അപരാജിതൻ 23[Harshan] 13413

പിറ്റേന്ന്

ഉള്ളിൽ ചില കണക്കുകൂട്ടലുകളോടെ ഉമാദത്തനും ശംഭുവിനോടുമൊപ്പം ആദി തലേന്ന് പോയയിടങ്ങളിലേക്ക് വീണ്ടും പോയി

അവിടെ ചെന്നപ്പോൾ അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു.

പെട്ടെന്നായിരുന്നു തൈലം റിയാക്ട് ചെയ്തിരിക്കുന്നത്

അത് ഉപയോഗിച്ചവർക്ക് ചിലർക്ക് അതിവേഗം മുടി കൊഴിച്ചിൽ , ചിലർക്ക് തലയിൽ നിന്നും വട്ടത്തിൽ മുടി കൊഴിഞ്ഞിരിക്കുന്നു , ചിലർക്ക് സഹിക്കാനാകാത്ത തലവേദന, ചിലർക്ക് കണ്ണിൽ പീളയടിയലും ചൊറിച്ചിലും , ചിലർക്ക് മുടിയിൽ ചെമ്പൻ നിറം വ്യാപിച്ചിരിക്കുന്നു

സകലരും ഭയന്ന് പോയിരുന്നു

അവൻ വീണ്ടും അവരോടു ഭീകരമായി വിവരിച്ചു

ഇനി എണ്ണ ഉപേക്ഷിക്കാൻ സാധിക്കില്ല , അത് സ്ഥിരമായി ഉപയോഗിച്ച് മെല്ലെ മെല്ലെ കുറച്ചു കൊണ്ട് വരാൻ മാത്രമേ സാധിക്കൂ ,, അല്ലാത്തപക്ഷം ഒരുപാട് പരിണിതഫലങ്ങളുണ്ടാകും ,,എന്നൊക്കെ പറഞ്ഞു കൊണ്ടവരുടെ ഭയത്തെ ആളിക്കത്തിച്ചു

ഉള്ളിൽ ഭയവും ആശങ്കകളും നിറഞ്ഞ അവർ എന്താ പരിഹാര മാർഗ്ഗമെന്നു ചോദിച്ചപ്പോൾ

എണ്ണയുണ്ടാക്കാനുള്ള തേങ്ങയില്ല , അപൂർവ്വങ്ങളായ മരുന്നുകൾ ചേർക്കണം പ്രത്യേകിച്ചും വൈരക്കൽ ഭസ്മം , ഇതിനൊന്നുമുള്ള ചെലവ് തികയില്ല , ഒരു കുപ്പിക്ക് കുറഞ്ഞത് എഴുന്നൂറ് രൂപയെങ്കിലും ചിലവുണ്ട് , അത് തരാൻ സാധിക്കുമെങ്കിൽ തൈലം നിർമ്മിച്ച് തരാമെന്നു അവർക്കു ഉറപ്പു കൊടുത്തു

എല്ലാ വീട്ടുകാരും അവൻ പറഞ്ഞ തുക കൊടുത്ത് തൈലം വാങ്ങിക്കൊള്ളാം എന്ന് തിരിച്ചും ഉറപ്പു കൊടുത്തു.കൂടാതെ തൈലനിർമ്മാണത്തിനുള്ള തേങ്ങയും അവർ കൊടുക്കാമെന്നു പറഞ്ഞു

 

അന്ന് ഉച്ചയോടെ എല്ലായിടത്തും നിന്ന് തേങ്ങയും പണവും കൊണ്ട് ആദിയും കൂട്ടരും തിരികെ ശിവശൈലത്തിലെത്തി.

അവൻ കൈയിലിരുന്ന കാശ് വൈദ്യരയ്യക് സമ്മാനിച്ചു.

അദ്ദേഹം കയ്യിലിരുന്ന കാശിലേക്ക് നോക്കി

അത്ഭുതത്തോടെ ആദിയോട് ചോദിച്ചു

 

“ഇതൊക്കെ എങ്ങനെ കുഞ്ഞേ ?’

അവനതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു

“ഈ അറിവഴകനു അറിവുമാത്രമല്ല മുത്തശ്ശാ ,,,കച്ചവടത്തിൽ നല്ലബുദ്ധിയുമുണ്ട് , നേരില്ലാത്തവരോട് നല്ലപോലെ വക്രബുദ്ധിയും ,, സ്ഥിരമായി ലഭിക്കുന്ന വസ്തുവിന് അവ൪ക്കു വിലയുണ്ടായില്ല , പക്ഷെ നമ്മൾ കൃത്രിമമായി അവരിൽ ഭയം ഉണ്ടാക്കി, ഭയത്താൽ അവർ നമ്മൾ ചോദിക്കുന്ന വില തന്നു വാങ്ങിക്കാനും തയ്യാറായി , ഒരു കുപ്പിയുടെ വില നോക്കി അവരിൽ പലരും ഇനി അധികമായി ആവശ്യപ്പെടില്ല , ”

 

അപ്പോളേക്കും ശംഭുവും ശങ്കരനും ശൈലജയും കസ്തൂരിയും കൂടെ കാളവണ്ടിയിൽ കൊണ്ട് വന്ന തേങ്ങയൊക്കെ എടുത്തു കൊണ്ടുപോയി ശേഖരിച്ചു വെച്ചു.

 

“മുത്തശ്ശാ ,,,നമ്മൾ പ്രജാപതി കൊട്ടാരത്തിനെ ഇപ്പൊ കൈവെച്ചിട്ടില്ല ,,,കാരണം ഇപ്പോൾ നമ്മളവരെ വെറുപ്പിക്കണ്ട ,,എന്ന് മനഃപൂർവം കരുതിയിട്ടാണ് ,, ”

അദ്ദേഹം അവൻ പറയുന്നതിന്‍റെ പൊരുൾ മനസിലാക്കിയതിനാൽ തലകുലുക്കി സമ്മതിച്ചു

“പിന്നെ ,,മുത്തശ്ശാ,,,,അപ്പൊ നമ്മൾ ഇനി ചന്തയിലെക്ക് കൊടുക്കുന്നില്ല ,, ”

“അയ്യോ ,,കുഞ്ഞേ  ,,, അതാകെ പ്രശ്നമാകുമല്ലോ ,,” ആശങ്കയോടെ ആ വൃദ്ധൻ ചോദിച്ചു

“മുത്തശ്ശാ ,,അസ൦സ്‌കൃത വസ്തുക്കൾ വാങ്ങാൻ കാശ് തികയില്ലത്തതിനാൽ നമ്മൾ തൈലം നിർമ്മാണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുന്നു ,, ആര് വന്നു ചോദിച്ചാലും അതെ മണൽ ഇനി പറയു ,,ഇനി ,,മറ്റിടങ്ങളിലേക്ക് കൊടുക്കുന്നുണ്ടല്ലോ എന്ന് ചോദ്യം വന്നാൽ ,, അവർ ചെലവ് തെരുവാൻ സന്നദ്ധരാണ് അതുകൊണ്ടു അവർക്കായി മാത്രം നമ്മൾ നിർമിച്ചു കൊടുക്കുന്നു ,, എന്ന് മാത്രം പറഞ്ഞാൽ മതി”

അവൻ പറയുന്നത് അനുസരിക്കുവാനല്ലാതെ മറ്റൊന്നും അവർക്കാർക്കും പറയുവാനും ഉണ്ടായിരുന്നില്ല

<<<<<O>>>>>

 

അന്ന് വൈകിട്ടോടെ

ശരൺ റെഡ്ഢിയുടെ കമ്പനിയിൽ നിന്നും ഒരു വലിയ ടെംപോയിൽ സോളാർ പാനലുകളും ബാറ്ററികളും ഇന്വെര്ട്ടറുകളും അനുബന്ധ വസ്തുക്കളും എത്തി.

ഗ്രാമത്തിലുള്ള സകലരേയും ആകെയാവേശത്തിലായിരുന്നു

ഇത്രയും നാളില്ലാത്ത ഒരു സർക്കാർ ഇന്നവർക്കായി വൈദ്യുതി സമ്മാനിച്ചിരിക്കുന്നു.

എല്ലാവരും സൂക്ഷമതയോടെ ഉപകരണങ്ങൾ എല്ലാം ചുമന്നു ഗ്രാമത്തിനുള്ളിൽ കൊണ്ട് വന്നു

ആദി , പുറത്തെ പലക വേലിക്കു പുറത്തു നിന്നുകൊണ്ട് എല്ലാം നോക്കി നിന്നു.

മനസ് നിറഞ്ഞ ചാരിതാർഥ്യത്തോടെ

 

സോളാർ പാനലുകൾ വെക്കുവാനുള്ള പ്രത്യക സ്റ്റാൻഡുകൾ സജ്ജീകരിച്ചു

സൂര്യപ്രകാശം നല്ലപോലെ കിട്ടുന്ന ഭാഗത്തു പാനലുകൾ ഘടിപ്പിച്ചു

വൈദഗ്ധ്യമുള്ള തൊഴിലാളികൾ  ഉണ്ടായിരുന്നതിനാൽ അവരതു വേഗം തന്നെ ഘടിപ്പിച്ചു

ബാറ്ററികളും ഇന്വെര്ട്ടറുകളുമെല്ലാം കൃത്യമായി അവിടെ ഒഴിഞ്ഞു കിടന്ന വീട്ടിൽ ഭദ്രമായി വെച്ചു

ആ വക ജോലികൾ കഴിഞ്ഞപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു ,

 

ടെക്നിക്കൽ സൂപ്പർവൈസർ , കണക്ഷൻ കൊടുക്കേണ്ടുന്ന ഓരോ വീടുകളിലേക്കുമുള്ള റൂട്ട് മണ്ണിൽ അടയാളപെടുത്തി , ഗ്രാമത്തിലെ ആണുങ്ങൾ അത് കുഴിക്കാം എന്ന് അറിയിച്ചു

അന്നത്തെ പണി ഒതുക്കി

വന്നവർ പിറ്റേന്ന് വരാമെന്നു പറഞ്ഞു കൊണ്ട് തിരികെ പോയി

 

അന്ന് രാത്രി , ഗ്രാമീണർ ഏറെ ആവേശത്തോടെ സൂപ്പർ വൈസർ പറഞ്ഞ പ്രകാരമുള്ള പോലെ ഒരടി താഴ്ചയിൽ നീളത്തിൽ  കുഴിയെടുത്തു , കുഴിയിലൂടെ പൈപ്പ് ഇറക്കി വയർ വലിക്കുന്നതിനായി .

 

കുറച്ചു കഴിഞ്ഞപ്പോളേക്കും

വേറെയൊരു ടെമ്പോയിൽ വൈദ്യുത ഉപകരണങ്ങൾ വന്നു

എല്ലാ സാധനങ്ങളും എല്ലാവരും കൂടെ ഇറക്കി

ഭദ്രമായി പല വീടുകളിലായി സൂക്ഷിച്ചു

<<<<<O>>>>>

 

ന്ന് രാത്രി

ആദി തിണ്ണയിലിരിക്കുമ്പോൾ അവനുള്ള ഭക്ഷണവുമായി ഈശമ്മാമ്മ വരുന്നത് കണ്ടു

അവർക്കു എന്തൊക്കയോ അസുഖങ്ങൾ ഉണ്ടെന്നവന് മനസ്സിലായി

കാരണം അഞ്ചടി വെച്ചാൽ കുറച്ചു നേരം നിന്ന് ശ്വാസമെടുത്താണ് അവർ നടന്നു കൊണ്ടിരുന്നത്.

അവരുടെ ശരീരത്തിന് നല്ല ക്ഷീണവും പ്രകടമായിരുന്നു.

അവർ വന്നു അവനു ഭക്ഷണം കൊടുത്തു

“വയ്യേ അമ്മമ്മേ ,,,” അവൻ ചോദിച്ചു

“ഇല്ല ,,മോനെ , മരണം അടുത്തൂന്നാ തോന്നണേ ”

“അയ്യോ ,,,അങ്ങനെയൊന്നും പറയല്ലേ അമ്മമ്മേ ,,,വയ്യെങ്കിൽ എന്നോട് പറയു ,,ഞാൻ നാളെ അമ്മമ്മേ ആശുപ്രതിയിൽ കൊണ്ട് പോയി കാണിക്കാം ,,”

അവർ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

“ഈ കിളവിക്കു മരുന്ന് കുടിച്ചു ജീവിക്കണമെന്ന് ഒരാഗ്രഹവും ഇല്ല മോനെ ,, എത്രയും പെട്ടെന്ന് ശങ്കരനിൽ അലിഞ്ഞു ചേർന്നാലത്രയും നല്ലത് ”

അവർ ആ പാത്രം അവനു നീട്ടി

“നാളെ മുതൽ മോനുള്ള ഭക്ഷണം തരാനെന്നെ കൊണ്ടാകുമോ എന്നറിയില്ല ,, എനിക്കൊട്ടും വയ്യ മോനെ ,, ”

“അയ്യോ ,,അമ്മമ്മ വിഷമിക്കാതെ ,, അതൊന്നും ഓർക്കുക പോലും വേണ്ട ,,എനിക്കുള്ളത് ഞാൻ ഉണ്ടാക്കികൊള്ളാം ,,അമ്മമ്മ എങ്ങനെ കഴിക്കും ”

“ഇത്രയും വീടുകളില്ലേ മോനെ ,, ഒരു നേരത്തെ അന്നം ആരും എനിക്ക് തരും ”

അവർ പിന്നീടൊന്നും പറയാതെ തിരിഞ്ഞു നടന്നു

 

അവർ തന്‍റെ മനസിന്‍റെ ഏറ്റവും വലിയ സങ്കടമായ ചാരുവിനെ കുറിച്ച് ശങ്കരനോടു പറഞ്ഞതുമില്ല

അവനൊട്ടു അവരുടെ വിഷമങ്ങൾക്കുള്ള കാര്യകാരണങ്ങൾ തിരക്കിയതുമില്ല ,,

ഒരുപക്ഷെ അതിനും നേരമായിട്ടില്ലായിരിക്കണം

 

കുറച്ചു കഴിഞ്ഞപ്പോൾ

സ്വാമി മുത്തശ്ശൻ പാകത്തിന് നിർമ്മിച്ച തൈലകുപ്പികളുമായി വന്നു

അവനതു വാങ്ങി തിണ്ണയിൽ വച്ചു

കുറച്ചു കഴിഞ്ഞപ്പോൾ സ്വാമി മുത്തശ്ശനും വന്നു

പുറകെ ഉമാദത്തനും , ബാലാവരുമെല്ലാം

എല്ലാരും ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ വൈദ്യുതി കിട്ടാൻ പോകുന്നതിന്‍റെ ആവേശത്തിലും

അവർ തിണ്ണയിലിരുന്നു

“അറിവഴകാ ,,എന്താ സ്വാമി മുത്തശ്ശാ ?”

“എന്താടാ കുഞ്ഞേ നിന്നോട് പറയുക ,,നീ വന്ന അന്ന് മുതലേ ഞങ്ങളുടെയൊക്കെ ജീവിതം മാറുവാണല്ലോ ,,ആരൊക്കെയോ ഞങ്ങളുടെ കൂടെയുള്ള പോലെ ,, വിഷമങ്ങൾ മാറുന്നു ,, ഗ്രാമത്തിലാകെ മാറ്റം ,,”

അതുകേട്ടു അവൻ പൊട്ടി ചിരിക്കാൻ തുടങ്ങി

“എന്‍റെ പൊന്നു മുത്തശ്ശാ ,,,,അതൊക്കെ നിങ്ങളുടെ മനസിന്‍റെ നന്മയും ഭഗവാനോടുള്ള ഭക്തിയും കൊണ്ടാണ് ,, അല്ലാതെ ഒന്നും എന്‍റെ കഴിവല്ല ,, ഗവേഷണം നടത്താനായി എനിക്ക് തോന്നിയതും അത് ശിവശൈലം ആകണമെന്ന് എന്‍റെ മനസ്സിൽ തോന്നിച്ചതും മഹാദേവനായിരിക്കണം ,, പിന്നെയെല്ലാം ഒരു നിമിത്തം ,,,”

“എന്താല്ലേ ,,വൈദ്യരയ്യ ,,,മുൻപ് നമ്മളെങ്ങനെയാണ് ജീവിച്ചിരുന്നത് ,,ഇപ്പോ കണ്ടില്ലേ നമുക്കൊരു സർക്കാർ ഉണ്ട് ,,, നമുക്ക് വേണ്ടതൊക്കെ കിട്ടുന്നത് കണ്ടോ ,,, തൊഴിലായും ഭക്ഷണണമായും ഇപ്പോ ദേ വൈദുതിയായും ,,” ബാലവർ അഭിപ്രായം പറഞ്ഞു

 

“അതെ ,,അതെ ,,ബാലവാ ..അല്ല അറിവഴകാ ,,,,ഈ വൈദ്യുതിക്കു എത്ര ചെലവ് വരും സർക്കാരിന് ..”

വൈദ്യർ ചോദിച്ചു

‘അത് മുത്തശ്ശാ ,,അതൊക്കെ സർക്കാർ അല്ലെ വഹിക്കുന്നത് ,, ഞാൻ അവരോടു ചോദിച്ചപ്പോൾ പത്തുലക്ഷം രൂപ വരുമെന്നാ പറഞ്ഞത് ,,പിന്നെ ഉപകരണങ്ങൾക്ക് ഒരു അറുപതിനായിരവും ,,”

“പത്തുലക്ഷമോ ,,,?” എല്ലാരും അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്ന് പോയി

“അതെ ,,,അതിനെന്താ സർക്കാരിന്‍റെ കാശല്ലേ ,,?,”

“ഹോ ,,വിശ്വസിക്കാൻ പോലും പറ്റുന്നില്ല ,, എന്നാലുമീ അടിമകൾക്ക്‌ എന്തിനാ സർക്കാർ ഇതൊക്കെ തരുന്നത് ,,” സ്വാമി ചോദിച്ചു

“എന്താ മുത്തശ്ശാ ഇത് ,,സർക്കാർ തരുന്നതൊക്കെ കൈ നീട്ടി വാങ്ങിക്കാൻ നോക്കെന്നേ ,,, ”

“എന്നാലും ,,,എത്ര രൂപയാ മുടക്കുന്നത് …എന്താല്ലേ ,,,”

“കണ്ടില്ലേ ,, മുത്തശ്ശാ ,,ഇത്രേ ഉള്ളു ,,എനിക്ക് തോന്നുന്നത് ആ അഘോരി പറഞ്ഞ രുദ്രതേജൻ എന്നത് എല്ലാവരുടെയും മനസിന്‍റെ അവസ്ഥയാണെന്നാ ,, അങ്ങനെ ഒരാൾ വരില്ല എന്നറിഞ്ഞപ്പോൾ എല്ലാരുടെയും മനസ് പാകപ്പെട്ടു , എന്തുവന്നാലും നേരിടാം എന്നുള്ള ഒരു ധൈര്യം വന്നു ,, ഇത്രയും കാലം അങ്ങനെയൊരു ധൈര്യം നിങ്ങൾക്കില്ലായിരുന്നല്ലോ ,,ഇപ്പോ കണ്ടില്ലേ ആ ധൈര്യം വന്നപ്പോൾ ഇനി നിങ്ങളെ തോൽപ്പിക്കാൻ പറ്റില്ലാന്ന് വന്നപ്പോൾ ചുറ്റുപാടുകൾ പോലും നിങ്ങള്ക്ക് അനുകൂലമായി ,,,ഇതത്രെ ഉള്ളു ,,”

ആദി അവരോടു അഭിപ്രായം പങ്കു വെച്ചു

 

“എല്ലാം ശരിയാണ് മോനെ ,,,പക്ഷെ സൂര്യസേനൻ തമ്പുരാന്‍റെ കിരീടവരോഹണം വരെ മാത്രമേ ഇതിനൊക്കെ ആയുസ്സുള്ളൂ ,, അതുകഴിഞ്ഞാൽ അവർ വരും ,, ഞങ്ങളെ ഒഴിപ്പിക്കാൻ ,,”സ്വാമി മുത്തശ്ശൻ ഭയത്തോടെ പറഞ്ഞു

 

“ഒരാളും വരില്ല മുത്തശ്ശാ ,,,ശങ്കരന്‍റെ മണ്ണിലേക്ക് ഒരാളും വരില്ല ,,” ആത്മവിശ്വാസതോടെ അവർ പറഞ്ഞു

“ഒന്നും അറിയില്ല കുഞ്ഞേ ,, ” ആധിയോടെ സ്വാമി മുത്തശ്ശൻ ആശങ്ക പങ്കുവച്ചു

 

“മുത്തശ്ശാ ,,സത്യത്തിൽ എന്താ അവർക്കു ഈ വലിയ ഗ്രാമത്തോട് ഇത്രയും ദേഷ്യം ,, എന്തിനാ ഇവിടെ തന്നെ അവർക്കു ഫാക്ടറി പണിയാൻ ഇത്ര ആവേശം ,, ഇത് നിങ്ങളുടെ ഭൂമിയല്ലേ ,,അങ്ങനെ വിട്ടുകൊടുക്കാൻ പറ്റുമോ ,, ”

“കുഞ്ഞേ ചരിത്രങ്ങൾ കുറെയുണ്ട് ,, ഇത് ഞങ്ങളുടെ ഭൂമിയായിരുന്നു ,, ഇപ്പോഴത്തെ കിരീടാവകാശി ആയ ശ്രീധർമ്മസേന൯ തമ്പുരാന്‍റെ അമ്മാവൻ ഗോദരാജവർമ്മൻ തമ്പുരാൻ  അദ്ദേഹം റങ്കൂണിലൊക്കെ പോയി പഠിച്ചു വന്ന വലിയൊരു മനുഷ്യനായിരുന്നു , അദ്ദേഹം ഞങ്ങൾക്കീ ഭൂമി മുപ്പതു വർഷങ്ങൾക്ക് മുൻപേ പതിച്ചു തന്നതായിരുന്നു ”

“അപ്പോൾ ,,നിങ്ങളല്ലേ  ഈ ഭൂമിയുടെ ഉടമസ്ഥർ ,,മുത്തശ്ശാ ”

“മോനെ ആയിരുന്നു ,, അതിനിപ്പുറം അഞ്ചു കൊല്ലങ്ങൾക്ക് ശേഷം അദ്ദേഹം മരണമടഞ്ഞു .പിന്നീടാണ് ശ്രീ ധർമ്മ സേനൻ തമ്പുരാൻ കിരീടമേറ്റത് ,, അന്നും ഭൂമി ഞങ്ങളുടെത് തന്നെ പക്ഷെ അടിമകളായി ജീവിച്ചുകൊണ്ടെയിരുന്നു ,, ഒരു ഏഴെട്ടു കൊല്ലങ്ങൾക്കു മുൻപേയാണ് കൊട്ടാരം ഇവിടെ ഒരു വ്യവസായശാല പണിയുവാൻ ആലോചിക്കുന്നത് ,, ഈ പ്രദേശത്തുള്ള എല്ലാ സ്ഥലങ്ങളും അവരുടെത് തന്നെയാണ് ,, ”

 

“അല്ല ,,,ഇതൊക്കെ അവരുടേത് തന്നെ ആണെകിൽ പിന്നെ അവർക്കു വേറെ സ്ഥലത്തേക്ക് പൊയ്ക്കൂടേ ”

“അല്ല കുഞ്ഞേ ,, രണ്ടു നദികളുടെ കൈവഴികൾക്കു ഇടയിലായിയാണ് ഈ ഭൂമിയുടെ സ്ഥാനം ,, അപ്പോൾ അവർക്കു വെള്ളത്തിന് മുട്ടുണ്ടാകില്ല ,, അതുപോലെ രണ്ടു നദികളുടെ അപ്പുറത്തേക്കുള്ള കുറെ സ്ഥലങ്ങൾ പാറക്കെട്ടുകളും ചതുപ്പും നിറഞ്ഞതാണ് ,, അപ്പൊ അവിടെ പണിയാൻ സാധിക്കില്ല ,, അത് മാത്രവുമല്ല അവർ ജ്യോത്സ്യന്മാരെ കൊണ്ട് ഭൂമി ഗണിച്ചു നോക്കിയപ്പോൾ ശിവശൈലം ഗ്രാമം ഇരിക്കുന്ന ഈ ഭൂമിയാണ് വ്യവസായ ശാല പണിയുവാൻ ഉത്തമം എന്നാണു പറഞ്ഞത് ,,ഇവിടെ തുടക്കം കുറിച്ചാൽ എന്നും ഐശ്വര്യവും സമ്പത്തും നിറയും വെച്ചടി കയറ്റവും ഉയർച്ചയുമുണ്ടാകും ,, അവരുടെ കൈവശമുള്ള ഭൂമികളിൽ വെച്ച് ഏറ്റവും ഉത്തമം ,,ശിവശൈലമാണ് ,, ”

 

പുതിയ കാര്യങ്ങൾ കേൾക്കുന്ന ആദി ആകെ അതിശയത്തോടെയിരുന്നു

“എന്നിട്ട് ,,,?”

 

” ഇടയ്ക്ക് അവരുടെ വ്യവസായ ശാല പണിയുന്ന തീരുമാനം മുടങ്ങി പോയിരുന്നു  ,, അന്ന് സൂര്യസേനൻ തമ്പുരാൻ പഠിക്കുകയായിരുന്നു ,,അഞ്ചു വര്ഷങ്ങള്ക്കു മുൻപ് തമ്പുരാന്‍റെ പഠനം കഴിഞ്ഞു , പിന്നെ തമ്പുരാന് ഒരു വ്യവസായ ശാല നിർമ്മിക്കണമെന്ന് മോഹം വന്നു..വീണ്ടും ജ്യോൽസ്യൻമാർ അത് തന്നെ പറഞ്ഞു , ഇത്രയും ഉത്തമമായ ഭൂമിയിൽ ശൈവരായ ചണ്ഡാളന്മാരായ ഞങ്ങൾ താമസിക്കുന്നത് അപലക്ഷണമാണത്രെ ,,അത് കൊട്ടരത്തിനും ഐശ്വര്യക്കേടാണ് ,,അതുകൊണ്ട് ഞങ്ങളെ ഒഴിപ്പിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു ,,ഞങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കാൻ കുറെ ശ്രമം നടത്തി , പക്ഷെ ഞങ്ങൾ ഒരുപാട് അപേക്ഷിച്ചു പിടിച്ചു നിന്നു ,,, മൂന്നു വര്ഷങ്ങള്ക്കു മുൻപ് ,, ഇവിടെ സൂര്യ സേനൻ തമ്പുരാനും  സർക്കാർ ഉദ്യോഗസ്ഥരും കൊട്ടാരം കാര്യക്കാരും ഗുണ്ടകളും ഒരു രാത്രി വന്നു ,, ഞങ്ങളെ ഒരുപാട് ഉപദ്രവിച്ചും തല്ലിയും സ്ത്രീകളെ ബലാൽക്കാരം ചെയ്യുമെന്നു ഭീഷണിപെടുത്തിയും ഞങ്ങളെ കൊണ്ട് മുദ്രപത്രങ്ങളിൽ കൈവിരലടയാളം പതിപ്പിച്ചു ,,,”

 

“അപ്പോൾ ,, നിങ്ങൾക്കു വില തരാതെ ഈ ഭൂമിയുടെ അവകാശം ബലമായി നിങ്ങളിൽ നിന്നും പിടിച്ചു വാങ്ങിയല്ലേ ,,,മുത്തശ്ശാ ,,’

 

“അതെ ,,കുഞ്ഞേ ,,ഞങ്ങൾ ഇപ്പോൾ ഇവിടെ താമസിക്കുന്നു എന്നെ ഉള്ളു ,,ഈ മണ്ണ് ഞങ്ങളുടെയല്ല ,,ഈ ഭൂമി ഇപ്പോൾ  സൂര്യസേനൻ തമ്പുരാന്‍റെയും ഇശാനിക തമ്പുരാട്ടിയുടെ പേരിലാണ് ,, സൂര്യസേനൻ തമ്പുരാന്‍റെ ഉടപ്പിറന്നോളാണ് ഇശാനിക തമ്പുരാട്ടി   ” സ്വാമി അയ്യ പറഞ്ഞു

 

അത് ആദിക്ക് വേറെയൊരു അത്ഭുതത്തിനു വഴിയൊരുക്കി

തന്‍റെ കൈയിൽ നിന്നും അടിയിരന്നു വാങ്ങിയ ഇശാനികയുടെയും അടി വാങ്ങാൻ പോകുന്ന സൂര്യസേനന്‍റെ പേരുകളിലാണ്  ഇപ്പോൾ ശിവശൈലം ഇരിക്കുന്നത് എന്ന വാർത്ത ”

 

“അല്ല അപ്പോൾ ,, നിങ്ങള്ക്ക് ഒരു രൂപ പോലും തന്നതുമില്ല , പകരം ചതുപ്പ് ഭൂമി കാണിച്ചു അവിടെ പോയി കൂരകെട്ടി താമസിക്കുവാനും പറഞ്ഞിരിക്കുന്നു ,, നാളെ ഒരുകാലത്തു അവിടെയും അവർ നിർമ്മാണങ്ങൾ നടത്തിയാൽ അവിടെ നിന്നും മാറേണ്ടി വരില്ലേ ,,,”

ആരും മറുപടി പറഞ്ഞില്ല

 

“ഞാനൊന്നു ചോദിച്ചോട്ടെ മുത്തശ്ശാ ,, നിങ്ങൾക് നല്ലൊരു ഭൂമി കിട്ടിയാൽ ഇവിടെ നിന്നും പോകാൻ തയ്യാറാണോ ?”

അവരെല്ലാവരും ആദിയെ ഒന്ന് നോക്കി

“ഒരിക്കലുമില്ല കുഞ്ഞേ ,,,,”

“അതെന്താ ,,,,?”

“കടപ്പാട് കൊണ്ട് ”

“കടപ്പാടോ ?” ആകാ൦ക്ഷയോടെ ആദി ചോദിച്ചു

“അതെ ,,കടപ്പാട് തന്നെ,,,,  ശിവശൈല മണ്ണിൽ ജനിക്കുന്ന ഓരോ പൈതങ്ങളുടെ ശിരസ്സിലും ആ കടപ്പാടിന്‍റെ ബാധ്യതയുണ്ട് ,, ജീവിതകാലം അടിമകളായി ജീവിച്ചുകൊള്ളാമെന്ന പ്രതിജ്ഞയെക്കാൾ ഞങ്ങൾക്ക് മൂല്യമേറിയതാണ് ജീവിതകാലം മുഴുവനും ശിവശൈലത്തു ശിവപൂജ ചെയ്തു ജീവിച്ചുകൊള്ളാമെന്നു കടപ്പാടിന്റെ പുറത്ത് ഞങ്ങൾ കൊടുത്ത സത്യം ,,, ആ സത്യത്തെ മുൻനിർത്തി തന്നെയാണ് ഞങ്ങളീ ശിവശൈലത്ത് അടിമകളായി ജീവിച്ചതും ,,,,,,,,ഞങ്ങളാരും ഇവിടെ നിന്നുമൊളിച്ചു പോയിട്ടില്ല ,, കാരണം ആ കടപ്പാട് മറന്നാൽ പിന്നെ ഞങ്ങളില്ല”

 

അത് പറയുമ്പോൾ സ്വാമി മുത്തശ്ശന്‍റെ കണ്ണുകൾ നിറയുന്നുണ്ടായിരിക്കുന്നു

“ആരായിരുന്നു അത് ,,,,,??????’

 

ആദി അറിയാനുള്ള അങ്ങേയറ്റത്തെ ആകാംഷയോടെ ചോദിച്ചു

പെട്ടെന്നാണ് സ്വാമി അയ്യക്ക് വീണ്ടു വിചാരം ഉണ്ടായത്

അദ്ദേഹം വൈദ്യരയ്യയെ നോക്കി

പലരുടെയും മുഖം ഭയവിഹ്വലത നിറഞ്ഞതായിരുന്നു

 

“ക്ഷമിക്കൂ ,അറിവഴകാ ,,,ഞങ്ങൾക്കതു പറയുവാനാകില്ല ,,, കാരണ൦ അതൊക്കെ ശിവശൈല രഹസ്യങ്ങളാണ് ,,അത് ഈ മണ്ണിലെ ആരോടും നീ ചോദിച്ചു പോകരുത് ”

സ്വാമിഅയ്യ അല്പം ഗൗരവത്തോടെ പറഞ്ഞു

 

ആദി തല കുലുക്കി സമ്മതിച്ചു

 

“ഇല്ല ,,മുത്തശ്ശാ ,,,ഞാൻ അറിയേണ്ടതല്ലാത്തത് ഒരിക്കലും ഞാൻ ചോദിക്കില്ല ,, നൂറ്റാണ്ടുകൾക്കു മുൻപ് നടന്നതല്ല ,,ഇപ്പോൾ എന്ത് നടക്കുന്നു , ഇനി എന്ത് നടക്കാൻ പോകുന്നു ,,അതാണ് എനിക്ക് മുഖ്യ൦ ,,,”

അവൻ ഈ കാര്യങ്ങൾ ചോദിക്കില്ലെന്ന് ഉറപ്പ് കൊടുത്തു

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.