വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

“എവിടാണ് ഈ അപ്പച്ചി. ..എന്താണ് പേര് ..എന്നിട്ട് എന്താ ഇവിടെ വരാത്തത്..”
ശരത് ചോദിച്ചോണ്ടിരുന്നു.

” മിണ്ടാതെടാ അച്ഛൻ പറയും ” അച്ചു സമാധാനിപ്പിച്ചു.

” വസു …വസുധ ..എനിക്ക് സരസേക്കാളും ഇഷ്ടം ..എന്തിനും ഏതിനും ഓപ്പേ..ഓപ്പേ വിളിച്ചു പിറകെ കൂടും .”

” അവൾ ഒരു തെറ്റുചെയ്തു. കോളേജിൽ പഠിച്ചോണ്ടിരുന്നപ്പോൾ .അവിടെ ഉള്ള അദ്ധ്യാപകനെ സ്നേഹിച്ചു. ഇതറിഞ്ഞ ഞാനുംഅച്ഛനും അവളുടെ കല്ല്യാണം നിശ്ചയിച്ചു. എടുത്തു ചാടി നടത്തിയ തീരുമാനം അല്ല. നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്നതാണ് .ശശിയേട്ടനെകൊണ്ട് അവളെ കെട്ടിക്കാംഎന്ന്. എന്നാൽ എങ്ങനെ എന്നറിയില്ല. കല്യാണ മണ്ഡപത്തിൽ അവളെ വിളിക്കാൻ അവൻ വന്നു.പലരും പിന്തിരിപ്പിക്കാൻ നോക്കി. ഉന്തും തള്ളും ആകെ ബഹളം .

അവൻ പറഞ്ഞു .” വസു എന്നെ വേണ്ടെന്നുപറഞ്ഞാൽ തിരിച്ചു പൊക്കോളാമെന്ന് .. ”

വസുധ പറയട്ടെ എന്ന് ശശിയേട്ടൻ പറഞ്ഞു.

” ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തിക്കൊണ്ട് അവൾ പറഞ്ഞു .അവൾക്ക് അയാളെ മതിയെന്ന് .”

” അവൾ അയാളുടെ കൂടെ.പോയി .
അന്നു നടക്കാനിരുന്ന എൻ്റെയും ലളിതയുടെയും കല്യാണവും നടന്നില്ല.”

വന്നവർ എല്ലാവരും പോയി .

” സുകു ..ഞങ്ങൾ വീട്ടിൽ വരെ പോകട്ടെ വല്ലാത്ത ക്ഷീണം ..”

അച്ഛനും അമ്മയും വീട്ടിലോട്ടുപോന്നു.

എല്ലാക്കാര്യങ്ങളും തീർത്ത് ഞാനും ശശിയേട്ടനും വീടെത്തിയപ്പോൾ രാത്രി പത്തു കഴിഞ്ഞു.

” അവരെന്തിയേ സരസേ ..”

” ക്ഷിണമാണെന്നും പറഞ്ഞ് കിടന്നു.”

” ഇന്നു ഒന്നും കഴിച്ചിട്ടില്ല..അച്ചനേയും അമ്മയേയും വിളിക്ക് .”

” ശരി ഓപ്പേ.”

സുകു മുറിയിലേക്ക് പോയി.

” ഓപ്പേ…ശശിയേട്ടാ ..ഓടിവാ..”

” ശശിയേട്ടാ ..എന്താ അത് സരസയാണല്ലോ ..വാ നോക്കാം.”

” എന്താടി…”

” കതക് പുട്ടിയിരിക്കുവാ ..”സരസ കരഞ്ഞുംകൊണ്ട് പറഞ്ഞു.

ശശിയും സുകുവും കതക ചവിട്ടി തുറന്നു.
ഒന്നേ നോക്കിയുള്ളൂ.കയറിൽ തുങ്ങി അച്ഛനും അമ്മയും.

ഇതുകണ്ട സരസ ബോധംകെട്ടു വീണു.

പിറ്റേദിവസത്തെ പത്രവാർത്ത

അപമാനഭാരം സഹിക്കാനാവാതെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു എന്നാരുന്നു

മൃതദേഹം പോസ്മോർട്ടം കഴിഞ്ഞു കൊണ്ടുവന്നു.
ആരോക്കെയോ പറഞ്ഞു വസുധയെ അറിയിക്കേണ്ടെ എന്ന്

വേണ്ടാന്നു പറഞ്ഞു

ചടങ്ങുകൾ നടക്കുന്ന സമയത്ത് ആവർ എത്തി .

ഞാൻ സമ്മതിച്ചില്ല.

എൻ്റെ കാലുപിടിച്ചു കരഞ്ഞു .എനിക്ക് ദയതോന്നിയില്ല. രണ്ടു മക്കളെ ഉള്ളൂ എന്നുപറഞ്ഞു .ഇറക്കി വിട്ടു.

പിന്നെ അവളെപറ്റി ഒന്നും അറഞ്ഞില്ല.തിരക്കിയില്ല എന്നതാവും ശരി.

വീണ്ടും അവളെ കാണുന്നത് അഞ്ചു വർഷത്തിനു ശേഷമാരുന്നു.

പതിനൊന്നു മണിയായി കാണും പറമ്പിൽ വാഴയ്ക്ക് തടം എടുക്കുകയായിരുന്നു സുകു.

കുഞ്ഞിനേയും എടുത്ത് അവൾ തറവാട്ടിലേയ്ക്ക് വരുന്നതും ലളിത വന്നു കൂട്ടുന്നതും കണ്ടു . ആദ്യം സന്തോഷം തോന്നി. അവളോട് സ്നേഹത്തോടെ സംസാരിക്കണം എന്നുകരുതി തന്നെയാണ് ഞാൻ പറമ്പിൽ നിന്നും പോന്നത് .പക്ഷേ നേർക്കുനേർ കണ്ടപ്പോൾ അച്ഛനും അമ്മയും തൂങ്ങിനിൽക്കുന്നതാണ് .മനസ്സിൽ വന്നത്. വെറുപ്പായി .അത് വാക്കുകളാൽ പ്രകടിപ്പിക്കുകയും ചെയ്തു.

അറ്റുപോയ ബന്ധം കൂട്ടിച്ചർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന്.

എൻ്റെ വാക്കുകൾ അവളിൽ സങ്കടവും അരിശവും കൂട്ടി.

അന്ന് അവൾ പോകാതിരുന്നെങ്കിൽ ഒരുപക്ഷേ പിണക്കം മാറിയേനെ.

അന്ന് നീ ഉണ്ടായിട്ടില്ല അച്ചൂ .

എങ്കിലും അവൾ പറഞ്ഞു .

ഓപ്പയ്ക്ക് പെൺകുട്ടി ആണെങ്കിൽ അവളുടെ മകൻ്റെ ഭാര്യയായി അവളുടെ അടുത്ത് വരും എന്ന് ..മഹാദേവനെ വിളിച്ചു സത്യം ചെയ്തു.

ഞാൻ അത് ചിരിച്ചു തള്ളി .എന്നാൽ

അവളുടെ ആഗ്രഹം പോലെ നാലു വർഷത്തിനുശേഷം നീ ജനിച്ചു.

അപ്പോൾ എനിക്ക് പേടിയായി . വസുധയെ പറ്റിയോ ..അവളുടെ

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.