അപരാജിതൻ 23[Harshan] 13408

ഒരു മൂന്നരയോടെ കമ്പനി ടെക്നിക്കൽ എക്സിക്യൂട്ടീവ്സ് അവിടെ വന്നു.

ആദി പോയി അവരെ സ്വീകരിച്ചു

അപ്പോളേക്കും സ്വാമി മുത്തശ്ശനും ഉമാദത്തൻ മാമനും അവിടേക്ക് വന്നു

അവർ തെലുങ്ക൯മാർ ആയതിനാൽ ഇഗ്ളീഷിലായിരുന്നു സംസാരമൊക്കെ

അവർ ആദ്യം ഗ്രാമത്തിനു ചുറ്റുമായി നടന്നു

സ്ഥലത്തിന്‍റെ കിടപ്പൊക്കെ നോക്കി

 

ആദി, ശൈലജയെ കൊണ്ട് അവർക്കുള്ള ചായ ഉണ്ടാക്കിച്ചു

അവർ ആദിയുമായി കാര്യങ്ങൾ ഡിസ്കസ് ചെയ്തു

അവർ പ്രധാനമായും ആ വീടുകളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളും വാട്ടേജ് മാണ് പ്രധാനമായും അന്വേഷിച്ചത് ,

ഒറ്റമുറി വീടുകൾ ആയതിനാൽ കുറഞ്ഞ വാട്ട് ട്യൂബുകളും പിന്നെ ഒരു ഫാനും ഇതൊക്കെയാണ് കൂടുതലും ആവശ്യം , ഇപ്പോ അവിടെ ടി വി യും ഫ്രിഡ്ജ്  മിക്സിയുടെ ഒന്നും ആവശ്യമില്ല എന്ന് ആദി അവരെ അറിയിച്ചു

അവർ നൂറ്റി ഇരുപത് വീടുകളിലേക്കുള്ള ആവറേജ് വാട്ടേജ് കണക്കു കൂട്ടി , ഏകദേശം 15 കിലോ വാട്ട് , പക്ഷെ കറണ്ട് ഡിസ്ട്രിബൂഷൻ ചെയുമ്പോൾ കുറെ എനർജി ലോസ് കൂടെ വരുന്നതിനാൽ 20 കിലോവാട്ട് ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം ആയി ഫിക്സ് ചെയ്തു , അവർ ഉള്ളിൽ കാണണമെന്നു പറഞ്ഞപ്പോൾ ഉമാദത്തൻ മാമനെ കൂട്ടി ഉള്ളിലേക്കു പറഞ്ഞു വിട്ടു , അവർ എല്ലാം കണ്ടു ഫോട്ടോസ് ഒക്കെ എടുത്തു അരമണിക്കൂർ കൊണ്ട് തിരികെ വന്നു

 

അവരുടെ പ്ലാൻ പ്രകാരം , ഉള്ളിൽ സൂര്യപ്രകാശം നല്ല പോലെ കിട്ടുന്ന സ്‌പേസിൽ സോളാർ പാനലുകൾ വെക്കും , അവിടെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട് അത് സിസ്റ്റം റൂവും ആക്കി അവിടെ ഇന്വെര്ട്ടറും ബാറ്ററികളും സജ്ജീകരിക്കും അവിടെ നിന്നും മണ്ണിലൂടെ പൈപ്പ് ഇട്ടുകൊണ്ട് ഓരോ വീടുകളിലേക്കും സപ്പ്ലൈ കൊടുക്കും ,, വീടുകളിലെ വയറിങ് അതുപോലെ ലൈറ്റ് ഫാൻ ഒക്കെ സ്വന്തമായി ചെയ്യേണ്ടി വരും

 

അവർ ബാക്കിയുള്ള ഫിനാഷ്യൽ ഡീറ്റെയിൽസ് ഒക്കെ ശരൺ റെഡ്ഢി നേരിട്ട് സംസാരിക്കുമെന്നു പറഞ്ഞുകൊണ്ടവിടെ നിന്നും തിരിച്ചു .

 

ന്ധ്യ കഴിഞ്ഞ്

ആദി കുളിയെല്ലാം കഴിഞ്ഞു വസ്ത്രം മാറി ശരണുമായി സംസാരിക്കുവാനായി നെറ്റ്വർക്ക് കിട്ടുന്ന സ്ഥലം നോക്കി നടന്നു ഒടുവിൽ ശരണിനെ ഫോണിൽ കിട്ടി

ശരൺ അവനു എല്ലാ കാര്യങ്ങളും വിശദീകരിച്ചു കൊടുത്തു.

ഒടുവിൽ എല്ലാത്തിനും കൂടെയുള്ള ചെലവ് പറഞ്ഞപ്പോളാണ്  ആദി നടുങ്ങി പോയത്

പതിനെട്ട് ലക്ഷം രൂപ

നാലോ അഞ്ചോ ലക്ഷം ആയിരുന്നുവെങ്കിൽ കൈയിലുള്ള കാശുകൊണ്ട് അത് എങ്ങനെയെങ്കിലും ചെയ്തു കൊടുക്കുമായിരുന്നു , ഇതിപ്പോ പതിനെട്ട്  ലക്ഷം രൂപയൊക്കെ എവിടെ നിന്നുണ്ടാക്കാനാണ്.

അവൻ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ഫോൺ വെച്ചു

തിരികെ ശിവശൈലത്തേക്ക് നടന്നു

 

അവിടെ അന്നേരം കൂലിവേല കഴിഞ്ഞു മറ്റുള്ളവർ എല്ലാരും എത്തിയ നേരമായിരുന്നു

സർക്കാർ , വൈദ്യുതി ലഭ്യമാക്കും എന്ന വാർത്ത എല്ലാരും അറിഞ്ഞത് കൊണ്ട് ആകെ അവിടെ സന്തോഷമയമായിരുന്നു.

അവനതു കണ്ടപ്പോൾ ഒരുപാട് വിഷമവുമായി

എട്ടരയ്ക്ക് മാത്രമേ   സിനിമ പ്രദർശനം ഉണ്ടാകൂ എന്നറിയുമായിരുന്നിട്ടും ഓരോരുത്തർ വന്നു മൈതാനത്തു പായയും വിരിച്ചിരിക്കുകയായിരുന്നു , ആദ്യമായാണ് ഇങ്ങനെയൊക്കെയുള്ള സന്തോഷം ആ നാട്ടുകാർക്ക് കിട്ടുന്നത്, അന്ന് മൈഡിയർ കുട്ടിച്ചാത്തൻ ത്രീ ഡി ആണ് ഇടുന്നതും , ഓപ്പറേറ്റർ കണ്ണടയും കൊണ്ട് വരാമെന്നു ഉറപ്പ് പറഞ്ഞിട്ടുമുണ്ട്

അവൻ ആകെ ഒരു വിഷമത്തിൽ ആ തിണ്ണയിൽ ഇരിക്കുകയായിരുന്നു

അന്നേരമാണ് കസ്തൂരി അങ്ങോട്ട് വന്നത്

“എന്താ അനിയാ ,,,വയ്യാത്ത പോലെ ?”

അവനൊന്നു നോക്കി ചിരിച്ചു

“ഒന്നൂല്ല ചേച്ചി ,, ”

അവളും അല്പമകലെ മാറിയിരുന്നു

“അദ്ദേഹത്തിന് ഒരുപാട് ആശയായിരുന്നു , വീട്ടിൽ വൈദുതി വേണമെന്ന് ,, ഞാൻ ഗൗരി മോളെ വയറ്റിൽ ചുമക്കുന്ന സമയത്തു എവിടെ നിന്നോ ഒരു ബാറ്ററി സംഘടിച്ചു കൊണ്ട് വന്നു കട്ടിലിനരികിൽ ബൾബ് പിടിപ്പിച്ചു തന്നിരുന്നു , രാത്രി ആവശ്യം വന്നാൽ ഒരു സൂച്ചിൽ ഞെക്കിയാൽ അപ്പൊ ആ ബൾബ് കത്തും , ഒരുപാട് സ്നേഹമായിരുന്നു എന്നോട് ,, ”

അവൻ കസ്തൂരിയെ സഹതാപത്തോടെ നോക്കി

“ഇപ്പോ സർക്കാർ സൗജന്യമായി വൈദ്യുതി തരാ൯ പോവല്ലേ ,, എന്‍റെ വീട്ടിലും ബൾബ് കത്തുമ്പോ മോളിലിരുന്നു അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരിക്കും ,,,ഇല്ലേ ,,അനിയാ ”

സങ്കടം കൊണ്ട്നിറയുന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഒരു ചിരിയോടെ കസ്തൂരി അവനൊടു ചോദിച്ചു

അവൻ മറുപടിയില്ലാതെ അവളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു

 

അല്പം കഴിഞ്ഞപ്പോൾ , ശങ്കരനും ശിവാനിയും കൂടെ അങ്ങോട്ടേക്ക് വന്നു

“എന്നെ വീട്ടിൽ ഇരുത്തുന്നില്ല അപ്പുവേട്ടാ ,, ഏച്ചി ,,ഒരുപാട് വാശി പിടിക്കായിരുന്നു , വേഗം പോയി സിനിമക്ക്  ഇരിക്കാം ന്നു പറഞ്ഞെന്നെ നിർബന്ധിച്ചു കൂട്ടികൊണ്ടു വന്നതാ ,,”

അവനതു പറയുന്നത് കേട്ട് ശിവാനിയുടെ മുഖത്തു നാണം വിരിഞ്ഞു

“നമ്മടെ വീട്ടിലും കരണ്ടു കിട്ടുമെന്ന് പറഞ്ഞപ്പോ ഏച്ചി പറയാ ,,റേഡിയോ വാങ്ങണമെന്ന് ,എച്ചിക്ക് പാട്ടൊക്കെ ഒരുപാടിഷ്ടമാ ,,,ഞാനെന്ന അവിടെ പോയി ഇരിക്കട്ടെട്ടോ അപ്പുവേട്ടാ ,,” എന്ന് പറഞ്ഞു കൊണ്ട് അവൻ കുഞ്ഞിനെ ‘അമ്മ കൈപിടിച്ചു നടത്തുന്ന പോലെ സഹോദരിയെ കൈപിടിച്ച് കൊണ്ട് പോയി പായ വിരിച്ചിരുത്തി കൂടെ അവനും ഇരുന്നു

ആദി അതെല്ലാം കണ്ടിരിക്കുകയായിരുന്നു

അവിടെ വരുന്ന ഓരോരുത്തരും അവിടെ വൈദ്യുതി കിട്ടാൻ പോകുന്ന കാര്യമൊക്കെ പറഞ്ഞു സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു

 

ഗ്രാമത്തിലെ എല്ലാരും അവിടെയെത്തി

പുറകെ ഓപറേറ്ററും  അയാൾ ഒരു ഓട്ടോയിൽ ആണ് വന്നത്

കുറെ ത്രീ ഡി കണ്ണടകളും കൊണ്ട് വന്നു

എട്ടരയോടെ എല്ലാം സെറ്റ് ചെയ്തുകൊണ്ട് ത്രീ ഡി സിനിമയോടിച്ചു

കണ്ണടയും വെച്ച് അത്ഭുതത്തോടെ എല്ലാരും സിനിമയൊക്കെ കണ്ടിരുന്നു

 

അന്ന് രാത്രി

ആദി കട്ടിലിൽ കിടന്നു ചിന്തിക്കുകയായിരുന്നു

എല്ലാവരും ഒരുപാട് മോഹത്തിലാണ് , കരണ്ടു കിട്ടുമെന്ന് വിചാരിച്ച് . ആ മോഹം ഉണ്ടാക്കിയത് താനും

ആകെ എല്ലാം കൂടെ കൈയിൽ ഉള്ളത് ഒരു ഏഴരലക്ഷം രൂപ , അത് എടുത്താലും പിന്നെയും വേണ്ടേ അത്രത്തോളം ,, എങ്ങനെയാ ,,ഇല്ലത്ത് ചോദിക്കുക ,, തനിക്കാണെങ്കിൽ കുഴപ്പമില്ലായിരുന്നു , ഇതിപ്പോ മറ്റുള്ളവർക്ക് വേണ്ടിയല്ലേ ,,, അതാണൊരു മടി ,, കടമായി ചോദിക്ക്യാന്നു വെച്ചാൽ അതും തനിക്കൊരു കുറച്ചിലല്ലേ ,,, ‘

എന്തായാലും രാവിലെ ശരണിനെ വിളിച്ചു അല്പം ഡിസ്‌കൗണ്ട് കൂടെ ചോദിക്കാം ,, അല്ലെങ്കിൽ അല്പം വാട്ടേജ് കുറച്ചു ചെയ്താലും മതിയാകുമല്ലോ ,,പിന്നീട് ശിവശൈലത്തിനു വരുമാനം വരുമ്പോൾ പവർ കൂട്ടിയാൽ മതിയാകുമല്ലോ എന്ന് ചിന്തിച്ചു അവൻ കിടന്നുറങ്ങി

 

<<<<<O>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.