അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. Dear bro
    കിട്ടാനുള്ളത് ഒരു കനിയാകുമ്പോൾ കാത്തിരിപ്പ് ഒരു മുഷിപ്പാവില്ല. വേണ്ടുവോളം സമയം എടുക്കുക. ആ ഒരു നാളിനായി സമാധാനത്തോടെ കാത്തിരിക്കുന്നു. താങ്കൾക് ആയുരാരോഗ്യ സൗക്യം നേരുന്നു.

      1. Manikuttide chettayi....

        ഒരു പൂവ് ചോദിക്കുന്ന ഞങ്ങൾക്കിടയിൽ മോനെ ഹർഷാപ്പി ഇങ്ങള് ഒരു ഒന്നൊന്നര പോകാലമല്ലേ സെറ്റക്കുന്നത്.. കാത്തിരിക്കുന്നു ഭ്രൂ

        1. Manikuttide chettayi....

          പൂക്കാലം

  2. ഹർഷാപ്പി നിന്റെ വരികളോളം ലഹരി മറ്റൊന്നില്ല. വായനയുടെ ലഹരി എന്തു എന്നു ഞാൻ അറിഞ്ഞത് അപരാജിതൻ വായിക്കാൻ തുടങ്ങിയതിൽ പിന്ന… അധികം താമസിയാതെ കഥ വരും എന്നു പ്രതീക്ഷിക്കുന്നു. ഒരുപാട് പേര് നിർബന്ധിക്കുന്നുണ്ട് എന്നു അറിയാം.ഒരുഭാഗമെങ്കിലും പോസ്റ്റ്‌ ചെയ്യാൻ അപേഷിക്കുന്നു കാത്തിരുന്നു മടുത്തു അതാണ് സത്യം… ????

  3. ഇടക്ക് ഇടക്ക് ഇടെ ഒരോ ടീസർ നന്നാലും മതി
    ഞങ്ങൾ ഹാപ്പി ആയി കൊള്ളാം

  4. ??

    1. Enthane vrthr irune sirikane ???

  5. നീ സമയമെടുത്ത് എഴുതിക്കോ നൻപാ ഞങ്ങൾ കാത്തിരുന്നോളാ..

  6. എഴുത്തിന്റെ സ്റ്റാറ്റസ് ഇടുന്നത് വ്യക്തിപരമായി ഇഷ്ടമുണ്ടായിട്ടല്ല.
    നാട് വിട്ടു പോയിട്ടില്ല എന്നൊരു വിവരം പങ്ക് വെക്കാനാണ്.

    STATUS AS ON 25.07.2021

    Chapter No pages Words Remarks

    24—————-60———-26500———Unedited
    25—————-60———-24450———Unedited
    26—————-60———-21100———Unedited


    27—————-10———–2950———Still Writing

    ഇനിയും എഴുതാനുണ്ട് രണ്ടോ മൂന്നോ ചാപ്റ്ററുകള്‍ കൂടെ
    കഥ എന്ന് വരുമെന്ന് പറയുന്നില്ല
    അത് വരേണ്ട സമയത്ത് വന്നിരിക്കും
    എഴുതിയത് പബ്ലിഷ് ചെയ്തു പിന്നെയും കാത്തിരിപ്പിച്ചു കൊണ്ടുള്ള രീതിയിൽ വായിക്കേണ്ട ഭാഗങ്ങൾ അല്ല എഴുതുന്നത് അത് ഒരുമിച്ചു തന്നെ വായിച്ചു പോകണം – കാരണം ഇതുവരെ എഴുതിയതിൽ വെച്ച് കൂടുതൽ കണ്ടെന്റ് വരുന്ന ഭാഗങ്ങൾ ആണ് -പല ദേശങ്ങൾ , പല സംസ്കാരങ്ങൾ , പല മിസ്റ്ററികളും അനാവരണം ചെയ്യണം.
    അതൊക്കെ എഴുതണമെങ്കിൽ സമയം വേണം ,എഴുതാനുള്ള സഹചര്യം കൂടെ വേണം.
    മുൻപ് ആവോളം എഴുതാനുള്ള സമയവും സഹചര്യവും ഉണ്ടായിരുന്നു ,
    ആ സമയത്തു കഴിയുന്ന പോലെ കൃത്യ ഇടവേളകളിൽ കഥ തന്നിട്ടുണ്ട്
    ഇപ്പോ അതൊട്ടുമില്ല………അത് കൊണ്ട് കഥ വൈകുന്നു,,,,,,അതിനു എനിക്കൊന്നും ചെയ്യാൻ ആകില്ല….

    എന്തായാലും ഡിസംബറോടെ ക്ളൈമാക്സ് ആക്കണം എന്നാണ് വിചാരിക്കുന്നത്.
    അതിനർത്ഥം അത് കണക്കാക്കി ആണ് എഴുതുന്നത്
    ചിലപ്പോ ഒന്നോ രണ്ടോ മാസം കൂടിയും ഇരിക്കാം ,,,

    ആരോടും കാത്തിരിക്കാനായി പറയുന്നില്ല…
    ഫ്‌ലോ പോയിട്ടുള്ളവർ തത്കാലം വായന നിർത്തിയിട്ട് ക്ളൈമാക്സ് വന്നതിന് ശേഷം അപ്പോൾ വായിക്കാൻ മനസുണ്ടെങ്കിൽ മാത്രം
    വായിക്കുക ,,അതൊക്കെ വ്യക്തിപരമായ ഇഷ്ടം പോലെ ,,,

    സസ്നേഹം

    1. ഒരു പ്രേശ്നവുമില്ല bro . Take ur time. നന്നായി എഴുതു . ആരോഗ്യം ശ്രദ്ധിക്കു

    2. ഒരു പ്രേശ്നവുമില്ല bro . Take ur time. നന്നായി എഴുതു . ആരോഗ്യം ശ്രദ്ധിക്കു . ദൈവം anugrahikkatte

      1. Waiting….for u harshapiiiu

    3. ഇത് മതി ഇടക്കൊരു റിപ്ലൈ കാത്തിരിക്കാം എത്ര വേണമെങ്കിലും

    4. ❤️♥️❤️

    5. Take ur own time .we will wait.

    6. Update കൃത്യമായി തരുന്നുണ്ടല്ലോ അതുമതി കാത്തിരിക്കാൻ.
      ?

    7. ഹർഷപ്പി.. മുന്നേ ഒരിക്കൽ പറഞ്ഞ പോലെ ഈ യാത്ര തുടങ്ങിയിട്ട് രണ്ടു വര്ഷം ആവാറായി .. ഇതിനിടയിൽ കാണാത്ത ഫേസ് ഒന്നും ഇപ്പൊ ഏതായാലും ഇല്ലല്ലോ .. ഒത്തിരി പുകഴ്ത്തലും അത് പോലെ ഇകഴ്ത്തലും കാര്യമാത്ര പ്രസക്തമായ വിമർശനങ്ങളും ,അസ്സൂയയും ,കുന്നായ്മയും ,ഹർഷോന്മാദവും ഒരു പൊടിക്ക് ഭ്രാന്തും ഒക്കെ കണ്ടതല്ലേ ..
      കഥ വായിക്കുന്നതിന്റെ എത്ര മടങ്ങു എഫൊർട് താങ്കൾ ഇടുന്നുണ്ട് എന്ന് കൂടെ ഇല്ലാവർക്കു അറിയാം .. പിന്നെ ബഹളം കൂട്ടുന്നവരും നമ്മുടെ സ്വന്തം ആൾക്കാരാണ് ,ക്ഷമ ഇല്ലത്തൊണ്ടും നിന്റെ കഥയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് .. അത് കൊണ്ട് ഹർഷപ്പി സ്ഥിതപ്രജ്ഞൻ ആകുക ,കർമത്തിൽ മുഴുകുക ..നീ സന്തോഷിക്കുക ..അങ്ങനെ ഞങ്ങളെ സന്തോഷിപ്പിക്കുക..
      ഓം നമ ശിവായ

      1. അണ്ണാച്ചി
        നിങ്ങൾക്ക് സ്പെഷ്യൽ ആയി
        ഒരു നൃത്തം ഞാൻ ഏർപ്പടക്കുന്നുണ്ട്…
        വനറോജ വഹ

        ദമ്മരു ദം….

        1. ഈ Drug Addict ആയ ആളുകൾ Drug കിട്ടാതെ വരുമ്പോൾ കാണിക്കുന്ന പരാക്രമം ഇല്ലേ…. അതാണ് ഇപ്പോൾ വായനക്കാരുടെ ഭാഗത്ത് കാണുന്നത്….. അത്രയ്ക്ക് ലഹരിയാണ് ഓരോരുത്തർക്കും…… God Bless you……

        2. അങ്ങനെ നല്ല കാര്യങ്ങളൊക്കെ പറ

          അല്ലേലും വനറോജയെ പൊക്കിയ ശേഷം ഡാൻസിന് പറ്റിയ ടീം ആകെ ഉള്ളത് നമ്മുടെ അമ്രപാലി ആണ് .. അവളെ ഇപ്പൊ ഭക്തി മാർഗത്തിലാക്കി ..എന്നാലും എനിക്ക് ഹർഷപ്പിയിൽ പ്രതീക്ഷ ഉണ്ട് കേട്ടോ .. മൊത്തത്തിൽ അങ്ങ് കൊഴുക്കട്ടെ ..റമ്പ ഹോയ് ഹോയ് ഹോയ് ..

        3. Fallen Angel ?‍♀️

          Yaaaa mone veraan irikkunnath entho veliya sambhavam aanenn manassilaayyy…. ????

    8. SAYYED NAJEEMU ZAHIR RM

      brooo tim eduth ezhuthiyaal mathii
      but ezhuthandaavaruth
      njanokke AADHISHANKARAN aayi mari

      ingale sammadhikanam
      njanoke idak karanjupoyi idAK ROMANJIFICATION vare aayi
      athra poliyanu maaaan

      enth comment idanamennu polum ariyillaa athrak superaaaaaaa

      nja vayichathil enik ettvum ishtapetta story aanu

      BAHUBALI polulla film akki edukkamayirunnu

      oru 2 or 3 part varunna super film athrak content udadaoooo

    9. ?❤️നർദാൻ♥️?

      ഇതാണ് വേണ്ടത് വല്ലപ്പോഴും വന്ന് ഒന്ന് പറഞ്ഞിട്ട് പോവുക.

      എത്ര വേണമെങ്കിലും കത്തിരിക്കാം

      എങ്കിലും ഒണത്തിന് പ്രതീക്ഷിക്കുന്നു.

      “പ്രതീക്ഷ” അതാണല്ലോ മുന്നോട്ട് പോകാൻ മനുഷ്യന് ഒരു പ്രചോദനം .

      ഇനി വന്നില്ലെങ്കിൽ … ഓണം കഴിഞ്ഞിട്ട് വരും എന്ന് പ്രതീക്ഷിക്കാലൊ? ഏത്…??

    10. ബ്രോ സമയം പോലെ തന്നാൽ മതി…. ഉള്ളിന്റെ ഉള്ളിൽ ഞാനും ആഗ്രഹിക്കുന്നുണ്ട് ഈ നിമിഷമെങ്കിൽ ഈ നിമിഷം അപരാജിതന്റെ ബാക്കി ഭാഗം കിട്ടണമെന്ന്…. അത് ഈ കഥയോടുള്ള ഇഷ്ട്ടം കാരണമാണ്…. ♥️♥️♥️♥️

    11. Katha muzhuvanaayum ezhu ayachaal mathi athin ethre venamengilum wait cheyyam

    12. ദൈവമേ ഇനി ഇത് പബ്ലിഷ് ആകുമ്പോൾ 2 ദിവസം ലീവ് എടുക്കേണ്ടി വരുമല്ലോ .?? അതോ ഇനി ഓണത്തിന് പബ്ലിഷ് ചെയ്യാനുള്ള സൈക്കോളജിക്കൽ മൂവ് ആണോ എന്തായാലും സ്റ്റാറ്റസ് ഇടുന്നതിൽ വളരെ സന്തോഷം കഥയെഴുത് കാര്യമായി പുരോഗമിക്കുന്നു എന്ന് അറിയാമല്ലോ ☺☺

    13. Devil With a Heart

      മുൻപ് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു…എഴുതിക്കൊള്ളൂ എത്ര നാളുകൾ എടുത്താലും ,കാത്തിരുന്ന തന്നെ വായിക്കും..അതിൽ മുഷിപ്പ് തോന്നുന്നവർ പോണേൽ പോട്ടെ..എഴുത്തുകാരനെയും എഴുത്തിനെയും അപരാജിതനെയും മനസ്സിലാക്കുന്ന ഒരൊഡ് പേരുണ്ട് ഇട്ടിട്ട് പോവില്ലെന്ന് ഹർഷേട്ടൻ പറയേണ്ട ആവശ്യമില്ല..അങ്ങനെ ഇട്ടിട്ട് പോകാൻ പറ്റുന്ന ഒന്നല്ല എന്നും നല്ല ബോധ്യം ഉള്ള ആൾക്കാരുണ്ട്…ആകെ ആഗ്രഹം ഇടക്ക് കമന്റ് ബോക്സിൽ വെറുതെ വന്നൊരു Hi ഇട്ടാൽ മാത്രം മതി ഇങ്ങളും കുടുംബവും സുഖമായി ഇരിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി..☺️

    14. ഹർഷൻ
      നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ അപ്ഡേറ്റുകൾ വേണ്ട…കഥ വരുമ്പോൾ സൗകര്യം ഉള്ളവർ വായിച്ചാൽ മതി….
      ഇവരെ ബോധ്യപ്പെടുത്തേണ്ട ബാദ്യത ഒന്നും നി കൾക്ക് ഇല്ല….

    15. No problem we will wait… ente abhiprayaam ini kadha motham ezhuthu kazhinju publish cheythaalum njan happy aanu

    16. ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤

      മതി ഹർഷാപ്പി ❤❤❤❤❤❤❤❤❤ഒരു ധ്ർദ്ധിയുമില്ല സാവധാനം എഴുതിയാൽ മതി. പിന്നെ ഒരു കാര്യം ഇടയ്ക്കിടെ കമന്റ്‌ ഇടാൻ മറക്കരുത് കാരണം താങ്കൾക്ക് പ്രശ്നം ഒന്നുമില്ല എന്നറിഞ്ഞാൽ മതി ????????ആവശ്യത്തിന് സമയമെടുത്തു സൂപ്പർ ആക്കിയിട്ടു ഞങ്ങളിൽ
      ലേക്കു എത്തിച്ചാൽ മതി ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤
      ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤ഹർഷാപ്പി ❤❤

    17. Sarath menothuparambil

      ???

    18. ഹാർഷേട്ടാ നിങ്ങളെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️lub????

    19. Status onnum tharan ennilla. Idak chumma vannu ezhuthunnu. Theerumpol tharam. Ath mathi. Ningalude kadha kathirikunnavark oru pratheeksha undakumallo.

    20. വേണ്ടാത്ത കമെന്റുകൾ വായിച്ചു ഫ്രസ്ട്രേറ്റഡ് ആവല്ലേ ബ്രോ . . . . .പലപ്പോഴും വൈകുന്നതിൽ സക്കടവും ദേഷ്യവും ഒക്കെ താങ്കളുടെ എല്ലാ ആരാധകർക്കും ഉണ്ടാകാറുണ്ട്. കാര്യം അത്രമേൽ താങ്കളുടെ കഥ ഞങ്ങളെ എല്ലാവരെയും സ്വാധിനിച്ചിരിക്കുന്നു. പക്ഷെ ചിലർക്ക് അറിയില്ല അത് എഴുതുമ്പോളുള്ള ഒരു എഴുത്തുകാരന്റെ മാനസിക പിരിമുറുക്കം . അപ്പൊ ഇതുപോലുള്ള ഫ്രസ്‌ട്രേഷൻ അവർ കാണിക്കും. പിള്ളേരല്ലേ . . . . പോട്ടെ. . … ഇപ്പോഴും ഒട്ടുമിക്ക ആളുകളും കാത്തിരിക്കുന്നത് ഹർഷപ്പിയുടെ ലെവൽ എഴുത്തു റെഡി ആയി വരാൻ ടൈം എടുക്കുമെന്നറിയാവുന്നതു കൊണ്ട് തന്നെയാണ്. ഇത് മാഗ്ഗി നൂഡിൽസ് ഒന്നുമല്ലല്ലോ രണ്ടു മിനിറ്റിൽ റെഡി ആവാൻ.

      സൊ ഹർഷപിക്കു എപ്പോ കഥ അതിന്ടെ പൂർണതയിൽ എത്തി എന്ന് തന്നൂന്നോ, അപ്പൊ തന്നാൽ .മതി.. ..ഡിസംബരെങ്കിൽ ഡിസംബർ . .. .ഞങൾ അക്ഷമരായി കാത്തിരുന്നോളാ. . .

      keep rocking bro

    21. ഹർഷൻ ചേട്ടൻ ഉയിർ… ❤️❤️❤️

    22. ശ്രീ നിള

      ഹർഷേട്ടാ നെഗറ്റീവ് കമന്റ്സ് നോക്കേണ്ട നിങ്ങളുടെ കഥക്കായി ഞങ്ങൾ കാത്തിരിക്കുന്നു താങ്കളുടെ ടൈം എടുത്ത് സ്വസ്ഥമായിട്ട് എഴുതിയാൽ മതി പിന്നെ ഒരുപാടു പേര് കാത്തിരിക്കുന്ന കഥ ആയതു കൊണ്ട് കിട്ടാതെ വരുമ്പോൾ ഉള്ള വിഷമം ആണ് നെഗറ്റീവ് കമന്റ് ആയി വരുന്നത്

    23. Editing okke kayinju bro

  7. Hello all

    ഇനി ഒരാളും കഥ എന്നു ഇടും എന്നു ചോദിക്കരുത്….കഥ വരുമ്പോൾ വരും അപ്പോൾ വായിച്ചാൽ മതി…..അല്ലാതെ കമെന്റ് എഴുതി ഹർഷനെ വെറുപ്പിക്കാറുത്തു…..നിങ്ങളുടെ കൂലി എഴുതുകരൻ അല്ല….

  8. ഹാർഷേട്ടാ എത്ര വേണമെങ്കിലും കാത്തിരിക്കാം. സമയമെടുത്തു തന്നാൽ മതി, ഒരു മുഷിപ്പും ഇത് വരെ തോന്നിയിട്ടില്ല ഇനി തോന്നുകയുമില്ല ❣️❣️❣️❣️❣️❣️❣️

    ആരോഗ്യം ശ്രദ്ധിക്കു . ദൈവം അനുഗ്രഹിക്കട്ടെ ??????

  9. ഞാൻ ഈ സൈറ്റിൽ വരാൻ കാരണം എംകെ ബ്രോ ആണ് അദ്ദേഹത്തിന്റെ കഥ ഇവിടേക്ക് മാറ്റിയപ്പോൾ വന്നതാണ്… ഇവിടെ വന്നു കൊറേ കഥ വായിച്ചു….. അതിലെല്ലാം ഹർഷൻ ബ്രോയുടെ കഥ കൊറേ പേര് മെൻഷൻ ചെയ്തിരുന്നു.. ഇവിടെ നോക്കുമ്പോൾ കാണുന്നത് 23 പാർട്ട്‌ ആണ് എല്ലാത്തിനും 4k 5k 6k ലൈക്സും അങ്ങനെ കഥ വായിക്കാൻ ആരംഭിച്ചു ആദ്യമൊക്കെ കുറച്ചു പാടായിരുന്നു വായിക്കാൻ പിന്നെ പോകെ പോകെ ഹരമായിരുന്നു വായിക്കാൻ…1 മാസം കൊണ്ട് മൊത്തം വായിക്കാൻ പറ്റും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല…. ഇന്ന് മുതൽ അടുത്ത ഭാഗം വരുന്നേ കാത്തിരിപ്പാണ് രുദ്രതേജന്റെ വരവിനായ്

    ക്യാപ്റ്റൻ

  10. ആസ്വാദകന്‍

    അങ്ങനെ 23 ഒരുപ്രാവശ്യം കൂടെ completed .

    1. How could you ?

      1. ആസ്വാദകന്‍

        ഏകാഗ്രത വേണം ഏകാഗ്രത 🙂

      2. ഈ Drug Addict ആയ ആളുകൾ Drug കിട്ടാതെ വരുമ്പോൾ കാണിക്കുന്ന പരാക്രമം ഇല്ലേ…. അതാണ് ഇപ്പോൾ വായനക്കാരുടെ ഭാഗത്ത് കാണുന്നത്….. അത്രയ്ക്ക് ലഹരിയാണ് ഓരോരുത്തർക്കും…… God Bless you……

  11. കള്ള കണ്ണൻ

    ബ്രോ ഞാൻ ഈ കമന്റ്‌ ഇടുന്നത് ഇതിൽ കുറെ നെഗറ്റീവ് കമന്റ്സ് കണ്ടു… കഥ വായിക്കുന്ന ആളെ സംബന്ധിച്ച് അയാൾക് അത് ഒരു തുടർച്ചയായി ലഭിക്കണം… എന്നാൽ നമ്മൾ ഇവിടെ ചിന്തിക്കാതെ പോകുന്നത് എഴുത്തുകാരന്റെ മാനസിക അവസ്ഥയെ പറ്റി ആണ്… അത് ചിന്തിക്കേണ്ടതും ആവശ്യം തന്നെ ആണ്… ഈ നെഗറ്റീവ് കമന്റ്സ് ഉം ഈ കഥയോടും എഴുത്തുകാരനോടും ഉള്ള സ്നേഹം ആണ് അത് ക്ഷമ ഇല്ലായിമായിൽ നിന്ന് ഉണ്ടാകുന്നത് ആണ്… അതുകൊണ്ട് ക്ഷമിക്കാൻ പഠിക്കു ഹാർഷേട്ടൻ എന്തായാലും നമക് കഥ തന്നിരിക്കും അതുറപ്പാണ് ❤

    1. Harshettan nala crystal clear ayi thane aane update thanirikunathe….. Ath manasilakande Katha varila ini kore varsham avum enoke paranje varanorode vedham oothite karyam ella bro…..

  12. Harshan bro we miss you

  13. Harshan please please please continue

  14. വിനോദ് കുമാർ ജി ❤

    ഹർഷൻ bro ❤❤❤❤ ഒരു ഓണ സമ്മാനം പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു ഹർഷൻ bro കഥ ക്കായി കാത്തിരിക്കുന്നു ❤❤?

  15. I love this story please responce

  16. Harsan bro i am waiting

  17. Isro യുടെ ഗഗൻയാൻ വിക്ഷേപിച്ചു കഴിഞ്ഞു,നമ്മളൊക്കെ സന്തോഷ്‌ ജോർജ് കുളങ്ങരക്ക് ശേഷം ബഹിരകാശത്തു പോയ ശേഷം ഈ കഥയുടെ ബാക്കി ഉണ്ടാകുമെന്നു അറിയില്ല.. ഗണപതി കല്യാണം.. Hm

    1. ഉടനെ ലഭിക്കില്ല – ഡിസമ്പർ 2021 ഈ കഥ അവസാനിപ്പിച്ചിരിക്കും എന്നാണ് Last Message…. So : ക്ഷമയുെണ്ടെങ്കിൽ നിൽക്കാം വായിക്കാം

      1. കുറെ വർഷമായി bro.. ഇദ്ദേഹം ഇനി 2022 ഡിസംബർ എന്ന് പറയും.. വായനക്കാരനെ വേറൊരു തലത്തിൽ എത്തിച്ച കഥ.. ആ വായനക്കാരനെ ഇത്രയോളം വെറുപ്പിച്ച കഥകാരനും ഇയാൾ തന്നെ..

        1. Kure varsham ayille bro thinu pinnale aalkkum thirakukkalum budhimuttukalum kanum ithu mathram allallo job so varumbol varatte ithrem kaathille nammal pressure cheyyanda

        2. Nta ponnu bro alu verupichunu parayalle first okke correct 2 week il kadha vanathaa pine100 page athu ezhuthaan time vendee …?
          E last part anu kurachu late aye epo thane 2part ezhuthi kazhinju edit cheythilla . pine 3 or 4 part aayi edu enu parannu nthaayalum 150 to200 page undaakum nthayalaum next moth or sep 1st undaakum athu vare shemiiku

          1. Athe ithavana late akumennu harshettan vyakthamayi paranjatanu poith

            so pattikilla give him time ?

          2. Ok bro.. Agreed

        3. Da mona nee cool aave nee athikam over ayi chindikanda kitumbo vayika…. Manasilaya kutta….

          1. താൻ എന്താ വിരട്ടുകയാണോ? ??best.. ഭാഷ സൂക്ഷിച്ചു bro.. ഇമ്മാതിരി ഭാഷ താങ്കൾക്ക് പരിചയം ഉള്ളവരോട് സംസാരിക്കു. പിന്നെ ഞാൻ പറഞ്ഞത് ഹർഷനോടും, nash നോടും ആണ്.. അവർ മറുപടി പറയട്ടെ.. കേൾക്കാം.. അധികം ഓവർ ആകല്ലേ മോനെ.. നിന്റെ കാര്യം നോക്ക്

        4. Bro oru fan anenn kettathil santhosham… But athinte idayil ulla ee verupical undello ath ang mattiyekk…

          Oru artist avarde comfort anusarich anu avarde creation perfect akkunne… Ath engane cheiyanam enn fans alla theerumanikkunne… Pulli kadha idum… Ath enn ayalm vayikkum… Ath ippo thamasich ayaalum ellrum vayikkum… Pinne enthina saho ee comments okke itt fansne illakkunne…

          Njn nokkit ivde verupikkath ake ullath.biju bro commenta

          1. Bro താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു..

            വെറുപ്പിക്കൽ പദം ഒരു അസഭ്യം അല്ല..

            എന്റെ സ്വാതന്ത്ര്യം അല്ലെ bro എന്റെ ഭാഷ.. അതൊക്കെ തിരുത്താൻ താങ്കൾക്ക് എന്താ അധികാരം..ഹർഷനെ ഞാൻ വ്യക്തി പരമായി ഒന്നും പറഞ്ഞിട്ടില്ല..

            ബ്രോയോട് ഒരു കാര്യം പറയട്ടെ ആവശ്യമില്ലാത്ത കാര്യത്തിന് എന്തിനാ.. വെറുതെ.. നല്ല നമസ്കാരം

        5. ബ്രോ മൂപരുടെ തിരക്കും പ്രശ്നങ്ങളും ഹർഷേട്ടൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. നമ്മുക്ക് കാത്തിരിക്കാം വെറുതെ ഒരു കഥ തരാൻ മൂപ്പര്ക്കും സാധിക്കില്ലലോ
          ?

        6. Don’t spread hate ?

        7. Thaan enthoru oolayado veruthe vaayikan aanenkil valla balaramayo vallathum vaayik. Kadha ezhuthunath hridayathil thattiyanu allathe thanne pole naaluneram choru kazhikunapole alla pattumenkil vaayik allel po allathe vimarshikunath enthina. Harshan brw thannod paranjo ith vaayikanamennu

          1. അനിയാ വിമർശിച്ചത് നിന്നെയാണോ? താൻ എന്തിനാ ആവശ്യമില്ലാത്ത പദപ്രയോഗങ്ങൾ നടത്തുന്നത്.. താങ്കൾ പറയുന്ന അതെ ഭാഷയിലോ അതിനപ്പുറമോ മറുപടി തിരികെ ലഭിക്കും..നിന്റെ കമന്റ് ന്റെ താഴെ ഒന്നും ഞാൻ പറഞ്ഞില്ല.. ഊളയല്ലാത്ത സൂരജ് ?

    2. എന്നാ ചേട്ടനൊരു കാര്യം ചെയ്യ് ഈ കഥ എഴുതി തീരുന്നവരെയുള്ള ഹർഷന്റെ വീട്ടുചിലവുകൾക്കായുള്ള cash,money order ആയിട്ടോ online transfer ആയിട്ടോ അങ്ങോട്ട് അയച്ചേക്കു. കഥ പെട്ടെന്ന് കിട്ടും! ചേട്ടൻ ധൈര്യായിട്ട് ചെയ്യെന്നേ. full support???

      1. Bro, ചില വെബ്സൈറ്റ് story publishing നു ക്യാഷ് കിട്ടാറുണ്ട് എന്നാണ് എന് എനിക്ക് അറിയാവുന്നത്.എനിക്ക്തെ അറിയാവുന്നത്റ്റു പറഞ്ഞു എന്നുമാത്രം തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.

      2. ??????

      3. ചേട്ടാ എന്ന് വിളിച്ചോണ്ട് പറയാം.. അനിയാ അതിന് ഹർഷൻ തയ്യാറാണെൽ ഞാൻ അയച്ചു കൊടുക്കാം.. പൈസ കിട്ടാത്തോണ്ടാ കഥ വൈകുന്നതെന്നു അനിയൻ കണ്ടുപിടിച്ചു കളഞ്ഞു.. ഗള്ളൻ

    3. Be cool man. He wants to give us a wonderful treat. You are a big fan of him. It’s his master piece. It takes time.

      1. ആദ്യ ദിവസം മുതലേ വായിക്കുന്നതാ bro.. രണ്ട് വർഷം വിടാതെ വായിക്കുന്നുണ്ട്.. ഇതുവരെ അഭിനന്ദനം അല്ലാതെ വേറൊന്നും പറഞ്ഞിട്ടില്ല.. പക്ഷെ ഇപ്പോൾ ഈ പറഞ്ഞത് വളരെ ആലോചിച്ചു തന്നെയാ.. Its toomuch എന്ന് എനിക്ക് തോന്നി.. കാത്തിരിക്കാം.. അല്ലാതെന്തു..

        1. ബിജു അണ്ണാ
          അല്പം കൂടെ ക്ഷമിക്കൂ
          ഒരു നല്ല ത്രില്ല൪ ചാപ്റ്റര്‍ തന്നിരിക്കും
          300 -350 പേജുകള്‍ ഉള്ള ചാപ്റ്റര്‍
          അത് ഒരുമിച്ച് വായിച്ചു പോകേണ്ടുന്ന ഭാഗങ്ങള്‍ ആണ് ,,,,,
          എഴുതാന്‍ ഒരുപാട് കാര്യങ്ങളുണ്ട്
          വെറുതെ എന്തെങ്കിലും എഴുതി തരേണ്ട ഭാഗങ്ങള്‍ അല്ല ,,,,,,,,
          ഈ കതയുമായി ബന്ധപ്പെട്ട
          പര്‍ഞ്ഞതും പറയാത്തതുമായ് രഹസ്യങ്ങള്‍ ഒക്കെ അതില്‍ പറയും
          കാരണം ഇനിയും വലിച്ചു നീട്ടിയാല്‍ ശരി ആവില്ല ,,

          സൂഫി സംരക്ഷിച്ച ഒരു രഹസ്യം
          ഒരു നദിയും അതിനു ശേഷം സര്‍പ്പങ്ങളും സംരക്ഷിച്ച രണ്ടു രഹസ്യങ്ങള്‍
          സാത്വികരായ സന്യാസിമാര്‍ സംരക്ഷിച്ച മൂന്നു രഹസ്യങ്ങള്‍ ,,,
          എല്ലാം ഒരുമിക്കുന്നത് അപരാജിതനിലും

          ഉള്ള സമയം പോലെ എഴുതുന്നു
          ഞാന്‍ എഴുതട്ടെ ,,,

          1. ഓക്കേ bro.. ഇനിയും താമസിക്കില്ല എന്ന് കരുതുന്നു.. Best wishes

  18. ഹർഷൻ ബ്രോ എന്തെലും ഒരുupdate തരുമോ.ഇടയ്ക്കോക്കെ comment box വരണേ.പിന്നെ 1 publication ഒണത്തിന് പ്രതീക്ഷിക്കാമേ. എന്തേലും ഒരു raPlay തരുമോ.

    1. Onathinu kittillennu paranjatund bro

      1. Karthiveerarjunan dillan

        Bro onnu update cheyyu

      2. Sep……. Nov……… Dec last…… ?

  19. സൂര്യൻ

    അഥർവ്വം എന്ന പേരില

  20. സൂര്യൻ

    എന്നതേക്ക് കാണു൦?

    1. ഇനി എന്നാ

  21. ചാണക്യൻ അടിച്ചാമതി കിട്ടുും

  22. ഹര്ഷാ മോനെ നുമ്മ ഇവിടെത്തന്നെ ഉണ്ട് കേട്ടോ,നിന്റെ കമെന്റ് കണ്ടിരുന്നു നീ ബാക്കി ചാപ്റ്റർസ് കൂടി എഴുതി പൂർത്തിയാക്കിയാൽ മതി.മൊത്തം സിംഗിൾ ആയി വായിക്കണം എന്നുള്ളത് കൊണ്ടല്ലേ സ്വന്തം കഥയ്ക്ക് കൊടുക്കുന്ന ആത്മവിശ്വാസം ആണത് അത് ഞങ്ങൾ വായനക്കാർ കാണുന്നുണ്ടാടാ.ഞാൻ എന്റെ ജീവിതത്തിൽ വായിച്ചുള്ള ഏറ്റവും നല്ല കഥക്ക് വേണ്ടി എന്നും കാത്തിരിക്കും.

  23. ഒരു doubt.3 പബ്ലിഷ് ഉണ്ടകുമേനല്ലെ പറഞ്ഞത്.appol ഓരോ പബ്ലിഷ് mikkavarum 4 പാർട്സ് undakumenne പറഞ്ഞു. സോ 3 പബ്ലിഷ് orumichano cheyyunathe, അല്ലെങ്കിൽ ഓരോ പബ്ലിഷ് veche cheythal നേരത്തെ തന്നെ expect cheyyalle?

    1. Athe angane aane parnajathe

  24. Nalla kadhakalude name onne parayumo
    Like
    The Unique Man
    ആദിത്യഹൃദയം
    ദേവാസുരൻ
    Niyogam
    ചെകുത്താൻവനം

    1. അഗർത്ത, അസുരൻ

      1. ഇനി എന്നാ

    2. Fallen star
      Pinne Abra യുടെ stories demon something

Comments are closed.