ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

Views : 23454

തന്റെ കയ്യിൽ ഇരുന്ന ശേഖരന്റെ കാൾ ഡീറ്റെയിൽസ് മരക്കാരുടെ കയ്യിൽ നൽകിയതിന് ശേഷം കയ്യിൽ ഇരുന്ന തൊപ്പി എടുത്ത് തലയിൽ വച്ചുകൊണ്ട് ദേവൻ അയാൾക്ക് സല്യൂട് നൽകിപുറത്തേക്ക് ഇറങ്ങിയ ദേവനെയും കാത്ത് രാജൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. ദേവനെ കണ്ടതും അയാൾ അവന്റെ അരികിലേക്കു നടന്നു

“സർ… ആ ശേഖരന്റെ കൂടെ എപ്പോഴും ഉണ്ടാകുന്ന ഒരുത്തൻ ഉണ്ട് വിനായകൻ, അവനിപ്പോൾ വീട്ടിൽ ഉണ്ട് എന്നൊരു വിവരം കിട്ടിയിട്ടുണ്ട്. അവനെ പൊക്കിയാലോ അല്ലാതെ അവരുടെ താവളത്തിൽ പോയി അവരിൽ ഒരുത്തനെ പൊക്കുക അത്ര എളുപ്പം ആയിരിക്കില്ല…”

“ആഹാ… എന്നാൽ വാ നമുക്കിപ്പൊ തന്നെ പോയേക്കാം”

രാജന്റെ പുറത്ത് തട്ടിക്കൊണ്ട് ദേവൻ ബൊലേറോയുടെ പാസ്സന്ജർ സീറ്റിലേക്ക് കയറി

“ഇതാണ് വിനായകന്റെ വീട് എന്ന് തോന്നുന്നു സർ..”

പൊളിഞ്ഞു വീഴാറായ ഒരു ഒറ്റമുറി വീടിനു മുന്നിൽ രാജൻ വണ്ടി നിർത്തി,അടുത്തടുത്ത് വീടുകൾ, എല്ലാം ഏകദേശം ഒരേപോലുള്ളവ

ദേവൻ ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് വണ്ടിയിൽ നിന്നും പറത്തിറങ്ങി, പോലീസ് വാഹനം വന്ന്‌ നിൽക്കുന്നത് കണ്ട് ചുറ്റിനും ഉള്ള വീടുകളിൽ നിന്നും ആളുകൾ പുറത്തിറങ്ങി അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ട് എന്തൊക്കെയോ തമ്മിൽ തമ്മിൽ പറയാൻ ആരംഭിച്ചു

“വിനായകന്റെ വീട് ഇതുതന്നെ അല്ലെ…”

അടുത്തുള്ള വീടിൽ നിന്നും അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന അരാളുടെ അടുത്ത് രാജൻ ചോദിച്ചതും അയാൾ രാജന്റെ അരികിലേക്ക് വന്നു

“അതേ സർ… ആ കൊച്ചു കംപ്ലയിന്റ് തന്നിട്ട് വന്നതാണോ… അതിനെ അവൻ എന്നും രാത്രി കുടിച്ചിട്ട് വന്ന്‌ തല്ലും സർ , വീട്ടുകാരെ പിണക്കി ഇവന്റെ കൂടെ ഇറങ്ങിപ്പോന്നത് കൊണ്ട് ആരും അതിന് തുണയില്ല സർ ,ഞങ്ങൾ ഒരുപാട് വട്ടം പറഞ്ഞതാ പോലീസിൽ ഒരു പരാതി കൊടുക്കാൻ.,കേട്ടില്ല ഇപ്പൊ സഹികെട്ടിട്ടാവും”

അയാൾ പറഞ്ഞത് കേട്ടതും രാജനും ദേവനും മുഖത്തോട് മുഖം നോക്കി, ദേവന്റെ ഉള്ളിൽ ആ സമയത്ത് പല ചിന്തകളും ഉരുത്തിരിഞ്ഞു

Recent Stories

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ 👌
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു 😅

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    💙💙💙💙💙💙💙💙💙💙💙

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു 👍🏼👍🏼👍🏼👏🍷

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ 🖤

    ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com