അപരാജിതൻ 23[Harshan] 13413

മേരുധാമ൦

ശിവശൈലത്തിനു കിഴക്ക് ദിക്കിലേക്ക് കൊടുംവനമാണ്.

വനത്തിനുള്ളിൽ തെക്ക് കിഴക്കായി ഒരുപാടു കാതമകലെ കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞൊരിടമുണ്ട്.

സാധാരണക്കാർക്ക് അങ്ങോട്ട് പോകുക അസാധ്യമാണ്

കാരണം അങ്ങോട്ടുള്ള വഴി കൊടും വനവും കൂടാതെ  വിഷസർപ്പങ്ങളും വന്യമൃഗങ്ങളും വാഴുന്നയിടമാണ്.

ആ പ്രദേശ൦ നിഗൂഢത നിറഞ്ഞ ഒരു വനഗ്രാമമാണ്.

മേരുധാമ൦

നൂറിനടുത്ത് മാത്രം ജനസംഖ്യമാത്രം വരുന്ന ഗ്രഹയോഗി  സമൂഹമാണ് അവിടെ വസിക്കുന്നത്.

ഗ്രഹയോഗികൾ ശാക്തേയരാണ് -ആദിപരാശക്തി ഉപാസകർ.

അവർ  ജന്മ൦ കൊണ്ടും അധ്യയന൦  കൊണ്ടും  ജ്യോതിശാസ്ത്രജ്ഞരാണ്.

ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ഋതുക്കൾ കാലഗണന ഗണിതം വാനനിരീക്ഷണം  എന്നീ മേഖലകളിലാണ് അവർ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

പൗരാണികരും പ്രാചീനരുമായ സമൂഹമാണ് ഗ്രഹയോഗികൾ

അവരുടെ പ്രഥമ ആചാര്യസ്ഥാനം പൗരാണിക ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടഋഷിയാണ്.

അവരുടെ മറ്റു പൂജ്യരായ ഗുരുപ്രമുഖരാണ് വരാഹമിഹിരൻ , ഭാസ്കരൻ , ബ്രഹ്മഗുപ്തൻ ശ്രീപതി മഹേന്ദ്രസൂരി തുടങ്ങിയ മറ്റു ജ്യോതിശാസ്ത്രകാരൻമാർ

അവിടെയുള്ളവർ അധ്യയനം ചെയ്യുന്നത് വേദാന്തവും പൗരാണിക ജ്യോതിശാസ്ത്രഗ്രന്തങ്ങളായ സൂര്യസിദ്ധാന്ത൦ , ആര്യഭടീയം , ബ്രഹ്മസ്ഫുടസിദ്ധാന്ത൦ , മഹാഭാസ്കരീയം , പഞ്ച സിദ്ധാന്തിക , സിദ്ധാന്തശിരോമണി തുടങ്ങിയവയും

 

അവിടത്തെ ഒരു വലിയ ഭീമാകാരമായ പാറക്കെട്ടിനെ പുറവും അകവും തുരന്ന് മഹാമേരുവിന്  സമാനമായ ഒരു പരീക്ഷണ നിരീക്ഷണ അധ്യയന ശാലയായ മണ്ഡപമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മഹാമേരുവെന്നാൽ ശ്രി യന്ത്രത്തിന്‍റെ ത്രിമാനരുപം

മഹാവിദ്യോപാസകർ (ശാക്തേയർ) താന്ത്രികവിധികളാൽ പരാശക്തിയെ യന്ത്രരൂപത്തിൽ ആവിഷ്കരിച്ചിരിക്കുന്നതാണ് ശ്രീയന്ത്രം അഥവാ ശ്രിചക്രം എന്ന് വിളിക്കുന്നത്

പരാശക്തി സ്വരുപത്തിന്‍റെ ദ്വിമാനരൂപമാണ് (2d) ശ്രിചക്രം

അതിന്‍റെ കേന്ദ്ര ഭാഗത്ത് ഒരു ബിന്ദുവിലേക്ക് സകലശക്തിയും കേന്ദ്രീകരിച്ചിരിക്കുന്നു.

ലളിത സഹസ്ര നാമത്തിലെ നാമങ്ങളും അതിനെ കൂടുതൽ വ്യക്തമാക്കുന്നു  – ശ്രീചക്രരാജനിലയാ ( ശ്രീചക്രത്തിൽ വസിക്കുന്നവൾ ), ശ്രീ ചക്ര രാജ നികേതനാ ( ശ്രീ ചക്ര മധ്യത്തിൽ വസിക്കുന്നവൾ ) , ബിന്ദു മണ്ഡല വാസിനി ( ശ്രീ ചക്രകേന്ദ്ര മണ്ഡലത്തിൽ ബിന്ദുവിൽ വസിക്കുന്നവൾ )

ദ്വിമാനരൂപത്തിലെ (2d) ശ്രീയന്ത്രം , ത്രിമാനത്തിലേക്ക് മാറുമ്പോൾ (3d) അത് സുമേരു അഥവാ മഹാമേരു എന്ന പേരിൽ അറിയപ്പെടുന്നു ,

താന്ത്രികനിര്‍മ്മിതിയായ ഒരു പിരമിഡ് പോലെയാണ് മഹാമേരു/ സുമേരുവിന്റെ രൂപം

ശ്രീ യന്ത്രത്തിന്‍റെ ഉന്നതമായ ഊർജ്ജരൂപമാണ് മഹാമേരു

അതിലെ ഒരു ഭാഗവും ഓരോ ഊർജ്ജനിലകളാണ് .

സകല ദേവതകളും മഹാമേരുവിൽ കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്നു

അതിൽ ഏറ്റവും മധ്യഭാഗത്തുള്ള കേന്ദ്രസ്ഥാനത്തിൽ ബിന്ദു മണ്ഡലത്തിൽ പരാശക്തിയുടെ ആവാസസ്ഥാനവും

(സഹസ്രനാമത്തില്‍ പ്രദിപാദിക്കുന്ന വര്‍ണ്ണനകളിപ്രകാരം   സുമേരു മധ്യ ശൃ൦ഗസ്ഥ- സുമേരുവിന്റെ കേന്ദ്രഭാഗത്തുപവിഷ്ടയായവള്‍ …. മേരുനിലയാ- മഹാമേരുവിനെ വാസസ്ഥാനമാക്കിയവള്‍ )

 

അവിടെ മേരുധാമത്തിലെ മഹാമേരു മണ്ഡപത്തിനുള്ളില്‍

ഷഡ്ഭുജങ്ങളോട് ആദിപരാശക്തി വിഗ്രഹ൦  സ്ഥാപിച്ചിരിക്കുന്നു.

വിഗ്രഹത്തിലെ ആറു കരങ്ങൾ അഞ്ചു ഇന്ദ്രിയങ്ങളെയും  അതിനോടോപ്പം ആറാമിന്ദ്രിയത്തെ

(ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള അതീന്ദ്രിയ ജ്ഞാനത്തെ)  പ്രതിനിദാനം ചെയ്യുന്നു

ആറാമിന്ദ്രിയം എന്നത് ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു ,

ശിവശക്തി വാഴുന്നയിടം എക്സ്ട്രാ സെൻസറി പെർസെപ്ഷനെ ഉദ്ധീപിക്കുന്ന ഭാഗമാണ് , ആജ്ഞാചക്രം ഉൾക്കൊള്ളുന്ന ഭ്രൂമദ്ധ്യം പ്രാചീനരായ ഋഷിമാർ ആ അപൂർവ്വ ജ്ഞാനം കർമ്മസാധനകളിലൂടെ നേടിയെടുത്തതിനാലാണ് ആത്മീയമായ ഉന്നതിയും സാധാരണ മനുഷ്യന് അപ്രാപ്യമായ അപ്പൂർവമായ വിജ്ഞാനങ്ങളും നേടിഎടുത്തത്.

__________

 

അര്‍ദ്ധരാത്രി

മേരുധാമത്തിലെ മഹാമേരുമണ്ഡപത്തില്‍ ഒന്‍പത് ആചാര്യന്‍മാ൪ അവിടെ പരാശക്തിയുടെ  വിഗ്രഹത്തിന് മുന്നിലിരുന്നു പ്രത്യേകം പൂജകള്‍ ചെയ്യുന്നു.

അവരൊമ്പതു പേരും കൈകളിൽ ആലിലവെച്ചിരുന്നു

അവർ ഒരുമിച്ചെഴുന്നേറ്റു

ആചാര്യന്മാരിൽ പ്രഥമ സ്ഥാനീയനായ ആചാര്യൻ ,

കുമാരിലഭട്ട൯

വെറും ഇരുപത്തിയൊന്നു വയസ്സുള്ള യുവാവ്,

മഹാജ്ഞാനി

പരാശക്തിയെ തൊഴുതു നമസ്കരിച്ചു കൊണ്ട് ഇറങ്ങി നടന്നു

മണ്ഡപത്തിനു മധ്യഭാഗത്ത് പ്രത്യകം തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളിയിൽ നിറച്ചു വെച്ചിരിക്കുന്ന ജലത്തിനെ തൊഴുതു

അദ്ദേഹത്തിന് പിന്നാലെ മറ്റുള്ള എട്ടുപേരും നടന്നു വന്നു

അവർ ആ ഉരുളിക്ക് ചുറ്റുമായി ഇരുന്നു

പാറക്കെട്ടിനുള്ളിലെ മണ്ഡപത്തിൽ എട്ടു കോണുകളിൽ നിന്നായി എട്ടു ഉപ-ആചാര്യന്മാർ അവരുടെ സ്ഥാനങ്ങളിൽ നിന്ന് പൗരാണികമായ മാതൃകയ്യിലുണ്ടാക്കിയെടുത്ത ടെലെസ്കോപ്നു തുല്യമായ വിദൂര ദര്ശിനിയിലൂടെ നോക്കി നക്ഷത്രഗതികൾ മനസിലാക്കുന്നു.

അവർ ഗതികള്‍ അവരവരുടെ കൈകളിലുള്ള എഴുത്തോലകളിൽ കുറിക്കുന്നു.

 

ആചാര്യനായ കുമാരിലഭട്ടന്‍ ആലിലയിൽ കൂവളവേരും മാണിക്യവും വെച്ചു.

കൂവളവേരും മാണിക്യവും ആദിത്യനെ പ്രതിനിധാനം ചെയ്യുന്നു.

അതിനു ശേഷം ബാക്കിയുള്ളവരെ നോക്കി

അവരവരുടെ കൈകളിലെ ആലിലകളില്‍ അഷ്ടഗ്രഹങ്ങളെ സൂചിപ്പിക്കുന്ന ഔഷദികളും രത്നങ്ങളും സമര്‍പ്പിക്കുവാന്‍ ഉപദേശിച്ചു.

അതിന്‍പ്രകാരം

രണ്ടാമന്‍ സവ്യസാചി  കൈയിലെ ആലിലയില്‍   ചതുരകള്ളിവേരും മുത്തും,

മൂന്നാമന്‍ ചിത്രാംഗദന്‍    സർപ്പഗന്ധിവേരും ചന്ദ്രകാന്തകല്ലും,

നാലാമന്‍ പദ്മപ്രഭന്‍  വൃദ്ധവാരവേരും ചെമ്പവിഴവും,

അഞ്ചാമന്‍ അംഗുലിമാലന്‍  ചെറുതേക്കിൻവേരും മരതകവും,

ആറാമന്‍ വേദപദ്മന്‍  സിംഹപുഛവേരും പുഷ്യരാഗവും,

ഏഴാമന്‍ മഹാനാഥന്‍  കച്ചോല വേരും വജ്രവും,

എട്ടാമന്‍ കൌശികന്‍   മലയചന്ദനവേരും ഇന്ദ്രനീലവും,

ഒന്‍പതാമന്‍ ആശ്വാചലൻ  അശ്വഗന്ധവേരും വൈഡൂര്യവും സമര്‍പ്പിച്ചു

 

ഈ ഒൻപത് ആലിലകളും അതിൽ വെച്ചിരിക്കുന്ന വേരുകളും രത്നങ്ങളും സൂര്യ ചന്ദ്ര കുജ ബുധ ഗുരു ശുക്ര മന്ദ രാഹു ശിഖി യാദിയായ നവ ഗ്രഹങ്ങളെ സൂചിപ്പിക്കുന്നു

 

ആചാര്യന്‍മാര്‍ കുമാരിലഭട്ടന്റെ നേതൃത്വത്തില്‍  ആലിലകൾ പ്രതിനിദാനം ചെയ്യുന്ന നവഗ്രഹങ്ങളെ സങ്കല്പിച്ചുകൊണ്ട് പ്രണാമ മന്ത്രങ്ങൾ ജപിച്ചു തുടങ്ങി

 

ഓം ,,,

ആദിത്യായ സോമായ അംഗരകായ ബുധായ ബൃഹസ്പതയെ

ശനൈശ്ചരായ ശുക്രായ രാഹവേ കേതവേ നമ:

 

അതിനു ശേഷം ആ ആലിലകള്‍ ഉരുളിയിലെ ജലത്തില്‍ സമര്‍പ്പിച്ചു

ധ്യാനനിരതരായതിന് ശേഷം അവര്‍  ഒരുമിച്ച് ഗ്രഹബീജമന്ത്രങ്ങള്‍ ജപിച്ചു.

 

ഓം

ഹ്രാ൦ ഹ്രീം ഹ്‌റൗ൦ സ: സൂര്യായ

ശ്രാ൦ ശ്രീ൦ ശ്രം സ: ചന്ദ്രമസെ

ക്രാം ക്രീം ക്രൗ൦ സ: ഭൗമായ

ബ്രാം ബ്രീ൦ ബ്രൗ൦ സ: ബുധായ

ഗ്രാം ഗ്രീ൦ ഗ്രൗ൦ സ: ഗുരവേ

പ്രാം പ്രീം പ്രൗ൦ സ: ശനയെ

ദ്രാ൦ ദ്രി൦ ദ്രൗ൦ സ: ശുക്രായ

ഭ്രാ൦ ഭ്രി൦ ഭ്രൗ൦ സ : രാഹവേ

സോം സ്രീ൦ സ്ര൦ സ : കേതവേ നമ:

 

മന്ത്രജപം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍  ഉരുളിയിലെ ജലം  സാവധാനം വൃത്താകൃതിയില്‍ കറങ്ങുവാന്‍ തുടങ്ങി

കറങ്ങുന്തോറും നടുക്ക് ഭാഗത്തായി ചെറിയ ചുഴി രൂപപ്പെട്ടു

ആ ചുഴിയിൽ സൂര്യനെ പ്രതിനിധാനം ചെയ്യുന്ന മാണിക്യധാരിയായ ആലില വന്നു വീണു നിശ്ചലമായി നിന്നു സൂര്യനെ പോലെ

മറ്റു ആലിലകള്‍ വട്ടം ചുറ്റുന്ന ജലത്തിനോടൊപ്പം  അതിനെ പ്രദക്ഷിണ൦ ചെയ്യാനാരംഭിച്ചു

സൂര്യനു ചുറ്റും ഗ്രഹങ്ങൾ പ്രദക്ഷിണം ചെയ്യുന്ന പോലെ

ആലിലകളുടെ സഞ്ചാരപദം സസൂക്ഷ്‌മം നിരീക്ഷിച്ചു കൊണ്ടിരുന്നു

അല്പം കഴിഞ്ഞു

നാല് ആലിലകൾ മണിക്യമേന്തുന്ന സൂര്യനെ സൂചിപ്പിക്കുന്ന ആലിലയുടെ കിഴക്കു ഭാഗത്തും

മറ്റു നാലിലകൾ അതിനു പടിഞ്ഞാറ് ഭാഗവുമായി നേർരേഖയിലെന്നവണ്ണം നിന്നു

പ്രാധാന ആചാര്യനായ കുമാരിലഭട്ടന്‍  വടക്കു കിഴക്കു നിൽക്കുന്ന ഉപ ആചാര്യനെ വിളിച്ചു

“വാമദേവാ ,,,,,,,,മഹോജ്ജ്വലയുടെ സ്ഥാനം കാണുവാൻ സാധിച്ചുവോ ?”

“ഉവ്വ് ഗുരുനാഥാ ,,,,”

“എവിടെ ,,, ?”

“ക്ഷീര പദത്തിലേക്ക് ആഗമിച്ചു തുടങ്ങി ”

“ഹും ,,,,,,,,” കുമാരിലഭട്ട൯  മൂളി

എല്ലാ ആചാര്യന്മാരും പരസ്പരം സംസ്കൃതശ്ലോകങ്ങള്‍ ഉരുവിട്ടു

സൂര്യസിദ്ധാന്തത്തെ ആസ്പദമാക്കിയ ശ്ലോകങ്ങള്‍ ഗ്രഹസ്ഥാനനിര്‍ണയസൂത്രങ്ങള്‍

അല്പം കഴിഞ്ഞ്

“പ്രധാന ആചാര്യനായ കുമാരിലഭട്ടന്‍ പിന്നിലേക്ക് തിരിഞ്ഞുകൊണ്ടൊരാളെ വിളിച്ചു

“ചിന്താമണി സ്വരൂപരേ ”

ചിന്താമണി സ്വരൂപർ , സ്വാമി അയ്യയുടെ ഗുരുനാഥൻ വിളി കേട്ടു

“പറയു ,,ആചാര്യാ ”

 

രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷം നവഗ്രഹങ്ങഗ്രഹങ്ങൾ  നേർരേഖയിൽ വരുന്ന സമയമാഗതമായിക്കൊണ്ടിരിക്കുന്നു  അതോടൊപ്പം ആ സമയം അതിശക്തമായ മഹോജ്ജ്വല നക്ഷത്രവും ഭൂമിക്കു മുകളിലൂടെ സഞ്ചരിക്കും ,, ആ മുഹൂർത്തം ഒരേ സമയം ശൈവർക്കും വൈഷ്ണവർക്കും കലിയെ ആരാധിക്കുന്നവർക്കും പ്രധാന്യമുള്ളതാണ് ,, അതിൽ ഏറെ പ്രധാനം ,, ശിവശൈലത്താണ് ,,,, ഏതു വിധേനയും അത് സംഭവിച്ചിരിക്കണം ,,ഇല്ലെങ്കിൽ അനർത്ഥമായിരിക്കും ഫലം ,, കാലകേയൻ ശക്തി പ്രാപിച്ചാൽ ….. കൂടുതൽ പറയേണ്ട കാര്യമില്ലല്ലോ ,,,”

 

‘ഉവ്വ് ,,അറിയാം ,,,,,,”

കുമാരിലഭട്ടന്‍ ,ചിന്താമണി സ്വരൂപരേ നോക്കി

“കൈയിൽ നാഗമണിയും നാഗബന്ധ൦ ഭേദിക്കുവാനുള്ള താക്കോലുമായി ചക്രവർത്തി വന്നുവല്ലേ ,,,” ഒരു പുഞ്ചിരിയോടെ ചോദിച്ചു

“ഉവ്വ് ,,,, വന്നു കഴിഞ്ഞു ,,അദ്ദേഹം കർമ്മങ്ങൾ തുടങ്ങുകയും ചെയ്തിരിക്കുന്നു ,,, ശിവശൈലത്തിനു മാറ്റങ്ങൾ വന്നു തുടങ്ങി ,,”

“ഉത്തമ൦ ,,,,, ആ പെൺകുട്ടി ,,,,”

“ഉവ്വ് ,,, ദേവർമഠത്തിൽ ഉണ്ട് ,,,”

കുമാരിലഭട്ടന്‍ അല്പം നേരം കണ്ണുകളടച്ചു

കർമ്മങ്ങൾ അവസാനിപ്പിച്ചു

എല്ലാവരും എഴുന്നേറ്റു

ആദിപരാശക്തിയെ സാഷ്ടാ൦ഗം പ്രണമിച്ചു

എല്ലാവരും കൈയിലൊരു പന്തവും പിടിച്ചു മണ്ഡപത്തിലൂടെ നടന്നു ഒരു തുരങ്കത്തിന് മുന്നിലെത്തി

ചിന്താമണി സ്വരൂപരേ കൂട്ടി  കുമാരിലഭട്ടന്‍ പന്തവും പിടിച്ച് ഉള്ളിലേക്ക് നടന്നു

അല്പം നടന്നു ചെന്നപ്പോൾ പന്തത്തിന്‍റെ വെളിച്ചത്തിൽ വിഷസർപ്പങ്ങൾ കെട്ടുകണക്കിന് കൂടി ചേർന്ന് കിടക്കുന്നതു കണ്ടു

കുമാരിലഭട്ടന്‍ നാഗ മന്ത്രങ്ങൾ ജപിച്ചു

മന്ത്രങ്ങള്‍ ജപിച്ചതും ആ നാഗങ്ങൾ അവിടെ നിന്നും ഇഴഞ്ഞു മാറി

അവര്‍ക്കുള്ള വഴിയൊരുക്കി

കുമാരിലഭട്ടന്‍ , പന്തം കൊണ്ട് അവിടെയുള്ള ദീപങ്ങൾ തെളിയിച്ചു

ആ ദീപപ്രകാശത്തിൽ അത്ഭുത കാഴ്ച തെളിഞ്ഞു

കുമാരിലഭട്ടനും  ചിന്താമണി സ്വരൂപരും സാഷ്ടാ൦ഗം പ്രണമിച്ചു

 

തുരങ്കത്തിനുള്ളിലായി ,

 അപൂർവ്വമായ നാഗബന്ധനം ചെയ്തു വിഷസര്‍പ്പങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന.

തിരുചിവതിരുമര രഹസ്യം അടങ്ങുന്ന ശങ്കരന്‍റെ കൈയിലെ താക്കോൽ കൊണ്ട് തുറക്കേണ്ടുന്ന നിഗൂഢമായ

നാഗസ്വരൂപങ്ങള്‍ അഭിമുഖമാക്കി കൊത്തിവെക്കപ്പെട്ട

അതിബലവത്തായ

 ലോഹവാതിലിനേ

ആദിശങ്കരന്‍ തേടുന്ന രഹസ്യത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗം.

 

<<<<<<O>>>>>>>

 

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.