അപരാജിതൻ 23[Harshan] 13412

 

ദേവർമഠത്തിൽ

 

കിടക്കുകയായിരുന്ന പാർവതിയുടെ അടുത്തെല്ലാവരും വന്നും പോയും ഇരുന്നു.

രാജശേഖര൯ അവളുടെ സമീപത്തു തന്നെയായിരുന്നു

ഇടയ്ക്കിടെ നെറ്റിയിൽ കൈ വെച്ച് നോക്കും പണിയുണ്ടോ എന്ന്

“എനിക്കൊരു കുഴപ്പോമില്ല പപ്പേ ,,”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അയാളുടെ മുഖത്തെ ആധിയും ആശങ്കയും ആ സമാധാനവാക്കുകൾക്കും അപ്പുറമായിരുന്നു.

രാവിലെ മുറിയിൽ വീണുകിടക്കുകയായിരുന്നു പാർവ്വതി

ഒപ്പം നല്ല പനിയും

ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡോക്ടറെ കാണിച്ചു

മരുന്ന് കൊടുത്ത് വിടുകയും ചെയ്തു

 

“പപ്പാ ,,ആകെ പേടിച്ചു പോയിരുന്നു ,,,” അയാളത് പറയുമ്പോ മാലിനി അവൾക്കുള്ള കഞ്ഞിയും കൊണ്ട് അങ്ങോട്ടേക്ക് വന്നു

“മുത്തശ്ശിയെന്ത്യേ അമ്മെ ”

“ആയി ,,കുറെ നേരം ഇവിടെ ഇരുന്നിരുന്നു മോളെ ,, ഇപ്പോ പോയതാ ,,എല്ലാരും പേടിച്ചു പോയിരുന്നു ”

മാലിനി മറുപടി പറഞ്ഞു

അപ്പോളാണ് അവളുടെ അമ്മാവൻ രംഗനാഥൻ ഒരാളെയും കൂട്ടി മുറിയിലേക്ക് വന്നത്

ഡോക്ടർ ഗോപികൃഷ്ണനെ

എല്ലാവരും  ഡോക്ടറെ കണ്ടു എഴുന്നേറ്റു

ഗോപീകൃഷ്ണൻ വന്നവളുടെ കണ്ണ് ഒക്കെ നോക്കി പരിശോധിച്ചു

പ്രെഷർ നോക്കി

“കുഴപ്പമൊന്നുമില്ല കേട്ടോ ,, നിലവിലുള്ള മരുന്ന് കണ്ടിന്യു ചെയ്‌താൽ മതി, ക്ഷീണം ഉണ്ടെങ്കിൽ ഒരു മൾട്ടിവിറ്റാമി൯ ടോണിക്ക് എഴുതി തരാം ,,”

എന്ന് പറഞ്ഞു ഡോക്ടർ കുറിച്ച് കൊടുത്തു

“,ഇത് നമ്മടെ ഗോപി ഡോക്ടർ , വൈശാലിയിൽ തന്നെയാണ് താമസം , പ്രജാപതി ഹോസ്പിറ്റലിൽ ആണ് ,, ഇവിടെ എന്തെങ്കിലും ആവശ്യമുണ്ടെകിൽ വിളിച്ച അപ്പോ തന്നെ ഓടിയെത്തും ,,” രംഗനാഥൻ ഡോക്ടർ ഗോപി കൃഷ്ണനെ പരിചയപ്പെടുത്തി

“എന്നാലും സ്വപ്നം കണ്ടു ബോധംകെട്ടു വീണല്ലോ ,,മോശം മോശം ,,” ഡോക്ടർ പാർവതിയെ പരിഹസിച്ചു

അവളതു കേട്ട് നാണത്തോടെ ചിരിച്ചു

 

“രംഗേട്ടാ ,,,ഞാനെന്ന ഇറങ്ങിക്കോട്ടെ ,,എന്തേലും ആവശ്യമുണെങ്കിൽ എന്നെ വിളിച്ചോളൂ ”

ഗോപികൃഷ്ണൻ യാത്ര ചോദിച്ചു

അവർ പുറത്തേക്കിറങ്ങി

പുറത്തു ഭുവനേശ്വരി ദേവി ഇരിക്കുകയായിരുന്നു

അവനെ കണ്ട് അവരൊന്നു ചിരിച്ചു

 

“എങ്ങനെയുണ്ട് അമ്മയ്ക്ക് ,, മരുന്നൊക്കെ മുടങ്ങാതെ കഴിക്കുന്നില്ലേ ?’

ഗോപി ചോദിച്ചു

അവരുണ്ടെന്നു തലയാട്ടി

 

“ഗോപി ,, എന്നാ ഭക്ഷണം കഴിച്ചിട്ട് പോകാം ,, ” രംഗനാഥൻ ആവശ്യപ്പെട്ടു

“അയ്യോ ,,വേണ്ട ,,രംഗേട്ടാ ,,,”

“,അല്ല ,, ഫാമിലി ഒക്കെ നാട്ടിലല്ലേ ,,ഇനിയിപ്പോ പോയി ഹോട്ടലീന്ന് കഴിക്കണ്ടെ ” രംഗനാഥൻ നിർബന്ധിച്ചു

എന്നിട്ടു ഭാര്യയോട് ഭക്ഷണം വിളമ്പാൻ പറഞ്ഞു

അവ൪ രാജശേഖരനെയും ശ്യാമിനെയും ആയിയെയും രാമഭദ്രനെയും വിളിച്ചുകൊണ്ടു വന്നു

എല്ലാരോടൊപ്പം ഗോപിയും ഇരുന്നു

അപ്പോഴേക്കും ഭക്ഷണം വിളമ്പിയിരുന്നു

 

അല്പം കഴിച്ചപ്പോൾ തന്നെ രാജശേഖരൻ വിശപ്പു കുറവാണെന്നു പറഞ്ഞു കൊണ്ട് എഴുന്നേറ്റു

“അളിയന് ,,,ആകെ ആധിയാ ,,,മോൾടെ കാര്യത്തിലെ ,,, അതാ ,, “രാമഭദ്രൻ വിവരിച്ചു

“അയ്യോ ,,കുട്ടിക്ക് ഒരു കുഴപ്പവുമില്ലല്ലോ ,,ഇങ്ങനെയൊക്കെ ടെൻഷൻ എടുത്താൽ ആരോഗ്യത്തെ ബാധിക്കില്ലേ ,, ”

“എന്താ ചെയ്യാ ,,അളിയൻ ഇങ്ങനെയാ ,, മക്കളെന്നു വെച്ചാ വല്ലാത്ത ജീവനാ”

അങ്ങനെ എല്ലാരുമായി ഭക്ഷണമൊക്കെ കഴിച്ചു ഗോപികൃഷ്ണൻ അവിടെ നിന്നും തിരിച്ചു

പോകും വഴിക്ക് ഒരു തോന്നൽ തോന്നി എന്നാൽ ശിവശൈലത്തേക്ക് പോയാലോ എന്ന്

ബൈക്ക് നേരെ ശിവശൈലത്തേക്ക് തിരിച്ചു

അവിടെയപ്പോൾ ശങ്കരഭരണം ഓടിക്കൊണ്ടിരിക്കുകയായിരുന്നു

ആദി തിണ്ണയിൽ ഇരുന്നു സിനിമ കാണുകയായിരുന്നു

ഗോപിയും അവിടെ വന്നിരുന്നു

 

“ആഹാ ,,,ഇതാര് ,,”

“ആ ,,,ഒരു തോന്നലിന് ഇങ്ങോട്ടു വന്നതാ , അറിവാ ,,,”

“അത് നന്നായി ,,,”

“ശങ്കരാഭരണമാണല്ലോ…ഇതിതുവരെ കണ്ടിട്ടില്ലേ ?”

“ഗോപി ,,,സോമയാജലുവിന്‍റെ ഈ സിനിമ എത്രകണ്ടാലും മതിവരുമോ ,, അതിലെ എസ പി ബി യുടെ പാട്ടുകളും , മഞ്ജുഭാർഗ്ഗവിയുടെ നൃത്തവും ,, അവസാനത്തെ ആ മരണവും ,,, ”

“അത് ശരിയാ ,,, എന്‍റെ അച്ഛൻ എന്നും ഇതിലെ പാട്ടുകൾ കേൾക്കും ,, കാലത്തിനുമപ്പുറം സഞ്ചരിച്ച സിനിമയല്ലേ ,, അതൊക്കെ പോട്ടെ എന്താ അറിവിന്‍റെ വിശേഷങ്ങൾ ”

“എന്‍റെ വിശേഷങ്ങൾ എന്നത് ഇപ്പോ ഒന്നുമല്ല ഗോപി ,ശിവശൈലത്തിന്‍റെ വിശേഷങ്ങൾ അനവധിയാണ് ,,കുറച്ചൊക്കെ അറിയാമല്ലോ ,, റേഷൻ പ്രശ്ങ്ങൾ മാറി , ടോയ്‌ലറ്റുകൾ പണിതു, വെള്ളം പ്രശനം മാറി , പാൽ വില്പന തുടങ്ങി , തൊഴിലുറപ്പ് പദ്ധതി റെഡിയായി ,,  ദാ ഇപ്പൊ സോളാർ കറണ്ട് കണക്ഷൻ റെഡി ആകുന്നു , കൂടാതെ ഇവിടത്തെ പെൺകുട്ടികൾക്കായി ഒരു തയ്യൽ സംരംഭം ആരംഭിക്കാൻ പോകുന്നു , അങ്ങനെ അങ്ങനെ ഓരോ കാര്യങ്ങൾ ,,,”

എല്ലാം കേട്ടതും ഗോപീകൃഷ്ണൻ ആകെ അത്ഭുതപ്പെട്ടു

“എന്നാലും ഇതൊക്കെ ഇത്ര പെട്ടെന്ന് ,, കറണ്ടൊക്കെ ,,”

“എല്ലാം സർക്കാർ സഹായം ,,, സർക്കാരേ നമഃ എന്നാണല്ലോ പ്രമാണം ,,,”

ആദി കൈകൾ കൂപ്പി ഗോപികൃഷ്ണനോടു പറഞ്ഞു

ഗോപിക്ക് അതത്ര വിശ്വാസമായില്ലെന്നു തോന്നുന്നു

“എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട് ,,അല്ലാതെ ഇതൊന്നും ഇത്ര പെട്ടെന്ന് ഒരാൾക്കും സാധിക്കില്ല ”

“ഏയ് ,,,,അങ്ങനെയൊന്നുമില്ല ഗോപി ,,,എല്ലാം നമ്മടെ ശൗരി മെമ്പറിന്‍റെ കൂടെ സഹായത്താലാണ് ”

ആദി പറഞ്ഞു

“അതാ ,,എനിക്കും സംശയം ”

“അതെന്താ ,,,?”

“ശൗരി ഇന്നലെ അവിടെ വന്നിരുന്നു , വയറു വേദനയുമായി ,, എൻഡോസ്കോപി ചെയ്തു നോക്കിയപ്പോൾ അന്നനാളം മൊത്തം ചുവന്നു തൊലിപോയി ഇരിക്കുകയായിരുന്നു ,,ഈ ആസിഡ് ഒക്കെ കുടിച്ച പോലെ ”

“അയ്യോ ,,അതെന്താ ,,,,”

“അല്ല എന്താണ് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല ,,മരുന്നൊക്കെ കൊടുത്തു , ഇനി ഒരു മാസത്തേക്ക് എരിവ് പുളി ഒന്നും തൊടരുതെന്നാ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത് ”

“അയ്യോ ,,,അങ്ങനെയൊക്കെയുണ്ടായോ ,,,,”ആദി ഒന്നുമറിയാത്ത പോലെ ചോദിച്ചു

“ആ ,,അങ്ങനെ പലതുമുണ്ടായി ,,,എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട് ,,,”

“എന്ത് സംശയം ”

‘ആ ,,സംശയമല്ലേ ,,,മനസിലിരിക്കട്ടെ ,,ഞാൻ കണ്ടു പിടിച്ചോളാ൦ ..ഒന്നുമില്ലേലും ഞാൻ ഒരു ഡോക്ടർ അല്ലെ ,,” ഗോപി കൃഷ്ണൻ ചിരിച്ചു

ആദി ഒരു പൊട്ടനെ പോലെ ചിരിച്ചു

 

“എന്‍റെ ഗോപി ,ഇന്നൊരു സംഭവമുണ്ടായി ,,”

“എന്ത് സംഭവം ,,?”

“ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു ,, ആകെ വെള്ളം മുങ്ങി കിടക്കുകയാ ,,പ്രളയം ,, എനിക്കാണെങ്കിൽ ശ്വാസം മുട്ടുന്നപോലെ ,, എങ്ങനെയൊക്കെയോ വാതിൽ തുറന്നു വന്നപ്പോൾ കാണുന്നത് പുറത്തൊന്നും ഒരു വീടുപോലുമില്ല ആകെ വെള്ളം മൂടി പോയിരിക്കുന്നു ,, ഞാൻ ആണെങ്കിൽ ശ്വാസം കിട്ടാതെ പിടഞ്ഞു വെള്ളത്തിലെക്കും വീണു ,,രാവിലെ കുട്ടിശ്ശങ്കരൻ വന്നു വിളിച്ചപ്പോളാ എഴുന്നേറ്റാത് , നോക്കുമ്പോ ഈ മണ്ണിൽ വെറുതെ കിടക്കയിരുന്നു ”

അത് കേട്ടതും ഗോപീകൃഷ്ണൻ ആകെ അത്ഭുതത്തിലായി

“എന്താ പറഞ്ഞത് ?”

“ആ ഇനിയും പറയണോ ,,?”

‘അല്ല വേണ്ട ,,പക്ഷെ ഇന്ന് എനിക്ക് വേറെയൊരു അനുഭവമുണ്ടായി അറിവാ ”

“എന്ത് ,, ?”

“ഞാനിന്ന് ഹോസ്പിറ്റലിൽ ആയിരുന്നപ്പോ ഒരു പെൺകുട്ടിയെ പനിയായി കൊണ്ട് വന്നു ”

“എന്നിട്ട് ?”

“ആ കുട്ടി സ്വപ്നം കണ്ടു ഭയന്ന് ബോധം കേട്ട് വീണതാ ,,ദേഹത്ത് തീ പിടിച്ച പോലെ സ്വപ്നം ,, ”

‘ആഹാ ,,അത് കൊള്ളാമല്ലോ ”

‘അറിവഴകന് അറിയുമോ എന്നറിയില്ല ,, ദേവർമഠം ഇല്ലേ ,,,”

അതുകേട്ടു ആകാംഷയോടെ കൂടുതൽ അറിയുവാനായി ആദി ഡോക്റ്ററെ നോക്കി

“അവിടത്തെ രംഗേട്ടന്‍റെ പെങ്ങളുടെ മകൾ ,, പാർവ്വതി എന്നാ പേര് ,,,”

നടുക്കത്തോടെ ആദി , ഗോപീകൃഷ്ണനെ നോക്കി

നിങ്ങൾ രണ്ടു പേരുടെയും സ്വപ്നത്തിനു എന്തോ സിമിലാരിറ്റി പോലെ , ഒരാൾ വെള്ളം കണ്ടു , മറ്റൊരാൾ തീയും , കണ്ട രണ്ടുപേർക്കും ബോധവും പോയി ,,,,,ഹ ഹ ഹ എന്താല്ലേ ”

ആദി ഒന്നും മനസ്സിലാകാതെ എന്തൊക്കെയോ ആലോചിചു കൊണ്ടിരുന്നു

ഒരെത്തും പിടിയും കിട്ടുന്നില്ല

‘രസമതല്ല ,,,അറിവഴകൻ ശിവന്‍റെ വേറെ പേര് , പാർവതി അത് ദേവിയുടെ പേര് ,,ഒരാൾ കണ്ടത് ജലം , മറ്റൊരാൾ കണ്ടത് അഗ്നി ,, രണ്ടുപേർക്കും ബോധവും പോയിരിക്കുന്നു ,,ഒരു വക ടെലിപ്പതിയൊക്കെ പോലെ അവരെ പരിചയമുണ്ടോ അറിവന് ”

“ഏയ് ..ഇല്ല ,,ഇല്ല ,,എനിക്കെങ്ങനെയാ അവരെയൊക്കെ പരിചയം ,,,’

അല്പം നേരം കൂടെയിരുന്ന് ഗോപീകൃഷ്ണൻ സംസാരിച്ചിട്ട് അവിടെ നിന്നും തിരിച്ചു

ആദി, മനസ്സിൽ നിറഞ്ഞ ആശങ്കയോടെ അവിടെ യിരുന്നു

അന്ന് , സിനിമ പ്രദർശനം കഴിഞ്ഞു

പ്രോജെക്ടറും സ്ക്രീനും ജനറേറ്ററുകളും എല്ലാം അന്ന് തന്നെ തിരികെ കൊണ്ട് പോകുകയും ചെയ്തു

 

ഗ്രാമീണർ വന്ന് ഒരുപാട് സന്തോഷത്തോടെ തങ്ങൾക്കു ഇതുപോലെ ഒരു സന്തോഷത്തിനു വകയൊരുക്കിയതിന്  ആദിയോട് ഒരുപാട് നന്ദി പറയുകയും ചെയ്തു

<<<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.