അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. 1000th comment ente vaka ???

        1. Treat വേണം..?

      1. Treat വേണം…?

        1. Aisheri ?

  2. Dear harshan

    Thankalkku ippol sugham anennu viswasikkunnu…..pinne enikku thonnunnathu…e katha ezhuthan ningal orupadu effort eduthu ennanu…priya duhruthe….action and cut ennu abinethavinodu parayunnathupole thankalodum parayunnu…kathskaranekkalum katha chilsppol valarum
    ..athu ningale vykthiparam ayi bhadikkaruthu…..chumar undenile chithram ezhuthan pattoo…tjsnkalkku sareerikam aya problathekkslum manasdikam aya problem anennu thonnunnu…mind ellam clear ayittu….pattumenkil mathram ezhitjiyal mathi….adyam kudumbam pinne mathi enthum….bhai ithu positive ayi edukkamam…..

    Wish u all the best

    Regads
    Madhu

  3. പുതിയ ഭാഗത്തിന് എഴുതാൻ തുടക്കം കിട്ടിയോ harshan. ഒരു പേജ് എങ്കിലും എഴുതാൻ സാധിക്കുന്നുണ്ടോ?

  4. മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍englm kityal nannayrnnu.. Kure aayi oru adipoli Kadha vaayichit.. Kure nalla kadhakal und.. But harshetante Kadhade feel kittanel adh thanne vaayikande..

    1. Yes manivathoor vallande miss cheyyunnu.

    2. Njan aa kadha oru anjett pravishyam vayichittundavum….

      Enna cheyyana Harshan kanjinal allee….wait aakam alland nth cheyyan patum,pulleeede soukaryum nokanamaloo…

  5. Okke shariyaavum, wait cheyyam ethra venelum

  6. പ്രിയപ്പെട്ട ബ്രോ
    മാനസികവും ശാരീകവുമായ എല്ലാ സുഖങ്ങൾക്കും വേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. കാത്തിരിപ്പു ഒരു മുഷിപ്പാണെങ്കിലും, നാം കാത്തിരുന്നേ പറ്റൂ. അങ്ങനെ കിട്ടുമ്പോൾ ഏതൊന്നിനും മധുരം കൂടുകയുള്ളൂ. അങ്ങയോടും അങ്ങയുടെ കൃതികളോടുമുള്ള പ്രവചിക്കാൻ കഴിയാത്ത അഭിനിവേഷം കൊണ്ടാകും അടുത്ത ഭാഗം വേഗം വേണം അല്ലങ്കിൽ അതിനോടുള്ള പ്രതിപത്തി നഷ്ടപ്പെടും എന്നൊക്കെ പറയുന്നത്. ഇനി എത്ര താമസിച്ചാലും ഒരു പരീക്ഷയുടെ റിസൾട്ട്‌ കാത്തിരിക്കുന്ന വിദ്യാർത്ഥിയേ പോലെ ഞങ്ങൾ കാത്തിരിക്കാം. മനസ്സ് ശാന്തവും അന്തരീക്ഷം തെളിവുമുണ്ടെങ്കിൽ മാത്രമേ നല്ല അക്ഷരങ്ങൾ വരുകയുള്ളു. അതുകൊണ്ട് തന്നെ അതിനുവേണ്ടി കാത്തിരിക്കുന്നു ക്ഷമയോടെ. സ്നേഹംപൂർവ്വം നിങ്ങളുടെ ബ്രോ.

  7. ആദിശങ്കർ

    പെർഫെക്ഷന് വേണ്ടി ആണ് ഇത്രയും ലേറ്റ് ആക്കുന്നത് എങ്കിൽ ഒന്ന് പറയട്ടെ… Continuity നഷ്ടപ്പെട്ടാൽ ഇനി അതെത്ര ഗംഭീരം ആയാലും പ്രയോജനമില്ല… സുഖമില്ലാത്തത് കൊണ്ടാണെങ്കിൽ ഓക്കേ… അല്ലെങ്കിൽ ഒരു 2 ആഴ്ച കൂടുമ്പോൾ ഒരു 30-40 പേജ് ഇട്ടാൽ മതി… ഇതിപ്പോ ഓരോ തവണയും ലാസ്റ്റ് ഭാഗം വീണ്ടും വായിക്കണം… ഹർഷൻ മറുപടി തരുമെന്ന് കരുതുന്നു

    1. ബ്രോ ,,,,,,,,,,,
      ഏതൊരു കഥയും കൃത്യമായ തുടർച്ചകളിൽ വായനക്കാരന് ലഭിച്ചാൽ മാത്രമേ ഒഴുക്കോടെ വായനക്കാരന് അത് വായിച്ചു സംതൃപ്തി ലഭിക്കുകയുള്ളു.
      ആദ്യം അങ്ങനെയൊക്കെ പോയിരുന്നു , മുൻപ് ആ ഒരു മനസോടെ ദിവസവും പത്തു പേജുകൾ വരെയൊക്കെ എഴുതി പോയിട്ടുണ്ട്, അന്ന് എഴുതാനുള്ള സാഹചര്യവും അനുകൂലമായിരുന്നു, വെക്കേഷൻ ആയി നാട്ടിൽ ആയിരുന്നപ്പോൾ തന്നെ ഇടയിൽ വലിയ ഇടവേള വന്നു.എഴുതാൻ മാനസികമായും ആരോഗ്യപരമായും ശാരീരികമായും വൈകാരികപരമായും ഒക്കെ സാഹചര്യം വേണമല്ളോ , എനിക്കിപ്പോ പഴയ പോലെ എഴുതാൻ സാധിക്കുന്നില്ല , മനസ്സിൽ ഒന്നും വരുന്നുമില്ല , എവിടെ തുടങ്ങണമെന്നു മനസിലാകുന്നില്ല, എവിടെ കൂട്ടിയിണക്കണമെന്നു മനസിലാകുന്നില്ല .രണ്ടു കൊല്ലത്തിനു മേലെ ഈ ഒരേ കഥ മനസ്സിൽ കൊണ്ട് നടന്നു അതിൽ ഒരുപാട് ആഴത്തിൽ ഇൻവോൾവ് ചെയ്തു പോയത് കൊണ്ടാകാം. ഊണിലും ഉറക്കത്തിലും നടപ്പിലും സംസാരത്തിൽ പോലും ഉള്ളിൽ ഈ ഒരു കഥ മാത്രം ,,എന്തിലും ഓവർ ഇൻവോൾവ്മെന്റ് വന്നാൽ അത് ദോഷമായി ബാധിക്കും എന്ന് ഇപ്പോ മനസിലായി
      ലേറ്റ് ആക്കിയ പെർഫെക്ഷൻ കിട്ടുമോ എന്നെനിക്കറിയില്ല .
      സമയമെടുത്ത് ആലോചിച്ചു തന്നെ എഴുതേണ്ട പ്രാധാന്യമേറിയ സ്ഥലത്താണ് ഇപ്പോ നിൽക്കുന്നത്.
      പക്ഷെ ഒരക്ഷരം എഴുതാൻ സാധിക്കുന്നില്ല.
      എന്ന് പബ്ലിഷ് ചെയ്യുമെന്ന് പറയാൻ എനിക്കാവില്ല
      “ഫ്ലോ പോകും എന്നത് കൊണ്ട് ടെന്ഷനടിച്ചു എന്തെങ്കിലും എഴുതികൂട്ടി വെക്കാൻ ആകില്ലല്ലോ ”
      എഴുതാൻ തുടങ്ങിയാ അല്പം സമയമെടുത്തായാലും എഴുതി പബ്ലിഷ് ചെയ്യാം.
      അത് മാത്രമേ പറയാനാകൂ.

      1. Harshetta athumathi . ithoru profession alla harshettante athu nammal manasilakkanam.. aayathinal kadhakaranu ishtam ulla time eduth poorna samtripthiyode mathram ennu ezhuthi theerunnuvo annu publish chaithal mathi

        ezhuthukaarante manasikavathayum budhimuttakal nammal manasilkkunnu.

      2. രുദ്രാന്റെ പാറു

        Harshan chetta സാവദാനം എഴുതിയാൽ മതി. എത്ര late ആയാലും വായിക്കാൻ ഞാനും കാത്തിരിക്കുകയാണ്. ഞാൻ വീണ്ടും വായിച്ചു തുടങ്ങി. എപ്പോഴും മനസ്സിൽ അപ്പുവും പാറു ഓക്കേ ആണ്. ഒരു രക്ഷയും ഇല്ല അടിപൊളി ആണ് ഈ കഥ.

      3. Harshan bhai… Ninga time Edith ezhithikoo no scn. Ellla scn num mmla.mind oru film pole kidappund. But ennnalum daily Vann nokkum enth cheyyyana addict aaayi poii bhai… Alllel ningal aaaakkiii

        Sneham mathram

      4. നല്ല ഒരു ഇതാണ്… I am വെയ്റ്റിംഗ് ♥️♥️♥️

      5. കഥ എല്ലാവിധ പൂര്‍ണതായോട് കുടി തുടരാന്‍ താങ്കള്‍ ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അതിനു സാക്ഷാല്‍ ആദി യോഗി തന്നെ അങ്ങയെ സഹായിക്കും

      6. Aha dear Harshan, I know exactly how it feels. This is just the writer’s block. It happens a lot to me. There is nothing else to do apart from trying to get distracted for a few days with some other immersive activities to forget about this and later coming back and try. Then write whatever you can and see what comes out and then discard it. Taking a mountain climbing trip with amazing scenery will usually help. Writing something very different can also help.

        All the best
        n

      7. ഹർഷ എന്റെ ഒരു അഭിപ്രായം ആണ് . മറ്റു വിഷമതകൾ ഒന്നും ഇല്ലെങ്കിൽ എഴുതി തുടങ്ങു കണക്ഷൻ കിട്ടും ആദ്യം എഴുതുന്നതിൽ പെർഫെക്ഷൻ ഉണ്ടാവില്ല അത് തുടങ്ങിക്കഴിഞ്ഞാൽ മാറ്റാവുന്നതാണ് എന്റെ അഭിപ്രായം ആണ് എന്റെ അനുഭവം ആണ്

      8. ?സിംഹരാജൻ

        ഹർഷാപ്പി❤?,
        സുഖം ആണെന്ന് കരുതുന്നു…!!!
        ❤?❤?

      9. പതിയെ മതി, മാനസികവും ശാരീരികവുമായി പെര്ഫെക്ട് ആണെങ്കിലേ ഔട്ട് പുട് നന്നാകു. കണ്ടിന്യുവിട്ടി പോകുമെന്ന് തോന്നുന്നില്ല, കാരണം ഓരോ പാർട്ടും സീനും സീക്വൻസും ഏകദേശം വ്യക്തമായിതന്നെ എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകും. പക്ഷെ, എന്നും എടുത്തുനോക്കിയിട്ട് പുതിയ പാർട് കാണാത്തപ്പോ മനസ്സിൽ തന്നെ പത്ത്‌ തെറിവിളിക്കും, അപ്പോ ചെറിയൊരു മനസ്സുഖം കിട്ടും. സെപ്റ്റംബർ ഒക്ടോബറിലാണ് അടുത്ത പാർട് ഞാൻ പ്രതീക്ഷിക്കുന്നത്…

      10. കമ്പിളികണ്ടം ജോസ്

        ലേറ്റാ വന്താലും ലേറ്റെസ്റ്റാ വരണം…
        എതുവാ പണ്ണാലും പ്ലാൻ പണ്ണിതാ പണ്ണണം..OK..take ur time..no problem we will wait for you..

      11. ഹർഷപ്പി , ഒരു സ്റ്റേജിൽ നീ വരാൻ നിൽക്കുമ്പോ അവിടെ താഴെ ആ വരവ് കാത്തു നിൽക്കുന്ന കുട്ടികളെ പോലെ ആണ് നമ്മൾ ..അതിൽ അക്ഷമരായവർ ഉണ്ടാവും കടലോളം ക്ഷമിക്കുന്നവർ ഉണ്ടാവും ..പക്ഷെ ഇയാൾ അവിടെ കാലെടുത്തു വെക്കുമ്പോ ഉണ്ടാവുമ്പോ ഉണ്ടാവുന്ന നിലക്കാത്ത കരഘോഷം ഉണ്ടല്ലോ ,അതിൽ എല്ലാം മുങ്ങിപോകും .. മറ്റൊന്നും നിന്റെ കാത്തിൽ കേൾക്കാതിരിക്കാൻ തക്ക മുഴക്കം ഉണ്ടാവും ആ ആരവത്തിനു ..ഒന്നര വർഷങ്ങൾ കടന്നുള്ള അപ്പുവിന്റെ യാത്രയിൽ നീ ആസ്വദിച്ച പോലെ നമ്മളെയും ആസ്വദിപ്പിച്ചിട്ടുണ്ട് .. പകരം വെക്കാൻ മറ്റൊന്നില്ലാതെ വണ്ണം ..ആ കൈകൾ ഇനിയും വേഗത്തിൽ രുദ്രതേജന്റെ ജീവിതചിത്രം വരച്ചിടട്ടെ … നവരത്തൻ കുറുമാ കാത്തിരിക്കുന്ന കൊതിയോടെ ഞങ്ങൾ കാത്തിരിക്കുന്നു ..

      12. അതുമതി ഹർഷേട്ടാ, അല്ലാതെ ഇനിയുള്ള മെയിൻ ഭാഗങ്ങൾ എഴുതനാകില്ലെന്നു അറിയാം. എന്തുതന്നെയായാലും ഞങ്ങൾ കാത്തിരിക്കുന്നു.♥️

      13. ഒരുപക്ഷേ കഥ ആദ്യം മുതൽ വായിച്ചാൽ ഹർഷൻ ബോ സഞ്ചരിച്ച തലങ്ങളിൽ മുടെയെല്ലാം വീണ്ടും സഞ്ചരിക്കാം…. you May get some connections….which leads to the Past shivic experiences….

      14. നിങ്ങൾ നിങ്ങൾക്ക് തോന്നുമ്പോൾ എഴുതു. എന്നായാലും വായിക്കും. അതുറപ്പ്.. ഒരു കഥ, ഇത്രയും സുന്ദരമായി എഴുതി ഞങ്ങൾ അത് ആസ്വദിച്ചു വായിച്ചു. താങ്കൾ താങ്കളുടെ അവസ്ഥ പറഞ്ഞു, പക്ഷെ എന്നെ പോലെയുള്ള വായനക്കാരുടെ അവസ്ഥഅത് ലേശം കഠിനമാണ്.
        എനിക്ക് വേറൊരു കാര്യം തോന്നുന്നത് പുകഴ്ത്തലുകൾ കണ്ടു ഭ്രമിച്ചു പോയോ എന്നാണ്.. അതിനിയും കിട്ടാൻ വേണ്ടി ലാഗ് ചെയ്യിപ്പിക്കുന്നതാണ് എന്ന്. ചിലപ്പോൾ തെറ്റായിരിക്കാം ന്റെ ചിന്ത.. പുകഴ്ത്തലുകൾ ആണേൽ peek പോയിന്റ് കടന്നു പോയി ഭായ്.. അതിനി വെറുപ്പിക്കൽ ആകും..
        So u can ഭായ്.. Just റിലാക്സ്..

        ആദ്യ ദിവസം മുതൽ വായിക്കുന്ന ഒരാളാണ് ഞാൻ.. അപ്പൊ ഊഹിക്കാലോ അതിന്റെ ഒരു മുഷിവ്.. Thanks

        1. ബിജു ബ്രോ

          താങ്കളുടെ ആ ചിന്ത എന്നെ സംബന്ധിച്ചു ആണെങ്കില്‍ തെറ്റാണെന്നു മാത്രമേ എനിക്കു പറയാന്‍ സാധിക്കൂ .

          ആദ്യ കാലങ്ങളില്‍ നമ്മള്‍ എഴുതുമ്പോ നല്ല വാക്കുകള്‍ കേട്ടാല്‍ ഒരു സന്തോഷം ഉണ്ടാകും ,,അത് എല്ലാ എഴുത്തുകാര്‍ക്കും ഉള്ള പോലെ ,,അതൊക്കെ മുന്പായിരുന്നു.
          …..
          ഈ കഥ തുടങ്ങിയ നാള്‍ മുതല്‍ വായിക്കുന്നതല്ലേ
          ഭ്രമിക്കുന്നതിന്റെ ഒക്കെ പോയിന്‍റ് എന്നെ കടന്നു പോയിരിക്കുന്നു.

          മനപൂര്‍വ്വം കഥ വൈകിച്ചു കയ്യടി നേടേണ്ട ആവശ്യവു0 ഇപ്പോള്‍ ഇല്ല
          ഞാന്‍ കഥ വൈകിച്ചിട്ടുണ്ട് അത് എഴുതാന്‍ വേണ്ടി ആയിരുന്നു
          പക്ഷേ അതിനനുസരിച്ച് എഴുതി ഇട്ടിട്ടുമുണ്ട് എന്നാണ് എന്റെ വിശ്വാസം.

          എനിക്കു നല്ല പോലെ അറിയാം
          കഥ നേരത്തിന് കിട്ടിയില്ലെങ്കില്‍ ഫ്ലോ പോകും
          മുഷിവാകും
          ഒരുപാട് വായനക്കാരെയും നഷ്ടമാകും
          കാത്തിരിക്കുന്ന ഓരോ വായനക്കാരനോടും എനിക്കു ഉത്തരവാദിത്വം ഉണ്ട്.
          സമയ0 എടുത്തയാലും ഞാന്‍ മൂന്നോ നാലോ ഭാഗത്തിനുള്ളില്‍ ക്ലൈമാക്സ് എത്തിക്കും ,,,

          ക്ലൈമാക്സ് ആയത് ആണ് പ്രശ്നവും
          ഒരുപാട് ശ്രമകരമായ അധ്വാനം ആണ്.

      15. Ath mathi harshetta?

      16. Harshan Bro,

        late aayi nnu karuthi flow angane povum nnu enikk thonnunnilla, bro manappoorvam late aakkunnathalla nnu ellavarkum ariyavunnathanallo.
        ethra late aayi publish cheythittum flow kittan vendi ithuvare oru page polum pinnilekk marich nokkendi vannittilla enikk, ellavarkum angane thanne aavum nnu thanneyanu nte vishwasam. ella scensum ellarude manassilum kaanum.

        Bro pattunna pole okke cool aayitt ezhuth bro, #katta support.

    2. ഈ കഥ 40പേജ് തന്നാൽ ഒന്നും മനസ്സിലാവില്ല ഏറ്റവും നല്ലത് എത്ര മാസം ആയാലും ഒരുമിച്ചു വായിക്കുന്നതാ നല്ലത്

      1. ടേക്ക് യുവർ ടൈം ഹർഷൻ ബ്രൊ.

        ഫിസീക്കലി ആൻഡ് മെൻഡലി ഹെൽത്തി ആയിരിക്കുക എന്നതാണ് ഫസ്റ്റ് പ്രയോരിറ്റി.ഒന്ന് relax ആയി ജീവിതം മുന്നോട്ട് നീക്കൂ. അപരാജിതൻ താങ്കളുടെ മനസ്സിൽ യാതൊരു ബുദ്ധിമുട്ട് ഇല്ലാതെ കടന്നുവരും

  8. Nalla oru love story name parayamoo?

    1. മയിൽപ്പീലി

    2. Sreeragam,kadumkettu,life of pain-the game of demon,

  9. അപ്പൂട്ടൻ ?

    എല്ലാവർക്കും നമസ്കാരം ❤????അടുത്ത പാർട്ട്‌ എന്നാണ്

  10. Hi ഹർഷ

  11. Bro ഒരു date പറയാമോ ഒരുപാട് late ആയാലും സാരമില്ല daily വന്നു നോക്കുവാ ഒരു ആശ്വാസത്തിനു

    1. Devil With a Heart

      ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ അതും അല്ലെങ്കിൽ നവംബർ എന്തായാലും ഈ അടുത്തെങ്ങും ഉണ്ടാവില്ല…മുന്നേ ഒരു കമന്റ് അദ്ദേഹം ഇട്ടിട്ടുണ്ട് അത് വെച്ചു നോക്കുമ്പോ ഉള്ള ഒരു ഏകദേശ സമയമാണ് പറഞ്ഞത്

  12. ലേറ്റ വന്താലും ലേറ്റസ്റ്റായി വന്നാ മതി ആരോഗ്യം മുക്ക്യം ഹർഷ ❤️❤️❤️❤️❤️❤️???????

  13. 卩尺丨几匚乇 ㄖ千 ᗪ卂尺Ҝ几乇丂丂

    ഹർഷാപ്പി, കഥ ഇട്ടില്ലേലും കമന്റ്‌ ബോക്സിൽ ഇടക്ക് വരണം ??. അത് തന്നെ ഒരു സമാധാനം ആണ്

  14. ലുട്ടാപ്പി

    “Perfectionism is self-abuse of the highest order.” – Anne Wilson Schaef

  15. പ്രവീൺ

    Enikku orupadu ishtamulla സ്റ്റോറി. നിങ്ങൾക്കു നന്മയുണ്ടാവട്ടെ. ഒരുപാട് താമസിപ്പിക്കാതെ പാർട്ട്‌ പാർട്ട്‌ ആയി തന്നാൽ മതി ഹർഷൻ ബ്രോ

  16. ഈ ഭാഗം ഞാൻ ഇറങ്ങിയപ്പോൾ തന്നെ വായിച്ചതാണ്… എനിക്ക് ഓർമ്മയുണ്ട് പിഎസ്‌സി എക്സാം ഉണ്ട്., എന്ത് ഫ്രണ്ട്സ് എക്സാം എഴുതുമ്പോൾ ഞാൻ പുറത്തു നിന്നാണ് ഈ കഥ വായിച്ചത്…

    സത്യം പറഞ്ഞ ഈ പാർട്ട് ഫുള്ളും മാസ്സ് സീനുകൾ കൊണ്ട് സമ്പുള്ഷ്ട്ടമായിരിക്കും എന്നാണ് വിചാരിച്ചത്… ആദി സത്യം തിരിച്ചറിയുകയും എല്ലാവരും ഒറ്റ അടിക്ക് തീരുമാനം ആകും എന്നൊക്കെ വിചാരിചില്ലങ്കിലും ഇത് പോലെ ഒരു ക്ലാസ്സ്‌ ഐറ്റം താൻ ഒരുക്കും എന്ന് വിചാരിച്ചില്ല…. സത്യം പറഞ്ഞ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു…

    ഞാൻ നല്ലോണം എന്ജോയ് ചെയിതാണ് നല്ലോണം വായിച്ചത്.. ശാരീരികഅസുഖങ്ങൾ കാരണം ആണ് അഭിപ്രായം ഒന്നും പറയുവാൻ കഴിയാഞ്ഞത്… പിന്നെ മൊത്തത്തിൽ റീഡേഴ്‌സ് ബ്ലോക്കിൽ പെട്ടു കിടക്കഴിഞ്ഞു… വാങ്ങിവച്ചതും ഗിഫ്റ്റ് കിട്ടിയതുമായ ഒരു പാട് ബുക്കുകൾ തൊട്ടു നോക്കിട്ടില്ല എന്നതാണ് വാസ്തവം…

    ഈ പാർട്ടിൽ പോരായിമയായി അങ്ങന ഒന്നും പറയാൻ ഇല്ല.. പിനെ വേണമെകിൽ പറയാം വെറും 2 കെൻ മണ്ണണ്ണ കൊണ്ട് 200 വീട് കത്തിക്കാ അവിടെ ഉള്ള ആളുകളെ എല്ലാം ചുട്ടരിക്ക എന്നൊക്കെ പറഞ്ഞാൽ……… പറ്റുമായിരിക്കും ലെ ചിലപ്പോ…. പിനെ ഒരു നാട് മൊത്തം കയ്യിൽ ഉണ്ടായിട്ടും എല്ലാ സേനയും കയ്യിൽ ഉണ്ടായിട്ടും രാജകുമാരിയെ തല്ലിയ ആദി അവർക്ക് കണ്ടുപിടിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ കുറച്ച് അതിശയോക്തി ഉണ്ട് എന്ന് പറയാതിരിക്കാൻ വയ്യ…

    അതുപോലെതന്നെ ശിവശയ്യിലത്തു ആദി കൊണ്ടുവന്ന മാറ്റങ്ങൾ.. അവരുടെ ഭരണകൂടവും നാട്ടുകാരും ഒക്കെ ശ്രദ്ധിക്കുന്നുണ്ടാവിലെ… അവർ അത് ഏതെങ്കിലും മുഖേന രാജ് കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കാരണമാക്കിലെ… ഒരു സ്കൂട്ടർ പോലു പോകാത്ത ശിവശൈലത്ത് ഇക്കണ്ട കല്ലും മണലും ഒരുപാട് ലോറികൾ ആ കുന്നുകൾ കേറുന്നത് ആ നാട്ടുകാരും നാട്ടുകൂട്ടം ശ്രദ്ധിക്കില്ല….. അവർക്ക് അവിടെ എന്താണ് നടക്കുന്നത് എന്നറിയാൻ കൗതുകം ഉണ്ടാവില്ലേ…. ഇത്രയും മാറ്റങ്ങളൊന്നും അവിടുത്തെ ആരും ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്… രാജകുടുംബത്തിന് ആവശ്യമുള്ള സ്ഥലം ആയിട്ടും ഇത്രയും മാറ്റങ്ങൾ നടന്നിട്ടും അവർ ഒന്നുമറിയാതെഇരിക്കുന്നത് ലോജിക്കലായിമായായി തോന്നുന്നു…

    കഥ വായിച്ച് ഒരുപാട് മറന്നുപോയി.. ഇതെല്ലാം ചോദിക്കണമെന്നുണ്ടായിരുന്നു… ഇതൊക്കെ എനിക്ക് മാത്രം തോന്നിയത് ആയിരിക്കും ചിലപ്പോൾ… നിങ്ങൾക്ക് സൗഖ്യം ഉണ്ടാവട്ടെ ? ഞാൻ നിർത്തുന്നു

    1. ഗീതേയൻ v നായക്

      ഫാന്റസി കഥയല്ലേ ബ്രോ.. അതിൽ ലോജിക് തപ്പുന്നത് ശരിയല്ല.. അങ്ങനെയാണെങ്കിൽ ഒരിക്കലും നടക്കാത്ത കാര്യങ്ങളല്ലേ കഥ മുഴുവൻ.. ഇത്രെയും എഴുതുന്നത് നിസ്സാരകര്യം അല്ല…

      1. ഞാനിവിടെ ശിവന്റെ യോ ആദിയുടെ യോ പവർ നെ പറ്റി ഒന്നുമല്ല പറഞ്ഞത്… ഞാൻ ചുണ്ടി കാണിച്ചതിൽ എവിടെയാണ് ഫന്റാസിയും ആയി ബന്ധമുള്ളത്…

        1. ഗീതേയൻ v നായക്

          അതിന് ബ്രോ എന്തിനാ ചൂടാകുന്നത്.. കഥകൾ പലവിധമില്ലേ കോമിക്ക് ഫാന്റസി എന്നൊക്കെ.. തികച്ചും യഥാർത്ഥ ജീവിതവുമായി ഒത്തു നിൽക്കുന്ന കഥകളിലാണ് സാധാരണ ലോജിക് കണക്കാറുള്ളൂ.. ടോം ആൻഡ് ജെറിയിൽ നമ്മളാരും ലോജിക് നോക്കാറില്ല.. അതുപോലെ ഫാന്റസി കഥകളിലും ലോജിക് നോക്കാറില്ല.. ബ്രോ ഒരു എഴുത്തുകരനാണെങ്കിൽ മനസിലാകും.. ബ്രോയുടെ അഭിപ്രായ സ്വാതത്ര്യത്തെ ചോദ്യം ചെയ്തതല്ല.. അങ്ങനെ തോന്നിയെങ്കിൽ ദയവായി ക്ഷമിക്കുക

        2. ഗീതേയൻ v നായക്

          നമ്മൾ ഒരു കഥ വായിക്കുമ്പോൾ ആദ്യ പാർട്ടുകളിൽ തന്നെ ആ കഥ ഏത് കാറ്റഗറിയിൽ പെടുന്നതാണെന് മനസിലാകും.. ഈ കഥ ഫാന്റസി കാറ്റഗറിയിൽ പെടുന്നതാണെന്ന് 6 പാർട്ട് മുതൽ എല്ലാവർക്കും മൻസിലായതാണ്.. ഇനി ഒരു വായനക്കാരൻ എന്ന നിലയിൽ ഒരു ഫാന്റസി കഥ വായിക്കുമ്പോൾ, ഇതൊരു ഫാന്റസി കഥയാണ് ഇതിൽ ലോജിക് ഇല്ലാത്ത ബുദ്ധിക്ക് നിരക്കാത്ത രംഗങ്ങൾ ഉണ്ടാകും എന്ന ബോധത്തോടെ വേണം വായിക്കാൻ.. ബ്രോ ഇവിടെ ചൂണ്ടി കാട്ടിയ കാര്യങ്ങൾ വളരെ നിസ്സാരമായാ ഭാഗങ്ങളാണ്.. ഇതിലും ലോജിക് ഇല്ലാത്ത രംഗങ്ങൾ 23 പാർട്ടിന് ഇടയിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്.. അത് വായനക്കാർ ചികഞ്ഞു ചൂണ്ടിക്കാണിക്കാത്തത് ഒരു ഫാന്റസി കഥയിൽ ലോജിക്കിന് പ്രാധാന്യം ഇല്ല എന്നത് അറിയാവുന്നത് കൊണ്ടാണ്.. അല്ലാതെ ഞാൻ ആദിയുടെയും ശിവന്റെയും ശക്തിയെ പറ്റി മാത്രമല്ല പറഞ്ഞത്. എല്ലാവിധ ബഹുമാനത്തോടെയുമാണ് മറുപടി തന്നത്.. 2000ൽ അധികം പേജുകൾ എഴുന്നതിന്റെ ബുദ്ധിമുട്ട് താങ്കൾക്ക് അറിയില്ല എന്ന് തോന്നുന്നു.. അത്രക്ക് കദിനദ്വാനിയായ ഒരു എഴുത്തുകാരനെ ഇത്ര നിസ്സാരമായ കാര്യങ്ങൾ പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നത് ശരിയല്ല എന്ന് തോന്നി… അതുകൊണ്ട് ഇതിൽ ലോജിക്കിന് പ്രാധാന്യം ഇല്ലെന്ന കാര്യം താങ്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു എന്നേയുള്ളു.. താങ്കൾക്ക് ഞാൻ പറഞ്ഞത് മൻസിലായെന്ന് വിചാരിക്കുന്നു..

        3. നേരത്തെ ചൂടായതല്ല ബ്രോ.. അങ്ങന തോന്നിയങ്കിൽ എനിക്ക്ഒന്നും പറയാൻ ഇല്ല ബ്രോ… എന്റെ സംശയങ്ങൾ ആണ് ചോദിച്ചത്..
          എനിക്ക് എഴുതിയോ വായിച്ചോ പരിചയം ഇല്ലാത്തത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചത്…
          മേജിക്കൽ റിയാലിസം ആയിട്ടുള്ള സ്രീഷ്ടികളിൽ ലോജിക്നു പ്രധാനിയം ഒന്നും ഇല്ല.. ??????, എന്റെ ഇത്തരം ചോദ്യങ്ങൾ ഇനി ഉണ്ടാവില്ല..
          ഇനി താങ്കളെ പോലെ കുറച്ചു കൂടി എഴുതുകാരന്റെ കഷ്ടപ്പാടുകൾ മനസിലാക്കി കമന്റ്‌ ഇട്ടോളാം.. ഞാൻ ഈ കഥ ഈ അടുത്ത് വായിച്ചത് കൊണ്ടായിരിക്കാം 6 ആം പാർട്ട്‌ മുതലുള്ള ഫാന്റസി ഒന്നും അധികം ശ്രെദ്ധിക്കാത്തത്..
          സോറി ❤

          1. ഞാൻ ഇങ്ങോട് വരവ് കുറവാണ്.
            ഇനി എഴുതിയട്ടെ വരവുള്ളു , കഥാ എവിടെ എന്നുള്ള ചോദ്യാനം കാണുമ്പോ എനിക്കാകെ ടെൻഷനാകും ,
            അത് ഒഴിവാക്കാനാണ് വരവ് കുറച്ചത്.

            ജസ്റ് കയറിയപ്പോ ലസീമിന്റെ കമന്റ് കണ്ടു.

            ” ,,,,,,,,,ക്യാൻ എന്നത് ഉദ്ദേശിച്ചത് പത്തു ലിറ്റർ ക്യാൻ അല്ല
            അത് ഞാൻ മെൻഷൻ ചെയ്യാൻ മറന്നതാ
            അമ്പതു ലീറ്റർ ഡ്രം ആണ് , അത് എഴുതിയപ്പോൾ വിട്ടു പോയതാ ,,

            “അതുപോലെ ,നീ പറഞ്ഞ പോലെ വാഹങ്ങങ്ങൾ പോകുമ്പോൾ ആളുകൾ ശ്രദ്ധിക്കുമല്ലോ
            ഉണ്ട് ,,ശ്രദ്ധിച്ചിട്ടുണ്ട് ,,,അത് അടുത്ത ഭാഗത്തേക്ക് വരും ,, അവിടെ നടന്ന കൺസ്ട്രക്ഷൻ ഒക്കെ അറിയും ,,അത് രഹസ്യമാക്കി വെക്കാൻ പറ്റില്ലല്ലോ ,,,അതെല്ലാം അടുത്ത ഭാഗത്തു നമ്മൾ കുറിക്കും ,,,

            നിന്നെ കാണാനേ ഇല്ലാലോ ,,
            സുഖം എന്ന് വിശ്വസിക്കുന്നു ,,,,,,,,,,,,,,,,
            ബി സേഫ് ബ്രോ ,,,,,,,,,,,,

          2. ഗീതെയ൯ ചേട്ടാ

            ലാസിം നമ്മടെ മെയിൻ ആൾ ആണ്
            നല്ലൊരു ക്രിട്ടിക്
            ആദ്യം കുറെ ചൂണ്ടി കാണിക്കുമായിരുന്നു
            ഇപ്പോ ഞാനും കുറെ ശ്രദ്ധിക്കുന്നതിനാൽ അത് കുറഞ്ഞതാണ്
            ലാസിം തുടങ്ങിയ കാലം മുതലേ നമ്മുടെ ആൾ ആണ്
            2019 മുതൽ

            നമ്മുടെ കഥയിൽ ആദി ഒരു ഫോറൻസിക് വിദഗ്ധനെ പോയി കാണുന്നില്ലേ
            മുത്തശന്റെ മരണം അറിയുന്നതും
            ഡി എൻ എ പരിശോധിക്കുന്നതും
            ആ സ്പെഷ്യലിസ്റ്റ് ന്റെ പേര് ലാസിം ഇബ്നു സലിം
            …………….ആ കക്ഷി ആണ് ഈ ലാസിം ,,
            lasim ibnu salim ennathu thanne aanu original name
            ഇവന്റെ പേരിൽ ആണ് ആ കഥാപാത്രത്തെ ഉണ്ടാക്കിയത് ,,
            ,,,,,,,,,,,,,,,,ആൾ വായിക്കാത്ത പുസ്തകങ്ങൾ ഇല്ല

            നല്ലൊരു വായനക്കാരനും ആസ്വാദകനും പോരായ്മകൾ ചൂണ്ടി കാണിക്കുന്ന ആളും ആണ്

            സ്നേഹം മാത്രം രണ്ടു പേരോടും

          3. സുഖമാണ് ബ്രോ.. ??

    2. എന്ന് കഥ വരുമെന്ന്പറയണ്ട… എഴുതി തുടങ്ങിയോ?…

  17. കാത്തിരിക്കാം നമ്മൾക്ക് എത്ര താമസിച്ചാലും വരുന്നത് ഒരു കിടിലോൽകിടിലം സംഭവം ആയിരിക്കും ആവശ്യമായ സമയം കൊടുക്കാം.. എത്ര മാസം എന്ന് ഇപ്പോൾ പറയാൻ പറ്റില്ല ഭാവനയും ഗവേഷണവും എല്ലാം ഒത്തു ചേരുമ്പോൾ അല്ലേ എഴുതാൻ പറ്റുകയുള്ളു എത്രയും പെട്ടെന്ന് കിട്ടുവാൻ നമ്മൾക്ക് പ്രാർത്ഥിക്കാം

    1. ശിവഭാഗവാന്റെ ചിത്രങ്ങൾക്ക് വേണ്ടി ഹർഷൻ ബ്രോ contact ചെയ്യുമ്പോൾ ഒന്ന് അറിയിക്കണേ ചേട്ടാ. കഥ വരാറായെന്നു അറിയാമല്ലോ ?

  18. ഈ കഥ വായിക്കാൻ തുടങ്ങിയിട്ട് കുറച്ചേ ആയിക്കാണുക്കയൊള്ളു dailly ഇത് വായിച് ആണ് ഉറങ്ങിയിരുന്നതും ഉണർന്നിരുന്നതും ഇനി ഇപ്പൊ പെട്ടന്ന് ഒരു ദിവസം ഉറക്കാൻ കഥ ഇനിയില്ലെന്ന് അറിയുമ്പോൾ മനസിന്ന് വല്ലാത്ത പോലെ ? പെട്ടന്ന് അത് accept ആക്കാൻ ആവുന്നില്ല ? കഥ ഇത്ര പെട്ടന്ന് വായിച് തീർക്കരുതായിരുന്നു കാത്തിരിക്കാൻ മനുവിന് ഉള്ള അത്രക്ക് ക്ഷമ എനിക്ക് ഉണ്ടോ എന്നറിയില്ല എന്നാലും

    വായനയുടെ ഒരു വലിയ ഒരു മായാലോകത്തിലേക്ക് തന്നെ ഈ കഥ എന്നെ തള്ളിയിട്ടു ?
    ആ മായാലോകത്തിലെ ഏറ്റവും ഉയർന്ന അതി മനോഹരമായ കൊടുമുടിയുടെ അവസാന ഭാഗ യാത്രയിൽ ആണ് ഞാനിപ്പോൾ നിൽക്കുന്നതെന്നും ഇനി ഒരുപാട് സമയം വിശ്രമിക്കാൻ ഉള്ളതാണെന്നും അതിന് ശേഷമേ യാത്ര തുടങ്ങാനാകൂ എന്നുമറിയാം
    എന്നാലും ഈ സുന്ദരമാം യാത്ര അവസാനിക്കാതിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചിടുന്നെല്ലോ ?

    ജീവിതത്തിൽ ഇതുവരെ വായിച്ച കഥകളും കണ്ട സിനിമകളും കൂട്ടി കുഴച് തുല്ലാസിലിട്ട് തൂക്കിയാലും അപരാജിതന്റെ തട്ട് താന്ന് തന്നെ ഇരിക്കും ?

    എല്ലാ കഥാപാത്രങ്ങളുടെ മുഖവും മനസ്സിൽ ഉറച്ഛ് നിക്കുന്നുണ്ട് ഒരുവൻ ഒഴിച്ഛ് അവന്റെ ശരീരം സൗഭാവം എല്ലാം
    മുഖമൊഴിച്ഛ്

  19. ഹാർഷേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ. ആക്ഷൻ സീക്യുവാൻസ് എസ്‌പെക്ട് ചെയ്യാമോ നെക്സ്റ്റ് പാർട്ട്‌ മുതൽ ? പിന്നെ ദിർദി ഒന്നും ഇല്ല, സമയം ആകുമ്പോൾ ഇടുക. ഇത്തവണ തെറ്റ് ചെയ്തവർക്ക് അവസരം കൊടുക്കാതെ അവരെ സംഹരിക്കുന്ന ആദിശങ്കരൻ കാണാൻ കഴിയുമോ.

  20. ആരോഗ്യമാണ് മുഖ്യം….. അതില്ലങ്കിൽ എഴുതാൻ കഴിയില്ലല്ലോ…….. ഹെൽത്ത് ഒക്കെ ആയിട്ട് മതി എഴുത്ത് ചേച്ചി…… എത്ര വേണെമെങ്കിലും കത്തിരിക്കാം…….. വേഗം സുഖമാകട്ടെ…. മെല്ലെ എഴുതിയാൽ മതി എന്ന് ഏട്ടനോട് പറയൂ…

  21. bro ippol tane almost 1 1/2 month aayi ini full aayite ezhutanel engane poyaalum 2 month min veanam athu konde 150-200 page ulla oru part ittite baaki orumich idunate alea nalate 3-4 month okea wait cheytaal oru flow kittila bro

    1. അതിൽ നമുക്ക് ഒന്നും പറയാൻ ഇല്ല, എഴുത്തുകാരൻ എന്ത് തരുന്നോ അത് വായിക്കുക.

      1. അംജിത്ത്

        പ്രിയ ഹർഷൻ,

        കുറച്ചായി ഈ site ൽ വരുന്നത് അപരാജിതന്റെ കമന്റ് സെക്ഷൻ വായിക്കാനാണ് ( കഥ ആദ്യമേ വായിച്ചു കഴിഞ്ഞു ) . താങ്കൾ ഇടക്കിടെ വന്ന് ഇവിടെ സുദീർഘങ്ങളായ കമന്റുകൾ ഇട്ടാൽ മാത്രം മതി, കഥക്ക് മുകളിൽ ഉള്ള താങ്കളുടെ കയ്യടക്കവും, കഥ പോകുന്ന വഴികളിലൂടെ മനസ്സിനെ നയിക്കുന്ന അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അകക്കണ്ണിലും അനുഭവിക്കാൻ കഴിയും. ഇടവേള ഉളവാക്കിയ നിശ്ചലതെയെ മറികടക്കാൻ , ആ inertia യിൽ നിന്നും രക്ഷപ്പെടാൻ എത്രയും വേഗം സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

        എല്ലാ ഭാവുകങ്ങളും . |

    2. Not sure,maybe march or april 2022

      1. That’s too long. May be he will consider emotions of his readers.

    3. ഹാർഷേട്ടാ കഥയെവിടെയാ. കുറേ ആയില്ലേ. അടുത്ത പാർട്ട്‌ എവിടെ. എപ്പോ ഇടും.

  22. Harshetta give primary importance & more concern about your health ..story okke pathukke thannalum mathi vaayanakkar ivide thanne kanum

  23. ഹർഷൻ ബ്രോ കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ പക്ഷെ ആ പാർട്ട്‌ എന്ന് വരും എന്നു ഒരു സൂചന തരു എല്ലാ ദിവസം ഞാൻ വന്നു നോക്കും നെക്സ്റ്റ് പാർട്ട്‌ വന്നോ എന്നു. ഞാൻ ഈ കഥയോട് വല്ലാത്ത അഡിക്ഷൻ ആണ്. സൊ ഒരു സുചന എന്നു വരും പ്ലീസ് ബ്രോ.

    1. സെപ്റ്റംബർ വല്ലതും എസ്‌പെക്ട് ചെയ്തോ

    2. Not sure,maybe march or april 2022

  24. Dear Harshan,

    അവധിയൊക്കെ കഴിഞ്ഞു തിരിച്ചു എത്തിയതും ശാരീരിക ബുദ്ധിമുട്ടുകൾ മാറി എന്നതും സന്തോഷം തരുന്ന കാര്യങ്ങൾ തന്നെ… കഴിഞ്ഞ ദിവസം ഹർഷൻ പറഞ്ഞിരുന്നു എല്ലാം കൂടെ ഒറ്റയടിക്ക് അവസാനിപ്പിക്കാം എന്ന് റ ഒരു അഭിപ്രായത്തിൽ മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ പാർട്ട് പാർട്ടായിട്ട് Post ചെയ്യുന്നതാണ് നല്ലത് എന്നാണ് ഒന്ന് നിങ്ങളുടെ സ്ട്രയിൻ കുറയും അതുപോലെ followers Loss ഉം ആകാംഷയും ഒഴിവാക്കാം… Just പറഞ്ഞു എന്നേയുള്ളു കാര്യങ്ങൾ നിങ്ങളുടെ യുക്തി പോലെ ❤️

  25. take more care your health. thank you

Comments are closed.