അപരാജിതൻ 23[Harshan] 13413

പോകും വഴി

മൊബൈൽ റിങ് കേട്ടതിനാൽ ആദി പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു

ഭാസുരൻ ആയിരുന്നു

വളരെ അത്യാവശ്യമാണ് ഒന്ന് കാണണമെന്ന് ഭാസുരൻ പറഞ്ഞതു കേട്ട് ആദി വണ്ടി തിരിച്ചു

ഭാസുരൻ പറഞ്ഞയിടത്തേക്ക് പുറപ്പെട്ടു

ഒരു മണിക്കൂര്‍ കൊണ്ട് ഭാസുരന്‍ പറഞ്ഞയിടത്ത് ആദി എത്തി

അവിടെ ഭാസുരനും രണ്ടു സുഹൃത്തുക്കളും ഒരു സോഡാക്കുപ്പി കണ്ണട വെച്ച പയ്യനും നില്‍ക്കുന്നുണ്ടായിരുന്നു.

അവര്‍ ആദിയുടെ ജീപ്പില്‍ കയറി

ഒരു ടീഷോപ്പിന് സമീപം എത്തി

അവിടെ വണ്ടി നിര്‍ത്തി എല്ലാവരും ഇറങ്ങി

 

“അണ്ണാ അഞ്ചു സ്പെഷ്യല്‍ കൊടുങ്കളെ ” എന്നു പറഞ്ഞു പുറത്തുള്ള വട്ടമേശക്കു ചുറ്റുമുള്ള കസേരയില്‍ ഇരുന്നു

“അപ്പു അണ്ണാ ,,,ഇരി ”

“നീ ഇതുവരെ എന്നെ വിളിച്ച കാര്യമൊന്നും പറഞ്ഞില്ലാലോ ,,നീ കാര്യം പറയു ”

“എന്‍റെ അപ്പൂവണ്ണ,,നിങ്ങള് ഇരി ,,എന്നിട്ടു പറയാം ,,” ഭാസുരൻ പറഞ്ഞു

അവ൯ അവർക്കു മുന്നിലായി ഇരുന്നു

“അണ്ണാ ,,,,ഈ ചെറുക്കനെ കണ്ടിട്ടുണ്ടോ ,,, ?’

സോഡാക്കുപ്പി കണ്ണട ധരിച്ച പയ്യനെ ചൂണ്ടി കാണിച്ചു ഭാസുരൻ ചോദിച്ചു

ആദി ആ പയ്യനെ നോക്കി

“ഇല്ല ,,,, ഞാൻ കണ്ടിട്ടില്ല ,,”

“അതെനിക്കറിയാം ,,, അണ്ണൻ കണ്ടിട്ടുണ്ടാകില്ല എന്ന് ,,’ഭാസുരൻ കൂളിംഗ് ഗ്ലാസ് ഊരി ഒന്നൂതി കണ്ണിൽ വെച്ച് പറഞ്ഞു

“എന്നട്ടാണോ ,, പിന്നെ അറിയുമോ എന്ന് ചോദിച്ചത് ?”

“അതെന്‍റെ ഒരു സ്റ്റയിലാ,,,അണ്ണ,,,ഇവനെ കോവാലകിഷ്ണൻ ,,,,വെല്യ വിവരക്കാരൻ ” ഭാസുരൻ പറഞ്ഞു

അതുകേട്ടു ഈർഷ്യയോടെ ആ പയ്യൻ ഭാസുരനെ നോക്കി

എന്നിട്ടു ആദിയെ നോക്കി

“ഐ ആം ഗോപാൽ കൃഷ്ണ ,,,ഐ ആം ആൻ ഐ ടി സ്പെഷ്യലിസ്റ്റ് ” അവൻ പരിചയപ്പെടുത്തി

“ആ ,,അത് തന്നെയാ പറഞ്ഞത് ,, ” ഭാസുരൻ അവനെ നോക്കി പറഞ്ഞു

“അണ്ണാ ,,,ചായയ്‌ ………….” എന്ന് ഉറക്കെ ഭാസുരൻ വിളിച്ചു പറഞ്ഞു

അപ്പോളേക്കും ചായ കൊണ്ട് വന്നു

എല്ലാവർക്കുമായി കൊടുത്തു

 

“അണ്ണാ ,,,ഞാൻ നേരത്തെ പറഞ്ഞ പോലെ ഇവൻ ,നമ്മടെ ഒരു ബന്ധുവാണ് ,,എന്‍റെ ഇളേച്ഛന്‍റെ അമ്മായിയമ്മേടെ അങ്ങളേടെ കുഞ്ഞമ്മാവന്‍റെ വല്യമ്മേടെ മോൾടെ മോന്‍റെ മോനായിട്ടു വരും ,,കോവാലകിഷ്ണൻ ,,, വെല്യ വിവരക്കാരൻ ,”

 

“എന്‍റെ പൊന്നു ഭാസുരാ ,,” ആദി കൈ കൂപ്പി പറഞ്ഞു

“അണ്ണാ ,,,എന്നാ ഇനി കാര്യത്തിലേക്ക് കടക്കാം ,, ഇവനു  അരുണേശ്വരം പഞ്ചായത്തിൽ ഒരു കുണാൻട്രിഫിക്കേഷൻ പരിപാടി ഉണ്ട് ,, അതോണ്ട് ഇവനെ ഞാൻ ഇങ്ങോട്ടു വിളിച്ചു കൊണ്ട് വന്നു ,, ഡാ കോവാലകിഷ്‌ണാ ,,,ഇനി നീ പറഞ്ഞു കൊടുക്ക് ,നീ വിവരക്കാരൻ അല്ലെ ,’

 

“ഗോപാൽ ,,നീ അത് നോക്കണ്ട ,,ഭാസുരൻ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും ,, പറയു ,,,”

“ഓ കെ ബോസ് ”

” അരുണേശ്വരം പഞ്ചായത്തിൽ കംപ്യൂട്ടറൈസ് ചെയുന്ന പ്രോജെക്സ് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി ആണ് ഏറ്റെടുത്ത് നടത്തുന്നത് ,,ഇന്നലെ ഭാസി ചേട്ടൻ ,, എന്നോട് വാർഡ് മെമ്പർ ശൗരിയുടെ ഡീറ്റെയിൽസ് കിട്ടുമോ എന്ന് ചോദിച്ചിരുന്നു ”

അതുകേട്ടു ആദി ആകാംഷയോടെ ഗോപാൽ നെ നോക്കി

“ഗോപാല്‍നെന്നെ സഹായിക്കാന്‍ കഴിയുമോ ,,?” ആദി തിരക്കി

“എന്താണ് ബോസിന് അറിയേണ്ടത് ? ” ഗോപാൽ ചോദിച്ചു

“ഗോപാൽ ,,കഴിഞ്ഞ കുറെ വർഷങ്ങളായി ശിവശൈലം ഉൾപ്പെടുന്ന വാർഡിന്‍റെ മെമ്പർ ആണ് ഈ ശൗരി , അയാളുടെ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ശിവശൈലവുമായി ബന്ധപ്പെട്ട് അതൊന്നു അറിയാൻ എന്തെങ്കിലും വഴിയുണ്ടോ ,,?’

ഗോപാൽ കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചു

“കാൻ ഐ യൂസ് മൈ ലാപ്റ്റോപ്പ് ?’ ഗോപാൽ ചോദിച്ചു

“ഓ ,,ഷുവർ പ്ലീസ് ”

ഗോപാൽ വേഗം ബാഗിൽ നിന്നും ലാപ്പ്ടോപ്പ് എടുത്തു . എക്സ്ടെണൽ ഹാർഡ് ഡിസ്ക്ക് കണക്ട് ചെയ്തു

ഡാറ്റാബേസുകൾ സേർച്ച് ചെയ്തു

ഇടയ്ക്കു കുറച്ചു എക്സൽ ഫയലുകൾ എടുത്തു നോക്കി

“ഇത് അവിടെ ഗ്രാമസഭ കൂടിയതിന്‍റെ മിനുട്സ് ആണ് ” ഗോപാൽ ഒരു സ്കാൻ ചെയ്‌ത പി ഡി എഫ് ഫയൽ കാണിച്ചു കൊടുത്തു

“ഗ്രാമസഭയോ ,, അതിനു അവിടെ ഗ്രാമസഭയൊക്കെ സംഘടിപ്പിച്ചിട്ടുണ്ടോ ,, ?” സംശയത്തോടെ ആദി ചോദിച്ചു

‘എസ് ,,ബോസ് ,,, നോക്കിക്കേ മെംബേർസ് രെജിസ്റ്റർ,,അതിൽ സിഗ്‌നേച്ചർ ഉണ്ടല്ലോ ”

ആദി വേഗം രെജിസ്റ്റർ കോപ്പി നോക്കി

അതിൽ ശിവശൈലത്തെ ഒട്ടു മിക്കവരുടെയും പേരുകൾ എഴുതി അടുത്തായി ശൂ എന്നും ശ്രീ എന്നും എഴുതി ഒപ്പിട്ടുട്ടുമുണ്ട് ..

ആദിക്ക് സംശയ൦ തോന്നി

“ഗോപാൽ ,,ഇത് കള്ളമാണെന്ന് തോന്നുന്നു ,, ഇത് ഒരു ഫ്രോഡ് മിനിട്സ് ആണ് ,, അവിടെ പഞ്ചായത്തുമായി ബന്ധപ്പെട്ട ഒരു യോഗവും ചേർന്നിട്ടില്ല ,, ഞാൻ അത് മുൻപൊരിക്കൽ അവരോടു ചോദിച്ചു ഉറപ്പിച്ചിട്ടുള്ളതുമാണ് ”

അതുകേട്ടു ഭാസുരൻ

“എന്‍റെ അപ്പുവണ്ണ ,,,ഇതൊക്കെ ഈ നാട്ടിൽ പലയിടത്തും സർവ്വസാധരണമാണ്,,”

“എന്താ ഭാസുര ഈ പറയുന്നത് ,, ഭരണഘടന പ്രകാരം രൂപികരിച്ച ഒരു സംവിധാനമല്ലേ ഗ്രാമസഭ , ക്ഷേമപദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ചുമതലയും വികസനപ്രവർത്തങ്ങളുടെ ചർച്ചയും ഒക്കെ ചെയ്യണ്ടതായ ഗ്രാമസഭ , അതിതു വരെ കൂടാതെ കൂടി എന്ന് പറഞ്ഞുകൊണ്ടു കള്ള ഒപ്പും ഇട്ടു കള്ള മിനിട്സും ഉണ്ടാക്കി ഒക്കെ ഇമ്മാതിരി ചെറ്റത്തരം ചെയ്യണമെങ്കിൽ ഇത്രയും വലിയ കാട്ടുകള്ളൻ ആയിരിക്കണമല്ലോ ഈ ശൗരിയും പ്രെസിഡന്റുമൊക്കെ ,,”

“ബോസ് ,,, അവിടത്തെ സർപഞ്ച ഇപ്പോൾ പുതിയ ആളാ ,,, അദ്ദേഹം നല്ല മനുഷ്യനാ’ ഗോപാൽ പറഞ്ഞു

“അപ്പോൾ ,,,ഈ മിനിട്സ് എല്ലാം ”

“അതൊക്കെ മുൻപിരുന്ന സർപ്പഞ്ചിന്‍റെ സമയത്താ ,, ” ഗോപാൽ പറഞ്ഞു

‘ഓക്കേ ,,ഓക്കേ ,,, എന്നാൽ ഈ ശിവശൈലത്തേക്ക് വേണ്ടി എന്തേലും ക്ഷേമപ്രവർത്തനം ചെയ്തതായി വല്ല വിവരവും കിട്ടുമോ ”

അതുകേട്ടു ഗോപാൽ മൊത്തം അരിച്ചു പെറുക്കി

“നോ ,,ബോസ് ,,,ഇതിൽ അങ്ങനെ ഒന്നും കാണുന്നില്ല ,,”

“എടാ ,,,കോവാലാ ,,,നീ ശരിക്കും അങ്ങോട്ട് നോക്കെടാ ,.,,,,’ഭാസുരൻ ഒന്ന് പ്രോത്സാഹിപ്പിച്ചു

കുറെ നേരം സേർച്ച് ചെയ്തപ്പോ

“ബോസ് ,,,ഇതിൽ അവിടത്തെ ഒരു മുപ്പതു  പേർക്ക് MNREGA  മെമ്പർഷിപ്പ് കൊടുത്തു ജോലി കൊടുത്തതായി കാണുന്നുണ്ട്”

 

“അത് തൊഴിലുറപ്പ് പദ്ധതിയല്ലേ ,,, നൂറു ദിവസത്തെ തൊഴിൽ ഉറപ്പു കൊടുക്കുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ”

“അതെ ബോസ്,,, അതിനു ഒരു ദിവസം 75 റുപ്പീസ് വെച്ച് കിട്ടും ,, ”

“ഗോപാൽ ,,എന്നാൽ ആ മുപ്പതു പേരുടെ ലിസ്റ്റും അവർ ജോലി ചെയ്ത ഡീറ്റെയിൽസ് കിട്ടുമോ ,,”

“സോറി ബോസ് ,,ആ ഡീറ്റെയിൽസ് എന്‍റെ കൈയിലില്ല ,,’

“അത് സാരമില്ല ഗോപാൽ ,, ഒപ്പിക്കാമല്ലോ ,,ഒന്നു ശ്രമിച്ചു നോക്കൂ ”

“നോക്കട്ടെ .,,,,,,,,,,,,” എന്നുപറഞ്ഞു കൊണ്ട് ഗോപാൽ മൊബൈലിൽ പഞ്ചായത്തിൽ പേജെക്ട് വർക്ക് ചെയ്യുന്ന ആരെയോ വിളിച്ചു സംസാരിച്ചു

കുറച്ചു കഴിഞ്ഞു ഗോപാലിനു ഫോൺ വന്നു

അയാൾ ഫോണിൽ മുപ്പതു പേരുടെ പേരും അവർ ഇതുവരെ വാങ്ങിച്ച തുകകളും പറഞ്ഞു കൊടുത്തു

ഗോപാൽ അത് എഴുതി എടുത്തു

എന്നിട്ടു ആദിക്ക് കൊടുത്തു

ആദി അത് നോക്കുമ്പോൾ അത്ഭുതപ്പെട്ടു പോയിരുന്നു

സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശനും ഉമാദത്തൻ മാമനും അടക്കം മുപ്പതു പേരോളം തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളുമാണ് , അവര് ഈ സാമ്പത്തിക വർഷത്തിൽ അറുപതു ദിവസത്തെ വേതനം സ്വീകരിച്ചിട്ടുമുള്ളതായി കണക്കുണ്ട് , ഒറ്റനോട്ടത്തിൽ തന്നെ അവനതു വ്യക്തമായി , അതും ഫ്രോഡ് റിപ്പോർട്ട് തന്നെയെന്നു ഉറപ്പിച്ചു

“അല്ല ,,ഇത് ആരായിരിക്കും എടുത്തിട്ടുണ്ടാകുക ?’ ആദി ചോദിച്ചു

 

“ബോസ്,,,, ഈ നാട്ടിൽ അതാത് വാർഡുകളിലെ MNREGA  അതാത് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത് മെമ്പർ തന്നെയാണ് ഉത്തരവാദിത്വപെട്ടിരിക്കുന്നത് , അവർ വൗച്ചർ എഴുതി ക്യാഷ് എടുത്ത് അംഗങ്ങൾക്ക് കൊടുത്തു അവരിൽ നിന്നും സിഗ്നേച്ചർ വാങ്ങിക്കും ,,”

“മനസിലായി ,,ഗോപാൽ ,, അപ്പോൾ ശിവശൈലത്തെ ആളുകളെ അടിമകളാക്കി മാടുകളെ പോലെ പണി എടുപ്പിക്കുന്നതും പോരാഞ്ഞിട്ട് അവരുടെ പേരിൽ കള്ളയൊപ്പിട്ടു തൊഴിലുറപ്പു പദ്ധതിയുടെ കാശ് കൂടെ അടിച്ചെടുക്കുന്നു ,,,”

ആദി കസേരയിൽ ചാരി അല്പം നേരം ഇരുന്നു

അവന്‍റെ ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരി നിറഞ്ഞു

 

“ഭാസുരാ ,,,,,,,,,,,,,”

അവൻ ആ ഇരുപ്പിൽ വിളിച്ചു

“എന്താ അപ്പുവണ്ണ,,,,,,,,,,,,?,,”

“നീയേ ,,,ക ഒരു സ്ട്രോങ്ങ് ചായ പറഞ്ഞെ ,,,,,,,,,”

“ഡബിൾ സ്ട്രോങ്ങ് ആയാലോ അണ്ണാ ,,,,,,,,,,,,”

“,,പോരാ ട്രിപ്പിൾ സ്ട്രോങ്ങയിക്കോട്ടെ ,,,,,,,”

 

“അണ്ണാ ,,,, അഞ്ചു ചായ കൊടുങ്കളെ  , ഒരു മീഡിയം മൂന്നു സ്ട്രോങ്ങ് ,,,,ഒരെണ്ണം ട്രിപ്പിൾ സ്ട്രോങ്ങ് ”

ഭാസുരൻ അർത്ഥഗർഭമായ ചിരിയോടെ ഉറക്കെ വിളിച്ചു പറഞ്ഞു

ആദി കസേരയിൽ ചാരി കൈകൾ കൂപ്പി വിടർത്തി ചേർത്തു കൊണ്ട് പറഞ്ഞു

“,,മൂന്നാമത്തേത് ,,, മെമ്പർ ശൗരി ,,, ”

 

<<<<<<<O>>>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.