“ഏട്ടാ, ഞാനെല്ലാം കേട്ടു. അപ്പൊ നമുക്കൊന്ന് നോക്കിയാലോ”
“എന്തു നോക്കണ കാര്യം ?”
“വേറെന്താ, നമ്മുടെ ജോസഫ് മോന് പെണ്ണ് നോക്കണ കാര്യം”
“എന്റെ പൊന്നു ശാരൂ, ഒന്നുങ്കിൽ നീ മുറ്റമടിക്ക്. അല്ലെങ്കിൽ ദാ, എന്റെ നെഞ്ചത്ത് അടിച്ചു കളരി പഠിക്ക്. ഇനി ഇതു രണ്ടും വേണ്ടാ എന്നാണെങ്കിൽ ഒന്നു പോയി തരാമോ. ഞാനീ പാചകമൊന്ന് ചെയ്‌തോട്ടെ?♂️”
അതു കേട്ടതും ശാരദ മുഖം വീർപ്പിച്ചു കടന്നു പോയി.
“വാചകമടിച്ച് നേരോം കളഞ്ഞു” ഫിലിപ്പ് സ്വയം പിറുപിറുത്തു.
………………………………………………………
“എടീ റീനേ, റീനെ…..”
“ഓഹ്…. ഇതിപ്പോ വല്ല്യേ ശല്യമായല്ലോ. എന്താടീ ജൂവലേ കാര്യം ?”
“അതേയ്, ജോ ഇന്ന് വരുമെന്ന് ഉറപ്പല്ലേ”
ജൂവൽ ഒന്ന് പരുങ്ങിക്കൊണ്ടാണ് അത് ചോദിച്ചത്. തന്റെ ജോലി തടസ്സപ്പെടുത്തിയതിന്റെ ദേഷ്യം റീനയുടെ മുഖത്തുണ്ട്.
“നിനക്കെന്താടീ പറ്റിയെ. ആള് ഇന്നു വരുമെന്ന് ഞാൻ പറഞ്ഞതല്ലേ. പിന്നെന്തിനാ പിന്നേം എന്നോട് അതു തന്നെ ചോദിക്കുന്നേ ?”
“അതല്ലെടീ, ഞാനിന്ന് രാവിലെ ജോയെ ഫോൺ ചെയ്തിരുന്നു. ഇനിയെന്നോട് സംസാരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒന്നു വിരട്ടി”
“എടീ നിനക്കെന്തിന്റെ കേടായിരുന്നു. അവൻ ഇന്നു വരുമെന്ന് പറഞ്ഞിട്ടും നീയിങ്ങനെ ചെയ്തല്ലോടീ?. അതൊക്കെ പോട്ടെ, നീ വിരട്ടിയിട്ട് അവൻ പേടിച്ചോ ?”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്