ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

Views : 23455

“നമുക്ക് അവളെ നാട്ടിൽ എത്തിച്ചു ചോദ്യം ചെയ്യാൻ പോലും സാധിക്കില്ല, അങ്ങനെ ചെയ്യണം എങ്കിൽ നമുക്ക് ചന്ദ്രയെ ഈ നടന്ന കൊലകളുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും തെളിവുകൾ വേണം”മരക്കാർ സംസാരിക്കുന്ന സമയത്ത് തന്നെ ദേവൻ കസേരയിൽ നിന്നും എഴുന്നേറ്റ് എവിഡൻസ് ബോർഡിൻറെ അരികിലേക്ക് നടന്നു

നേരത്തെ പിൻ ചെയ്ത സ്ത്രീയുടെ ചിത്രത്തിന് നേരെയായി ചന്ദ്ര എന്നെഴുതിയതിന് നേരെ ചന്ദ്രനാഥ് എന്ന് കൂടി എഴുതി ചേർത്തു

“ഒന്നുറപ്പാണ് സർ ചന്ദ്രയുടെ പിന്നാലെ പോയാൽ നമുക്ക് എന്തെങ്കിലും കിട്ടാതിരിക്കില്ല”

“ശരിയാണ്… അവൾ പറഞ്ഞത് അവളുടെ ഏട്ടൻ പോലീസ് സർജൻ ആയിരുന്നു എന്നല്ലേ… അപ്പൊ അയാളെക്കുറിച്ച് അന്വേഷിക്കുന്നത് എളുപ്പം ആകും… അത് ഒന്ന് തിരക്കാൻ താൻ ജലാലിനോട് പറഞ്ഞേക്ക്. എന്നിട്ട് താൻ ശേഖരന്റെ സഹായിയെ ഒരുത്തനെ കണ്ടുപിടിച്ചു കൊണ്ടുവാ…പിന്നെ ശേഖരന്റെ കഴിഞ്ഞ ഒരു മാസത്തെ കാൾ ഹിസ്റ്ററിയും വേണം”

“ശരി സർ…”

മരക്കാർ പറഞ്ഞ ചന്ദ്രനാഥിന്റെ കാര്യം ജലാലിനെ ഏല്പിച്ചു പുറത്തേക്കിറങ്ങിയ ദേവനെയും കാത്ത് രാജൻ നിൽക്കുന്നുണ്ടായിരുന്നു

“ആഹാ രാജേട്ടൻ കാലത്ത് തന്നെ വന്നോ…”

“ആ,,, ജലാൽ ആണ് എന്നെ വിളിച്ചു പറഞ്ഞത് സർ വെളുപ്പിന് ഇവിടെ എത്തി എന്ന്, അപ്പൊ പിന്നെ ഞാനും ഇങ്ങോട്ട് പോന്നു”

“എന്നാ വാ… നമുക്ക് കുറച്ചു പണി ഉണ്ട്”

ഉച്ച വരെ ദേവൻ ശേഖരന്റെ കാൾ ഡീറ്റെയിൽസ് ശേഖരിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു. അതിന് ശേഷം ശേഖരന്റെ സഹായിയെ തേടി ഇറങ്ങുന്ന സമയത്താണ് അവന് സി.ഐ മരക്കാരിന്റെ അരികിൽ നിന്നും ഉള്ള കാൾ വരുന്നത്

“ദേവാ… താൻ പെട്ടന്ന് മെഡിക്കൽ കോളേജിലേക്ക് വാ…”

മരക്കാരുടെ ശബ്ദത്തിൽ നിന്നും എന്തോ പ്രധാനപ്പെട്ട കാര്യമാണെന്ന് മനസ്സിലാക്കിയ ദേവൻ അങ്ങോട്ടേക്ക് പാഞ്ഞു

Recent Stories

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ 👌
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു 😅

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    💙💙💙💙💙💙💙💙💙💙💙

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു 👍🏼👍🏼👍🏼👏🍷

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ 🖤

    ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com