Wonder 4 [Nikila] 2478

ഇത്രയും നാൾ സി ഐ നീരജ എന്നു പറഞ്ഞാൽ പുരുഷന്മാരുടെ പേടി സ്വപ്നമായിരുന്നു. അങ്ങനെയുള്ള അവരെ നാട്ടുകാർക്കിടയിൽ ഒരു പകല് കൊണ്ട് തന്നെ കോമഡിയാക്കി. പുരുഷ വിദ്വേഷിയായ അവർക്ക് തിരിച്ചടി കൊടുത്തതും ഒരു പുരുഷൻ തന്നെ. എല്ലാം കൂടിയോർത്തപ്പോൾ അവരുടെ കണ്ണിൽ കോപം കത്തിക്കേറി. തന്നോട് ചെയ്തതിനെല്ലാം അവരോട് പകരം വീട്ടണം. എന്നെങ്കിലും ഒരിക്കൽ അവരെയെന്റെ കയ്യിൽ കിട്ടും. സി ഐ നീരജ കോപത്തോടെ മേശയിൽ ആഞ്ഞടിച്ചു.

 

ഈ സമയം അവിടേക്ക് കോൺസ്റ്റബിൾ രാജൻ കേറി വന്നു.

 

“മേഡം”

 

“എന്താടോ ?”

 

“ഒരു കേസുണ്ട്, തുണിക്കടയിലുള്ള ട്രെയിൽ റൂമിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ വീഡിയോ എടുക്കാൻ നോക്കിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്”

 

ഇതു കേട്ടതും സി ഐ നീരജയിൽ രക്തത്തിളപ്പുണ്ടായി.

 

“ഡോ, ഇതൊക്കെ ഉള്ളതാണോ ? അതോ ഇനി അതു വല്ല സിനിമാ ഷൂട്ടിംങിന് ക്യാമറ വച്ചതാണോ ?”

 

“മേഡം, ഇതു ശരിക്കും ഉള്ളതാ. തെളിവ് സഹിതം പിടിച്ചിട്ടുണ്ട്”

 

“എന്നാ വാടോ”

 

നീരജ റൂമിന് പുറത്തേക്ക് വന്ന് ആ പ്രതിയെ നോക്കി. പിന്നെ ചോദ്യമോ ഉത്തരമോ ഉണ്ടായിരുന്നില്ല. കൈ കൊണ്ടുള്ള പെരുമാറൽ മാത്രം. നടുവിന് കുനിച്ചു നിർത്തി അടിക്കുന്നതിനിടയിൽ കോപം കൊണ്ട് അലറുന്നുണ്ടായിരുന്നു.

 

“നീയിനി ക്യാമറ കൈ കൊണ്ട് തോടുമോടാ ? ഇനിയാരുടെയെങ്കിലും വീഡിയോ എടുക്കുമോടാ നായേ ?”

 

നീരജയുടെ അടിയും അയാളുടെ നിലവിളിയും കേട്ട് മറ്റുള്ളവർ തരിച്ചു പോയി. നേരത്തെ തന്റെ വീഡിയോ എടുത്തു ഫേസ്ബുക്കിലിട്ടവനെയും ഇതുപോലെ ഇടിക്കുമെന്ന സൂചന അവരുടേയാ പെരുമാറ്റത്തിലുണ്ടായിരുന്നു.

 

………………………………………………………

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.