അപരാജിതൻ 23[Harshan] 13413

അതേ സമയം :

പ്രജാപതി കൊട്ടാരത്തില്‍

ഒരു ദുസ്വപ്നം കണ്ടു ഭയപ്പെട്ടു കൊണ്ടാണ് മഹാശ്വേത ദേവി കണ്ണുകള്‍ തുറന്നത്.

അവരാകേ ഭയന്ന് വിറയ്ക്കുകയായിരുന്നു.

അവര്‍ വേഗം ലൈറ്റ് ഇട്ടു

സപ്രമഞ്ച കട്ടിലിന് സമീപമുള്ള പീഠത്തില്‍ വെച്ചിരുന്ന പിത്തള പാത്രത്തില്‍ നിന്നും വെള്ളമെടുത്ത് കുടിച്ചു.

അവര്‍ മെത്തയില്‍ നിന്നും എഴുന്നേറ്റു

തുളസിമണിമാല കൈയില്‍ മുറുകെ പിടിച്ച് കൊണ്ട് നടന്നു

മഹാസാളഗ്രാമവിഗ്രഹം സൂക്ഷിച്ചയിടത്തേക്ക്

അവര്‍ പൂജമുറിയില്‍ എത്തി

ആ വിഗ്രഹത്തെ തൊഴുതു നമസ്കരിച്ചു

അവരാകേ വിയര്‍ത്തിരുന്നു

“ഭഗവാനെ ,,,, കാണുന്നതൊക്കെ ദുസ്വപ്നം മാത്രമാണല്ലോ ,,നാരായണാ ,,’

അവര്‍ സങ്കടം പറഞ്ഞു

അല്പം നേരം അവിടെയിരുന്നതിന് ശേഷം എഴുന്നേറ്റ് നടന്നു

ഇശാനികയുടെ അന്തപുരത്തില്‍ എത്തി

പുറത്തു വലിയ സെറ്റിയില്‍ ഇരുന്നവളുടെ രണ്ടു തോഴിമാര്‍ ഉറങ്ങുകയായിരുന്നു

മഹശ്വേതാ ദേവി ആ വാതില്‍ തുറക്കാന്‍ പോയപ്പോള്‍ ശബ്ദം കേട്ടവര്‍ ഞെട്ടിയുണര്‍ന്നു

ദേവിയമ്മയെ കണ്ടവര്‍ കൈകള്‍ കൂപ്പി

അവര്‍ , മുറിക്കുള്ളില്‍ കടന്നു

 

ചന്ദനത്തില്‍ കടഞ്ഞെടുത്ത വലിയ സപ്രമഞ്ച കട്ടിലില്‍ ഇശാനിക ഒരു സാറ്റിന്‍ നൈറ്റ് ഡ്രസ് നൈറ്റി ധരിച്ചു കിടന്നുറങ്ങുകയായിരുന്നു

അവര്‍ അവളുടെ സമീപം വന്നിരുന്നു

ഭയത്തോടെ അതിനേക്കാള്‍ വാല്‍സല്യത്തോടെ അവളെ നോക്കിയിരുന്നു

 

ഇശാനിക മുന്‍കോപിയാണ് , അഹംഭാവിയാണ് , പക്ഷേ തന്‍റെ പ്രിയപ്പെട്ട കൊച്ചുമകളാണവള്‍,

ശബ്ദമുണ്ടാക്കാതെ തന്നെ അവളുടെ അരികില്‍ അവരിരുന്നു.

 

കാല്‍മണിക്കൂറോളം അവരവിടേയിരുന്നു

അവരവിടെയിരുന്നു ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു

ഇടക്ക് ഉറക്കത്തെ തടഞ്ഞു കൊണ്ടവളെ നോക്കിയിരുന്നു

 

ഇശാനികയുടെ ദേഹമാകേ വിയര്‍ക്കുകയായിരുന്നു

അവളുടെ മുഖത്ത് ഒരു ഭയം പോലെ

അവള്‍ മുഖം ഇടത്തേക്കും വലത്തേക്കും തിരിച്ചു കൊണ്ടിരുന്നു

ശരീരമാകെ വിറയ്ക്കുകയായിരുന്നു

 

എന്തെന്നറിയാതെ മഹാശ്വേതാ ദേവി അവളെ ശ്രദ്ധിച്ചു നോക്കി

“അമ്മേ ,,,,,,,,,,,,,,,,,,,,,,,,,,,,,”

എന്നലറി വിളിച്ചുകൊണ്ടവള്‍ ഞെട്ടിയുണര്‍ന്നു

“മോളെ ,,,,എന്താ മോളെ ,,,,” എന്നു വിളിച്ച് വേഗം അവര്‍ ലൈറ്റ് ഓണ്‍ ചെയ്തു

“മുത്തശ്ശി  ,,,,,എന്നെ ,,,എന്നെ ,,,,കൊല്ലും ,,,,” എന്നു പറഞ്ഞവള്‍ ഭയത്തോടെ അലമുറയിട്ടു കൊണ്ടിരുന്നു

ശബ്ദം കേട്ടു തോഴികള്‍ ഉള്ളിലേക്ക് വന്നു

 

അല്പം കഴിഞ്ഞപ്പോള്‍ രൂപപ്രഭയും ശ്രീധര്‍മ്മസേനനും സൂര്യസേനനും അങ്ങോട്ടേക്ക് ഓടിവന്നു

അവളാകെ ഭയന്ന് വിറയ്ക്കുകയായിരുന്നു

“എന്താ ,,എന്താ ,,മോളെ ”

അവള്‍ ചുറ്റും നോക്കി

“സ്വപ്നം കണ്ടതാ ,,,,,” മഹശ്വേതാ ദേവി എല്ലാരോടുമായി പറഞ്ഞു

അതുകേട്ടു എല്ലാവരും ഒന്നു ആശ്വസിച്ചു

അവളെ സമാധാനിപ്പിച്ചു കൊണ്ട് പലരും തിരികെ പോയി

 

അവള്‍ ഭയത്തോടെ എഴുന്നേറ്റിരികുകയായിരുന്നു

മഹശ്വേതാ ദേവി അവള്‍ക്കു കുടിക്കാനായി വെള്ളം കൊടുത്തു

അവളുടെ ഭയം അപ്പോളും മാറിയിരുന്നില്ല

പോകാനായി അവര്‍ എഴുന്നേറ്റപ്പോള്‍ , തന്‍റെ കൂടെ കിടക്കാന്‍ അവരോടു ഇശാനിക അപേക്ഷിച്ചു

മഹശ്വേതാ ദേവി അവളെ കിടത്തി പുതപ്പിച്ച് അവളുടെ അരികില്‍ തന്നെ  കിടന്നു

<<<<<<O>>>>>>

 

പിറ്റേന്ന്

അതിരാവിലെ ആദി പാലും കൊണ്ട് സംഘത്തിൽ പോയി തിരികെ വന്നപ്പോളേക്കും അവിടെ ശൗരിയും സഹായികളും എത്തിയിട്ടുണ്ടായിരുന്നു. അവർ അവിടെ ഇരുന്നുകൊണ്ട് പതിനെട്ടു വയസു കഴിഞ്ഞ തിരിച്ചറിയൽ രേഖകൾ ഉളള സകലരുടെയും തൊഴിലുറപ്പു പദ്ധതിക്കുള്ള അപേക്ഷകൾ തയ്യാറാക്കുകയായിരുന്നു, അതിൽ തന്നെ വാർധക്യ പെൻഷനുകളും വിധവാപെൻഷനുകളുടെയും അപേക്ഷ ഫോമുകളും പൂരിപ്പിച്ചു കൊണ്ടിരുന്നു

ഉച്ചയോടെ എല്ലാ അപേക്ഷകളും തയ്യാറാക്കി അവർ അവിടെ നിന്നും പുറപ്പെട്ടു.

പോകും നേരം ഈ ആഴ്‌ച തന്നെ എല്ലാം ശരിയാക്കാം എന്ന് ശൗരി ഉറപ്പ് കൊടുത്തിട്ടു തന്നെയാണ് പോയതും

എല്ലാരും ഒരുപാട് സന്തോഷത്തിൽ തന്നെയായിരുന്നു

ഒന്നുമല്ലെങ്കിലും വരുമാനം ഉള്ള തൊഴിൽ നൂറു ദിവസത്തേക്കെങ്കിലും കിട്ടുമല്ലോ എന്നുള്ള ആശ്വാസത്തിൽ.

എല്ലാരും വീണ്ടും അവരുടെ അറിവഴകനോട് നന്ദി പറഞ്ഞു

 

ആദി , രണ്ടു മണിയോടെ അവിടെ നിന്നും യാത്ര പുറപ്പെട്ടു.

അവന്‍റെ കണക്കിൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ കുറച്ചൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്

ഇനി ഒരു പ്രശ്ന൦ കൂടെ ശിവശൈലത്തിനുണ്ട്

അതിനു കൂടെ ഒരു പരിഹാരം കണ്ടത്തെണമെന്നു അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു

 

അവൻ ജീപ്പും കൊണ്ട് എത്തിയത്  ചന്ദ്രവല്ലിയിലെ ഇലക്ട്രിക്കൽ സബ്സ്സ്റ്റേഷൻ ഓഫീസിൽ ആയിരുന്നു.

അവിടത്തെ പ്രധാന സബ്‌സ്റ്റേഷൻ ചന്ദ്രവല്ലിയിൽ ആണ്

അവിടെ നിന്നുമാണ് വൈദുതി എല്ലാ പ്രദേശങ്ങളിലേക്കും വിതരണം ചെയ്യുന്നത്

അവിടെ ചെന്ന് ചീഫ് എഞ്ചിനീയറിനെ കണ്ടു

ശിവശൈലം ഭാഗത്തേക്ക് വൈദ്യുതി വിതരണം നടത്തുന്നതിനായുള്ള ആവശ്യം അറിയിച്ചു.

അദ്ദേഹം ഒരു അഴിമതിക്കാരനല്ലാത്ത ഓഫിസർ ആണ് എന്ന് കേട്ടിട്ടുണ്ടായിരുന്നു

അവനെ മാന്യമായി തന്നെ ഇരുത്തി തന്നെയാണ് അദ്ദേഹം സംസാരിച്ചതും

അദ്ദേഹം അവനോടു പറഞ്ഞത്

വൈശാലി ബോർഡർ വരെ നിലവിൽ വൈദുതി ലൈൻ ഉണ്ട്

പക്ഷെ ശിവശൈലം എന്നത് അവിടെ നിന്നും മൂന്നര നാല് മൈൽ ഉള്ളിലേക്കാണ്.

അതിനായി അങ്ങോട്ടേക് കുറഞ്ഞത് ഇരുന്നൂറിനടുത്ത് കോൺക്രീറ്റ് പോസ്റ്റുകൾ ഇടേണ്ടി വരും

ഒരു പോസ്റ്റിനു കുറഞ്ഞത് ആറായിരം രുപയെങ്കിലും ചെലവ് കൂടെ വരുന്നതിനാൽ അത്രയും ഭീമമായ തുക ചിലവഴിച്ചു വൈദ്യുതി ലൈനുകൾ സ്ഥാപിക്കുവാനുള്ള ബഡ്ജറ്റ് ഡിപ്പാർട്മെന്റിനില്ല , അതുപോലെ പോസ്റ്റുകൾ സ്ഥാപിക്കാനും നിരവധി മരങ്ങൾ കൂടെ വെട്ടി മാറ്റേണ്ടതായിട്ടുണ്ട് , അങ്ങൊട്ടേക്ക് നല്ല വഴിയില്ല

അങ്ങനെ നിരവധി പ്രശ്ങ്ങൾ അദ്ദേഹം പറഞ്ഞു

 

“അല്ല സർ ,,,ഒരു മാർഗ്ഗവുമില്ലെന്നാണോ ?”

“താത്ക്കാലത്തേക്ക് ഒരു മാർഗ്ഗവും ഇപ്പോൾ ഇല്ല ,, വൈശാലിയിൽ നിന്നും ആ ഭാഗത്തേക്ക് പതുകെ പതുക്കെ വീടുകൾ വരുന്ന സമയത്തു അങ്ങോട്ടേക്ക് എക്സറ്റൻഡ് ചെയ്യാനേ സാധിക്കൂ ,, അല്ലാതെയുള്ള വഴി എന്നാൽ ഇതിനായി വരുന്ന എല്ലാ ചിലവും നിങ്ങൾ തന്നെ വഹിക്കണം ,, പക്ഷെ എങ്ങനെ പോയാലും കുറഞ്ഞത് ഇരുപത് ലക്ഷമെങ്കിലും ചിലവ് വന്നേക്കാം ,, ”

 

“അയ്യോ ,,,അത്രയൊന്നും സാധിക്കില്ല സർ ,,,” അവൻ ബുദ്ധിമുട്ടറിയിച്ചു

“അല്ലാ ,,,അവിടെ ഫാക്ടറി പണിയുവാൻ പ്രജാപതി പാലസിന് ഉദ്ദേശമില്ലേ ,, അവരെയൊക്കെ ഒഴിപ്പിച്ച് ,,അപ്പൊ അതും ഒരു പ്രശ്നമല്ലേ ,,,”

അവിടെ അവനു കൂടുതൽ ഒന്നും പറയാനും സാധിച്ചില്ല

അവൻ അവിടെ നിന്നും അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് ഇറങ്ങി

ജീപ്പിൽ പോകുമ്പോൾ അവനാകെ എന്ത് ചെയ്യണമെന്നുള്ള ഒരു ആശങ്കയിലായിരുന്നു.

തന്നാലാവുന്നത് എന്തെങ്കിലും ചെയ്യണമെന്ന് അവന്‍റെ ഉള്ളിൽ അതിയായ മോഹവുമുണ്ടായിരുന്നു.

യാതൊരു വഴിയുമില്ല

അവർ ഇരുട്ടിൽ തന്നെയല്ലേ കഴിയുന്നത്

എല്ലാ വീടുകളും ഇപ്പോഴും മണ്ണെണ്ണ റാന്തലിന്‍റെ വെളിച്ചത്തിലാണ് രാത്രി കഴിഞ്ഞു കൂടുന്നത്

അവിടെ വൈദ്യുതി ഉണ്ടെങ്കിൽ എല്ലാവ൪ക്കും ഗുണമല്ലേ ,,

എന്താ ഒരു മാർഗം അവൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് ശിവശൈലത്തേക്ക് തിരിച്ചു.

 

സമയമൊരു നാല് മണി കഴിഞ്ഞു കാണണം.

ആദി ജീപ്പിൽ വൈശാലിയെത്തി .

വൈശാലി ആദിനാരായണക്ഷേത്രവും കഴിഞ്ഞു മുൻപോട്ടു പോകുകയായിരുന്നു.

അവൻ റിയർ വ്യൂ മിററിലൂടെ നോക്കിയപ്പോൾ തനിക്കു പിന്നിലായി ഒരു ലാംബ്രട്ട സ്‌കൂട്ടർ വരുന്നത് കണ്ടു

അയാൾ തന്നെ നോക്കി കൈ കാണിക്കുന്നു

അവൻ വണ്ടി ഒതുക്കി നിർത്തി ആരാണെന്നു അറിയുവാനായി

ആ സ്‌കൂട്ടർ അവന്‍റെ ജീപ്പിന്‍റെ മുന്നിലായി നിർത്തി.

അയാൾ വേഗം നിലത്തിറങ്ങി ഹെൽമറ്റ് മാറ്റി

കൊട്ടാരം മാനേജർ പാർത്ഥസാരഥി ആയിരുന്നു അത്

അയാൾ വേഗം അവനു സമീപം വന്നു

അവനൊന്നു ചിരിച്ചു

അയാളുടെ മുഖത്താകെ ഭയം നിറഞ്ഞിരുന്നു

“ഓർമ്മയുണ്ടോ എന്നെ ?” അവൻ ചോദിച്ചു

“ഒരിക്കലും മറക്കാനാവില്ല നിങ്ങളെ ,,” അയാൾ കൈ കൂപ്പി പറഞ്ഞു

“എന്തിനാ എന്നെ ഫോളോ ചെയ്തത് ?”

“നിങ്ങൾ ദയവ് ചെയ്തു ഇവിടെ നിന്നും പോകണം , നിങ്ങളെ തേടി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാനും ആളുകളും നടക്കുകയാ ,,നിങ്ങളെ അവരുടെ കൈകളിൽ കിട്ടിയാൽ ബാക്കി വെച്ചേക്കില്ല ,,ദയവു ചെയ്തു ഇവിടെ നിന്നും എങ്ങോട്ടെങ്കിലും പോകണം ,,ഒരപേക്ഷയാണ് ”

ആദി അദ്ദേഹത്തിന്‍റെ മുഖത്തേക്കൊന്നു നോക്കി

“ഹ  ഹ ഹ ഹ  ഹ  ഹ ഹ ,.,,,,,,”രാജാവിനെ ഭയന്ന് ഞാനോടാനോ ,,,,ഹ ഹ ഹ,,, അമ്മാവൻ ചെല്ല് ,,,,”

“അരുത് ,,,,ഗൗരവത്തോടെ കാണേണ്ട വിഷയമാണ് ,, പ്രജാപതികളുടെ ശക്തിയും അധികാരവും നിങ്ങൾക്കറിയില്ല ,,എന്നാൽ എനിക്കറിയാം ,, അനവധി ദശകങ്ങളായി അവിടെ കാര്യസ്ഥപണി ചെയുന്നയാളാ ഞാൻ ,,, ”

അവൻ വെറുതെ കേട്ട് ചിരിക്കുക മാത്രം ചെയ്തു

“അമ്മാവാ ,,, എന്നെ കണ്ട കാര്യ൦ അമ്മാവൻ അവിടെ പറയുമോ ,,,രാജാവിനോട് ?”

“ഇല്ല ,,ഒരിക്കലുമില്ല ,,, നിങ്ങളെ അപായപെടുത്താൻ എനിക്കൊരിക്കലും സാധിക്കില്ല ,, ”

“എങ്കിൽ , അമ്മാവൻ ഇതങ്ങോട്ട് മറന്നേക്കുക ,,, കാരണം ഞാൻ ഈ നാട്ടിൽ തന്നെയുണ്ട് , ഞാൻ വന്നത് ചില ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയാണ് , അതൊക്കെ നല്ലപോലെ അവസാനിച്ചാൽ ഞാൻ അങ്ങോട്ട് തിരികെ പോകും ,,പിന്നെ ,,,,,, എന്‍റെ ഒരു ലക്ഷ്യത്തിനു കുറുകെയായി പ്രജാപതികളും നിൽക്കുന്നുണ്ട് ,, ചിലപ്പോൾ അതിനായി ഒരു കണ്ടുമുട്ടലും ഉണ്ടായികൂടായ്ക ഇല്ല ,,, ”

അത് കേട്ട് പാർത്ഥസാരഥി നല്ല പോലെ ഭയന്നിരുന്നു

“ആരെയും ദ്രോഹിക്കാൻ ഇപ്പോൾ എനിക്കുദ്ദേശമില്ല ,, പക്ഷെ എനിക്ക് വേണ്ടപ്പെട്ടവരെ ആരു ദ്രോഹിച്ചാലും ഞാൻ കണ്ടു നിൽക്കില്ല ,,, അവിടെ എന്‍റെ മുന്നിൽ രാജാവും മന്ത്രിയും സൈന്യവും ,,,ആരും ഉണ്ടാവില്ല ,, തീർക്കേണ്ടതാണെങ്കിൽ ,,,,,,,,,,,,” ആദി ഒന്ന് നിർത്തി

എന്നിട്ടു അദ്ദേഹത്തിന്‍റെ കാതിനു സമീപം ചുണ്ടു കൊണ്ട് വന്നു

“കൊട്ടാരത്തിൽ കയറി ഞാൻ തീർക്കും ,,,ചെയ്യണമെന്ന് വിചാരിച്ചാൽ ഞാൻ ചെയ്തിരിക്കും ,, ഒരാൾക്കും എന്നെ തടയാൻ സാധിക്കില്ല ,, ” ഒരു വിജയിയെ പോലെ അവൻ പൊട്ടിച്ചിരിച്ചു

അവൻ ജീപ്പിൽ കയറി

വണ്ടി അല്പം റിവെഴ്‌സ് എടുത്തു കൊണ്ട് മുന്നോട്ടേക് തിരിച്ചു നിർത്തി

“എന്നെ കണ്ടത് വേണമെങ്കിൽ അമ്മാവന് പറയാം ,,, അതിലെനിക്കൊരു കുഴപ്പവുമില്ല ,,,പക്ഷെ അത് കാലനെ കൊട്ടാരത്തിലേക്ക് നേരിട്ട് ക്ഷണിക്കുന്നത് പോലെയാകും ,,,,എന്നോർത്താൽ ,,,,നല്ലത് ”

“പോട്ടെ അമ്മാവാ .,….”

ആദി വേഗത്തിൽ ജീപ്പുമെടുത്ത് പാഞ്ഞു

 

അദ്ദേഹം ആകെയൊരു വിറയലോടെ അതിവേഗം പോകുന്ന ജീപ്പിനെ നോക്കി നിന്നു

തന്നെ ഭയത്തോടെ നോക്കിനിൽക്കുന്ന അയാളുടെ പ്രതിബിംബത്തെ റിയർ വ്യൂ മിററിൽ കണ്ടു പുഞ്ചിരിച്ചു കൊണ്ട് ആദി സ്പീഡ് കൂട്ടി

 

<<<<<O>>>>>

ഇത് വരെ പറഞ്ഞു നിർത്തി കൊണ്ട് ബാലു എഴുന്നേറ്റു.

നല്ല പോലെ ക്ഷീണിതനായിരുന്നു ബാലു.

അവിടെ ഇരുന്ന കുപ്പിയിലെ വെള്ളം മുഴുവനും കുടിച്ചു തീര്‍ത്തു

മനൂ ,,,രണ്ടു ദിവസത്തേക്ക് ഞാൻ ഉണ്ടാകില്ല, ഒരുപാട് സംസാരിക്കുന്ന കാരണം തൊണ്ടക്ക് റെസ്റ്റ് എടുക്കണം “

അയ്യോ ,,, അത് ഞാൻ ഓർത്തില്ല ബാലുച്ചേട്ട ,,കുഴപ്പമില്ല ,, ഞാൻ ഇവിടെ നിന്നോളാ൦ ,,, ബാലുച്ചേട്ടൻ എപ്പോൾ ഒകെ ആകുന്നോ അന്നെന്നെ വിളിച്ചാൽ മതി , അതുമല്ല ഇനി ബാലുച്ചേട്ടന് ഇങ്ങോട്ടു വന്നു പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ബാലുചേട്ടന്‍റെ സൗകര്യ൦ നോക്കി സ്ഥല൦ പറഞ്ഞാൽ മതി “

അത് കുഴപ്പമില്ലെടാ ,, ഇവിടെ ആകുമ്പോ എനിക്കൊന്നു കിടക്കാനും പറ്റുമല്ലോ ,, “

ശരി ,,ഒക്കെ ബാലുചേട്ടൻ പറയുന്ന പോലെ “

അങ്ങനെ അന്ന്  മനു , ബാലുവിനെ കൊണ്ടാക്കി തിരികെ വന്നു.

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.