ്നമായിരുന്നില്ല”

“,..,.,.,.,.,.,..,.,”

“എനിക്ക് നാട്ടിൽ ആരുമില്ല സർ, അച്ഛനും അമ്മയും ഒരാക്‌സിഡന്റിൽ മരിച്ചു, ഏട്ടൻ ഒരു പോലീസ് സർജൻ ആയിരുന്നു രണ്ട് വർഷം മുൻപ് മരണപ്പെട്ടു”

“,.,,.,.,.,.,.,.,.,,.”

“ഡോക്ടർ ചന്ദ്രനാഥ്…”

“,.,..,.,.,.,.,.,..,.,.”

“ശരി സർ… ”

അങ്ങേത്തലക്കൽ ഫോൺ കട്ട്‌ ആകുന്നത് വരെ ഇടയ്ക്കിടെ ചന്ദ്ര ഏങ്ങലടി തുടർന്നുകൊണ്ടിരുന്നു. കാൾ കട്ട്‌ ആയതും അവൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് ചിരിച്ചു

♦️♦️♦️♦️♦️

“തനിക്കെന്ത് തോന്നുന്നു ദേവാ…”

“അവൾ പറഞ്ഞ ഒരു കാര്യം ശരിയാണ് ഈ കൊല ചെയ്തത് അവൾ അല്ല, പക്ഷെ അവൾക്ക് ഈ കൊലപാതകങ്ങളിൽ പങ്കുണ്ട്, എന്നാൽ അത് തെളിയിക്കാൻ നമ്മൾ നന്നായ് ബുദ്ധിമുട്ടും, കാരണം അവൾ ഒന്നും നിഷേധിക്കുന്നില്ല, ജീവനുമായുള്ള ബന്ധവും ഒന്നും…”

ചന്ദ്രയുമായുള്ള കാൾ അവസാനിപ്പിച്ച ശേഷം ചർച്ചയിൽ ആയിരുന്നു മരക്കാരും ദേവനും

Recent Stories

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ 👌
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു 😅

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    💙💙💙💙💙💙💙💙💙💙💙

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു 👍🏼👍🏼👍🏼👏🍷

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ 🖤

    ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com