അപരാജിതൻ 23[Harshan] 13413

രുണേശ്വരത്തെ  മെഡിക്കല്‍ സെന്റർ  ഹോസ്പിറ്റലിൽ.

കുലോത്തമനെ കാണുവാനായി ഒരാൾ വന്നു.

മാരിയപ്പതേവർ

പ്രായം അന്‍പതിനോടടുക്കുന്നു

കുലോത്തമന്‍റെ സുഹൃത്താണ് സ്വഭാവത്തിൽ കണ്ണിൽ ചോരയില്ലാത്ത കാട്ടാളനും.

കര്‍ണ്ണാടകയും ആന്ധ്രയും ഒറീസയും കേന്ദ്രീകരിച്ചു ഒരു വലിയ ഭിക്ഷാടന മാഫിയ നടത്തുന്ന മനുഷ്യത്വമില്ലാത്ത ചെന്നായയാണ് മാരിയപ്പതേവര്‍

കുട്ടികളെ പലയിടത്തുനിന്നും തട്ടികൊണ്ട് വന്ന് അംഗവൈകല്യമുണ്ടാക്കി ഭിക്ഷാടനത്തിനായി ഉപയോഗിച്ച് പണമുണ്ടാക്കലാണ് അയാളുടെ പ്രധാന വരുമാന മാർഗ്ഗം

ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലേക്കും അയാൾ കുട്ടികളെ സപ്പ്ലൈ ചെയ്യുന്നുണ്ട്

അത് കൂടാതെ നൂറു കണക്കിന് കുഞ്ഞുങ്ങളെ അംഗവൈകല്യപെടുത്തി പല നാടുകളിലും അയാളുടെ നെറ്റവർക്ക് ഭിക്ഷടനത്തിനായി ഉപയോഗിക്കുന്നു.

രാഷ്ട്രീയ൦ പോലീസ് ജുഡീഷ്യറി അങ്ങനെ എല്ലാ കേന്ദ്ര സ്ഥാനങ്ങളിലും നല്ല പോലെ കാശെറിഞ്ഞു ബന്ധങ്ങൾ ഉള്ളതിനാൽ ഒരാളും അയാൾക്കെതിരെ വിരലനക്കാൻ പോലും തയ്യാറല്ല, മാഫിയയിലൂടെ കോടികൾ സമ്പത്തുണ്ടാക്കി കൊണ്ടിരിക്കുന്നു.

ഭിക്ഷാടന മാഫിയയോടൊപ്പം മയക്കു മരുന്ന്  കച്ചവടവും കഞ്ചാവ് കൃഷിയും  നല്ലപോലെ നടത്തുന്നുണ്ട്

കൊക്കെയിൻ നിർമ്മിക്കുന്ന പ്ലാന്റ് അയാൾക്ക് സ്വന്തമായി ഒറീസയിലുണ്ട്

അവിട നിന്നും കൊക്കെയിൻ ദേശിയ അന്തർദേശിയ മാർക്കറ്റുകളിലേക് കടത്തുന്നുണ്ട്

മാവീരനുമായി നല്ല ബന്ധം അയാൾക്കുണ്ട്

 

വന്നതിനു പല ഉദ്ദേശ്യങ്ങളും  കൂടെയുണ്ടായിരുന്നു

കുലോത്തമനെ കാണുക, മാവീരന്‍റെ ബംഗ്ലാവിൽ തങ്ങുക , മുത്യാരമ്മയുടെ മാളികയിൽ ആവശ്യത്തിന് നൃത്തവും കണ്ടു രതികേളികളുമാടി തിരിച്ചു പോകാൻ നേരം കുറച്ചു പ്രായം കുറഞ്ഞ കുട്ടികളെ  കൂടെ കൊണ്ട് പോകുക

 

ഒരു കുട്ടിയ്ക്ക്   ഇരുപത്തിഅയ്യായിരം  രൂപ വെച്ചു കുലോത്തമനു കൊടുക്കാനും തയ്യാർ ആണ്

സുഖമില്ലാത്ത അവസ്ഥയിലും പണം എന്ന് കേട്ടപ്പോൾ അയാളുടെ കണ്ണുകൾ മഞ്ഞളിച്ചു

ഒരുലക്ഷം രൂപ അഡ്വാൻസ് ആയി കുലോത്തമന്‍റെ ഒന്നാം ഭാര്യയുടെ കൈയിൽ അയാൾ കൊടുത്തു

കുലോത്തമൻ അഞ്ചാറു ദിവസത്തിനുള്ളിൽ മാക്സിമം കുട്ടികളെ തന്നെ കൊടുക്കാം എന്ന് അയാൾക്ക്

ആശുപത്രികിടക്കയിൽ വെച്ച് തന്നെ ഉറപ്പും കൊടുത്തു.

മാരിയപ്പ തേവർ അവിടെ നിന്നും യാത്ര പറഞ്ഞു കൊണ്ട് കമ്മോർവാഡയിലേക്ക് തിരിച്ചു

മാവീരന്‍റെ ബംഗ്ലാവിലേക്ക്

<<<<<<O>>>>>>

 

മിഥിലയില്‍

 

ഭാര്‍ഗ്ഗവ ഇല്ലത്ത് അന്ന് പെരുമാളും നളിനിയും മക്കളും നീലാംബരി മാമിയും ലക്ഷ്മണ അണ്ണനും എല്ലാരും ഉണ്ടായിരുന്നു. അന്ന് പാട്ടിയമ്മയ്ക്ക് എല്ലാരേയും കാണണമെന്നു മോഹം തോന്നി , അതുകൊണ്ടു എല്ലാവരെയും വിളിച്ചു വരുത്തിയതാണ്.

പാട്ടിയമ്മ അപ്പുവിനെ കാണണമെന്നു വാശി പിടിച്ചിരുന്നു

അപ്പു അങ്ങോട്ടേക്ക് വരുന്നുണ്ട് എന്നറിഞ്ഞു വാശി മാറിയതായിരുന്നു.

 

അപ്പു ഭാർഗ്ഗവ ഇല്ലത്തു എത്തിച്ചേർന്നു.

അവനെ കണ്ടു എല്ലാരും ഇല്ലത്തിനു പുറത്തേക്ക് ഇറങ്ങി ചെന്നു

അവൻ പോയി എല്ലാരേയും കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും സ്നേഹം പങ്കു വെച്ചു

അവനെ കണ്ടപ്പോ ഭയത്തോടെ പെരുമാൾ തന്‍റെ മീശ മറച്ചു പിടിച്ചു

 

“മച്ചാനെ ,,,,,,,,,,”

എന്ന് വിളിച്ചോടി വന്നവൻ മൂപ്പരുടെ കൈമാറ്റി മീശയിൽ പിടിച്ചു വലിച്ചു

“ഹാ ,,ആഹ,,,ആ ,,,,,,വിടുങ്കളെ സിന്നമച്ചാ ,,,”പെരുമാൾ അലമുറയിട്ടു നിലവിളിച്ചു

പദ്മാവതി വല്യമ്മ വന്നവന്‍റെ ചെവിയിൽ നല്ല തിരുമ്മൽ കൊടുത്തു

“അയ്യോ ,,,” എന്ന് പറഞ്ഞു കൊണ്ട് അപ്പു പെരുമാളിന്‍റെ മീശയിൽ നിന്നും പിടിവിട്ടു

 

“കളി ഇത്തിരി കൂടുന്നുണ്ട് ” എന്ന് പറഞ്ഞു തമാശയ്ക്ക് വല്യമ്മ കോപപ്പെട്ടു

അവൻ ഒരു കള്ളചിരി ചിരിച്ചു കൊണ്ടിരുന്നു

അവർ ഇല്ലത്തേക്ക് കയറി

അവൻ സെറ്റിയിൽ വിശാലമായി ഇരുന്നു

 

നളിനി അവനു വെള്ളം കൊണ്ട് കൊടുത്തു

അവനതു വാങ്ങി കുടിച്ചു കൊണ്ട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു

അപ്പോഴേക്കും നരനും യമുനയും കാറിൽ വന്നിറങ്ങി

അവരും ഇല്ലത്തേക്ക് കയറി വന്നു

ആകെ മേളമായിരുന്നു

എല്ലാരും പാട്ടിയമ്മയുടെ മുറിയിലേക്ക് പോയി

അപ്പു ഓടി ചെന്ന് പാട്ടിയമ്മയുടെ അടുത്ത് തന്നെ ഇരുന്നു

കവിളിൽ കുറെ മുത്തം കൊടുത്തു , കൈയൊക്കെ തടവി വിരൽ വലിച്ചു കൊടുത്തു

അവനെ കണ്ടതും അവർക്കു ഒരുപാട് സന്തോഷമായി

അവന്‍റെ കവിളിൽ തലോടി കൊണ്ടിരുന്നു

പല്ലില്ലാത്ത മോണ കാണിച്ചു ചിരിച്ചു കൊണ്ട്

വൈഗ അതുകണ്ടു ചിരിച്ചു കൊണ്ട് തൂണിൽ ചാരി നിന്നു

അപ്പു മാമനെ നോക്കികൊണ്ട്‌

 

ഓരോന്നൊക്കെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആണ്

പദ്മാവതിവല്യമ്മ അല്പം സങ്കടത്തോടെ പറഞ്ഞത്

 

“മണിയുടെ അപ്പയ്ക്ക് , ലക്ഷ്മിയെയോ ചീനുവിനെയോ അപ്പുവിനെയോ കാണാൻ ഭാഗ്യം കിട്ടിയില്ലല്ലോ എന്നാ എന്‍റെ സങ്കടം ,,അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എല്ലാരേക്കാളും സന്തോഷിക്കുന്നതും അദ്ദേഹമായിരുന്നേനെ ”

അപ്പു അത് കേട്ട് ചിരിക്കുക മാത്രം ചെയ്തു

 

“അച്ഛന് ഒരുപാട് മോഹമുണ്ടായിരുന്നു , സ്വന്തക്കാരെയൊക്കെ കാണണമെന്ന് ,,എവിടെയോ ഉണ്ടാകും ,, കണ്ടുപിടിച്ചാൽ ഇങ്ങോട്ടു കൊണ്ട് വരും വല്യമ്മേ ,, പക്ഷെ ,,’അമ്മ ,,അമ്മക്ക് നിങ്ങളെ ആരെയും കാണാൻ സാധിക്കാത്തതിൽ എനിക്കൊരുപാട് സങ്കടമുണ്ട് ,,ഒന്നും നമ്മുടെ കൈയിലല്ലല്ലോ ,,”

വല്യമ്മയും നളിനിയും കണ്ണുകൾ തുളുമ്പുന്നുണ്ടായിരുന്നു

 

“പാട്ടിയമ്മേ ,,, എന്‍റെ ‘അമ്മ ഒരു പാവമായിരുന്നു ,,പാട്ടിയമ്മയെ പോലെ ,, ഇത്തിരി വാശിയൊക്കെ ഉണ്ടായിരുന്നു ,,,എന്നാലും ,,, ”

അവൻ എല്ലാരേയും നോക്കി

“മരിച്ചു പോയിട്ട് ആറേഴു കൊല്ലമായി ,,എന്നാലും ,,, ഇപ്പോളും കൂടെ ഉള്ള പോലെ തന്നെയാ ,, അതാ ,, എന്നെ ,, മുന്നോട്ടുനടത്തിക്കുന്നതും ,, ”

“ഈ ബന്ധങ്ങൾ ഒക്കെ ഒരുപാട് കൊതിച്ച ഒരു സമയമുണ്ടായിരുന്നു ,, ‘അമ്മ സ്വയം കത്തിയെരിഞ്ഞ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ,, ” അവൻ തുളുമ്പുന്ന കണ്ണുകളോപ്പി

പിന്നെ ഒരു ഭ്രാന്ത് പിടിച്ച പോലെയായിരുന്നു

“ഞാൻ കാരണ൦ ‘അമ്മ ഇല്ലാതെയായി എന്നൊക്കെയുള്ള ചിന്തകൾ ,,പിന്നെ അവിടത്തെ വീട്ടിൽ നീണ്ട അഞ്ചുകൊല്ലം ,,,അങ്ങനെയും ഒരടിമജീവിതം ,, ഒരു ലക്ഷ്യവുമില്ലാതെ കുറെ പണിഎടുത്തു പട്ടിണി കിടന്നു ,,മനുഷ്യനെ പോലെയല്ല ,,,കാളയെ പോലെ ,, വെറും കാള ,,,പകല് നാലര മണിക്ക് ഉണർന്നു പണി തുടങ്ങിയാൽ പിന്നെ രാത്രി പന്ത്രണ്ടു മണി വരെ പണി ,,, ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു ,,,പക്ഷെ

പിന്നെ അതൊക്കെ മനസിനെ ശീലപ്പെടുത്തി ,,”

വല്യമ്മ അതുകേൾക്കാനാകാതെ  വേഗം അവന്‍റെ അടുത്തു വന്നിരുന്നു

പാട്ടിയമ്മയുടെ കണ്ണുകൾ തുളുമ്പുന്നുണ്ടായിരുന്നു

“അപ്പോളും ഞങ്ങളിവിടെ സുഖമായി ജീവിക്കുകയായിരുന്നു മോനെ ,,നീ അവിടെ കഷ്ടപെടുമ്പോൾ ” എന്ന് പറഞ്ഞു വല്യമ്മ അവനെ കെട്ടിപിടിച്ചു കൊണ്ട് സങ്കടത്തോടെ പറഞ്ഞു

“മതിയെടാ ,,,മതി ,,,,,,” നരൻ കൂടുതൽ കേൾക്കാനാകാതെ എഴുന്നേറ്റു

 

“ഹ ഹ ഹ ഹ ,,,,,,”അവനൊന്നു ചിരിച്ചു

“ഇന്ന് ,,,ഇന്ന് പറയാൻ എനിക്കൊരു അഡ്രസ് ഉണ്ട് ,, മിഥിലയിലെ ഭാർഗ്ഗവ ഇല്ലത്തെ ശ്രീനിവാസ നാരയണന്‍റെ മകന്‍ ആദി ശങ്കർ നാരായണൻ എന്ന അഡ്രസ്,,, ലെഗസി ,, പാരമ്പര്യം ,,, അതുകൊണ്ടു തന്നെ അന്ന് ആരുടെ മുന്നിൽ തല താഴ്ന്നിരുന്നുവോ ,,അവരുടെയൊക്കെ മുന്നിൽ എന്‍റെ തല നന്നായി ഉയർന്നു തന്നെയാണിരിക്കുന്നതും ,, അല്ലെ പാട്ടിയമ്മേ ….”

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു

 

അവർ പുഞ്ചിരിയോടെ അവന്‍റെ കവിൾ താഴേക്ക് കാണിച്ചു മുത്തം കൊടുത്തു

 

“സിന്നമച്ചാ ,,,,,,,,,,,,,കടവുളേ …….’ പെരുമാൾ വിങ്ങിപ്പൊട്ടിതെറിക്കുവാൻ വന്ന സമയത്തുതന്നെ

“വേണ്ടാ,,,,വേണ്ടാ,,,,വേണ്ടാ,,,,,നായെ പോലെ കരയരുത് ,,,മീശ പിടിച്ചു ഞാൻ വലിക്കും “:

“ഹാ ,,,,,,,,,” പെരുമാൾ വലിയവായിൽ ഒരു ശബ്ദമുണ്ടാക്കി

എഴുന്നേറ്റു വന്നു അപ്പുവിനെ കെട്ടിപിടിച്ചു

 

“സിന്നമച്ചാ ,,,,,,,,”സങ്കടത്തോടെ വിളിച്ചു

“എന്നാ മച്ചാ ,,,,?’

“ഉങ്കളുക്ക് നാൻ ഒരു പെരിയ ഇല്ലം കെട്ടിതരട്ടുമാ ,,,,,,,?” സങ്കടത്തോടെ ചോദിച്ചു

“വേണ്ടാ ,,,,,,,,,,”

“അപ്പടിയാ  ,,,,ഒരു പെരിയ ബെൻസ് കാർ വാങ്കി തരട്ടുമാ ?”

“വേണ്ടാ ,,,,,”

“ഉങ്കളുക്ക് എന്ന തേവൈ ,,,ഇന്ത മച്ചാന്ക്കിട്ടെ ചൊല്ലിടുങ്കോ ,,,”

സ്നേഹത്തോടെ പെരുമാൾ ചോദിച്ചു

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.