അപരാജിതൻ 23
മുത്യാരമ്മയുടെ മാളികയിൽ
കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ കൈവന്നിരുന്നു.
കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക് കുലോത്തമൻ വഹിച്ചിരുന്നു.
അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.
അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു
അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ
മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ
ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.
അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു
ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.
അമ്രപാലി അവളുടെ സമീപം വന്നിരുന്നു
കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു
അവളെ കണ്ടു മന്ദഹസിച്ചു
അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി
അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു
അവളതു കണ്ടു ആശ്ചര്യത്തോടെ
“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”
“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”
“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”
“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”
അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു
അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി
അവൾ മുഖം കുനിച്ചു
‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു
“ഞാനങ്ങു പേടിച്ചു പോയി ,,,”
“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”
“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”
അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു
“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു
മുറിയിലെത്തിയപ്പോൾ
വാതിൽ അടച്ചു
ചാരുവിനെ കട്ടിലിൽ ഇരുത്തി
അമ്രപാലി വസ്ത്രങ്ങൾ മാറി
എന്നിട്ടു കട്ടിലിൽ ഇരുന്നു
“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”
“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”
“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”
“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”
“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”
“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു
“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”
“എന്താ അമിയേച്ചി ,, ?”
“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”
“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”
“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”
“എന്താ ,,,?”
‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി
“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു
“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”
“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”
“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”
ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,
“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”
“ആ ,,, അതെനിക്കും തോന്നി ,,”
“അമിയേച്ചി ,,,”
“എന്താ ചാരു …?”
“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”
“ഹും ,,ചോദിച്ചോ ,,”
“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”
“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട് അമ്രപാലി കൈ ഉയർത്തി
“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു
“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”
എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു
അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.
“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു
“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”
അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .
<<<<<O>>>>>>
Onnu vegam bro…..? please…
harshetta any updates
ഹർഷേട്ടന് ഇഷ്ടമുള്ളത് മാതിരി എഴുതിക്കോ…സീസൺ പോലെയോ അല്ലെങ്കിൽ പാർട്ടിലോ.. എങ്ങനെയാണെന്ന് വെച്ചാൽ അങ്ങനെ… ചിലപ്പോ പെട്ടെന്ന് തീർന്നുപോയി.. എന്ന് ഒരു വിഷമം ഇണ്ടാകും.. കാത്തിരിക്കാൻ ഇനി സ്റ്റോറി ഇല്ലാലോ എന്നോർത്തു.. പക്ഷെ… നിങ്ങൾ ന്ത് ചെയ്താലും… അത് അടിപൊളിയായി തന്നെ ചെയ്യും… മനസ്സ് നിറയ്ക്കും.. അത് 100% ഉറപ്പാ… ഒരിക്കലും ന്തേലുമൊക്കെ കാട്ടി കൂട്ടി നിർത്തില്ല… നല്ല ഒരു അവസാനം തന്നെയായിരിക്കുമത്…. പിന്നെ എല്ലാം ഒരു പരീക്ഷണമല്ലേ… ന്താ വിജയിക്കാ… തോൽക്ക എന്നൊന്നും പറയാൻ പറ്റിലാലൊ.. അങ്ങട്ട് തകർക്ക് ?…ഏതായാലും അടുത്ത തീ? പോലെത്തെ
പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️
Harshetta ningal manass parayunnath pole cheyyu. Njn mumbathekkal support aan ath ippo endh thanne aayalum?
Pinne sugam thanne alle!
Aanenn karuthunnu.?
ഹർഷൻ ബ്രോ 3 പബ്ലിഷിംഗ് കൊണ്ടു കഥ തീരും എന്നു അറിഞ്ഞു..കഥ പെട്ടെന്ന് തീരുമെന്ന് ഓർത്തു സങ്കടം ഉണ്ട് അതിൽ ഉപരി ചേട്ടന്റെ ഈ ഡിസിഷൻ സന്തോഷവും ഉണ്ട്..ഒരുപാട് നാളുകൾ ആയി എഴുതി വരുന്ന ഈ കഥ ഇതിൽ നിന്നും ഒരു മോചനം ചേട്ടനും എന്നയാലും വേണ്ടത് തന്നെ ആണ്. ഒരുനാൾ ഈ കഥ തീർന്നെ പറ്റു അതു ഒരു സത്യം ആണ്.
ഒരു കഥ തന്നെ ഒരുപാട് നാൾ മനസ്സിൽ കൊണ്ടു നടന്നാൽ അതു കഥാകാരൻ അറിയാതെ തന്നെ അയാളുടെ ജീവിതത്തെയും ഒരുപക്ഷേ നെഗറ്റീവ് ആയും ബാധിച്ചേക്കാം.ചേട്ടന്റെ യുക്തി പോലെ
നല്ലതെന്നു തോന്നുന്നത് ചെയ്യുക .
……
Harshetta eshuthan thudangiyal chetan mune cheytharna pole updation tharanee athum vayikan oru suga ???
ഹർഷൻ താൻ ഒര് പോരാളി ആണ് താൻ എവിടെയും അടിയറവ് പറയരുത് താൻ തന്നെയാണ് അപരാജിതൻ ?
പ്രിയപ്പെട്ട ഹര്‍ഷന്‍…?
സുഖമാണെന്ന് കരുതുന്നു. തിരിച്ച് വന്നതായും, അല്‍പ്പം സമയം എടുത്ത് ഒരുമിച്ച് ബാക്കി ഭാഗങ്ങള്‍ ഇടുന്നതായിരിക്കും എന്നുളള update ഉം കണ്ടു. അല്പം വൈകി കണ്ടതുകൊണ്ടാണ് പിന്നെ അവിടെ കമന്റ് ഇടാതെ ഇരുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മാറി എന്നും, കുടുംബം ഒക്കെ സുഖമായി ഇരിക്കുന്നു എന്നും കരുതുന്നു.
പണ്ട് പ്രബോധ അടക്കം മൂന്ന് അധ്യായങ്ങള്‍ ആയി ആവും ഈ കഥ തീരുക എന്ന് ഹര്‍ഷന്‍ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ പറയുന്നത്, അടുത്ത മൂന്ന് പബ്ലിഷിങോടു കൂടി ഈ കഥ തീരും എന്ന്. എന്തോ, എന്റെ പ്രതീക്ഷ ആണ് ഹര്‍ഷന്‍ ഉദേശിക്കുന്നത്, ഒരു പബ്ലിഷിങ് ഈ അധ്യായത്തിന്റെ ബാക്കി ഒരുമിച്ച്, പിന്നീടുള്ള രണ്ടു പബ്ലിഷിങ് എന്നത് അടുത്ത രണ്ടു അധ്യായങ്ങള്‍ ഒരുമിച്ച് പബ്ലിഷിങ് ചെയ്യുന്നതും ആവുമെന്ന്.
ഈ കഥ, ഇത്രയും ബൃഹത്തായ ഒന്ന് എഴുതുമ്പോള്‍ താങ്കള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും, ആശങ്കകളുമെല്ലാം മനസ്സിലാക്കാനാവുന്നതേയുഉളൂ. എന്നിരുന്നാലും വായനക്കാരെ താങ്കള്‍ ഒരിക്കലും നിരാശരാക്കില്ല എന്നുറപ്പുണ്ട്. താങ്കളുടെ ഇഷ്ടം പോലെ, മനസ്സ് പോലെ, സമയം എടുത്ത് പൂര്‍ത്തിയാക്കിയാൽ മതി.
,,,,
Nooo….3 publishing koodi kazhinjaal katha theerum ennanu harshan bro comment ittath…
ഞാനടക്കമുള്ള പലർക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാവും, ഇടയ്ക്കിടെ ഇപ്പോള്‍ ഉള്ളത് പോലെ പാര്‍ട്ടുകൾ തരുന്നത് സന്തോഷം (personally എന്റെയും), അല്ലെങ്കില്‍ ഒരുമിച്ച് മുഴുവനായി മതിയെന്നും. എല്ലാത്തിനും ഉപരി താങ്കളുടെ comfort ആണ് വലുത്. പക്ഷേ, മനസ്സില്‍ കണ്ടിരുന്ന കഥ പൂര്‍ണമായും, ഒരു വരി പോലും കുറയാതെ ഞങ്ങൾക്ക് തരുമെന്ന് വിശ്വസിക്കുന്നു.
(NB – വലിയ കമന്റ് ആയി എന്തുകൊണ്ടോ പോസ്റ്റ് ആവുന്നില്ല, അതാണ് ഇങ്ങനെ ഇട്ടത്.)
Test
ഞാനടക്കമുള്ള പലർക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാവും, ഇടയ്ക്കിടെ ഇപ്പോള്‍ ഉള്ളത് പോലെ പാര്‍ട്ടുകൾ തരുന്നത് സന്തോഷം (personally എന്റെയും), അല്ലെങ്കില്‍ ഒരുമിച്ച് മുഴുവനായി മതിയെന്നും. എല്ലാത്തിനും ഉപരി താങ്കളുടെ comfort ആണ് വലുത്. പക്ഷേ, മനസ്സില്‍ കണ്ടിരുന്ന കഥ പൂര്‍ണമായും, ഒരു വരി പോലും കുറയാതെ ഞങ്ങൾക്ക് തരുമെന്ന് വിശ്വസിക്കുന്നു.
എളിയ അഭിപ്രായം എന്തെന്നാല്‍, കഥയും, കഥാപാത്രങ്ങളും ജനിക്കുന്നതും, ജീവിക്കുന്നതും, വളരുന്നതും എഴുതുന്ന ആളുടെ മനസ്സിലാണ്. വായനക്കാരുമായി അത് പങ്ക് വെക്കപ്പെടുകയാണ്, അവരുടെ മനസ്സിലും ജീവിക്കാന്‍ അനുവദിക്കപ്പെടുകയാണ്. വായനക്കാരുടെ ഇഷ്ടത്തിനും, ചിന്തയ്ക്കും വിടുന്നതിനേക്കാളും, സൃഷ്ടാവിന്റെ ഇഷ്ടവും, ചിന്തയും വായനക്കാര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. Open ended climax ആകുമ്പോള്‍ പലരും പല രീതിയില്‍ മനസ്സിലാക്കി കഥയുടേയും, കഥാപാത്രങ്ങളുടേയും അന്തസ്സത്ത തന്നെ പലരുടേയും മനസ്സില്‍ പല രീതിയിലായി പോകും. എന്തു തന്നെ ചെയ്താലും, ഈ കഥയ്ക്കും, കഥാപാത്രങ്ങൾക്കും ഏറ്റവും ഉചിതമായതേ ഹര്‍ഷന്‍ ചെയ്യൂ എന്ന ഉറപ്പുണ്ട്.
എല്ലാവിധ ആശംസകളും..സ്നേഹം മാത്രം ❤
(NB – വലിയ കമന്റ് ആയി എന്തുകൊണ്ടോ പോസ്റ്റ് ആവുന്നില്ല, അതാണ് ഇങ്ങനെ ഇട്ടത്.)
ഞാൻ ഈ സൈറ്റിൽ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടൊന്നുമില്ല, പക്ഷെ ഇ വിടെയെന്നല്ല ഞാൻ ഇതുവരെ വായിച്ചിട്ടുള്ളവയിൽ എന്നെ ഏറ്റുവും സ്ട്രൈക്ക് ചെയ്തത് അപരാജിതൻ ആയിരിക്കും.
സൈറ്റിൽ സ്ക്രോൾ ചെയ്ത് പോകുന്നതിനിടക് കണ്ടതായിരുന്നു ഈ കഥ 1 മുതൽ 23 വരെ തുടർച്ചയായാണ് ഞാൻ വായിച്ചത്, വായിച് തുടങ്ങിയപ്പോ എനിക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞത് “amish tripadi യുടെ siva triologhy” യുമയാണ് ശിവൻ മനുഷനായി, ഒറ്റയടിക്ക് വായിച്ചത് കൊണ്ടായിരികം ലാസ്റ്റ് അപ്ഡേറ്റ് ന്റെ date കണ്ടപ്പോ വല്ലാത്തൊരു ആശയകുഴപ്പം ഉണ്ടായി ഓരോ പാർടികളിലും വന്ന ഗാപിനെക്കാൾ കൂടുതലായിരുന്നു അത്. പക്ഷെ പിന്നീട് വന്ന കമന്റ് കളിലൂടെ ചേട്ടന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും അറിയാൻ കഴിഞ്ഞു ഈ കമെന്റിലൂടെ അപ്ഡേഷൻ ഉണ്ടാകുമെറിഞ്ഞതിൽ ഒരുപാട് സന്തോഷം. ചേട്ടാ ഇനിയും എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയാറാന്ന് ആദി ശങ്കരൻ എന്റെ മനസിനെ അത്രത്തോളം സ്വാതീനിച്ചിട്ടുണ്ട് , ഒരു open ended ക്ലൈമാക്സ് വേണ്ട എന്ന അപേക്ഷയുണ്ട് മറ്റൊന്നുമല്ല ഓരോ പാർട്ടിന്റെ അവസാനത്തിലും ഞാൻ കണ്ടതിനേക്കാൾ എത്രയോ വലിയ തുടകമാണ് ചേട്ടനെഴുതാൻ സാധിച്ചിട്ടുള്ളത് അത്കൊണ്ട് പ്ലീസ്…
ഈ കഥക്ക് വേണ്ടി ചേട്ടൻ ഒരുപാട് hardwork എടുത്തിട്ടുണ്ടെന്ന് എഴുതിലൂടെ മനസിലാക്കാൻ സാധിച്ചു അത് ജീവൻ നൽകിയിട്ടുമുണ്ട്.
ഹർഷേട്ടാ ചോദിക്കാന്നുള്ളത് അപ്പു ഒരു സൃഷ്ടി മാത്രമാണോ അതോ.
അപ്പു യാത്രകൾ ചെയ്ത, കഥയിലെ മറ്റുള്ള സ്ഥലങ്ങൾ evayo കഥയോടൊപ്പം സ്ഥലങ്ങളുടെ വിവരണവും ഗംഭീരം. മിഥിലായെ കുറിച്ചറിയാം, ബാക്കി സ്ഥലങ്ങൾ no idea ഗൂഗിൾ കൊറേ സെർച്ച് ചെയ്തു കൂടുതലായറിയാൻ ഒന്നും കഴിഞ്ഞില്ല, അവിടെയൊക്കെ കാണാനൊരു ആരാഗ്രഹം. ആർകെങ്കിലും അറിയോ?
ചേട്ടാ ഒരാഗ്രഹം ഉണ്ട് കഴിയുമെങ്കിൽ ഏറ്റുവും അവസാനം ഇത് ബുക്ക് ആക്കി പബ്ലിഷ് ചെയ്യാൻ സാധിക്കുമോ
മലയാളത്തിൽ ശിവ സീരീസ് ഉള്ളതായി എനിക്കറിയില്ല.
ഒന്ന് കൂടി ചേട്ടൻ സമയമെത്രയും എടുത്തോളൂ ഇനിയും നല്ല കഥകൾ ഉണ്ടാകട്ടെ
സ്നേഹത്തോടെ നിതിൻ രാജഗോപാൽ ❣️❣️
എന്നാണ് പാർട്ട് 24 റിലീസ് ചെയ്യുന്നത്?
കുറെ നാൾ ഹർഷൻ ചേട്ടന്റെ comments ഒന്നും കാണാതെ ആയപ്പോൾ പേടിച്ചിരുന്നു. പക്ഷെ ഇപ്പൊ സമാധാനം ആയി. കഥ ഒരിക്കലും മുഴുവൻ ആക്കാതെ പോകരുത് എന്ന അപേക്ഷ മാത്രം ഉളൂ.
ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയും മനോഹരം ആയ കഥ ആണ്.
കഥ ഒരുപാട് വൈകുമ്പോൾ വായനക്കാരനെ ചെറിയ നിരാശ തോന്നും എന്നുള്ളത് സത്യം ആണ്. പക്ഷെ കഥകാരന്റെ മാനസികാവസ്‌ഥ
കഥയുടെ മനോഹാരിതക്ക് ആവശ്യമാണ്. അത് കൊണ്ട് ഇനിയുള്ള ഭാഗം മനോഹരം ആയി തന്നെ എഴുതാൻ സാധിക്കട്ടെ.
ഈ കഥ എഴുതാൻ കഥക്കാരൻ ഒരുപാട് ബുദ്ധിമുട്ടിയിട്ട് ഉണ്ട് എന്ന് കഥ വായിക്കുമ്പോൾ മനസ്സിൽ ആകുന്നു ഉണ്ട്. അത്രയും മനോഹരം ആണ് കഥ.
അത് കൊണ്ട് ഇനിയുള്ള ഭാഗം എഴുതുമ്പോൾ വായനക്കാർ പഴയത് പോലെ ഒരുപാട് പ്രതീക്ഷിക്കും. അതുകൊണ്ട് ഇനിയുള്ള ഭാഗങ്ങളും മനോഹരമായി സമയമെടുത്തു തന്നെ എഴുതിക്കോളൂ. ഒരിക്കലും തിരക്കുപിടിച് കഥയുടെ മനോഹാരിത നഷ്ടപ്പെടുന്ന രീതിയിൽ എഴുതരുത്.
എല്ലാ ഭാവുകങ്ങളും നേരുന്നു
സ്നേഹപൂർവ്വം വായനക്കാരൻ
Ethra vazhkiyalum kozhpolla Harshan Bro.. Nalla feelode thanna mathi.. ithrayum kaalam angane aarnille.. iniyum angane mathi.. ???
കഥ തീർക്കുവന്നേ തീർക്കട്ടെ എല്ലാവരും ഇങ്ങനെ വെറുപ്പിക്കണ്ട മൂപ്പർക്ക് എന്നു ഇ കഥയും ആയി കുത്തിഇരിക്കാൻ പറ്റുമോ ഇന്നലെഗിൽ നാളെ തീർത്താലേ പറ്റു ഇ കഥ കിട്ടാതെ ആരും ചത്തൊന്ന് പോകില്ലാലോ മൂപ്പര് ഇപ്പൊ ഇ കഥ ഒര് ഭാരമായി തോന്നി തുടങ്ങി കാണുമ് കുറ്റം പറയാൻ പറ്റില്ല ഒര് രസത്തിന്ന് തുടങ്ങിയ എഴുത് ഇപ്പൊ ടെൻഷൻ മാത്രം മായി മാറി കാണുമ് ഒരക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ വന്ന അത് എന്തായാലും അത് കട്ട് ചെയ്ത് വിടുക തന്നെ വേണം കേട്ടിട്ടില്ലേ സ്വാർണം കൈക്കുന്ന മരം ആന്നെങ്കിലും വീടിന്ന് മേലെ വന്ന വെട്ടി കളയണം അതുപോലെ വായനക്കാർക്കും ഇങ്ങനെ ഇടയിക്ക് വന്നു നോക്കി നല്ല കമന്റ് മോശം കമന്റ് ഇട്ട് വേറെ ഒരാളെ വെറുപ്പിക്കണ്ടാലോ ഹർഷാ താൻ തനിക് പറ്റില്ലെങ്കിൽ നിർത്തികൊ യൂ ഷുഡ് കെയർ ur ലൈഫ് ബെറ്റർ. താൻ നല്ലൊരു എഴുത്കാരന് ആണ് അത് തെളിയിച്ചു തന്റെ കഥ സന്തോഷത്തോടെ ഏറ്റെടുത്തു. ഒര് വായനക്കാരൻ എന്നാ നിലയിൽ താൻ എന്റെ ഒര് ഹീറോ തന്നയ. പക്ഷെ ഹീറോകുമ് ഉണ്ട് ഒര് ജീവിതം അത് മറക്കരുത് വായനക്കാരെ. Go ബാക്ക് to ur ഫാമിലി ആൻഡ് do ur ജോബ് നൈസ് ഫീൽ ഹാപ്പി ടെൻഷൻ ഫ്രീ ok സ്വരം നന്നായി ഇരിക്കുമ്പോൾ തന്നെ പാട്ട് നിർത്തണം താൻ തനിക് ഇഷ്ടം ഉള്ളത് പോലെ ചെയ്
Bro etra time eduth ezuthiyalum appum parum onnipikane. Pls bro. Etryaum pettanu idum ennu prathishikkunnu.
ഇതിപ്പോ എന്ത് പറ്റിയതാണ് ഹർഷേട്ടാ? Sad എന്നല്ല വല്ലാത്തൊരു അവസ്ഥയിലാണ്. എന്താണ് പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുത്തതെന്ന് മനസ്സിലായില്ല. നെഗറ്റീവ് കമന്റ്സ് കാരണം ഹാർഷേട്ടൻ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് തോന്നുന്നില്ല.
നിങ്ങളുടെ കഥ വൈകുന്നത് കൊണ്ട് ഒരു വിഷമവുമില്ല.. ഇതുവരെ വന്ന ഭാഗം എല്ലാം ഒന്നൊന്നര ഫീല്‍ ആയിരുന്നു … പക്ഷേ ഈ season ഇല്ല എന്നുള്ള നിരാശപ്പെടുത്തല്‍ സഹിക്കില്ല.. എഴുതാന്‍ പറ്റില്ലെങ്കില്‍ പറഞ്ഞുപറ്റിക്കരുത് …
അടിപൊളി 3 പബ്ലിഷിംഗ് മിക്കവാറും 3 വർഷം എടുത്താകും തീർക്കുന്നത് ഹർഷേട്ടൻ ആയകൊണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ല .
എന്റെ പൊന്നു ഹര്‍ഷാ…. നിങ്ങള് തന്നെ പറയും. season 2.3 ഉണ്ടെന്ന് …. പിന്നെ പറയും ഒരു വര്‍ഷം ഇടവേളക്കു ശേഷം വരുമെന്ന് പിന്നെ പറയും ഇല്ലെന്ന്… വീണ്ടും season ഉണ്ടെന്ന് ഫറയും ഇപ്പോള്‍ ഇല്ലെന്നും… ഇതാണ് എന്റെ ചോദ്യം… ഈ വാക്ക് വിശ്വസിച്ച ഞങ്ങള്‍ ആരായി…?..
ഞാന്‍ അദ്ദേഹത്തെ ന്യായീകരിക്കുകയല്ല , പക്ഷേ സാഹചര്യങ്ങള്‍കനുസരിച്ച് ഒരു മനുഷ്യന്‍റെ മനസ്സും മാറും…
ഹലോ ഹർഷേട്ട സുഖം ആണെന്ന് കരുതുന്നു..
ഏകദേശം എന്നത്തേക്ക് അടുത്ത publishing നടത്തും എന്നൊരു update തരാൻ പറ്റുമോ ?
ഈ comment ഇട്ടതിന് ❤️❤️❤️❤️❤️❤️❤️
ഹർഷൻ ബ്രോ…… നെക്സ്റ്റ് ലെവൽ കാത്തിരിക്കുന്നു
ഹർഷേട്ടാ ബാക്കി ഇനി ഉണ്ടാവില്ലെന്നു ആണോ പറഞ്ഞു വരുന്നത് ചതിക്കല്ലേ മുത്തേ അത്രയ്ക്ക് ഇഷ്ട്ടപെട്ടു പോയി ഈ കഥ ഇനി ഇതിന്റെ അവസാനം അറിഞ്ഞില്ലെങ്കിൽ ഒരു മനസമാധാനം കിട്ടില്ല കുറെ നാൾ അത് കൊണ്ട് എങ്ങാനായെങ്കിലും ഇത് ഒന്ന് എഴുതി തീർക്കു പ്ലീസ് ടൈം എടുത്തോ ആവശ്യത്തിന് പക്ഷെ കഥ ഇട്ടിട്ട് പോവല്ലേ
3 publishing kond katha theerum ennanu paranjath….patteri
Harshan bro അപ്പോൾ സീസൺ 2,3 ഒന്നും എഴുതില്ലേ ഇതോടെ നിർത്തുവാണോ ?
സീസണുകൾ എന്ന കണ്സെപ്റ് ഒഴിവാക്കി ഒരു ഓപ്പൺ എൻഡഡ് ക്ളൈമാക്സ് ആണിപ്പോൾ മനസ്സിൽ.
ഒരു പരീക്ഷണ൦. ചിലപ്പോ വിജയിക്കാം അല്ലെങ്കിൽ പരാജയപ്പെടാ൦
കഥ തീരുന്ന പോയിന്റിൽ വായനക്കാരന്റെ ഉള്ളിലെ സങ്കല്പ്പത്തിനു ഊന്നൽ കൊടുത്തുകൊണ്ട് ഒരു ഓപ്പൺ എൻഡഡ് ക്ളൈമാക്സ്
അതുകൊണ്ടാണ് 3 പബ്ലിഷിങ്ങോടെ അവസാനം എത്തിക്കുന്നത്
ennalum orupade ange open aakenda? vere onnum kondalla namal vichaarikunatine mele aane bro ithu vare ezhutiyate
തമാശക്കുപോലും ഇങ്ങനെ ഒന്നും പറയല്ലേ ചേട്ടായി.വെറുതെ വന്നു 2കമന്റ് വായിച്ചു പോവാമെന്നു വിചാരിച്ചു വന്നതാ. ഉള്ള സമാധാനം പോയി.
ഞാൻ ഈ സൈറ്റിൽ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടൊന്നുമില്ല, പക്ഷെ ഇ വിടെയെന്നല്ല ഞാൻ ഇതുവരെ വായിച്ചിട്ടുള്ളവയിൽ എന്നെ ഏറ്റുവും സ്ട്രൈക്ക് ചെയ്തത് അപരാജിതൻ ആയിരിക്കും.
സൈറ്റിൽ സ്ക്രോൾ ചെയ്ത് പോകുന്നതിനിടക് കണ്ടതായിരുന്നു ഈ കഥ 1 മുതൽ 23 വരെ തുടർച്ചയായാണ് ഞാൻ വായിച്ചത്, വായിച് തുടങ്ങിയപ്പോ എനിക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞത് “amish tripadi യുടെ siva triologhy” യുമയാണ് ശിവൻ മനുഷനായി, ഒറ്റയടിക്ക് വായിച്ചത് കൊണ്ടായിരികം ലാസ്റ്റ് അപ്ഡേറ്റ് ന്റെ date കണ്ടപ്പോ വല്ലാത്തൊരു ആശയകുഴപ്പം ഉണ്ടായി ഓരോ പാർടികളിലും വന്ന ഗാപിനെക്കാൾ കൂടുതലായിരുന്നു അത്. പക്ഷെ പിന്നീട് വന്ന കമന്റ് കളിലൂടെ ചേട്ടന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും അറിയാൻ കഴിഞ്ഞു ഈ കമെന്റിലൂടെ അപ്ഡേഷൻ ഉണ്ടാകുമെറിഞ്ഞതിൽ ഒരുപാട് സന്തോഷം. ചേട്ടാ ഇനിയും എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയാറാന്ന് ആദി ശങ്കരൻ എന്റെ മനസിനെ അത്രത്തോളം സ്വാതീനിച്ചിട്ടുണ്ട് , ഒരു open ended ക്ലൈമാക്സ് വേണ്ട എന്ന അപേക്ഷയുണ്ട് മറ്റൊന്നുമല്ല ഓരോ പാർട്ടിന്റെ അവസാനത്തിലും ഞാൻ കണ്ടതിനേക്കാൾ എത്രയോ വലിയ തുടകമാണ് ചേട്ടനെഴുതാൻ സാധിച്ചിട്ടുള്ളത് അത്കൊണ്ട് പ്ലീസ്…
ഈ കഥക്ക് വേണ്ടി ചേട്ടൻ ഒരുപാട് hardwork എടുത്തിട്ടുണ്ടെന്ന് എഴുതിലൂടെ മനസിലാക്കാൻ സാധിച്ചു അത് ജീവൻ നൽകിയിട്ടുമുണ്ട്.
ഹർഷേട്ടാ ചോദിക്കാന്നുള്ളത് അപ്പു ഒരു സൃഷ്ടി മാത്രമാണോ അതോ.
അപ്പു യാത്രകൾ ചെയ്ത, കഥയിലെ മറ്റുള്ള സ്ഥലങ്ങൾ evayo കഥയോടൊപ്പം സ്ഥലങ്ങളുടെ വിവരണവും ഗംഭീരം. മിഥിലായെ കുറിച്ചറിയാം, ബാക്കി സ്ഥലങ്ങൾ no idea ഗൂഗിൾ കൊറേ സെർച്ച് ചെയ്തു കൂടുതലായറിയാൻ ഒന്നും കഴിഞ്ഞില്ല, അവിടെയൊക്കെ കാണാനൊരു ആരാഗ്രഹം. ആർകെങ്കിലും അറിയോ?
ചേട്ടാ ഒരാഗ്രഹം ഉണ്ട് കഴിയുമെങ്കിൽ ഏറ്റുവും അവസാനം ഇത് ബുക്ക് ആക്കി പബ്ലിഷ് ചെയ്യാൻ സാധിക്കുമോ
മലയാളത്തിൽ ശിവ സീരീസ് ഉള്ളതായി എനിക്കറിയില്ല.
ഒന്ന് കൂടി ചേട്ടൻ സമയമെത്രയും എടുത്തോളൂ ഇനിയും നല്ല കഥകൾ ഉണ്ടാകട്ടെ
സ്നേഹത്തോടെ നിതിൻ രാജഗോപാൽ ❣️❣️
Bro ഒരു ഓപ്പൺ എൻഡഡ് ക്ളൈമാക്സ് ഒന്നും ആക്കല്ലേ ബ്രോ?.
അത് പോലെത്തന്നെ 3 പാർട്ടിലൂടെ ഒന്നും തീർക്കരുത് please?.
ഈ കഥയുടെ s2, s3 പ്രതിക്ഷിച്ചു ഇരിക്കുകയാണ് ഞാനും?
ഈകഥ ഇതേ flow യിൽ തന്നെ പോയാലെ അതിന്റെ ഫീൽ കിട്ടുള്ളു ?
Please bro കഥ പെട്ടന്ന് തീർക്കരുത് ?
onnum manassilayila?
Nect part thudanghiyo
ആരേലും എന്തേലും പറഞ്ഞു എന്നു വെച്ചു 3 പാർട്ടി കൊണ്ടു നിർത്തല്ലേ.. s2 s3 ok പ്രതീക്ഷിച്ച ഞങ്ങൾ ഇരിക്കുന്നെ
ഹർഷാ എന്നുവരും അടുത്തത്? കുറെ ഗ്യാപ്പ് ആയല്ലോ? ഇനി ബുക്ക് ആക്കി പബ്ലിഷ് ചെയ്യുവാൻ പ്ലാൻ ആണെങ്കിൽ ഒരു കോപ്പി എനിക്ക് അയക്കണം കേട്ടോ?
ഈ കഥ എഴുതുന്നത് വരെ ഇവിടെയേ ഇടൂ..
അല്ലാതെ മുക്കാൽ ഭാഗം വായിപ്പിച്ചിട്ട് അവസാന ഭാഗം അറിയണമെങ്കിൽ ബുക്ക് വിപണനം ചെയ്യുന്ന പരിപാടി ചെയ്യൂല്ല…
ഒരിക്കലും ചെയ്യില്ല..
ഇത്തവണ കുറച്ചു വൈകും..
എന്തുകൊണ്ട് വൈകി എന്നത് വായിക്കുമ്പോൾ അല്ലേ അറിയൂ…
എൻ്റെ കണക്ക് കൂട്ടൽ അനുസരിച്ച് മൂന്ന് പബ്ലിഷിംഗ് ഓടെ കഥ തീരും..
അപ്പോ പറഞ്ഞപോലെ…
igalu nattil ninnu ethiyo yathra egane indarnnu ellarum happy aayirikkunno ella family members nnum sugamalle also harshanum ennu vishwasikkunnu
കട്ട വെയ്റ്റിങ് bro….. സുഖമല്ലേ
Bro oru 3 months okke mathiyako bro
One part n
അയ്യോ അങ്ങനെയൊന്നും പറയല്ലേ ഹാർഷേട്ടാ പെട്ടെന്ന് ഒന്നും അങ്ങ് തീരണ്ട,,,, ഇതുവരെ ഉണ്ടാരുന്നല്ലോ ആ സുഖം അങ്ങ് പോകില്ലേ….. ഇതുവരെ വന്നതുപോലെ അതെ സുഖത്തിൽ സമയം എടുത്ത് 2,3 സീസൺ ഒക്കെ ആയി അവദനിപ്പിച്ചാ മതി പെട്ടെന്ന് അങ്ങ് വിട്ടകളയരുത് അത്പോലെ ഒരു കഥയാണ് ഇത്…… Plssss
പറ്റിക്കാൻപോലും ഇങ്ങനെ ഒന്നും പറയല്ലേ ????❤
Book വാങ്ങിക്കാനും വിരോധമില്ല, ഞാൻ ആദ്യ എപ്പിസോഡുകളിൽ തന്നെ പറഞ്ഞതാണ് ഇദ്ദേഹത്തോട് ഈ കഥ Book ആക്കി പ്രസിദ്ധീകരിക്കാൻ
Next part ezhuthi thudangiyo
1009 = 1000 ✌
?
എന്ന് വരും നീ
എന്ന് വരും നീ എന്റെ നിലപാൻതളിൽ
Time edukum kshama venam??
1008✌
തുടങ്ങി വെക്കുക അപ്പോ തന്നെ വരും
വനില്ലെങ്കിൽ വിട്ടേരെ