അപരാജിതൻ -38 5513

അവിടെ നിന്നും കുറച്ചു ദൂരം കൂടെ നടന്നു

കുന്നിൽ നിന്നും ഇറങ്ങുന്നവരും കയറുന്നവരുമായ സന്ദർശകരെ അവൻ കാണുന്നുണ്ടായിരുന്നു,

അന്ന് പോയ അരുവിയുടെ സമീപത്തേക്ക് അവൻ നടന്നു

അരുവിയിൽ മുഖവും പാദങ്ങളും നനച്ചു സമീപമുള്ള കുഞ്ഞു ശിവകോവിൽ മണ്ഡപത്തിനു സമീപത്തേക്ക് നടന്നു.

മണ്ഡപത്തിനുള്ളിൽ ശിവലിംഗപ്രതിഷ്ടയെ വണങ്ങി.

“വീണ്ടും വന്നല്ലേ ”

ആ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി.

അന്ന് താൻ നൂറു രൂപ കൊടുത്തതും , തന്റെ നെറ്റിയിൽ ശിവ അഭിഷേക ഭസ്മം തൊട്ടു തന്നെ വൃദ്ധ.

അവൻ തലയാട്ടി

“ഞാനന്ന് പറഞ്ഞതല്ലേ നല്ലതേ വരൂ ,,,,,ഒരാപത്തും വരാതെ ശങ്കരൻ കാത്തുകൊള്ളുമെന്ന് ”

അവനതു കേട്ട് പുഞ്ചിരിച്ചു

അവരവന്റെ മുഖത്തേക്ക് നോക്കി

“അന്നു കുഞ്ഞിന്റെ ശിരസ്സിനു മുകളിൽ ഒരു മരണത്തിന്റെ കാർമേഘ പടലം ഞാൻ കണ്ടിരുന്നു , പക്ഷെ ഇവിടെ വന്നു പോയത് കൊണ്ട് എന്റെ മനസ് പറഞ്ഞു ഒരു ദോഷവും വരാതെ ശങ്കരൻ കാക്കുമെന്നു , അതാ ഞാൻ പറഞ്ഞത് ”

അവൻ കൈകൾ കൂപ്പി

പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപ എടുത്ത് അവർക്ക് നേരെ നീട്ടി

“ഒരു നാണയം മതി കുഞ്ഞേ ,,ഇത്രയും കിട്ടി നേടാനായി എനിക്കൊന്നുമില്ല ”

അവൻ അത് കേട്ട് ആ പണം പോക്കറ്റിൽ തിരുകി

ഒരു അഞ്ചു രൂപ നാണയം അവർക്കു നീട്ടി അവരതു സന്തോഷത്തോടെ വാങ്ങുകയും ഭഗവാനെ ചാർത്തിയ ഭസ്മം  അവന്റെ നെറ്റിയിൽ തൊടുവിക്കുകയും ചെയ്തു

“മരണത്തെ ജയിച്ചു വന്നവനാ ,,,ഇനിയൊരു പെടുമരണം ഒരിക്കലുമുണ്ടാകില്ല , ചുറ്റി വരിഞ്ഞു കിടന്ന മരണമെന്ന കാളസർപ്പത്തെ ശങ്കരൻ തന്നെ ഒഴിവാക്കിവിട്ടിട്ടുണ്ട് ,,നല്ലതേ മോന് വരൂ ,,, ” അവർ അവന്റെ കവിളിൽ മെല്ലെ തലോടി തന്റെ ഭാണ്ഡവും കൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി.

“എല്ലാം അത്ഭുത൦ തന്നെ ” അവൻ സ്വയം പറഞ്ഞു

അവിടെ നിന്നും ഒരു തവണ കൂടെ തൊഴുതു നമസ്കരിച്ചു

മുന്നോട്ടുള്ള നടപ്പ് അവസാനിപ്പിച്ച് തിരികെ ഹോട്ടലിലേക്ക് തന്നെ നടന്നു.

@@@@

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.