അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. Belated brthdy wishes bro

  2. Happy birthday harsan bro

  3. Happy birthday harshan chetta

  4. എല്ലാ പ്രിയപ്പെട്ടവറ്ക്കും

    ആശംസകൾ ഏകി സന്തോഷം നൽകിയതിന് ഒരുപാട് നന്ദി പറയുന്നു..

    Thanks all..❤️❤️❤️????????

    1. Belated ഹാപ്പി birthday

  5. ഹാപ്പി ജനിച്ചോസം ആശംസകൾ ഹർഷാപ്പി.???. അന്റെ ഭൃഗു ഇടയ്ക്ക് മിസ്സ് ചെയ്യുന്നുണ്ട്..സ്റ്റേ blessed man.. ഒരു ഇടിവെട്ട് പാർട്ടുമായി വരാൻ കഴിയട്ടെ..???

  6. കുട്ടേട്ടൻസ് ❤❤

    പിള്ളേച്ചന് ഹൃദയത്തിൽ നിന്നും സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ???❤❤???…. പ്രിയ കൂട്ടുകാരന് സുഖം എന്ന് വിശ്വസിക്കുന്നു…. നമ്മുടെ കഥയ്ക്കായ് എത്ര നാൾ കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്…. ഏങ്കിലും എല്ലാരേയും പോലെ എനിക്കും അത് വേഗം കിട്ടണം എന്ന് ഒരു കുഞ്ഞു അത്യാഗ്രഹം ഉള്ളിന്റെ ഉള്ളിൽ നിന്ന് മുളയ്ക്കുന്നുണ്ട്…. എന്റെ പ്രിയ പിള്ളേച്ചൻ അത് വേഗം നടത്തിതരണം….. ഒത്തിരി സ്നേഹത്തോടെ…..

  7. Happy birthday harshan broii ❤

  8. Happy Birthday harshetta

  9. ഹർഷൻ ബ്രോ കഴിയുമെങ്കിൽ 1 പാർട്ട് എങ്കിലും പബ്ലിഷ് ചെയ്യണം ജൂലൈ 18 ആകുമ്പോൾ ആയാലും മതി അപ്പോൾ കറക്റ്റ് 3 മാസം ആകും 23 പാർട്ട് പബ്ലിഷ് ചെയ്തിട്ട്

    1. അങ്ങനെ ചെയ്യില്ല…ബ്രോ..

      1. മൂന്നോ നാലോ മാസം എന്നല്ല
        ഇനിയുള്ള ചങ്ങലക്കണ്ണികള്‍ അണുവിട പോലും നഷ്ടമാകാതെ വായനക്കാരനു മനസ്സിലകണം ,,,,,,
        ഇത് ക്ലൈമാക്സിലേക്ക് പോകാനെന്നറിയമല്ലോ ,,
        അപ്പോ ഫുള്‍ പിക്ചര്‍ മനസില്‍ കിട്ടണം ,,,,,,,,

        ഉദാഹരണത്തിന് ത്രിലോക രുദ്രന്‍ ആര്
        ആരൊക്കെയാണ് മറഞ്ഞിരിക്കുന്ന ശത്രുക്കള്‍
        അങ്ങനെ കുറെ കാര്യങ്ങള്‍

  10. Happy bday harshappiii

  11. updation:

    ഡിസംബർ 2021 നു തീർക്കുക എന്ന ലക്ഷ്യത്തോടെ കിട്ടുന്ന ഇടവേളകളിൽ എഴുതുന്നുണ്ട്.
    നൂറും നൂറ്റമ്പതും പേജുകളിൽ വാരി വലിച്ചെഴുതുന്ന ശൈലി പൂർണ്ണമായും മാറ്റി
    മുൻപ് 100 -150 പേജുകളിൽ എഴുതിയിരുന്ന അതെ കാര്യങ്ങൾ ., കണ്ടെന്റ് നു പ്രധാന്യ൦ നഷ്ടപ്പെടാതെ അനാവശ്യ ലാഗ് ഒഴിവാക്കി 60 പേജിൽ ഒതുക്കിയാണ് എഴുതുന്നത്.-

    ഒരു ചാപ്റ്റർ എന്നാൽ 60 പേജുകൾ ആയി നിലനിർത്തിയിരിക്കുന്നു
    അതിന്റെ ആവശ്യമേ ഉള്ളൂ ,,

    എന്തൊക്കെ വന്നാലും ഡിസംബർ 2021 ൽ കഥ തീരും
    അതിനുള്ളിൽ മൂന്നു പബ്ലിഷിങ് ഉറപ്പായും ഉണ്ടാകും ,,

    STATUS AS ON JULY 10 2021
    —————————

    chapter 24 – completed but unedited – ( total 60 pages- 27200 words)
    chapter 25- completed but unedited- (total 60 pages–26100 words)
    chapter 26 – not yet started

    അടുത്ത പബ്ലിഷിങ് നാലോ അഞ്ചോ ചാപ്‌റ്റേഴ്‌സ് ഉണ്ടാകാം
    ഏറ്റവും മുഖ്യമായ സീനിൽ ആയിരിക്കണം അവസാനിക്കേണ്ടത്
    ഇനിയും അതിലേക്കെത്താൻ രണ്ടു മൂന്നു ചാപ്റ്ററുകൾ കൂടെ എത്തണം
    കാരണം ഇനിയാണ് യഥാർത്ഥ കഥ
    ഒന്നോ രണ്ടോ ചാപ്ടറുകൾ ആയി പബ്ലിഷ് ചെയ്തു ഇനിയും കാത്തിരിപ്പിക്കാൻ ലവലേശം താല്പര്യമില്ല

    സസ്നേഹം

    1. Happy b day harahettaa..
      2 part b day gift aayi enu tharoor pls..

      1. Happy b day harshettaa…
        Enu 2 part tharo pls..

      2. Happy b day ♥️♥️♥️????????♥️♥️♥️♥️♥️♥️♥️♥️♥️????????♥️♥️♥️♥️♥️♥️♥️♥️♥️????????

    2. Hallo bhai
      Ithil kooduthal swapnangalil mathram..

    3. തൃലോക്

      Update വന്നൂ… ????

      Hbd. Harshettaa ❤️❤️

    4. ഒറ്റപ്പാലം ക്കാരൻ

      ??????????
      ??????????
      ????????
      ?????????
      ?????????
      ???????

    5. thanku Harsha ജൂലൈ വരും എന്നറിഞ്ഞതിൽ വളരെ സന്തോഷം

      1. ജൂലൈ വരുമെന്ന് എവിടെയാണ് ഞാൻ പറഞ്ഞത്?????
        ഞാൻ അങ്ങനെ ഒന്ന് പോലും എഴുതിയിട്ടില്ല…

    6. ?Happy? birthday? harshettee❤
      ???????????????

      Waiting for the next part ???????????????????????

    7. ഞാൻ ഈ കഥ ഒന്നു കൂടെ വായിച്ച് തിർത്തു.എന്നിട്ട് വന്ന് നോക്കിയപ്പോ updati‌on .ഒരു feel Ya mone❤❤❤❤❤❤❤❤❤❤

    8. Ajith cg Ajith cg

      Happy birthday machu thamasichu poyi khamikkuka o’nathinu njan nokkiyirikkum apol njan oru rare placeil pokum nammude sankaran kattil thanichirikkunna oridam ente swontham “Alvamkudi”evide ennu ariyamekil bro comment cheyyu

  12. happy birthday Harshappiii……..?????????????✨✨✨✨???????????????

  13. Happy Birthday bro

  14. dear all
    thanks for you kind greetings ,,,
    once again from the bottom of my heart
    a big thanks ……..

  15. Happie bday bro

  16. On your bday I wish that the Almighty blesses you with Good luck, happiness, love,good health and sucess in every Walk of your life.
    You truly deserve it.
    Wishing you a very happy bday
    ♥♥

  17. Happy birthday chettoi

  18. പഴയ സന്യാസി

    Happiee bday aashane

  19. സന്തോഷ ജന്മദിനം കുട്ടിക്ക് .. സന്തോഷ ജന്മദിനം കുട്ടിക്ക് ..?

  20. സഹോദരാ ഹര്ഷാ…… ഇനിയും കാത്തിരിക്കാൻ വയ്യ എന്നായിട്ടുണ്ട്…. നോക്കിയിരുന്നു കണ്ണു കഴച്ചു തുടങ്ങി….എഴുത്തു എളുപ്പമല്ല എന്നറിയാം… അനുഗ്രഹീതർക്കെ ആ കഴിവുണ്ടാകൂ എന്നുമറിയാം… എങ്കിലും കാത്തിരിപ്പിന്റെ നിരാശ കൊണ്ടു പറഞ്ഞു പോകുന്നതാണ്… പ്രതീക്ഷക്കായി ഒരു ഏകദേശ ദിവസം പറയൂ ……. പ്ളീസ്….ഇതു വായിക്കും എന്നും മറുപടി തരും എന്നൊരു പ്രതീക്ഷയോടെ…. അപരാജിതന്റെ ഒരു ആകാംക്ഷാഭരിതനായ ഒരു വായനക്കാരന്റെ മനസികവസ്ഥയോടെ..ഒരു പാട് സ്നേഹത്തോടെ…

    1. please see my above comment sunilettaa,,,

      1. ഇപ്പോൾ കണ്ടു…ഇനി ക്ഷമയോടെ കാത്തിരിക്കും… എത്രയും വേഗം എഴുതി തീർക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ….. സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  21. ഹാപ്പി ബര്ത്ഡേ അളിയോ ?????

    1. ഇപ്പോൾ കണ്ടു…ഇനി ക്ഷമയോടെ കാത്തിരിക്കും… എത്രയും വേഗം എഴുതി തീർക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ….. സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  22. Happy birthday
    Harsha

  23. ഹാപ്പി ജനിച്ചോസം ഹർഷേട്ടാ ??????❤️

  24. Waiting dear

  25. ജിമ്പ്രൂട്ടൻ ???

    വെയ്റ്റിംഗ് ?

Comments are closed.