അപരാജിതൻ 23[Harshan] 13413

അപ്പോളും അവിടെ ആവേശത്തോടെ ഗ്രാമീണർ കുഴിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു.

“എല്ലാർക്കും എന്തോരും സന്തോഷമാ മുത്തശ്ശാ ,,,” അവൻ പറഞ്ഞു

“ശിവശൈലത്തുള്ളവർ ഇപ്പോളാ കുഞ്ഞേ സന്തോഷിക്കുന്നത് , അതും മനസ്സ് നിറഞ്ഞു കൊണ്ട് ”

“സ്വാമി ,,,മറ്റന്നാൾ മുത്തശ്ശന്‍റെ ശ്രാദ്ധമല്ലേ  ,, നമുക് ബലിയിടണ്ടേ ” വൈദ്യർ മുത്തശ്ശൻ ചോദിച്ചു

“അയ്യോ,,ഞാനത് മറന്നു വൈദ്യരെ”

“നിങ്ങളുടെ മുത്തശ്ശൻമാർ ഒന്നാണോ ” ആശ്ചര്യത്തോടെ ആദി ചോദിച്ചു

അതുകേട്ട് ചിരിയോടെ ഉമാദത്തൻ പറഞ്ഞു

“അറിവഴകാ ,,, ഇവർ സഹോദരങ്ങൾ കൂടെയാണ് ,, ഇവരുടെ മുത്തശ്ശന് പെണ്മക്കളായിരുന്നു, മൂത്ത ആളുടെ മകനാണ് സ്വാമി അയ്യാ , രണ്ടാമത്തെ ആളുടെ മകനാണ്  വൈദ്യർ അയ്യയും ”

“ആഹാ ,,,അപ്പൊ സഹോദരങ്ങൾ കൂടെയാണല്ലേ ,, ”

“പിന്നില്ലേ ,, എന്താ വിചാരിച്ചത് ..പക്ഷെ സുഹൃത്തുക്കളുമാണ് ”

“ഞങ്ങളല്ലേ കുഞ്ഞേ ഇവിടത്തെ ഏറ്റവു൦ വയസായവർ എനിക്ക് എൺപതു വയസുണ്ട് , വൈദ്യന് എഴുപത്തിഏഴും,,,” സ്വാമി മുത്തശ്ശൻ അവനോടു പറഞ്ഞു

“ആവട്ടെ ,,രണ്ടു പേരും നൂറു വയസ് തികയട്ടെ ”

“അയ്യോ,,കുഞ്ഞേ അത്രയും വേണോ ,,?”

“വേണം മുത്തശ്ശൻമാരെ ,,,നിങ്ങൾ കാണണം ഇവിടത്തെ ഇപ്പോഴത്തെ തലമുറയിലെ കുഞ്ഞുങ്ങൾ ഡോക്ടറും എൻജിനീയർമാരുമൊക്കെ ആയി മാറുന്നത് ‘

ആദി അവരിൽ ആശയുണർത്തി

സംസാരമൊക്കെ കഴിഞ്ഞവർ അവിടെ നിന്നും വിടവാങ്ങി

 

<<<<<<O>>>>>>

ര്‍ദ്ധരാത്രി

ഹിമാചൽ പ്രദേശിലെ ഷിംലയിൽ സമുദ്രനിരപ്പിൽ നിന്നും ആയിരത്തി എണ്ണൂറു അടി ഉയരത്തിൽ  ഹിമസാന്നിദ്ധ്യത്തിൽ ഉയരമുള്ള പൈൻ മരങ്ങൾ ഹരിതാഭ ചൊരിയുന്ന താരാപർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന കാൽനൂറ്റാണ്ടോളം പഴക്കമുള്ള ദേവി ക്ഷേത്രം.

 

പശ്ചിമവംഗ ദേശത്തു നിന്നും കൊണ്ട് വന്നദേവി ചൈതന്യ൦ ഈ ഭൂമിയിൽ പ്രതിഷ്ഠിച്ചു ദേവഭൂമിക്ക് തുല്യമാക്കി .ശില്പശാസ്ത്ര ഗ്രന്ഥമായ ശില്പരത്നത്തിൽ വിവരിക്കപ്പെട്ട അഷ്ടധാതുവിനാൽ നിർമ്മിക്കപ്പെട്ട ദേവിവിഗ്രഹമാണ് അവിടെ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ആദി പരാശക്തിയുടെ പത്തു വിഭിന്ന ഭാവങ്ങളായ ദശമഹാവിദ്യകളിൽ ( കമല, കാളി , ത്രിപുരസുന്ദരി, ചിന്നമസ്താ , ബഗളാമുഖി , മാതംഗി, ധൂമാവതി , ഭുവനേശ്വരി, ഭൈരവി, താര ) താര ദേവിയുടെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി.

 

ഒരു കുടുംബസ്ഥനാകാതെ ബ്രഹ്മചാരിയായി ഋഷിതുല്യമായ ജീവിതം നയിക്കുന്ന വൃദ്ധനായ  സത്യാനന്ദസ്വാമികൾ , രാജശേഖരന്‍റെ അമ്മാവൻ , പാർവതിയുടെ വല്യപ്പൂപ്പൻ , അദ്ദേഹം ലഡാക്കിലെ വജ്രഭൈരവനോട് പ്രാർത്ഥന ചെയ്തതി൯ പ്രകാരം ലമായുരു ബുദ്ധവിഹാരത്തിൽ  ആര്യതാര ബുദ്ധനെ ദർശിച്ചതും ദീപാങ്കുരബുദ്ധഭിക്ഷു ആ ദൃഷ്ടാന്തങ്ങളെ വിശദീകരിച്ചതും മുതൽ ആ സാധു വൃദ്ധൻ അന്വേഷണത്തിലാണ് , പാർവ്വതി എന്ന തന്‍റെ കൊച്ചുമകളുടെ നിഗൂഢത എന്തെന്നറിയുവാനും കിഴക്കെവിടെയോ താമരപുഷ്പങ്ങളാൽ പൂജിക്കപെടുന്ന സംഗീത നൃത്തകലകളിൽ അതിനിപുണയായ ആ ദേവിയാരെന്നു കണ്ടുപിടിക്കുവാനുമുള്ള അന്വേഷണത്തിൽ.

 

പ്രായത്തിന്‍റെതായ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കൂടിയും അദ്ദേഹം അതൊന്നും വകവയ്ക്കാതെയുള്ള യാത്രയിലാണ് , ആ യാത്ര ഇപ്പോൾ എത്തിപ്പെട്ടത് ഹിമാചലഭൂമിയിലെ താരാദേവി ക്ഷേത്രത്തിലും

അന്ന് പുലർച്ചെ എത്തിചേർന്ന അദ്ദേഹം അവിടെ ദർശനവും ചെയ്തൊരു കോണിൽ സഹസ്രനാമങ്ങളും ജപിച്ചു കൊണ്ട് ചിലവഴിക്കുകയായിരുന്നു.

 

മരം കോച്ചുന്ന തണുപ്പ് അദ്ദേഹത്തിന്‍റെ ദേഹത്തെ പൊതിഞ്ഞിരിക്കുന്ന കമ്പിളിയെ ഭേദിച്ചുള്ളിലേക്ക് കടക്കുവാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു , മണ്ഡപത്തെ തൂണിൽ ചാരി ഇരുന്നു മെല്ലെ മയക്കത്തിലേക്ക് വീണപ്പോൾ ആണ് പെട്ടെന്നൊരു ശബ്ദം അദ്ദേഹം കേട്ടത്

പാതി മയക്കത്തിൽ കണ്ണുകൾ തുറന്നു .

 

ആ കാഴ്ച കണ്ടദ്ദേഹം സ്തബ്ദനായി മാറിയിരുന്നു.

സൗന്ദര്യത്തിന്‍റെ കൊടുമുടിയിൽ ദിവ്യമായ ശോഭയോടെ പുഞ്ചിരിച്ചു നിൽക്കുന്ന ഒരു യുവതി

ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ

തന്‍റെ പാർവ്വതി മോൾ തന്നെ

കൈയിലൊരു താമരപൂവും പിടിച്ചിരിക്കുന്നു

അവൾ  തന്നെ നോക്കി പുഞ്ചിരിക്കുകയാണ്

 

അവളുടെ പ്രഭാവത്തിനു മുന്നിലദ്ദേഹം കൈകൾ കൂപ്പി

‘എങ്ങനെയാണോ തേടുന്നത് ?’

സ്വർഗ്ഗീയമായ ശബ്ദം അവിടെ മുഴങ്ങി

“നിരാശപെടില്ല ,, തീർച്ചയായും കണ്ടെത്തും ,  പക്ഷേ ഇപ്പോള്‍ നേരമായിട്ടില്ല,,,,എന്‍റെയടുത്ത് വല്യപ്പൂപ്പൻ തീർച്ചയായുമെത്തും , അതിനുള്ള സമയമാകും വരെ എന്നെ തേടി വല്യപ്പൂപ്പൻ അന്വേഷണ൦ തുടർന്നുകൊണ്ടേയിരിക്കു0 ,,,”

അതും പറഞ്ഞവളുടെ ഉറക്കെയുള്ള ചിരിനാദം എങ്ങും മുഴങ്ങികൊണ്ടിരുന്നു

പെട്ടെന്ന് മഞ്ഞിന്‍റെ തണുപ്പ് വഹിക്കുന്ന കാറ്റ് അവിടെയാകെ വീശി തുടങ്ങി

പൊഴിഞ്ഞു വീഴുന്ന മഞ്ഞിൽ പാർവതിയുടെ രൂപം മെല്ലെ മെല്ലെ അലിഞ്ഞില്ലാതെയായി

അവളുടെ കൈയിലിരുന്ന ചുവന്ന താമരപുഷ്പം മെല്ലെ ആ കാറ്റിൽ ഉലഞ്ഞുലഞ്ഞ് നിലത്തേക്ക് വീണു ,,

 

പെട്ടെന്ന് സത്യാനന്ദ സ്വാമി കണ്ണുകൾ തുറന്നു

താൻ കണ്ടത് സ്വപ്നമോ സത്യമോ എന്ന് മനസിലാക്കാൻ , യാഥാർഥ്യത്തിലെക്ക് വരുവാൻ ഒരല്പം സമയമെടുത്തു.

സ്വപ്നം തന്നെ ,,,,,,,

അദ്ദേഹം കൈകൾ കൂപ്പി ആദിപരാശക്തിയെ പ്രാർത്ഥിച്ചു കണ്ടു കണ്ണടച്ചു മയങ്ങുവാനൊരുങ്ങിയപ്പോളാണ് ഞെട്ടിക്കുന്ന  ആ കാഴ്‌ച കണ്ടത്

 

തന്‍റെ പാദങ്ങൾക്ക് സമീപമായി  പാർവതിമോൾ നിന്നിടത്ത്  വീണു കിടക്കുന്ന ചുവന്ന താമരപ്പൂ

അദ്ദേഹം വേഗം ചാടി എഴുന്നേറ്റു

ഭയത്തോടെ ആ താമരപൂ കൈയിലെടുത്തു

അത്ഭുതത്തോടെ ആ താമരപ്പൂവിലേക്ക് നോക്കി.

അതിന്‍റെ അരുണവർണ്ണം അനുമിമിഷം വർധിക്കുന്നത് പോലെ

അപ്പോഴും അസ്ഥിയെ കോച്ചിപ്പിടിപ്പിക്കുന്ന മഞ്ഞിൻകാറ്റ് വീശുന്നുണ്ടായിരുന്നു.

അദ്ദേഹം തെല്ലു വിറയലോടെ മെല്ലെ കുനിഞ്ഞു ആ താമരപൂവിലൊന്നു സ്പർശിച്ചു.

സ്പർശിച്ച മാത്രയിൽ അദ്ദേഹം നടുക്കത്തോടെ കൈ പിന്നിലേക്ക് വലിച്ചു, കാരണം മൃദുലമായ ആ താമരപൂവിതളുകൾക്കു തീപോലെ പൊള്ളുന്ന താപമായിരുന്നു.

അദ്ദേഹമാ താമരപ്പൂവിന് മുന്നിലായി ഇരുന്നു.

അദ്ദേഹം ചുറ്റും നോക്കി

ആ കൊടുമുടിയിലെവിടെയുമൊരു താമരകുളവുമില്ല

ഇത്രയും ഉയർത്തിലെങ്ങനെയൊരു താമരപ്പൂ വന്നു എന്ന ചിന്ത അദ്ദേഹത്തെ ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ടി രുന്നു.

പാർവ്വതിമോൾ പറഞ്ഞ വാക്കുകൾ അതദ്ദേഹം മനസ്സിലോർത്തു

“നിരാശപെടില്ല ,, തീർച്ചയായും കണ്ടെത്തും ,  പക്ഷേ ഇപ്പോള്‍ നേരമായിട്ടില്ല,,,,എന്‍റെയടുത്ത് വല്യപ്പൂപ്പൻ തീർച്ചയായുമെത്തും , അതിനുള്ള സമയമാകും വരെ എന്നെ തേടി വല്യപ്പൂപ്പൻ അന്വേഷണ൦ തുടർന്നുകൊണ്ടേയിരിക്കു൦  ,,,”

അപ്പോൾ ഇനിയുമീ വൃദ്ധൻ അലയണമെന്നാണോ ,,,,

അദ്ദേഹം കണ്ണുകളടച്ചു ആദിപരാശക്തിയുടെ താരാ ഭാവത്തിലുള്ള അവിടത്തെ ദേവി പ്രതിഷ്ഠയോട് മനമുരുകി പ്രാർത്ഥിച്ചു

“അമ്മെ ,,,ആദിപരാശക്തി ,, എന്‍റെ കുഞ്ഞിനെ സംരക്ഷിക്കണേ ,,,”

ആ വൃദ്ധ൯ അത് പ്രാർത്ഥിക്കുമ്പോൾ

പെട്ടെന്ന് വല്യപ്പൂപ്പാ എന്നൊരു വിളികേട്ടു

അദ്ദേഹം കിഴക്കു ഭാഗത്തേക്ക് മുഖം തിരിച്ചു നോക്കി

ഏഴുവയസ് പ്രായമുള്ള ബാലികയായ , അധരങ്ങളിൽ പുഞ്ചിരിയും കവിളിൽ നുണക്കുഴിയും തെളിഞ്ഞ ഓമനത്തം തുളുമ്പുന്ന കുട്ടി , അവളുടെ കൈകളിൽ നേരത്തെ കണ്ട ആ ചുവന്ന താമരപ്പൂ , അവളതും പിടിച്ചുകൊണ്ട് ആ ക്ഷേത്രത്തിനു ചുറ്റും ഓടി കളിച്ചു കൊണ്ടിരിക്കുന്നു

 

അദ്ദേഹമത് കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് ഹിമപാതം പെയ്തു തുടങ്ങി

എങ്ങും മഞ്ഞു നിറഞ്ഞു

പാർവ്വതി നിന്നയിടത്തവളേ കാണാതെയായി

അദ്ദേഹം വേഗം അവൾ നിന്നയിടത്തേക്ക് നടന്നു

അവിടെ പെയ്തുവീണ മഞ്ഞിൽ താമരപൂ തണ്ടോടെ കുത്തി നിർത്തിയിരിക്കുന്നു

അദ്ദേഹമാ താമരപ്പൂവിൽ മെല്ലെ സ്പർശിച്ചു

മഞ്ഞുപോലെ തണുത്തിരിക്കുന്നു.

അദ്ദേഹം താരാദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ടാ താമരപ്പൂ എടുത്ത് തന്‍റെ കണ്ണിൽ വെച്ച് തൊഴുത് കൊണ്ട് തോൾസഞ്ചിയിൽ സൂക്ഷിച്ചു. പിന്നെ ശക്തിസ്ത്രോത്രങ്ങൾ ജപിച്ചു കൊണ്ട് ആ അർദ്ധരാത്രി തന്നെ താരാപര്‍വ്വത്  ഇറങ്ങുവാനാരംഭിച്ചു.

<<<<<O>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.