അപരാജിതൻ 23[Harshan] 13413

പിറ്റേന്ന്

ആദി പതിവ് പോലെ പാല് കൊണ്ട് കൊടുക്കും വഴി രാവിലെ തന്നെ വിശ്വനാഥൻ സർ അവനെ വിളിച്ചു.

അദ്ദേഹം ഏറെ അന്വേഷിച്ചു പരിചയക്കാര൯ വഴി കിട്ടിയ  ഒരു സോളാർ പാനൽ സർവ്വീസ് പ്രൊവൈഡർ ന്‍റെ കോൺടാക്ട് ഡീറ്റെയിൽസ് അവനു ഷെയർ ചെയ്തു. ഒരു ജി വി സി സോളാർ കമ്പനി , പേര് കേട്ടപ്പോൾ നല്ലൊരു പരിചയം തോന്നി , അവൻ ആലോചിച്ചപ്പോൾ ആണ് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് , ബാംഗ്ലൂരിൽ അവനോടൊപ്പം പഠിച്ചിരുന്ന ശരൺ റെഡ്ഢി യുടെ ഫാമിലി ബിസിനസ് ഗ്രൂപ്പിൽ പെട്ട കമ്പനിയാണ് , അവൻ വേഗം ശരണിനെ വിളിച്ചു ,

ഏറെ നാളായി കോണ്ടാക്ട് ചെയ്യാതെ പോയതിന്‍റെ പരിഭവമൊക്കെ പറഞ്ഞു.

പിന്നീട് അവൻ സുഹൃത്തിനോട് തന്‍റെ ആവശ്യം അറിയിച്ചു

അന്ന് നാലുമണിക്കുള്ളിൽ കമ്പനിയുടെ ടെക്നിക്കൽ എക്സിക്യൂട്ടീവ്സ് നെ പറഞ്ഞയക്കാം എന്ന് ശരൺ ഉറപ്പും കൊടുത്തു. ആദി അവനോടൊരുപാട് നന്ദി പറഞ്ഞു ഫോൺ വെച്ചു , എന്നിട്ടു വിശ്വനാഥൻ സാറിനെ വിളിച്ചു , തന്‍റെ സുഹൃത്തിന്‍റെ  ഫാമിലി ഫേർമ് ആണെന്നും അവിടെ നിന്ന് ഇന്ന് തന്നെ ആളെ അയക്കാമെന്നു ഉറപ്പു നൽകിയ കാര്യവും പറഞ്ഞു , അദ്ദേഹവും സന്തോഷത്തോടെ എല്ലാം കേട്ട് കൊണ്ട് അവനു ആശംസകൾ നേർന്നു

 

അവൻ വേഗം സൊസൈറ്റിയിൽ ചെന്ന് പാൽ കൊടുത്തു

അതുവരെയുള്ള പാലിന്‍റെ തുക പതിനാലായിരം രൂപയോളം അവനു കൊടുത്തു

അവൻ അതും പോക്കറ്റിൽ ഇട്ടു നേരെ ശിവശൈലത്തേക്ക് തിരിച്ചു

 

ചെന്നപാടെ കവാടത്തിനു വെളിയിൽ നിന്ന് കൊണ്ട് സ്വാമി മുത്തശനെ വിളിച്ചു

അവന്‍റെ ശബ്ദം കേട്ട് രണ്ടു മുത്തശ്ശ൯മാരും പുറത്തേക്ക് വന്നു

“എന്താ കുഞ്ഞേ ” സ്വാമി മുത്തശ്ശൻ ചോദിച്ചു

“ഇതാ മുത്തശ്ശാ ,,,ഇതുവരെ പാൽ കൊടുത്തതിന്‍റെ രൂപ ” എന്ന് പറഞ്ഞവൻ പോക്കറ്റിൽ ഇരുന്ന കാശ് അവരെ കാണിച്ചു

“ബാലവർ അണ്ണൻ എവിടെ ?’ സ്വാമി മുത്തശ്ശൻ ചോദിച്ചു

“ശൈലജ പോയി , അണ്ണനെ വിളിച്ചു കൊണ്ട് വന്നു ”

നനഞ്ഞ കൈ കുപ്പായത്തിൽ തുടച്ചു കൊണ്ട് ബാലവർ വന്നു

“അറിവഴകാ ,,,ആ ഉറുപ്പിക ബാലവരെ ഏൽപ്പിച്ചോളൂ ,,,എല്ലാം ബാലാവരുടെ മേൽനോട്ടം കൊണ്ടല്ലേ ”

ആദി ചിരിച്ചുകൊണ്ട് പതിനാലായിരം രൂപ ബാലവരെ ഏൽപ്പിച്ചു

ആ കാശു വാങ്ങി ഒരുപാട് സന്തോഷത്തോടെ തന്നെ സ്വാമി അയ്യയെ ബാലവർ ഏൽപ്പിച്ചു

“ഒരുപാട് ചിലവായില്ലേ അറിവഴകന് ,,ഇതാ എത്രയാണെന്ന് വെച്ചാൽ എടുത്തോളൂ ”

“വേണ്ട മുത്തശാ ,,,എനിക്കൊന്നും വേണ്ടാ ,, ഈ പണവും നമുക് പശുക്കൾക്ക് വേണ്ട കാര്യങ്ങൾ വാങ്ങാൻ എടുക്കാം “അവനെ അവർ നിർബന്ധിച്ചു എങ്കിലും അവനൊരു രൂപ പോലും സ്വീകരിച്ചില്ല

അവരൊക്കെ അല്ലാതെ തന്നെ നല്ല സന്തോഷത്തിലായിരുന്നു

ആദ്യമായി , പാൽ നഷ്ടമില്ലാതെ വില്പന നടന്നു കാശ് കൂടെ കിട്ടിയതിൽ

 

സ്വാമി മുത്തശ്ശൻ കാശു ശംഭുവിനെ ഏല്പിച്ചു

ഭദ്രമായി സൂക്ഷിക്കുവാൻ വേണ്ടി

“എനിക്ക് രണ്ടു മുത്തശ്ശ൯ മാരോടും ഒരു കാര്യം പറയാനുണ്ട് ”

“എന്താ കുഞ്ഞേ ” വൈദ്യർ മുത്തശ്ശൻ ചോദിച്ചു

“നമുക്ക് എന്‍റെ വീട്ടിൽ പോയി ഇരുന്നു സംസാരിക്കാം ,,വായോ ”

അവൻ അവരെ കൂട്ടി നടന്നു

പോകും വഴി

“എടി ,,,ശൈലജെ ,,” ഇത്തിരി അധികാരത്തോടെ അവൻ വിളിച്ചു

അവൾ അവനെയൊന്നു നോക്കി

“എനിക്കുള്ള പാലും കൊണ്ട് വാ ,,, ചായ ഉണ്ടാക്കാനുണ്ട് ,,നീ വീട്ടിൽ വന്നു ചായ ഇട്ടു താ ,,വേഗമായിക്കോട്ടെ”

എന്ന് പറഞ്ഞു ഒന്ന് കണ്ണിറുക്കി കാണിച്ചു

എന്നിട്ടു അവരെയും കൂട്ടി നടന്നു

അവർ വന്നു തിണ്ണയിൽ ഇരുന്നു

“മുത്തശ്ശാ ,,കാലിൽ നീരുണ്ടല്ലോ ” വാതനീര് വന്ന സ്വാമി മുത്തശന്‍റെ കാലിൽ തൊട്ടു ചോദിച്ചു

“ആ ,,,പ്രായമായില്ലേ കുഞ്ഞേ ,,,അതോണ്ടാ ,,,”

“എവിടെ ,,ഇത് വൈദ്യർ മുത്തശ്ശൻ മരുന്നിൽ നീര് കൂട്ടാനുള്ള എന്തോ ഒരു പൊടി ചേർക്കുന്നത് കൊണ്ടാ ,,ഇല്ലേ വൈദ്യർ മുത്തശ്ശാ ,,,” അവൻ ചിരിച്ചു

“അതെ ,,അതെ ,,ഞാൻ പൊടി ചേർക്കുന്നുണ്ട് ,,, “ചിരിയോടെ വൈദ്യർ പറഞ്ഞു

“ആ ഇവനെന്‍റെ കൂട്ടുകാരനായിട്ടു പറയുന്നതല്ല ,, ഇവന് ഈ മാതിരി അറിവുകളൊക്കെയുണ്ട് ,,,കുഞ്ഞേ ,,കൈക്രിയകളുടെ ആശാനാ ,,ഈ വൈദ്യർ ,,,”

അപ്പോളേക്കും ശൈലജ കുപ്പിയിൽ പാലും കൊണ്ട് വന്നു

മുഖത്തു ഒരല്പം നീരസമുണ്ടായിരുന്നു

അവളോട് വലിയ അധികാരം കാണിച്ചതിന്‍റെ

അവൾ ആദിയെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ടു വീട്ടിലേക്ക് കയറി ചായ ഉണ്ടാക്കുവാനായി

 

“അപ്പൊ ,,മുത്തശ്ശൻമാരെ , ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാ വിളിച്ചത് ,,”

“എന്താ അറിവഴകാ ,,”

“ഇന്ന് വൈകീട്ട് ഒന്ന് രണ്ടു ഉദ്യോഗസ്ഥർ ഇവിടെ വരുന്നുണ്ട് ”

“എന്തിനാ കുഞ്ഞേ ?’

“അതോ ,, ഗ്രാമത്തിൽ വൈദ്യുതി വിതരണ പദ്ധതി നോക്കുവാനാ ”

“വൈദുതിയോ ,,,” അത്ഭുതത്തോടെ രണ്ടു പേരും ചോദിച്ചു

“അതെ ,,, വൈദ്യുതി ,,,”

“അയ്യോ ,കുഞ്ഞേ അതിനൊക്കെ ഒരുപാട് കാശാവില്ലേ ,,മാത്രവുമല്ല ഈ നാട് എപ്പോളാ ഒഴിയേണ്ടത് എന്ന് ഒരു നിശ്ചയവുമില്ല ”

“എന്‍റെ മുത്തശ്ശാ ,,,അതിനു ഒരു പ്രശ്നവുമില്ല ,, അതപ്പോൾ അല്ലെ ,,അപ്പോൾ നോക്കാം ,,”

“കുഞ്ഞേ ,, വലിയ തുകയാകുമോ ? ” പേടിയോടെ സ്വാമി മുത്തശ്ശൻ ചോദിച്ചു

“എന്‍റെ മുത്തശ്ശാ ,,അത് ഒരു സർക്കാർ പദ്ധതിയാണ് ,, നിങ്ങളെന്തിനാ പേടിക്കുന്നത് ,, അവർ വന്നു നോക്കട്ടെ ,,”

“സർക്കാരിന്‍റെ ആണോ ,,,ഞങ്ങളാകെ ഭയന്ന് പോയി ,, ” ഇരുവരും ആശ്വാസത്തോടെ പറഞ്ഞു

 

“അതെ അതെ ,,സർക്കാരിന്‍റെ തന്നെയാ ,,,ശിവശൈലത്തിന്‍റെ സർക്കാരിന്‍റെ ” അവൻ തമാശയായി പറഞ്ഞു

ശിവശൈലത്തിനു ഒരേ ഒരു സർക്കാരേ ഉള്ളു ,,

അതീ ഞാനാ ,,,”

അവൻ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു

അന്നേരം ഉമാദത്തൻ മാമൻ വന്നു എന്തോ ആവശ്യത്തിന് സ്വാമി മുത്തശ്ശനെ വിളിച്ചു കൊണ്ട് പോയി.

വൈദ്യർ മുത്തശ്ശൻ അവിടെ ഇരുന്നു

ശൈലജയും

“എന്താ ശൈലജെ ,,മുഖത്തൊരു പുച്ഛഭാവം , അതുമീ എന്നോട് ”

“അതെ ,,,എന്നോടൊരുപാട് കൽപ്പിക്കാൻ നിൽക്കല്ലേ ,,,”ശൈലജ പരിഭവം പറഞ്ഞു

“കണ്ടില്ലേ മുത്തശ്ശാ ,,ഈ പറയുന്നത് ,,നമ്മൾ നമ്മുടെ സുഹൃത്തുക്കളോടല്ലേ ഇങ്ങനെ പറയു ,,ശൈലജ എന്‍റെ സുഹൃത്തല്ലേ ”

“എന്താ ,,,,മോളെ ,, അറിവഴകൻ പാവമല്ലേ ,,,”

“പാവമോ ,,, ഹും ” അവളൊന്നു മൂളി

“മോളെ ,, കസ്തൂരിമോളോടും പറയണം നമുക്കിന്നു തൈലമുണ്ടാക്കാനുള്ളതാ , നാളെ എല്ലായിടത്തും കൊണ്ട് കൊടുക്കണം ,,”

“എന്തിനാ മുത്തശ്ശാ ,,ഇങ്ങനെ നമ്മൾ കഷ്ടപ്പെട്ട് തൈലമുണ്ടാക്കി ഇങ്ങനെ കൊടുക്കുന്നത് , ഒരു വഴിപാടു പോലെ , വല്ലവർക്കും മുടി വളർന്നിട്ട് നമുക്കെന്താ കിട്ടുക ,, നമ്മടെ വെള്ളം വിയർപ്പാകുന്നതല്ലാതെ ” സങ്കടത്തോടെ ശൈലജ പറഞ്ഞു

“നമ്മൾ ചെയ്യാതെ പറ്റില്ലല്ലോ മോളെ ,,,എത്ര കാലമായി ചെയ്യുന്നതാ ,,,”

ആദി എല്ലാം കെട്ടുകൊണ്ട് നിൽക്കായിരുന്നു

 

“മുത്തശ്ശാ ,,,ഇത്രയും അമൂല്യമായ മരുന്നല്ലേ ,,, നമ്മൾ വിലയില്ലാതെ മേലാളൻമാർക്ക് കൊടുക്കുന്നത് , നമുക്കിതിൽ വെറുതെ കുറെ എണ്ണ ഒഴിച്ചിളക്കി കൊടുത്താൽ പോരെ ,” ആദി ചോദിച്ചു

 

“മോനെ ,, ഔഷധം എന്നത് എന്നെ സംബന്ധിച്ചു  വൈദ്യനാഥനായ മഹാദേവൻ തന്നെയാണ് , ഭക്തിപൂർവ്വം ആദരവോട് കൂടെ വേണം അതുണ്ടാക്കാനും ,അത് കഴിക്കുവാനും , ഔഷധം ശുദ്ധമായിരിക്കണം , അത് കഴിക്കുന്നവനും ശുദ്ധമായ മനസോടെ വേണം കഴിക്കുവാനും ,മരുന്നുണ്ടാക്കുന്നവന്‍റെ മനസിന് പോലും ഔഷദത്തിന്‍റെ പ്രഭാവത്തിനു മാറ്റം സൃഷ്ടിക്കാൻ സാധിക്കും,, ചില ഔഷധചെടികൾ അശുദ്ധമായി തൊട്ടാൽ ഉണങ്ങി പോകും, ചില സസ്യങ്ങള്‍  ഉരിയാടാതെ പറിച്ചെടുക്കണം , ചില സസ്യങ്ങള്‍   മന്ത്രജപ൦  കൊണ്ട് പറിക്കണം ,, അങ്ങനെ അനവധി കാര്യങ്ങളുണ്ട് ..എന്തിനു ചില ക്രിയകൾ കൊണ്ട് എന്തിനാണോ മരുന്ന് നിർമ്മിക്കുന്നത് , അതിന്‍റെ ഇരട്ടി എതിർഫലം ഉണ്ടാക്കാനും സാധിക്കും ,,,”

ആദി എല്ലാം കേട്ടിരുന്നു

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.