ആദി , തന്റെ വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു
അപ്പോളാണ് സ്വാമി അയ്യയും വൈദ്യരയ്യയും അങ്ങോട്ടേക് വന്നത്
അവരും ആകെ സന്തോഷത്തിൽ തന്നെയായിരുന്നു ഗ്രാമസഭ നടന്നതിലും ഇപ്പോൾ കൊല്ലങ്ങൾക്കു ശേഷം സിനിമ കാണാൻ പോകുന്നതിന്റെയും
“അറിവഴകാ ”
“എന്താ മുതശ്ശാ ”
“ഒരു സംശയം ഉണ്ടായിരുന്നു ”
“എന്താ മുത്തശ്ശാ ,,,?”
“നമ്മൾ ഇവിടെ ഏറ്റവും അഭിമുഖീകരിക്കുന്ന പ്രശ്നം അല്ലെ ,, ഇവിടെ നിന്നുള്ള ഒഴിഞ്ഞു കൊടുക്കൽ , എന്നിട്ടതെന്താ ഗ്രാമസഭയിൽ പറയാഞ്ഞത് ?”
ആദി അല്പം നേരം രണ്ടു പേരെയും നോക്കി
“കാരണമുണ്ട് ,,,,”
അവരതു എന്തെന്നറിയാനുള്ള ആകാംക്ഷയോടെ അവനെ നോക്കി
“ഈ വിവരം നമ്മളിൽ മാത്രമൊതുങ്ങി നിൽക്കുന്ന കാര്യമല്ല , അതെന്തായാലും കൊട്ടാരവും പ്രമാണികളും അറിയും , അതൊക്കെ ഉറപ്പുള്ള കാര്യം തന്നെയാണ് ”
“അയ്യോ ,,അപ്പോൾ ,,,ഇതൊന്നും നടക്കില്ല എന്നാണോ ,,,അറിവഴകാ ”
“അങ്ങനെയല്ല മുത്തശ്ശാ ,,,തത്കാലം നിങ്ങളുടെ തൊഴിലും അതുപോലെ പെൻഷനും എന്തായാലും ഈ ആഴ്ചയോടെ തന്നെ ഉറപ്പായും നടക്കും ,,പക്ഷെ മറ്റുള്ള കാര്യങ്ങൾ അതൊക്കെ കാലതാമസവും പിടിക്കും , ചിലപ്പോ നടന്നില്ലെന്നും വരും ,, നടത്താതിരിക്കാനും മേലാളന്മാർ നോക്കും ”
“അയ്യോ ,,അപ്പോൾ ചർച്ച ചെയ്തിട്ട് പ്രയോജനമില്ലാതെ ആയില്ലേ ,, ?”
“ഒരിക്കലുമല്ല ,,, കാരണം നമ്മുടെ ആവശ്യങ്ങൾ ഒരു സർക്കാർ സംവിധാനത്തിൽ അറിയിക്കുകയും അത് ചർച്ച ചെയ്യപ്പെടുകയും അതിനു മേൽ നടപടികൾ എല്ലാം രേഖപെടുത്തുകയും ചെയ്യപ്പെട്ടിട്ടുണ്ട് , അതാണ് നമ്മുടെ ബലം ,, അതെന്തായാലും നടന്നില്ലേ ,, അതായതു നമ്മുടെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു , അപ്പോൾ അതിനു മേൽ നടപടികൾ കാലതാമസം ഉണ്ടായാലും നടത്താതിരിക്കാൻ പറ്റില്ല ,പിന്നെ ,, സർപ്പഞ്ച് പറഞ്ഞ പോലെ , ഈ നാട് ഒരു പ്രത്യേക നാടാണ് , പഞ്ചായത്തിനും പരിധികൾ ഉണ്ട് , നമ്മൾ ആദ്യമേ തന്നെ ഇവിടെ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ട വിഷയം പറഞ്ഞാൽ , അത് ഒരേ സമയം പഞ്ചായത്തിനും അതുപോലെ പ്രജാപതികൾക്കും എതിരാകും ,, കാരണം ഒരു വ്യവസായശാല പണിയുവാനുള്ള അനുമതികൾ കൊടുത്തത് പഞ്ചായത്ത് തന്നെയാണ് , ,,,അപ്പോൾ തുടക്കത്തിലേ നമ്മൾ അവർക്കെതിരെ നീങ്ങിയാൽ കൊട്ടാരം നിങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ ചെയ്തു തുടങ്ങും , അതുകൊണ്ടു അതൊക്കെ ഒഴിവാക്കുവാൻ വേണ്ടിയാണ് തത്കാലം ഞാനാ വിഷയം ചര്ച്ചയ്ക്ക് പോലും എടുക്കാഞ്ഞത്, മനസിലായോ “
“”മനസ്സിലായി മനസിലായി ,,,ഞങ്ങൾക്ക് ഇതൊന്നും തിരിച്ചറിയുവാനുള്ള അറിവില്ല കുഞ്ഞേ ,,ചോദിച്ചതിലൊന്നും തെറ്റായി എടുക്കരുത് ,, ”
“എന്തായിത് മുത്തശ്ശാ ,,,,ഒരിക്കലുമില്ല ,,,,” ചിരിച്ചു കൊണ്ട് ആദി പറഞ്ഞു
“എന്തായാലും നോക്കിക്കൊ ,,ഈ ആഴ്ച തന്നെ ശൗരി , നിങ്ങളുടെ തൊഴിലും പെൻഷനും ഉറപ്പാക്കി തരും ”
“അല്ല കുഞ്ഞേ ,,,ശൗരി അധികാരി ഇനി ചെയ്യാതെ ഇരിക്കുമോ ?” വൈദ്യർ മുത്തശ്ശൻ ചോദിച്ചു
“ഹ ഹ ഹ ഹ ഹ ഹ “മറുപടിയായി ആദി ഒന്ന് ചിരിക്കുക മാത്രം ചെയ്തു
“”ശൗരി ഇപ്പോൾ ശങ്കരന്റെ കാഴ്ചക്കുള്ളിലാണ് മുത്തശ്ശാ ,,,അതിൽ നിന്നും എങ്ങും മാറുവാൻ അയാൾക്ക് സാധിക്കില്ല ”
എട്ടു മണി ആയപോളെക്കും ഒരു ലൂണയിൽ പെരുമാൾ മച്ചാൻ പറഞ്ഞു വിട്ട ഓപ്പറേറ്റർ അവിടെ എത്തി.
അപ്പോളേക്കും പായയൊക്കെ കൊണ്ടുവന്നു വിരിച്ചു ഗ്രാമീണർ ഇരിപ്പുറപ്പിച്ചു
സ്ത്രീകളും പുരുഷന്മാരും കുട്ടികളൂം എല്ലാവരും ഒരുപാട് സന്തോഷത്തോടെയായിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ ഗോപി കൃഷ്ണനും ബൈക്കിൽ അവിടെയെത്തി
ആദി ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു
സമയം കിട്ടുക ആണെങ്കിൽ വരുവാൻ വേണ്ടി
ഗോപി കൃഷ്ണനും ഒരു അതുകേട്ടപ്പോൾ ഒരു കൗതുകം തോന്നി
അതാണ് ഗോപി കൃഷ്ണനും വന്നത്
എട്ടേ കാലോടെ കുറച്ചു തമിഴ് ഭക്തിഗാനങ്ങൾ സ്പീക്കറിൽ വെച്ചു
എല്ലാരും കൈകൾ കൂപ്പി ഇരുന്നു
അവരുടെ ആ കൗതുകവും അത്ഭുതവും കണ്ടപ്പോൾ ആദിക്ക് ഒരുപാട് ഇഷ്ടവും സഹതാപവും അവരോടു തോന്നി
അവിടത്തെ കുട്ടികൾ പ്രോജെക്ടറിനു സമീപം വന്നു അതൊക്കെ ഉറപ്പിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു.
ഓപ്പറേറ്റർ അണ്ണൻ ആദ്യത്തെ റീല് ഫിറ്റ് ചെയ്തു
കൃത്യം എട്ടരയ്ക്ക് പ്രൊജക്ടർ പ്രവർത്തിപ്പിച്ചു തുടങ്ങി
നടികർ തിലകം ശിവാജി ഗണേശൻ ശിവനായി തകർത്തഭിനയിച്ച സാവിത്രിയും നാഗേഷും എല്ലാവരും അഭിനയിച്ച തിരുവിളയാടൽ
ശിവാജി ഗണേശനെ കണ്ടപ്പോൾ തന്നെ പലരും എഴുന്നേറ്റു കൈകൾ കൂപ്പി നമസ്കരിച്ചു
രണ്ടര രണ്ടേമുക്കാൽ മണിക്കൂർ തിരുവിളയാടൽ തകർത്തു തന്നെ പ്രദർശിപ്പിച്ചു
എല്ലാവരും തിരുവിളയാടൽ കണ്ടു മനസ് നിറച്ചു
സംതൃപ്തിയോടെ തന്നെ എഴുന്നേറ്റു
പ്രോജെക്ടറും സ്ക്രീനും സ്പീക്കറുകളും ഷെഡിൽ ഭദ്രമായി എടുത്തു വെച്ചു
“ജീവിതത്തിൽ സ്വപ്നം കാണാൻ മാത്രം സാധിച്ചിരുന്ന സൗഭാഗ്യങ്ങൾ ഇപ്പോൾ യാഥാർഥ്യമാകുമ്പോൾ പലരുടെയും കണ്ണുകൾ നിറയുന്നത് കണ്ടു , അവന്റെ മനസ്സ് ഒരുപാട് സംതൃപ്തമായിരുന്നു
ഇനിയും ഒരുപാട് കാര്യങ്ങൾ ചെയുവാൻ മനസ്സ് തുടിക്കുന്ന അവസ്ഥ .
സമയം രാത്രി പതിനൊന്നു മണി ആയിരുന്നു
എല്ലാവരും അവിടെ നിന്നും അവരവരുടെ വീടുകളിലേക്ക് തിരിച്ചു
യാത്ര പറഞ്ഞു കൊണ്ട് ഡോക്ടറും അവിടെ നിന്നും തിരിച്ചു
സംതൃപ്തമായ ഒരു മനസോടെ ആദി തന്റെ വീട്ടിൽ കയറി ഉറങ്ങുവാൻ തയ്യാറെടുത്തു
<<<<<<O>>>>>>
പ്രിയമുള്ളവരെ
2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.
ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല
അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.
മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,
പിന്നെയുള്ളത് ക്ളൈമാക്സും.
–
ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
സസ്നേഹം
Ithum pootikaale thengs
Ok bro good decision.ini sep 29 kadha varumbol kanam bye
ഹർഷേട്ടാ ????
വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????
അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
പിന്നെ ഹാർഷേട്ടന്റേം സ്ട്രെസ് കുറയും. ✌??
അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..
Sameera college il varunath athu partil annu page no?
17
ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള് കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??
അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്ന് മണിവത്തൂരും ഇട്ടു ?
അപ്പുറം എന്ന് പറഞ്ഞാല് എവിടെ ആണ്.. ?
Njn matharam ahno kannathey?
Evidy?
Teaser evidy?
ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ
Pl l idunnund
Ivide delete cheythu
Pl avidyaum kannann illalloo
Harahan ചേട്ടൻ..
29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു
????
Delete ചെയതു അല്ലെ
Pl il nalla teaser idunundu
എവിടെ??
അപ്പുറത്ത്
കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക
പോസ്റ്റ്
Harsh bro photo okke ittitundallo?
ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?
അത് ip address മാറുമ്പോള് വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ് തോന്നുന്നത്
ഒന്നിൽ കൂടുതൽ തവണ ലൈക് ചെയ്യാൻ സാധിക്കും.
24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum
Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?
29inu അടുത്ത പാർട്ട് ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?
(ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)
ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???
Nothing more nothing less ??
സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.
സർപ്രൈസ് ആയിട്ടു പാർട്ട് അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
?
കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….
5 മാസത്തെ കാത്തിരിപ്പ്… 7 ദിവസങ്ങൾ മാത്രം അകലെ… ???????
ഡാൻസ് കളി ????????
റമ്പാ ഹൊയ്.. ഹൊയ്…
റമ്പാ ഹൊയ്… ഹൊയ്…
അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..
ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????
വനരജയെ വിളിക്കണോ
അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??
7 days
Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ
ഏഴ് സുന്ദര രാത്രികൾ ❤️