∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

Views : 2431

ഈ ഭാഗം വൈകിയതിന് ഒരു വലിയ ക്ഷമ ചോദിക്കുന്നു. ഒറ്റയടിക്ക് ഇരുന്ന് എഴുതാൻ കഴിയുന്ന ടാലെൻ്റ് ഒന്നും ഇല്ലാത്തത് കൊണ്ടാണ്. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു.

ആഴങ്ങളിൽ 3

Aazhangalil Part 3 | Author : Rakshadhikaari Baiju | Previous Part

 

അല്ലാ അതെന്താ നിനക്ക് ഇഷ്ടമാവാതിരിക്കാൻ ?  അതൊക്കെ പോട്ടെ ഇപ്പൊ ഞങ്ങളവിടെ കണ്ടതൊക്കെ എന്ത് പ്രഹസനമാരുന്നെടാ അപ്പൊ….!!! ഈ ചോദിക്കുന്നതിനൊപ്പം  അഭിയുടെ മുഖവും അല്പം മാറിവന്നു… ഇനി അവനെ അധികം ദേഷ്യത്തിലേക്ക് വിടുന്നത് നന്നല്ലന്നറിയാവുന്ന ഞാൻ കാര്യമവനോട് പറഞ്ഞു ….

 

” നിങ്ങളവിടെയിപ്പോ കണ്ടതൊരു പ്രഹസനമൊന്നുമല്ലടാ. ഒരുപാട്  ആഗ്രഹങ്ങളുള്ള ഒരു കുട്ടിയെ അവളുടെ വീട്ടുകാർ നിർബന്ധിച്ച് കല്യാണം കഴിച്ചുവിടാൻ തീരുമാനിച്ചു. അവളുടെ താൽപര്യമൊന്നും നോക്കാതെ അവരോരോന്ന് കാട്ടികൂട്ടുന്നു. അങ്ങനെ കാട്ടികൂട്ടിയത്തിലെ ഒരു അധ്യായമാണ് ഞാനെന്നു ആ ചുരുങ്ങിയ വേളയിലെ അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.ഒരു അധ്യാപകനെന്ന നിലയിൽ എനിക്കാ കുട്ടിയെ സഹായിക്കണമെന്ന് തോന്നി… അങ്ങനെയാണ് ഞാൻ അവളുടെ അച്ഛനോട് സംസാരിച്ചതും കാര്യങ്ങൾ അയാളെ പറഞ്ഞു ധരിപ്പിക്കുവാൻ കഴിഞ്ഞതും. പിന്നീട് നിങ്ങള് കണ്ട കെട്ടിപ്പിടുത്തമൊക്കെ പുള്ളീടെ  തിരിച്ചറിവിൻ്റെ ഭാഗാമാരുന്നടാ അല്ലാതൊന്നുമല്ല.”

 

എങ്ങനെയോ ഞാൻ ഇത്രേം പറഞ്ഞൊപ്പിച്ചു. ഇത് കേട്ട ശേഷം ബ്രോക്കർ സുഭാഷും അവനും പരസ്പരം ഒന്നങ്ങോട്ടുമിങ്ങോട്ടും നോക്കിയതല്ലാതെ ഒരക്ഷരം തിരിച്ചെന്നോട് മിണ്ടിയില്ല.മെല്ലെ ഒരു മ്ലാനമാർന്ന മൂകത ആ വാഹനതിനുള്ളിൽ തളംകെട്ടി….

 

അല്പം മുൻപ് കാര്യം അറിയാനായി റോഡരികിലേക്ക് നീങ്ങിയ വണ്ടി വീണ്ടും അഭി നിരത്തിലേക്കിറക്കി. ഇപ്പോ ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. അങ്ങനെ ഉല്ലാസത്തിലേക്ക് നീങ്ങിയ വണ്ടി വീണ്ടും മൂകമായി.

 

സമയം ഉച്ചയോടടുത്തു ടൗണിലേക്ക് നേരെ വണ്ടി കയറിയതും എവിടെങ്കിലും ഒന്ന് കഴിക്കാൻ കയറാമെന്ന് ഞാനഭിയോട് പറഞ്ഞു. ഒരു മൂളലിൽ മറുപടി നൽകി അവൻ അടുത്തതായി കണ്ട ഒരു ഹോട്ടലിൻ്റെ മുൻപിൽ വണ്ടി നിർത്തി. എല്ലാവരും ഇറങ്ങി നേരെ ചെന്ന് കയ്യും മറ്റും കഴുകിയ ശേഷം ഫാമിലി ഏറിയയിലെ ഒരു നാലു കസേര അടങ്ങുന്ന ക്യാബിനിൽ ചെന്നിരുന്നു. അൽപ്പസമയത്തിനകം സപ്ലയർ എത്തി ഓടറുമായി മടങ്ങി. ഇപ്പോഴും ആരും ഒന്നും മിണ്ടുന്നില്ല. ദേഷ്യം കാണും രണ്ടാൾക്കും ഒരാളുടെ സമയവും, മറ്റൊരാളുടെ ബ്രോക്കറിംഗ് നടക്കേണ്ട വീടും ഞാൻ വെറുതെ കളഞ്ഞില്ലേ… അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം മയപ്പെടുത്തുവാനായി ഞാൻതന്നെ ആദ്യം മിണ്ടിത്തുടങ്ങി…

Recent Stories

The Author

രക്ഷാധികാരി ബൈജു

10 Comments

  1. ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story 🔥

  2. തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട്‌ ബാക്കിയും തരണം
    സ്നേഹത്തോടെ റിവാന💟

    1. രക്ഷാധികാരി ബൈജു

      മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന 💖🤗.

  3. ❤❤❤

  4. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. രക്ഷാധികാരി ബൈജു

      💖

  5. ❣️❣️❣️

    1. രക്ഷാധികാരി ബൈജു

      💖

    1. രക്ഷാധികാരി ബൈജു

      💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com