അപരാജിതൻ 23[Harshan] 13413

അന്നുച്ചയോടെ അവിടത്തെ ജോലികൾ അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരുന്നു

മട്ടുപ്പാവിൽ നിന്നുകൊണ്ട് പാർവ്വതി ജോലിക്കാർ ചെയുന്നതൊക്കെ നോക്കി നില്കുകയായിരുന്നു

അപ്പോളാണ് പിന്നിലൂടെ ഇന്ദുലേഖ അവളുടെ  സമീപം ചെന്നത്

“എന്താ പൊന്നൂ ,,,ഇവിടെ നിൽക്കുന്നെ ?”

“ഒന്നൂല്ല ഇന്ദൂട്ടി , ഈ ജോലിക്കാർ എന്താ മുഖവും തലയുമൊക്കെ മൂടി ജോലി എടുക്കുന്നത് ?”

“ഇവരാണ് ശിവശൈലത്തെ ഗ്രാമീണർ ,,,,”

“പെട്ടെന്നവൾക്ക് ശിവശൈലത്തെ കുറിച്ച് അറിഞ്ഞതൊക്കെയോർമ്മ വന്നു

“,അയ്യോ ,ഇവരാണോ ,,അടിമകൾ എന്ന് പറയപ്പെടുന്നത് ”

“അതെ ,,,അത് തന്നെ ,,,”

“അയ്യോ ,,പാവങ്ങൾ ,,,”

അവരവിടെ നിന്നു സംസാരിക്കുമ്പോളാണ് ഭുവനേശ്വരി ദേവി അവരുടെ സമീപത്തേക്ക് വന്നത്

“അയ്യോ ,,മുത്തശ്ശി വരുന്നു ” എന്ന് പറഞ്ഞുകൊണ്ട് ഇന്ദുലേഖ അറിയിപ്പ് കൊടുത്തു

പാറു മുഖം തിരിച്ചു നോക്കി

“എന്താ മക്കൾ ഇവിട നിൽക്കുന്നെ ?”

“ഒന്നൂല്ല മുത്തശ്ശി ,,,ഞാൻ ഈ പാവങ്ങളെ കുറിച്ച് ചോദിക്കായിരുന്നു ,,”

“ആരെ കുറിച്ച് ?” ഭുവനേശ്വരി ദേവി ചോദിച്ചു

“ശിവശൈലത്തെ ആളുകൾ ” പാറു മറുപടി പറഞ്ഞു

“അവരോ ,,,നശൂലങ്ങൾ ,,ചണ്ഡാലന്മാർ ,,തീണ്ടാപ്പാട് അകലെ നിർത്തേണ്ടവർ ,,,അവരാണോ പാവങ്ങൾ പാറു ”

“അല്ല ,മുത്തശ്ശി ,,,,അതിനും മാത്രം എന്തെങ്കിലും കുറ്റം അവർ ചെയ്തോ ,,,ഇങ്ങനെയൊക്കെ പറയുവാൻ ,,”

പാർവതി ചോദിച്ചു

“മോളെ ,,, നിനക്കറിയില്ല ,, അവർ തൊട്ടുകൂടാൻ പാടില്ലാത്ത നീചജന്മങ്ങളാണ് ,, ചണ്ഡാലന്മാർ ,,അതുകൊണ്ടല്ലേ അവർ ആ ശ്മാശാനവാസിയെ ആരാധിക്കുന്നത്,, നമ്മൾ ഉന്നത കുല ജാതർ ആണ് , മനുഷ്യനെ നാലായി മാത്രമെ തിരിച്ചിട്ടുള്ളു ,, ബ്രാഹ്മണർ , ക്ഷത്രിയ൪ , വൈശ്യൻ , ശൂദ്രൻ , പ്രാമാണിക ഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച് നാരായണന്‍റെ ശിരസിൽ നിന്നുത്ഭവിച്ചവർ ആണ് ബ്രാഹ്മണർ , കരങ്ങളിൽ നിന്നും ക്ഷത്രിയർ ,,അതായതു നമ്മൾ , തുടകളിൽ നിന്നും വൈശ്യർ , പാദങ്ങളിൽ നിന്നും ശൂദ്രർ , മനുഷ്യരിൽ ഇതുപോലെ നാല് വർണ്ണ വ്യവസ്ഥകളെ ഉള്ളൂ ,, അതിൽ പെടാത്തവർ വെറും അധമർ ആണ് , അവരെ തൊടുന്നത് കാണുന്നത് പോലും പാപം ,,, അങ്ങനെയുള്ള നീചഗണമാണ് ശിവശൈലത്തെ നായ്ക്കൾ ”

“അവർ പറയുന്നത് ഒരു തരത്തിലും ഉൾക്കൊള്ളുവാൻ പാർവ്വതിക്കായില്ല ,,”

“ആത്മാവ് എന്ന സത്യം ഒന്നല്ലേ മുത്തശ്ശി ,,ഉള്ളൂ ,,, അതിനുണ്ടോ ജാതിഭേദങ്ങൾ ” പാർവ്വതി ചോദിച്ചു

 

“ഈ നീചഗണങ്ങൾക്ക് ആത്മാവുപോലുമില്ല ,,മോളെ ,, ഇവർ എന്നും ഭരിക്കപ്പെവേണ്ടവർ ആണ് , ഇവരെ എന്നും അടിമകളാക്കി നിലനിർത്തേണ്ടവരാണ് ,,,,  ഇവർ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടത് പോലും ഈ നാല് വർണ്ണങ്ങൾക്കും പാദസേവ ചെയ്യുവാൻ മാത്രമാണ് ,, ഇവരുടെ ജീവൻ എടുക്കുന്നതുപോലും പുണ്യമാണ് ,,”

പാർവ്വതി ഇതെല്ലാം കേട്ട് ചെവി പൊത്തി  ഇന്ദുവിനെ നോക്കി

അവളൊന്നും പറഞ്ഞില്ല

“കണ്ടില്ലേ ,,മോളെ ,, അവർ മുഖം മറച്ചിരിക്കുന്നത് പോലും അവരുടെ മുഖം കാണുന്ന പാപം  നമ്മളിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ,,,” അഭിമാനത്തോടെ ഭുവനേശ്വരി ദേവി പറഞ്ഞു

പാർവതി അവിടെ ജോലി എടുത്തു കൊണ്ടിരിക്കുന്നവരെ നോക്കി , ആദി അന്നേരം ആ വശത്തുണ്ടായിരുന്നില്ല , ആ സാധുക്കളെ കണ്ടപ്പോൾ അവർക്കു മനോവേദന മാത്രമാണുണ്ടായത്

അന്നേരം , രംഗനാഥൻ വന്നു വിളിച്ചത് കൊണ്ട് ഭുവനേശ്വരി ദേവി അവിടെ നിന്നും തിരിച്ചു

“മുത്തശ്ശിക്ക് ഇത്രയ്ക്കും ഭ്രാന്തമായ ജാതിചിന്തകൾ ആണോ ,,ഇന്ദൂട്ടി ”

“പിന്നില്ലേ ,,,,കേട്ടില്ലേ ഇത്രയും പറഞ്ഞത് ,,”

അവർ ഇരുവരും താഴേക്കിറങ്ങി

 

പുറത്തു പറമ്പിന്‍റെ മൂലയിൽ അന്നേരം പളനി ചേട്ടൻ കുറച്ചു ചെറുകുഴികളുണ്ടാക്കിയിരുന്നു

എന്നിട്ടു എല്ലാവരെയും പോയി വിളിച്ചു കൊണ്ട് വന്നു

ആദിയടക്കമുളള ഗ്രാമീണർ അവിടേക്ക് എത്തിച്ചേർന്നു

“ഇതെന്താ ഈ കുഴികൾ ?” ആദി ചോദിച്ചു

ഒരാൾ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു

പളനി കുറെ വലിയ വട്ടകുമ്പളയിലകൾ കൊണ്ട് വന്നു

എല്ലാര്ക്കും കൊടുത്തു

അവരതു ആ കുഴിയിൽ വെച്ചു

ആദിയുടെ കുഴിയിൽ പളനി തന്നെ വെച്ച് കൊടുത്തു

എല്ലാരും കുഴിയുടെ പിന്നിലായി ഇരുന്നു

ആദിക്കപ്പോഴും മനസിലായില്ല , ഇതെന്താ സംഭവമെന്ന് മാത്രം

അപ്പോളേക്കും , വേലക്കാരി ഒരു വലിയ പാത്രത്തിൽ ഭക്ഷണം കൊണ്ടുവന്നു

കുഴിയിൽ ഇലവിരിച്ചിരിക്കുന്നതിൽ ചോറ് വിളമ്പി

പുറകെ വന്ന മറ്റൊരു വേലക്കാരി സാമ്പാറും അച്ചാറും വിളമ്പി കൊടുത്തു

അതുകൂടി കണ്ടപ്പോളാണ് ആദിക്ക് കാര്യം മനസിലായത്

മുറ്റത്തു കുഴികുഴിച്ചു അതിൽ ഭക്ഷണം വിളമ്പുന്ന മാടമ്പി സവർണ്ണ മേധാവിത്വം

 

ആദി എല്ലാവരെയും നോക്കി

ഒരു പരാതിയുമില്ലാതെ എല്ലാവരും വിശപ്പടക്കുവാൻ ഭക്ഷണ൦ കഴിച്ചു തുടങ്ങാൻ പോകുന്നു

 

“അരുത് ,,,നിങ്ങളിത് കഴിക്കരുത് ,,,,,,,,” ആദി എല്ലാരും കേൾക്കെ പറഞ്ഞു

എല്ലാരും അവനെ നോക്കി ചിരിച്ചു

എന്നിട്ടു വായ വരുന്ന ഭാഗം മാത്രം തോർത്ത് നീക്കി ആ വിളമ്പിയ കുഴിയിൽ നിന്നും ഭക്ഷണമെടുത്ത് കഴിക്കുവാൻ തുടങ്ങി

ആദി കഴിക്കാതെ ഇരുന്നു

അത് കണ്ടു പളനി പറഞ്ഞു

“അറിവഴകാ ,,ഞങ്ങളുടെ ജീവിതം പഠിക്കുവാനല്ലേ നീ വന്നത് ,,ഇതും ഒരു ഭാഗമാണ് ,, സാധിക്കുമെങ്കിൽ ഈ കഴിക്കൂ ,, അന്നമാണ് ,,അത് പാഴാക്കാൻ പാടില്ല ,, ”

ആ വാക്കുകൾ അവന്‍റെ ഹൃദയത്തെ നീറിപ്പിച്ചു

അന്നമാണ് പാഴാക്കാൻ പാടില്ല

താനൊരുനാൾ അന്നം കിട്ടാതെ വലഞ്ഞിട്ടുണ്ട് , അഴുക്ക് ബക്കറ്റിൽ നിന്നും അന്നം വാരികഴിച്ചിട്ടുണ്ട്

പിന്നെയാവാനൊന്നും നോക്കിയില്ല

ഇല വിരിച്ച കുഴിയിൽ നിന്നും ആ ഭക്ഷണം എടുത്തു കഴിച്ചു കൊണ്ടിരുന്നു

അന്നേരമവന്റെയുള്ളിൽ നിറഞ്ഞത് അമർഷം മാത്രമായിരുന്നു

 

“അയ്യോ ,,,ഇതെന്താ ഈ കാണുന്നത് ,,,?” ഉറക്കെയുള്ള ശബ്ദംകേട്ട് എല്ലാവരും മുഖമുയർത്തി നോക്കി

പാർവ്വതിയായിരുന്നു

“അമ്മെ ,,,,,,,,,,,’അവളുറക്കെ മാലിനിയെ വിളിച്ചു

അതുകേട്ടു മാലിനിയും മല്ലികയും ഓടിവന്നു

കൂടെ മാമിമാരും

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.