അപരാജിതൻ 23[Harshan] 13413

ദേവര്‍മടത്തില്‍

ശയ്യാഗൃഹത്തില്‍

രജസ്വലയായിരുന്നതിനാല്‍ താപം നിറഞ്ഞ ശരീരവും ശങ്കരനെന്ന അഗ്നിയെ വിട്ടു പിരിഞ്ഞ വിരഹതാപം നിറയുന്ന മനസും ആത്മാവില്‍ മന്‍മദന്‍റെ മലരമ്പു തറച്ചതിനാല്‍ കത്തിജ്വലിക്കുന്ന അനുരാഗാഗ്നിയും ഒത്തുചേര്‍ന്ന പാര്‍വ്വതി സപ്രമഞ്ചകട്ടിലില്‍ പതിവ് പോലെ പട്ടുമെത്തയില്‍ ഒരു തലയിണയെകെട്ടിപിടിച്ചു മാറോടു ചേര്‍ത്തമര്‍ത്തി ചാട് വാക്കുകള്‍ മൊഴിഞ്ഞു കൊണ്ട് കിടക്കുകയായിരുന്നു , ഇടയ്ക്കു ചിരിച്ചും പിണക്കം കാണിച്ചും മുഖം തലയിണയിലമര്‍ത്തിയും പിച്ചിയും നുള്ളിയും പെണ്ണ് ഭ്രാന്തിന്‍റെ അങ്ങേയറ്റത്ത് തന്നെയായിരുന്നു

 

അടുത്തു വെച്ച മൊബൈല്‍ ഫോണ്‍ കയിലെടുത്ത് സമയം നോക്കി

രാത്രി രണ്ടു മണി കഴിഞ്ഞിരിക്കുന്നു

അവള്‍ കള്ളചിരി ചിരിച്ചു കൊണ്ട് ഫോണില്‍ അപ്പുവിന്‍റെ നമ്പര്‍ എടുത്ത് അല്പം നാണത്തോടെ

ഒരു മെസേജ് ടൈപ്പ് ചെയ്തു

“PETTATHALAYAA ,,,,,,,,,,,,,”

പിന്നെ അവള്‍ എന്തോ ഓര്‍ത്ത് അതങ്ങ് ബാക്സ്പേസ് അടിച്ചു ഡിലീറ്റാക്കി

എന്നിട്ട്

“APPOOOOOOOOOOO” എന്നു ടൈപ്പ് ചെയ്തു

പേടിയോടെ തന്നെ സെന്‍റ് ചെയ്തു

എന്നിട്ട് ഫോണില്‍ ഒരു മുത്തം കൊടുത്തു

എന്നിട്ട് പിന്നേയും തലയിണയെ കെട്ടിപ്പിടിച്ചുകൊണ്ട് തിരിഞ്ഞും മറഞ്ഞും കിടന്നു

വെളിയില്‍ പൂത്ത ചമ്പകപ്പൂകളുടെ  സൌരഭ്യമാമുറിയാകേ നിറയുന്നുമുണ്ടായിരുന്നു

ചമ്പകപ്പൂക്കളുടെ വാസനയും പനിനീര്‍ ഗന്ധവും എല്ലാം പ്രണയോന്‍മാദം സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു

 

<<<<<<O>>>>>>

തിരികെ നടക്കുമ്പോൾ ആയിരുന്നു ആദിക്ക് മൊബൈലിൽ മെസ്സേജ് ശബ്ദം കേൾക്കാൻ സാധിച്ചത്

അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ പാർവ്വതിയുടെ മെസേജ് ആണ്

അവൻ മെസ്സേജ് വായിച്ചു

“APPOOOOO “,,,,,,,

“ഇവൾക്കെന്താ വട്ടായോ ,,,?”

അവൻ ഫോൺ എടുത്ത് ദേവികയെ വിളിച്ചു

ദേവിക അല്പം ഭയത്തോടെയാണ് ഫോൺ എടുത്തത്

കാരണം പാറുവിനോട് പറഞ്ഞതൊന്നും ആദിയെ  അറിയിച്ചിട്ടില്ല

അവൻ അറിഞ്ഞാൽ നല്ല തെറിവിളിക്കുമെന്ന് അവൾക്കറിയാം

ദേവിക ഫോൺ എടുത്തപ്പോൾ അവൻ പാർവതി മെസേജ് അയച്ച കാര്യം പറഞ്ഞു

അവൾ മടിച്ചു മടിച്ചു നടന്ന കാര്യങ്ങളെല്ലാം അവനോടു പറഞ്ഞു.

“സോറി ,,അപ്പു ,,,,ഉറക്കത്തിൽ അറിയാതെ പറഞ്ഞു പോയതാ ,,,”

അവനാദ്യം നല്ലപോലെ ദേഷ്യം വന്നിരുന്നുവെങ്കിലും അതൊക്കെ വേഗം മാറുകയും ചെയ്തു

“അപ്പോൾ വെറുതെയല്ല ,,ആ പെണ്ണിനൊരു ഇളക്കം ,,നീയെന്താ എന്നോട് ഇത് നേരത്തെ പറയാഞ്ഞേ ”

“പേടിച്ചിട്ടാ ,,,,അപ്പൂ …സോറി ”

“അത്രയ്ക്കും പേടിയാണോ ,,,”

“ഹും ,,,,,”അവൾ മൂളി

“ഹ ഹ ഹ ഹ ….” അവൻ അതുകേട്ടു പൊട്ടിച്ചിരിച്ചു .

“അവൾക്കിപ്പോ നല്ലപോലെ വിഷമമുണ്ടപ്പൂ ,,, ”

 

“അവൾക്കോ ,,വിഷമമോ ,, നല്ല കഥയായി ,, അവളാഗ്രഹിച്ചതെലാം അവൾക്കു കിട്ടിയിട്ടുണ്ട് , അവളുടെ രാജകുമാരനെയടക്കം ,, അതുകൊണ്ടുതന്നെ അവൾ വിഷമിക്കേണ്ട ഒരു കാര്യവും ഇതുവരെയില്ല ,, രാജശേഖരന്‍റെ മകളല്ലേ ,, ആ ഗുണം കാണാതിരിക്കുമോ ”

“അപ്പു ,,അവൾ ശിവയെ വേണ്ട എന്ന് വെച്ചുകൊണ്ട് നിന്നെ വേണമെന്ന് പറഞ്ഞു നിന്റെയടുത്ത് വന്നാൽ അപ്പോൾ നീ സ്വീകരിക്കുമോ ?” ദേവിക ആകാംക്ഷയോടെ ചോദിച്ചു

അവനൊന്നു ചിരിച്ചു

“എന്‍റെ ‘അമ്മയുടെ പേര് ലക്ഷ്മിയെന്നാ ,,, ഗൗരിലക്ഷ്മി ,, അച്ഛന്‍റെ പേര് ജയദേവൻ ശരിയായ പേര് ശ്രീനിവാസ നാരായണൻ  ,,,ഇനി എന്‍റെ പേര് ആദിശങ്കർ നാരായണൻ ,,,അപ്പോൾ നീ ഈ ചോദിച്ച വട്ടൻ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല ,, ”

 

“അപ്പു,,,,സോറി,,,,ഞാൻ പെട്ടെന്ന് ,,,,,,,,,,” ദേവികയ്ക് വാക്കുകൾ കിട്ടിയില്ല

“ദേവിക , ഇതാണ് ഞാൻ ,,, ഇതിൽ നിന്നുമൊരു മാറ്റവുമെനിക്കുണ്ടാകില്ല ,,,മാറ്റം ഉണ്ടാകുന്നതും ഞാനില്ലാതെയാകുന്നതും ഒരേപോലെ തന്നെയാണ് ”

ദേവിക മറുപടിയില്ലാതെ കേട്ട് നിന്നു

“ഞാൻ വെക്കുവാണ് ,,, ദേവൂ ,,,,,,,,,,,”

ആദി അവളോട് ഗുഡ് നൈറ്റ് പറഞ്ഞു കോൾ ഡിസ്കണക്ട് ചെയ്തു

തിരികെ നടന്നു

 

<<<<<O>>>>>

പിറ്റേന്ന് രാവിലെ

ഒരു ഏഴേകാലോടെ  മണിയോടെ തയ്യാറായി അടിമവേലയ്ക്ക് പോകുന്നവരെ കാത്ത് ആദി ഗ്രാമകവാടത്തിലെ തിണ്ണയിൽ വന്നിരിക്കുകയായിരുന്നു.

ഏഴരയോടെ എല്ലാവരും പുറത്തേക്കിറങ്ങി

സ്വാമി മുത്തശ്ശനും ഉണ്ടായിരുന്നു

അവനെ കണ്ടപ്പോ

“അല്ല അറിവഴകനും പോകുന്നുണ്ടോ ?”

“ഉവ്വ് മുത്തശ്ശാ ,,,എല്ലാം ഒരു പഠനത്തിന് വേണ്ടിയാണ് ”

“പോകാൻ ശരീരസൗഖ്യമുണ്ടോ ?”

വൈദ്യർ മുത്തശ്ശൻ ചോദിച്ചു

“കുഴപ്പമില്ല മുത്തശ്ശാ ,,,ഇന്ന് വേറെ ഒരു സ്ഥലം തരാമോ ,,”

അവന്‍റെ മറുപടി കേട്ട് മില്ലിൽ പണിക്കു പോകുന്നവർ ചിരിച്ചു

അവരെ നോക്കി അവനും ചിരിച്ചു

 

സ്വാമി മുത്തശ്ശൻ , വൈശാലിയിൽ അടിമവേലയ്ക്കു പോകുന്ന പളനിയെ വിളിച്ചു ആദിയെ കൂട്ടത്തിൽ കൊണ്ടുപോകാനായി ഉപദേശിച്ചു

അങ്ങനെ പണിയായുധങ്ങളുമൊക്കെയായി  അവരെല്ലാവരും അവിടെനിന്നും നടന്നു നീങ്ങി.

ആദി കൂടെയുള്ള പതിനഞ്ചു പേരോളം വരുന്ന ഗ്രാമീണരുടെ ചങ്ങാത്തം കൂടി നടക്കുകയായിരുന്നു

അവന്‍റെ തോളിൽ ഒരു തൂമ്പയും വെച്ചിരുന്നു.

കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ നടന്നു അവരൊരു പാടശേഖരത്തിനു സമീപമെത്തി

പച്ചപ്പട്ടു പുതച്ചപോലെ ഭംഗിയായ പാടം

കണ്ണീരുറവയൊഴുകുന്ന തോട്ടിലേക്കിറങ്ങി തോട് കുറുകെ നടന്നു പാടവരമ്പിലൂടെ നേരെ നടന്നു

പാടത്തു പറക്കുന്ന തുമ്പികളും നിരവധി ചെറുപക്ഷികളും പലവർണ്ണങ്ങളിലുമുള്ള മീനുകളും ഒക്കെ മനോഹരമായ ദൃശ്യവിരുന്നാണ് അവനു ലഭിച്ചത്

ഒരു മണിക്കൂറോളം നടന്നു അവർ രണ്ടു വഴികളിലായി പിരിഞ്ഞു

മനോഹരമായ പ്രകൃതിഭംഗികൾ ആസ്വദിച്ചുകൊണ്ട് ഇടവഴികളിലൂടെ ആദിയു൦ മറ്റു എട്ടു  ഗ്രാമീണരും ഒരു വലിയ മണിമാളികയുടെ പിൻഭാഗത്തു എത്തി ചേർന്നു.

എല്ലാവരും വേഗം തോർത്ത് കൊണ്ട് കണ്ണ് മാത്രം കാണുന്ന രീതിയിൽ മുഖവും തലയും മറച്ചു കൊണ്ട് പുറകിലുള്ള ഗേറ്റ് തുറന്നുകൊണ്ട് ആ മണിമാളികയുടെ പിൻമുറ്റത്തേക്ക് പ്രവേശിച്ചു.

ഒരു കൗതുകത്തോടെ ആദി ചുറ്റുപാടലുകൾ എല്ലാം നോക്കി

വലിയ പറമ്പു൦ തൊഴുത്തും ഒക്കെ യുള്ള വലിയ മണിമാളിക

അവർ എല്ലാവരും ഒരു മൂലയിൽ മാറി നിന്നു

അല്പം കഴിഞ്ഞപ്പോൾ

അവിടത്തെ വേലക്കാരി പുറത്തേക്കിറങ്ങി വന്നു

അവർ , അവിടെ ചെയ്യേണ്ടുന്ന ജോലികൾ അവരുടെ നേതാവായ പളനിചേട്ടനു പറഞ്ഞു കൊടുത്തു.

പളനി അവരുടെ സമീപത്തേക്ക് ചെന്നു

“അങ്ങത്തുള്ളവർ പറഞ്ഞത്  മഠത്തിലെ വാഹനങ്ങൾ കഴുകണം, പുല്ലൊക്കെ ചെത്തണം , ചില്ലകൾ വെട്ടിയൊതുക്കണം, പിടിപ്പതു പണിയുണ്ട് ,,”

പളനി എല്ലാരേയും കൂട്ടമായി തിരിച്ചു

ആദി വണ്ടി കഴുകാമെന്നേറ്റു, അവനും മറ്റൊരു ഗ്രാമീണനും കൂടെ മാളികയുടെ വശത്തുള്ള വലിയ കാർപോർച്ചിലേക്ക് നടന്നു

ആദി അങ്ങോട്ട് ചെന്നതും

ഒരു കാറിൽ നിന്ന് രാജശേഖരനും മാലിനിയും പുറത്തേക്കിറങ്ങി

ഞെട്ടിയവൻ അവിടെ നിന്നുപോയി

താൻ വന്നത് ദേവർമഠത്തിൽ ആണ് എന്നവനപ്പോളാണ് മനസിലായത്

അവർ തന്നെ തിരിച്ചറിയുമോ എന്നുപോലും അവൻ ഭയന്ന് പോയിരുന്നു

മുഖം മറച്ചിരുന്ന കാര്യം പോലും മറന്നു പോയിരുന്നു

ശിവശൈലത്തെ വസ്ത്രവും മുഖം മറച്ചതും കാരണം ആർക്കു൦ ആദിയെ തിരിച്ചറിയാൻ

സാധിച്ചില്ല

“,എന്താ ,,,,,,,,,?” മാലിനി അവരോടു ചോദിച്ചു

“വേലയ്ക്ക് വന്നതാ ,,,വാഹനങ്ങൾ കഴുകിയിടാൻ പറഞ്ഞു ” കൂടെയുള്ള ആൾ പറഞ്ഞു

മാലിനി തലയാട്ടി

അവർ അവിടെ നിന്നും നടന്നു മഠത്തിനുള്ളിലേക്ക് പ്രവേശിച്ചു

അവർ പോയപ്പോളാണ് ആദിക്ക് നല്ലശ്വാസം വീണത്

അവർ രണ്ടുപേരും അവിടെയുണ്ടായിരുന്ന കാറുകൾ കഴുകാൻ ആരംഭിച്ചു

ആദി , പാലിയത്തെ വണ്ടി തന്നെയാണ് കഴുകിയതും

മാസങ്ങൾക്കു ശേഷ൦ ശിവശൈലക്കാരനായി അവരുടെ ജോലിക്കാരൻ ആയപോലെ എന്ന് ഒരു ചിരിയോടെ ആലോചിച്ചു കൊണ്ടവൻ ജോലി തുടർന്നു

അന്നേരമാണ് , ശ്യാമും ഇന്ദുവും കൂടെ എവിടെയോ പോകുവാനായി അങ്ങോട്ടേക്ക് വന്നത്

അവരെ കണ്ടു ഇരുവരും കഴുകൽ നിർത്തി

കൂടെയുള്ള ചേട്ടൻ കൈകൾ കൂപ്പുന്നത് കണ്ടു ആദിയും കൈകൾ കൂപ്പി

അവരതു ശ്രദ്ധിക്കാതെ പോർച്ചിൽ വെച്ചിരുന്ന ഒരു ബുള്ളറ്റ് എടുത്തു

ഇന്ദു , ശ്യാമിന്‍റെ പിന്നിലിരുന്നു

പോകും വഴി , ഇന്ദു ഒന്ന് പിന്നിലേക്ക് നോക്കി

ആദിയെ നോക്കി

പിന്നെ മുഖം തിരിച്ചു അവിടെ നിന്നും പുറപ്പെട്ടു

ആദി ആകെ ഒരു വിഷമവസ്ഥയിലായിരുന്നു

ഇവിടെയുള്ളവർ എങ്ങാനും തന്നെ കണ്ടു പിടിക്കുമോ എന്നുള്ള ഒരു ഭയം

ഒന്നരമണിക്കൂർ കൊണ്ട് അവർ വാഹനങ്ങൾ കഴുകി കഴിഞ്ഞിരുന്നു

അതിനിടയിൽ മഠത്തിലെ ഓരോരുത്തരെയും ആദി കാണുകയും ചെയ്തു

ഇന്ദുവിന്‍റെ ‘അമ്മയെയും അഹങ്കാരം പിടിച്ച ഭുവനേശ്വരി ദേവിയെയും

“ഇവർ ഇതുവരെ ചത്തില്ലേ ” എന്ന് സ്വയം ചോദിക്കുകയും ചെയ്തു

അല്പം കഴിഞ്ഞപ്പോൾ

അവരെ പിന്നിലേക്ക് വിളിച്ചു

അവർക്കുള്ള പ്രഭാതഭക്ഷണം കൊടുക്കുവാനായിരുന്നു

മുറ്റത്തിന്‍റെ ഒരു മൂലയിൽ എല്ലാവരും ഇരുന്നു

എല്ലാരു൦ വട്ടകുമ്പളത്തിന്‍റെ ഇല കൈയിൽ പിടിച്ചിരുന്നു

വേലക്കാരി കൊണ്ട് വന്നു ഇഡലിയും ചട്ണിയും വിളമ്പി കൊടുത്തു

 

അവർ , വായയുടെ ഭാഗത്തു നിന്നും തോർത്ത് നീക്കി കഴിക്കുവാൻ ആരംഭിച്ചു

ആ തറവാട്ടിൽ ഒരു ശിവശൈല൦കാരനും മുഖം കാണിച്ചു കൂടാ

അവരുടെ ഒപ്പമിരുന്നു ആദിയും വായ്‌മറ നീക്കി

അവനെ സംബന്ധിച്ചു അന്നേരമതൊരനുഗ്രഹം ആയിരുന്നു

 

അത് കഴിക്കുമ്പോൾ , ആദിക്ക് ദേവർമഠത്തെ രുചി തിരിച്ചറിയാൻ സാധിച്ചിരുന്നു

ഇവിടത്തെ രുചി തന്നെയാണ് മാലിനികൊച്ചമ്മയുടെ കൈകൾക്കും

ഒരിക്കൽ കൊച്ചമ്മ പറഞ്ഞിട്ടുണ്ട്

മഠത്തിൽ പാചകമെല്ലാം വീട്ടിലുള്ളവരാണ് ചെയ്യുന്നതെന്ന് ,,

ഇത് മിക്കവാറും ഇന്ദുവിന്‍റെ അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയതാകണം

അവൻ സ്വയമനുമാനിച്ചു

 

<<<<O>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.