വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

ഉംം…കല്യാണം ആകുമ്പോൾ ഈ വീടൊന്ന് വൃത്തിയാക്കണം. പെയിന്റിങ്ങ് ചെയ്യണം. കാവുംപുറം സുകുവിൻ്റെ മകളുടെ കല്യാണത്തിന് ഒരുകുറവും ഉണ്ടെന്ന് ആരും പറയരുത്.

അതിന് ശശിയേട്ടൻ എല്ലാം വേണ്ടപോലെ ചെയ്യും. സുകുവേട്ടൻ ടെൻഷൻ അടിക്കേണ്ട. പോരാത്തതിന് വസുവും അവളുടെ മോനും ഉണ്ടല്ലോ…?

അതുംശരിയാ…ദാ…അവർ വരുന്നുണ്ടല്ലോ…ലളിത പറഞ്ഞു. ശശിയും സരസുവും കണ്ടു ഉമ്മറത്തിരിക്കുന്ന സുകുവിനെ. നിങ്ങളെന്നാ താമസിക്കുന്നത് എന്നും ചോദിച്ചു നോക്കിയിരിക്കുവാ…ലളിത പറഞ്ഞു. സരസൂ വാ, നമുക്ക് ചായയെടുക്കാം…ലളിതയും സരസുവും അകത്തേക്ക് പോയി.

എന്നാ സുകു വരാൻ പറഞ്ഞത്.

കാര്യം ഉണ്ട്. ശരത് ഈ കല്യാണത്തിന് സമ്മതിക്കില്ല. എന്നാ ചെയ്യും…

എങ്കിൽ വേണ്ടെന്നു വെക്കണം. വേറെ നോക്കാം…

എൻ്റെ മനസ്സിൽ വേറൊന്ന് ഉണ്ട്. അതു മാത്രമല്ല, ശരത് വേറൊന്നുകൂടി പറഞ്ഞു. ഈ കല്യാണം നടത്താൻ ആണെങ്കിൽ അവർ രണ്ടുപേരും ഉണ്ടാവില്ലെന്ന്. എന്താ അതിനർത്ഥം…? നീ പറയ്. അവൻ പലതും പറഞ്ഞു. പറഞ്ഞതൊക്കെ ശരിയുമാ.

അവൻ എന്താ പറഞ്ഞത്…?

അവൻ ലളിതയോടു പറഞ്ഞു, ചേച്ചിക്കുള്ള ചെറുക്കനെ അവൻ കണ്ടുപിടിച്ചോളാമെന്ന്. എന്നോടു പറഞ്ഞു വസുധേടെ മോൻ ദേവിനെകൊണ്ട് കെട്ടിച്ചാൽ മതിയെന്ന്. എന്താ നിൻ്റെ അഭിപ്രായം…സുകു ചോദിച്ചു.

അവൻ കാര്യബോധമുള്ളവനാ. കണ്ടെത്തിയ ചെറുക്കൻ മിടുക്കനും. നടന്നാൽ നല്ലത്. സരസു എന്നോട് കുറച്ചു മുമ്പ് ഈ കാര്യം പറഞ്ഞതാണ്. നിനക്ക് സമ്മതാണോ…എങ്കിൽ നമുക്ക് ആലോചിക്കാം.

എനിക്ക് സന്തോഷമേ ഉള്ളൂ…ചോദിച്ചിട്ടു പറ്റില്ലാന്നു പറഞ്ഞാൽ അത് താങ്ങാൻ ഉള്ള കെൽപ് ഇപ്പോൾ എനിക്കില്ല. അതുകൊണ്ട് ആ ആഗ്രഹം മനസ്സിൽ വച്ചതാ. ശരത് പറഞ്ഞപ്പോൾ പിന്നെയും ആഗ്രഹിച്ചു പോകുന്നു. അതിനാ നിന്നെ വിളിച്ചത്‌.

നമുക്കിത് ആലോചിക്കാം, ഞാനും നീയും ശരത്തും അതാണ് ആഗ്രഹിക്കുന്നത്.

ആര് ചോദിക്കും…?

ഞാൻ ചോദിക്കാം. നാളെയാവട്ടെ…

*** ***

കോളിംഗ് ബെൽ തുടരെത്തുടരെ അടിക്കുന്ന ശബ്ദം മുറിയിലായിരുന്ന ദേവ് കേട്ടു. ആരാവും…? അമ്മ എവിടെപോയി. ദേവ് ഇറങ്ങിവന്നു. കതക് തുറന്നു. ആശ്ചര്യപ്പെട്ടു പോയി. ചിറ്റയും അമ്മാവനും…കേറിവാ…ദേവ് സന്തോഷത്തോടെ പറഞ്ഞു.

ആരാ ദേവ്…എന്നു ചോദിച്ചു കൊണ്ട് വന്ന വസുധയ്ക്ക് സന്തോഷം അടക്കാൻ ആയില്ല…വസുധയുടെ കണ്ണുനിറഞ്ഞു.

ശശിയേട്ടാ, വാ ഇരിക്ക്, സരസൂ…വാടി..വസുധ പഴയ വസുധയായി എന്ന് സരസൂന് തോന്നി. സരസു കണ്ടു വസുധയുടെ മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ…

വസുധേച്ചീ…ഇത്…ഇത്രയും സ്നേഹം ഉണ്ടായിട്ടും ഒരു തവണപോലും എൻ്റെ അടുത്ത് വന്നില്ലല്ലോ…സരസു കരഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ വന്നേനെ സരസൂ…നമ്മുടെ ഓപ്പയ്ക്ക് ഇനി നീയെ ഉള്ളൂ…നമ്മൾ പരസ്പരം കണ്ടാൽ അത് ഓപ്പയ്ക്ക് നിന്നോട് പൊറുക്കാൻ പറ്റാതാവും. നീയെങ്കിലും ഓപ്പയ്ക്കൊപ്പം ഉണ്ടാവണം. ഓപ്പയോടു ചെയ്ത തെറ്റിന് ഞാൻ സ്വീകരിച്ച ശിക്ഷയാണ്. അതൊക്കെ കഴിഞ്ഞില്ലേ…സാരമില്ല…വാ ശശിയേട്ടനോട് നന്നായി സംസാരിച്ചു പോലുമില്ല. അവർ ദേവിനും ശശിയുടേയും അടുത്തെത്തി.

കല്യാണക്കാര്യം എന്തായി ശശിയേട്ടാ…വസു ചോദിച്ചു.

അത് വേണ്ടെന്നുവച്ചില്ല…ഞങ്ങൾ വന്നത് വേറൊരു കാര്യം ചോദിക്കാനും കൂടിയാ…ദേവും വസുധയും പരസ്പരം നോക്കി.

ചോദിക്കാനോ…? എന്താ ശശിയേട്ടാ…? എന്നോട് ചോദിക്കുന്നതിന് മുഖവുര വേണമോ…? കാര്യം പറ ശശിയേട്ടാ…ശശി സരസുവിനെ നോക്കി.

അത്…കേട്ടുകഴിഞ്ഞാൽ അനുകൂലമായാലും പ്രതികൂലമായാലും ഇപ്പോൾ ഉള്ള സന്തോഷം കുറയരുത്.

കാര്യം പറയ് ശശിയേട്ടാ ടെൻഷൻ അടിപ്പിക്കാതെ. ദേവിന് നമ്മുടെ അച്ചൂനെ ആലോചിച്ചാലോ…ശശി പറഞ്ഞു നിർത്തി. സരസു കണ്ടു വസുധയുടെ മുഖത്തെ പ്രസന്നത മാഞ്ഞ് ഗൗരവം സ്ഥാനം പിടിച്ചത്.

*** ***

സുകുവേട്ടാ എത്ര നേരായി ഈ ഇരിപ്പു തുടങ്ങിയിട്ട്. എണീക്ക് മുറിയിൽ പോകാം. കുറച്ചു നേരം കിടക്ക്. ഈ ഇരിപ്പ് ശരിയല്ല….ലളിത കുറെനേരമായി വിളിക്കുന്നു. സുകു കേൾക്കുന്ന മട്ടില്ല.

അവർ വരട്ടെ…കടയിലൊന്നും അല്ലല്ലോ പോയത്. പോയിട്ട് പെട്ടെന്ന് വരാൻ. വെറുതെക്കാരുടെ വീട്ടിലുമല്ല. സാവകാശത്തിലല്ലേ ഈ കാര്യം പറയാൻ പറ്റൂ…

അവർ വരാതെ ഞാൻ കിടക്കില്ല. അവൾ എന്തു പറയും. അതറിയാതെ എനിക്ക് കിടക്കാൻ പറ്റില്ല. യാത്ര ചെയ്യാൻ എനിക്കാവുമായിരുന്നെങ്കിൽ ഞാനും പോയേനെ…ഇടയ്ക്കിടയ്ക്ക് സുകു നെഞ്ച് തടവിക്കൊണ്ടിരുന്നു.

അച്ചുവിന് കാര്യം ഒന്നും മനസ്സിലായില്ല. അച്ഛനും അമ്മയും ശശിയമ്മാവനും ചിറ്റയും കൂടി ഇന്നലെ മുതൽ ഒതുക്കത്തിൽ എന്തൊക്കയോ സംസാരിക്കുന്നതും അവർ ഇന്നെവിടേയ്ക്കോ പോകുന്നതും കണ്ടു. എവിടേയ്ക്കാവും, ശരത്തിനും യാതൊന്നും അറിയില്ല. അച്ഛൻ അവരെ

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.