ദേവർമഠത്തിൽ
“എന്താ പെട്ടെന്നൊരു മാറ്റമുണ്ടായത് ?”
ഇന്ദുവാണ് ചോദിച്ചത്
“എനിക്കറിയില്ല ഇന്ദൂട്ടി ,, ഇതുവരെ കാണാത്ത ഈ കാഴ്‌ചകളൊക്കെ കണ്ടപ്പോ എനിക്കൊരുപാട് വിഷമമായി , ആ സമയത്തു എനിക്ക് വല്ലാത്തൊരു ധൈര്യമായിരുന്നു , എവിടെന്നു കിട്ടിന്നറിയില്ല”
“മുത്തശ്ശി ഇല്ലാതിരുന്നത് ഭാഗ്യമായി ,,” കൃഷ്നവേണി പറഞ്ഞു
“ആ സമയത്തു മുത്തശ്ശി ഉണ്ടായിരുന്നേലും ഞാൻ പറയാനുള്ളത് പറയുമായിരുന്നു ,,,” പാർവതി മുടിയൊതുക്കിക്കൊണ്ടു പറഞ്ഞു
എന്നിട്ടു അവൾ നടന്നു രാജശേഖരന്‍റെ അടുത്തേക്ക് ചെന്നു
“പപ്പാ ,,എന്ന് വിളിച്ചുകൊണ്ടു കെട്ടിപിടിച്ചു
“താങ്ക്സ് പപ്പാ ,, ആ ക്യാഷ് ഞാൻ അവർക്കു കൊടുത്തു , അവരെന്നെ തൊഴുതു , അന്നപൂർണ്ണേശ്വരി എന്നൊക്കെ വിളിച്ചു ”
അതുകേട്ടു ചെറുചിരിയോടെ രാജശേഖരൻ അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു.
“എന്‍റെ പൊന്നിന്‍റെ സന്തോഷം തന്നെയല്ലേ ,,എന്‍റെ സന്തോഷം ,,,”
എന്ന് പറഞ്ഞു കൊണ്ട് അവളുടെ പുറത്തു മെല്ലെ തലോടി
“പപ്പാ ,,,”
“ഹും ,,എന്താ ”
“യു ആർ മൈ ബെസ്റ്റ് പപ്പ ഇൻ ദി യുണിവേഴ്‌സ് ”
പാർവതി അയാളുടെ കവിളിൽ ഒരു മുത്തം കൊടുത്തു
അപ്പോളേക്കും മാലിനി കൂടെ വന്നു
അവരുടെ സമീപമിരുന്നു
“മോളെ ,,, നീ ഇങ്ങനെ കൂടുതൽ റിയാക്ട് ചെയ്യല്ലേ ,, കണ്ണടച്ചിരുന്നാൽ മതി , ഇവിടെ നടന്നു പോകുന്നത് അങ്ങനെതന്നെ നടക്കട്ടെ ”
“അമ്മെ,,, അവർ അങ്ങനെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോ എനിക്ക് മനസ്സിൽ അന്നേരം തോന്നിയത് നമ്മുടെ വീടിന്‍റെ ഒരു മൂലയിൽ മഹാദേവന് അതുപോലെ ഭക്ഷണം കൊടുക്കുന്നത് പോലെയാ ,, അതാ എനിക്കാകെ സങ്കടവും ദേഷ്യവുമൊക്കെ വന്നുപോയത് ,,അവർ അടിമകളോ ചണ്ഡാലരോ ഏതുമായിക്കോട്ടെ ,, പക്ഷെ നമ്മളും അവരും ഒക്കെ മനുഷ്യരല്ലേ ,,അല്പം മനുഷ്യത്വം കാണിച്ചാൽ എന്താ പ്രശ്നം ,, ”
മാലിനിക്ക് മറുപടിയുണ്ടായിരുന്നില്ല
“മോളെ ,,,നാല്പത്തിഒന്ന് ദിവസ൦ ഒന്ന് കഴിയുന്നത് മാത്രമേ എന്‍റെ മനസ്സിലുള്ളു ,, അല്ലാതെ എന്നെയലട്ടുന്ന ഒന്നുമിപ്പോ എന്‍റെ മനസിലില്ല ,,” എന്ന് പറഞ്ഞു കൊണ്ട് മാലിനി രാജശേഖരനോട് മറ്റു കാര്യങ്ങൾ സംസാരിക്കുവാനാരംഭിച്ചു.
<<<<<O>>>>>
ഏക്കറുകൾ വിസ്തൃതിയുള്ള പ്രജാപതി വംശത്തിന്‍റെ കൊട്ടാരം
ശിവശൈലത്തെ ഗ്രാമീണരുടെയൊപ്പ൦ കൊട്ടാരപരിസരത്തേക്ക് പടിഞ്ഞാറു ഭാഗത്തുള്ള വഴിയിലൂടെ ആദിയും പ്രവേശിച്ചു.
ആ രാജകീയ സൗധവും അതിനു ചുറ്റുമുള്ള പരിസരവുമെല്ലാം ഒരുവനെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു .തലയുയർത്തി അജയ്യമായി നിൽക്കുന്ന വെണ്ണക്കല്ലിൽ പണികഴിപ്പിച്ച കൊട്ടാരവും അതിനോട് ചേർന്നുള്ള മറ്റു വലിയ മാളികകളും പ്രത്യേകമാണി നിർമ്മിച്ച ജലാശയവും പൂന്തോട്ടവും പാർക്കും നിരവധി വിലപിടിച്ച വാഹനങ്ങളൂമെല്ലാം ആ വംശത്തിന്‍റെ പ്രൗഢിയെയും പ്രതാപത്തെയും പെരുമ്പറമുഴക്കി വിളിച്ചറിയിക്കുന്നതായിരുന്നു.
അവൻ അല്പം നേരം ആ കാഴ്‌ചകളിൽ ഭ്രമിച്ചു നിന്നു പോയിരുന്നു
അപ്പോളേക്കും സമയം മൂന്നരയോട് അടുത്തിരുന്നു
അവർ എല്ലാവരും കൂടെ ആകെ ഇരുപത്തിഅഞ്ചോളം പേരുണ്ടായിരുന്നു
പുറത്തെ ജോലികളുടെ കാര്യക്കാരൻ വന്ന് അവർക്കു ചെയ്യേണ്ടതായ ജോലികൾ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.
ആദി കൈകെട്ടി നിന്നുകൊണ്ട് എല്ലാം കണ്ടും കെട്ടും നിന്നു
ഗ്രാമീണരെ കൂട്ടമായി ഓരോരോ ജോലികൾക്കായി അയച്ചു
കൊട്ടാരത്തിന്‍റെ വലിയ വിശാലമായ പോർട്ടികോയുടെ മൂലയിലേക്ക് ആദിയെയും മറ്റു അഞ്ചുപേരെയും കൊണ്ട് വന്നു
അപ്പോളാണ് ഇപ്പോളത്തെ രാജാധികാരിയായ ശ്രീധ൪മ്മസേനനും ഭാര്യ രൂപപ്രഭയു൦ കൂടെ പുറത്തേക്ക് വന്നത്
അവരെ കണ്ടു പരിചാരകർ വണങ്ങി
അവർ പോർട്ടിക്കോയിൽ നിർത്തിയിട്ടിരുന്ന റോൾസ് റോയ്സിൽ കയറി
കാർ മുന്നോട്ടേക്ക് നീങ്ങി
അവരെ അവിടെ നിന്നും കൂട്ടി കൊട്ടാരത്തെ ചുറ്റി തെക്കു കിഴക്കേ വശത്തുള്ള കുതിരലായതിലേക്കാണ് കൊണ്ട് പോയത്
വിശാലമായ കുതിരലായം
വിവിധ വർണ്ണങ്ങളിൽ , ഉശിരും കരുത്തുമുള്ള അനവധി കുതിരകൾ
അവിടെ വലിയ പാത്രങ്ങളിൽ മുതിരപയറ് വേവിച്ചു കുതിരകൾക്കു കൊടുക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്നയിടത്തായിരുന്നു ആദിക്ക് ജോലി കിട്ടിയത്, അവിടെയും മുഖ൦ മറച്ചു തന്നെയാണ് ഗ്രാമീണർ ജോലികൾ ചെയ്തു കൊണ്ടിരുന്നത്.
അന്നേരം
അവിടത്തെ ആർക്കും നിയന്ത്രയ്ക്കാൻ സാധിക്കാത്ത കുവലയനെ കെട്ടിയിട്ടിരിക്കുന്ന പ്രത്യേക തൊഴുത്തിൽ
അവൻ , കാര്യകാരണമില്ലാതെ പരിഭ്രാന്തനാകാൻ തുടങ്ങി, മുൻകാലുകൾ ഉയർത്തി പൊങ്ങി ഉച്ചത്തിൽ ചിനച്ച് കൊണ്ടിരുന്നു , അവനാകെ വെകിളി പിടിച്ചു കൊണ്ട് കെട്ടിയിട്ട കുറ്റിക്കു ചുറ്റുമായി വട്ടം കറങ്ങി കൊണ്ടിരുന്നു , അവന്‍റെ ചിനക്കലിന്‍റെ ശബ്ദവും തീവ്രതയും കൂടി കൂടി വന്നുകൊണ്ടിരുന്നു
അപ്പോളേക്കും , കുതിരലായം മേല്നോട്ടക്കാരൻ ഓടിവന്നു
അയാൾക്കും മനസിലാകുന്നില്ല കുവലയന് എന്ത് സംഭവിച്ചുവെന്ന്
അന്നേരം
ജോലി ചെയ്യുന്നയിടത്ത്
“എന്താ സദാശിവേട്ടാ , ഇങ്ങനെ കുതിര ചിനയ്ക്കുന്നത് , കുറെ നേരമായല്ലോ ?” ആദി ചോദിച്ചു
സദാശിവൻ സ്ഥിരമായി കൊട്ടാരത്തിലെ കുതിരലായതിൽ അടിമവേലേയ്ക്ക് വരുന്ന ശിവശൈലം ഗ്രാമീണനാണ്
“അറിവഴകാ ,,,അത് കുവലയനാ ”
“കുവലയനോ ?”
“അതെ ,,, ഈ കുതിരാലയത്തിലെ ഏറ്റവും പ്രത്യകതയുള്ള കുതിരയാ ”
“പ്രത്യേകതയോ ?”
“അതെ ,, അവനെ ഇന്നുവരെ ആർക്കും മെരുക്കാൻ പറ്റിയിട്ടില്ല, ഏതൊ ഒരു പ്രത്യക ജനുസ്സിൽ പെട്ട കുതിരയാ ,,ആ ജനുസ്സ് ഇപ്പോ ഇല്ല എന്നാ കേട്ടിരിക്കുന്നെ ,, ഇവിടെ ഇവനൊന്നേയുള്ളൂ ”
“കുവലയൻ നല്ല പേര് ,,,പുരാണകഥയിൽ കുവലയപീഠം എന്നുള്ള ഐരാവതത്തെ കുറിച്ച് കേട്ടിട്ടുണ്ട് , കൃഷ്ണനെ കൊല്ലാൻ കംസൻ നിയോഗിച്ച ശക്തനായ മദയാന , പക്ഷെ കൃഷ്ണൻ ആ ആനയെ കൊന്നു കളഞ്ഞു ” ആദി പറഞ്ഞു
“ഇവിടത്തെ സൂര്യസേനൻ തമ്പുരാൻ നല്ലൊരു കുതിരയോട്ടക്കാരനാ , അദ്ദേഹത്തിനെ പോലും നിലത്തു വീഴിച്ചവനാ കുവലയൻ ” സദാശിവൻ ചേട്ടൻ അവനോടു പറഞ്ഞു
“നാവടക്കി പണിയെടുക്കെടാ ” ഉറക്കെയുള്ള അലർച്ച കേട്ട് ഇരുവരും മുഖം തിരിച്ചു
അപ്പുറത്ത് നീളൻ ചാട്ടയും പിടിച്ചൊരു കാവൽക്കാരൻ
അവർ വേഗം ജോലിയിൽ ശ്രദ്ധ കൊടുത്തു
ഒരു മണിക്കൂർ കൊണ്ട് മുതിര പയർ കഞ്ഞി തയ്യാറായി
വേലക്കാർ വലിയ കുട്ടകങ്ങളിലായി അതുമെടുത്തു കൊണ്ട് ഓരോരോ തൊഴുത്തുകളുടെ സമീപത്തേക്ക് കൊണ്ട് പോയി , അവരുടെ കൂടെ ആദിയുമുണ്ടായിരുന്നു. ബക്കറ്റിൽ മുതിരകഞ്ഞി കുതിരകളുടെ പാത്രത്തിൽ ഒഴിച്ച് കൊടുക്കുവാനായി
അവർ ഒരു കോണിൽ നിന്ന് കുതിരകൾക്ക് വിളമ്പി വിളമ്പി വരുമ്പോൾ
കുവലയനെ പാർപ്പിച്ചിരിക്കുന്ന തൊഴുത്തിൽ എത്തി ചേർന്നു
കുവലയൻ ഒരു ഭ്രാന്തനെ പോലെ ഭയാനകമായി അക്രമാസക്തമായി ചിനച്ചു കൊണ്ടിരിക്കുകയാണ്
മുൻ കാലിൽ ഉയർന്നു കയർ പൊട്ടിക്കുവാൻ നോക്കുന്നുണ്ട്
കെട്ടിയ കുറ്റിക്കു ചുറ്റും ഇടം വലം കറങ്ങി കൊണ്ട് തന്‍റെ ശൂരത്വം കാണിച്ചു കൊണ്ടിരിക്കുന്നു.
ഇതാദ്യമായാണ് കുവലയൻ ഇങ്ങനെ അക്രമാസക്തനാകുന്നത്
കുവലയൻ മുൻപെങ്ങും അവിടെയൊരിക്കലും ഇതുപോലെ അക്രമാസക്തനായിട്ടില്ല
ആദിയും ശിവശൈലംകാരും കൂടെ അവിടെഎത്തി
ആദിയാണെങ്കിൽ വെളുത്ത അതിസുന്ദരനായ പിന്കഴുത്തിൽ വെള്ളിപോലെ കുഞ്ചിരോമങ്ങൾ നിറഞ്ഞ കുവലയ൯ കാണിക്കുന്നതൊക്കെ നോക്കി അരയാൾ പൊക്കത്തിൽ തകര ഷീറ്റു കൊണ്ട് മറച്ച തൊഴുത്തിന്‍റെ പുറത്ത് നിന്നും നോക്കി കൊണ്ടിരുന്നു
കുവലയൻ വട്ടം തിരിഞ്ഞു കൊണ്ട് തൊഴുത്തിന് പുറത്തു നിൽക്കുന്ന ആദിയുടെ മറഞ്ഞിരിക്കുന്ന മുഖത്തിൽ ആകെ ആനാവൃതമായ കണ്ണുകളിലേക്ക് കുവലയന്‍റെ നോട്ടം പതിഞ്ഞു
*
**
***
*****
അതിവേഗം കുവലയൻ പൂർണ്ണമായും ശാന്തനായി ഉയർത്തി പിടിച്ചിരുന്ന മുൻകാലുകൾ മണ്ണിൽ പതിപ്പിച്ചു.
നിമിഷങ്ങളോളം യാതൊരു വിധ ചലനങ്ങളുമില്ലാതെ തല താഴ്ത്തി മണ്ണിലേക്ക് നോക്കി നിന്നു
അവിടെയുള്ളഎല്ലാവരും അത്ഭുതത്തോടെ ഈ ദൃശ്യം കണ്ടു നിന്നു
*
***
*****
പെട്ടെന്നായിരുന്നു
കുവലയൻ അതിശക്തിയിൽ ഉഗ്രരൌദ്രതയോടെ ചിനച്ചു കൊണ്ട് മുൻകാലുകൾ ഉയർത്തി പൊങ്ങി
അവനെ കെട്ടിയ കുറ്റി , അവന്‍റെ കുതിച്ചു ചാട്ടത്തില്‍ മണ്ണിൽ നിന്നും ഊരിമാറി
അക്രമാസക്തനായ അവൻ ആദിയുംകൂട്ടരും നിൽക്കുന്ന ഭാഗത്തേക്ക് ശക്തിയിൽ കുതിച്ചു ചാടി
തകര ഷീറ്റ് തകർന്നു
പെട്ടെന്ന് ആദി തന്‍റെ കൂട്ടരെയും പിടിച്ചു ഇടത്തേക്ക് നീങ്ങി.
മുന്നോട്ടു കുതിച്ച കുവലയൻ വലിയ കുട്ടകത്തെ ചവിട്ടി മറച്ചു കൊണ്ട് അതിശക്തിയിൽ മുന്നോട്ടു പാഞ്ഞു.
അത്ര വേഗതയോടെയാണവൻ മുന്നോട്ടു പാഞ്ഞത്
എല്ലാരും അവൻ പോകുന്നത് നോക്കി നിന്നു.
കുവലയൻ ഓടിയോടി ദൂരെ ഒരു മരത്തിന്‍റെ ചുവട്ടിൽ ചെന്ന് നിന്ന് ഓട്ടം നിർത്തി ആ മരത്തിനു പിന്നിലായി നിന്നുകൊണ്ട് തന്‍റെ തൊഴുത്തിലേക്ക് നോക്കികൊണ്ട് അവിടെ മുട്ടുമടക്കി മണ്ണിലിരുന്നു.
അപ്പോഴും കുവലയന്‍റെ നോട്ടം തന്‍റെ ലായതിന്നരികില് നില്‍ക്കുന്ന ആദിശങ്കരനെ തന്നെയായിരുന്നു.
<<<<<O>>>>
പ്രിയമുള്ളവരെ
2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.
ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല
അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.
മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,
പിന്നെയുള്ളത് ക്‌ളൈമാക്‌സും.
–
ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
സസ്നേഹം
Ithum pootikaale thengs
Ok bro good decision.ini sep 29 kadha varumbol kanam bye
ഹർഷേട്ടാ ????
വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????
അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??
അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..
Sameera college il varunath athu partil annu page no?
17
ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??
അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?
അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്.. ?
Njn matharam ahno kannathey?
Evidy?
Teaser evidy?
ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ
Pl l idunnund
Ivide delete cheythu
Pl avidyaum kannann illalloo
Harahan ചേട്ടൻ..
29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു
????
Delete ചെയതു അല്ലെ
Pl il nalla teaser idunundu
എവിടെ??
അപ്പുറത്ത്
കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക
പോസ്റ്റ്
Harsh bro photo okke ittitundallo?
ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?
അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ് തോന്നുന്നത്
ഒന്നിൽ കൂടുതൽ തവണ ലൈക് ചെയ്യാൻ സാധിക്കും.
24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum
Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?
29inu അടുത്ത പാർട്ട് ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?
(ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)
ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???
Nothing more nothing less ??
സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.
സർപ്രൈസ് ആയിട്ടു പാർട്ട് അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
?
കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….
5 മാസത്തെ കാത്തിരിപ്പ്… 7 ദിവസങ്ങൾ മാത്രം അകലെ… ???????
ഡാൻസ് കളി ????????
റമ്പാ ഹൊയ്.. ഹൊയ്…
റമ്പാ ഹൊയ്… ഹൊയ്…
അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..
ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????
വനരജയെ വിളിക്കണോ
അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??
7 days
Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ
ഏഴ് സുന്ദര രാത്രികൾ ❤️