അപരാജിതൻ 23[Harshan] 13413

ആ മൈദാനത്തിനു ചുറ്റും ഇരിപ്പിടങ്ങൾ പണിതുയർത്തിയിരിക്കുന്നു

അവിടെ നിരവധി ആളുകൾ

അവൻ ശബ്ദം കേട്ട് തല ചിരിച്ചു നോക്കിയപ്പോൾ ക്ഷേത്രത്തിനുള്ളിൽ യാഗവും വിഷ്ണുമന്ത്രങ്ങളുമുയരുന്നു.

മൈതാനത്തിനു ചുറ്റും കുതിരകൾ പായുന്നു

ഭാരമുള്ള എന്തൊക്കെയോ മണ്ണിൽ ശബ്ദമുണ്ടാക്കി പതിക്കുന്നതു കെട്ടവൻ സൂക്ഷിച്ചു നോക്കിയപ്പോൾ

നാലാൾ വലുപ്പമുള്ള ഘടാഘടിയന്മാരായ കരിവീട്ടിയുടെ നിറവും കാരിരുമ്പിന്‍റെ കരുത്തുമുള്ള മല്ലയുദ്ധക്കാർ , അവരാരെയോ ലക്‌ഷ്യം വെച്ച് കൊണ്ട് തുടയിലും ചുമലിലും കൈകൾ കൊണ്ട് തല്ലി തങ്ങളുടെ അപ്രമാദിത്വം കാണിച്ചു കൊണ്ട് വട്ടത്തിൽ മെല്ലെ മെല്ലെ ചുറ്റുന്നു

 

പെട്ടെന്ന് ചിറകടി ശബ്ദം കെട്ടവൻ മുകളിലേക്ക് നോക്കി

കൃഷ്ണപരുന്ത് ആ മൈതാനത്തിനു ചുറ്റും വലം വെക്കുന്നു

അതുകണ്ടവൻ മൈദാന മധ്യത്തിലേക്ക് നോക്കുമ്പോൾ

കറുത്ത തുണി കൊണ്ട് മുഖം മറച്ചൊരു കരുത്തുറ്റൊരു വീരൻ ആ മല്ലയുദ്ധക്കാർക്കിടയിൽ ഇരു നെഞ്ചിലും തട്ടി ചുണ്ടിൽ വീരോദാത്ത നായകന്‍റെ പ്രൗഢമായ പുഞ്ചിരിയോടെ കാലുകൾ ചുവടുകൾ വെച്ച് തന്നെ ആക്രമിക്കാൻ തക്കം പാർത്തു തന്നെ ചുറ്റി വളയുന്ന ഘടഘടിയ൯ മാരുടെ ചുവടുകളും ചലനങ്ങളും ശ്രദ്ധിച്ചു കൊണ്ട് ചുറ്റി തിരിയുന്നു

 

പെട്ടെന്നൊരു കാറ്റടിച്ചു

ആ വീരന്‍റെ മുഖത്തെ മൂടുപടം അഴിഞ്ഞു വീണു

ആ മുഖം കണ്ടവൻ ഞെട്ടിപ്പോയി

 

“താൻ തന്നെ ,,,”

അവന്‍റെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു

ദേഹം മൊത്തം വിയർത്തു തുടങ്ങിയിരുന്നു

 

 

“അപ്പുവേട്ടാ ,,,,,,,,,,,,,,,,,,,” എന്നുറക്കെ ശങ്കരനും ശംഭുവും അവനെ വിളിച്ചു

അവൻ വിളികേട്ട ഭാഗത്തേക്ക് നോക്കി

പിന്നെ തിരിഞ്ഞു മൈതാനത്തേക്ക് നോക്കിയപ്പോൾ

മൈതാനം ശൂന്യമായിരുന്നു

പക്ഷെ ആ മൈതാനത്തിനു നടുക്കായി കൃഷ്ണപരുന്ത് ചിറക് വിരിച്ചു മണ്ണിൽ നിൽക്കുന്നുണ്ടായിരുന്നു

 

“അപ്പുവേട്ടാ ,,,,,,,,,,വേഗം വാ ,,,,,,,,നമുക്ക് പോകണ്ടേ ” ശംഭു ഉറക്കെ വിളിച്ചു ചോദിച്ചു

അവൻ വേഗം അവിടെ നിന്നും നടന്നു നീങ്ങി

മുന്ഭാഗത്തു പോയി ഷൂസും കൈയിലെടുത്തു

ഇടയ്ക്കിടെ ആ മൈതാനത്തേക്ക് തിരിഞ്ഞു നോക്കികൊണ്ട്‌ കുട്ടികളുടെ അടുത്തേക്ക് ഓടി

 

<<<<<O>>>>>

ജീപ്പിൽ പോകും വഴി

അവനാകെ അസ്വസ്ഥനായിരുന്നു

തന്‍റെ ജീവിതത്തിലെല്ലാം നടക്കുന്നത് അത്ഭുതങ്ങൾ തന്നെയാണ്

പലതും ദൈവീകമായ കാര്യങ്ങൾ

ഒന്നും മനസിലാകുന്നില്ല, ഇതൊക്കെ എന്താണെന്നു പോലും

അവൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ

 

“എന്താ അപ്പുവേട്ടാ ആകെ ഒരു വല്ലായ്മ ?” ശങ്കര൯ ചോദിച്ചു

“ഒന്നൂല്ലെടാ ,,, എന്തോ ഒരു ,,,ആവോ ആർക്കറിയാം ,,,”

“വയ്യെങ്കിൽ കുറച്ചു വിശ്രമിച്ചിട്ടു പോകാം ,,അപ്പുവേട്ടാ ” ശംഭു പറഞ്ഞു

“ഏയ് ,,,കുഴപ്പമില്ല ” എന്ന് പറഞ്ഞുകൊണ്ട് ആദി ജീപ്പോടിച്ചു ശിവശൈലത്തെത്തി

കുട്ടികളെ അവിടെയാക്കി ജീപ്പുമെടുത്തുകൊണ്ടു

നേരെ ചുടലയെ കാണുവാനായി ശ്മശാനഭൂമിയിലേക്ക് ജീപ്പെടുത്തു.

ശ്മാശാനഭൂമിയിലെത്തിയ അവൻ ജീപ്പോതുക്കി ഇറങ്ങി

നേരെ കവാടവും കഴിഞ്ഞു ചുടലഇരിക്കുന്ന ഇടത്തേക്ക് ചെന്നു

ചുടല മയങ്ങുകയായിരുന്നു

 

“ചുടലെ ………..” അവൻ ഉറക്കെ വിളിച്ചു

ചുടല കണ്ണുകൾ തുറന്നു

എന്നിട്ടു മുഖം തിരിച്ചു കൊണ്ട് ആദിയെ നോക്കി

എന്നിട്ടു പൊട്ടി ചിരിച്ചു

“ഹ ഹ ഹ ഹ ഹ ഹ ….”

“എടാ ,,,എനിക്കൊന്നു പറഞ്ഞു താ ,,,,,,,,,,,,,,എനിക്കാകെ ,,,എല്ലാം കൊണ്ടും ,,,എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല ”

“എന്താ ശങ്കര ,,,,,,,,,,,നേരത്തെ കണ്ട കാഴ്‌ചയാണോ നിന്നെ അസ്വസ്ഥമാക്കുന്നത് ,,,,,,,?”

ചുടല പറഞ്ഞത് കേട്ട് അത്ഭുതത്തോടെ ആദി ചുടലയെ നോക്കി

“നിനക്ക് ,,,നിനക്കെങ്ങനെ അറിയാം ,,, ഞാൻ കണ്ട കാഴ്‌ച ”

 

“ഹ ഹ ഹ ഹ ,,,,എന്നാ ശങ്കരാ ,,,,നാൻ ചുടല താൻ ,,,,ഞാനൊരു പാവം ചുടല ,, ഒരു ചണ്ഡാളൻ ,,,നീ പെരിയ ബ്രാഹ്മണൻ …. ഹ ഹ ഹ ഹ ”

ആദി ചുടലയുടെ സമീപമിരുന്നു

“എന്തൊക്കെയാ ഞാൻ കണ്ടതിന്‍റെ അർത്ഥം ചുടലെ ,,, അതെന്താ ഞാൻ അങ്ങനെ കണ്ടത് ”

“നീ കണ്ടതല്ല ,,,നിന്നെ കാണിച്ചത് ,, കാണിച്ചത് ,,,,നിന്‍റെ നാരായണൻ ,,,,,,,, പുരിഞ്ചിതാ ,,,”

അല്പം ഗൗരവത്തോടെ ചുടല പറഞ്ഞു

“നാരായണനോ ,,,,,,,?” സംശയത്തോടെ ആദി ചോദിച്ചു

“ഹും ………..”

“എന്നടാ ശങ്കര ,,, ഇപ്പടി കവലപ്പെടരുത്ക്ക് ,,,, നീ ശങ്കരൻ താനേ ,,,,ശിവനെ ,,,”

“എനിക്കറിയില്ല ,,,ഞാനൊരു സിനിമ കാണുന്ന പോലെയാണ് അതൊക്കെകണ്ടത് ,,, ഒരു നടുക്കമായി പോയി ,,,”

“എന്താടാ ശങ്കരാ ,,ഇത് ,,, ആദവനാഥനും പുലിവേലനും ആയോധനമുറകൾ അഭ്യസിപ്പിച്ച നിനക്ക് നടുക്കമോ ,,,?”

“ചുടലെ ,,, ഒരാളോ പത്താളോ നൂറാളോ എന്‍റെ നേരെ വന്നോട്ടെ ,,,ഞാൻ എതിരിട്ടു തോൽപിക്കും ,,പക്ഷെ ഇങ്ങനെയുള്ള മായകാഴ്‌ചകൾ അതാണെന്നെ പ്രക്ഷുബ്ധപ്പെടുത്തുന്നത് ”

” ഞാന്‍ മനസില്‍ കണ്ടതും, എന്തിന് ചിന്തിക്കുന്നത് പോലും ,,, എങ്ങനെ നീ അറിയുന്നു ചുടലെ ,,,,എന്താ ഇതിന്റെ രഹസ്യം ????”

അത്ഭുതത്തോടെ ആദി ചോദിച്ചു

ചുടല ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു

 മുക്കണ്ണനവന്‍,

മുന്തായ് പിരിന്ത

നാഡിക്കുമുടയോൻ

ലലാടമൂർത്തി

 തില്ലൈ നടരാജനാട്ടമാടുമിടം,

അറിവുക്ക് പരമഗുരു

തെർക്ക് ദിക്കൈ നോക്കി

ഇരുപ്പാളർ വാഴുമിടം

അതുതാൻ

ഉൻ കേൾവിക്ക് ബദൽ “

ശങ്കരാ ,,,,,”

 

ചുടല ഒരു ഭ്രാന്തനെ പോലെ പുലമ്പി

കണ്ണുകളടച്ചു കൊണ്ട് അവനാ വരികൾ പലവട്ടം മനസ്സിൽ ആവർത്തിച്ചു

എന്നിട്ടു ചൊല്ലിക്കൊണ്ടിരുന്നു

അവൻ ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്നു

ചുടലയെ നോക്കി

പിന്നെയൊന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു

അവൻ എഴുന്നേൽക്കുന്ന കണ്ടപ്പോൾ ചുടലയൊന്നു ചിരിച്ചു

ആദി മറ്റൊന്നും പറയാതെ തിരികെ നടന്നു

അവന്‍റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു

അവൻ നടന്നു കവാടത്തിനു മുന്നിലെത്തി

ആദി പിന്നിലേക്ക് തിരിഞ്ഞു

 

“ചുടലെ ” എന്നവൻ ഉറക്കെ വിളിച്ചു

“”എന്നടാ ശങ്കരാ ,,,,,,,” ചുടല വിളികേട്ടു

അവൻ തന്‍റെ പുരികങ്ങൾക്ക് നടുവിൽ  മൂന്നാം ചൂണ്ടു വിരൽ തൊട്ടു വിളിച്ചു പറഞ്ഞു

 

“മുക്കണ്ണനവന്‍ ,

മുന്തായ് പിരിന്ത നാഡിക്കുമുടയോൻ

ലലാടമൂർത്തി തില്ലൈ നടരാജനാട്ടമാടുമിടം, ,

അറിവുക്ക് പരമഗുരു തെർക്ക് ദിക്കൈ നോക്കിഇരുപ്പാളർ വാഴുമിടം

അതുതാൻ ഇത് ,,,ഇത് താൻ എന്‍ കേൾവിക്ക് ബദൽ “

 

” മുക്കണ്ണനായവന്‍ ,  മൂന്നായ് പിരിഞ്ഞ ഇട പിംഗള സുഷുമ്ന നാഡികള്‍ക്കുമുടയോന്‍  ലലാട മൂർത്തിയായ ആകാശഭൂത തത്വസ്വരൂപമായ ചിദംബര നടരാജന്‍ നൃത്തമാടുന്നതും  ,സകല വിജ്ഞാനങ്ങൾക്കും പരമഗുരുവായ സാക്ഷാൽ ദക്ഷിണാമൂർത്തി (ശിവസ്വരൂപം)വസിക്കുന്നതുമായ ഇടം ,, അത് തന്നെ ഇത് ,ഇത് തന്നെ എന്‍റെ ചോദ്യത്തിന് ഉത്തരവും ,,,”

നീ ഇതെല്ലാം അറിയുന്നതു നിന്റെ ആറാമിന്ദ്രിയം സ്ഥിതി ചെയ്യുന്ന ഈ മൂന്നാം കണ്ണിലൂടെ ,,,, ആകാശഭൂതത്തെ ഉപാസിച്ചു സിദ്ധി നേടി എല്ലാം മൂന്നാം കണ്ണിലൂടെയെന്ന വണ്ണം അറിയുന്ന ചുടലെ ,,,നിനക്കെന്‍റെ പ്രണാമം ,,,”

ആദി കൈകൾ കൂപ്പി

തിരികെ നടന്നു , ജീപ്പിൽ കയറി , മുന്നോട്ടേക്ക് എടുത്തു

 

“ലക്ഷ്മിയമ്മാ  ,,,,ഉൻ മകൻ പെരിയ ബുദ്ധിശാലി ,,,ഉന്നോടെ മകൻ താനേ ,,, ഉങ്കൾ കറുപ്പയിൻ പെരുമൈ താനേ ” എന്ന് ചുടല ആകാശത്തേക്ക് നോക്കി കൈകൾ കൂപ്പി പറഞ്ഞു

 

<<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.