വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

Views : 28327

സുകുവിനറിയാം ..പെങ്ങൻമാർ രണ്ടു പേരും എന്താണേലും തന്നോടാണ് ആദ്യം പറയുക.എന്നിട്ട് താൻവേണം അച്ഛനെകൊണ്ട് സമ്മതിപ്പിക്കാൻ

” പറയ് …”

” അത് ..ഇപ്പോൾ അച്ഛൻ അറിയരുത് .”

” അച്ഛൻ അറിയാത്ത എന്തുകാര്യാണ് നിനക്കുള്ളത് .”

” സീരിയസ് ആണ് ”

” എന്ത് ..?

” നിൻ്റെ കല്യാണക്കാര്യം ആണോ ..?.തമാശയായി സുകു ചോദിച്ചു ..

” അതെ ..”

സുകു അവൾ പറഞ്ഞത് ചിരിച്ചു തള്ളി.തൻ്റെ പണി തുടർന്നു.

” ഓപ്പെ..ഞാൻ പറഞ്ഞത് സത്യാ..ഓപ്പെ” എന്താ മിണ്ടാത്തെ. ..

” എന്താ മിണ്ടേണ്ടെ..വളരെ നല്ലത് എന്നോ ..
എന്താണോ നീ പറഞ്ഞു വരുന്നത് ആ അദ്ധ്യായം ഇനി തുറക്കേണ്ട..
മുന്നോട്ടു പഠിക്കണം എന്നുണ്ടെങ്കിൽ ..മാത്രം”

” ഓപ്പെ.. ”

സുകു വസുധയുടെ നേരേ തിരിഞ്ഞു..

വസുധ കണ്ടു ഓപ്പയുടെ കണ്ണുകൾ അരിശംകൊണ്ട് ചുവന്നിരിക്കുന്നത് .

ആകെ മരപ്പ് മാത്രം എന്താ സംഭവിച്ചത് എന്നു വസുധയ്ക്ക് മനസ്സിലായില്ല..

ഒറ്റയടി വസുധയുടെ കവിളത്ത് . വസുധയ്ക്ക് മൂക്കിൽകൂടി എന്തോഒഴുകി വരുപോലെതോന്നി .അവൾ തൊട്ടുനോക്കി .
ബ്ലഡ്..

ഓപ്പേ… ഇതുംകണ്ടുവന്ന സരസ ഓടിവന്നു.

എന്താ പറ്റിയേ ചേച്ചീ… വസുധയുടെ മൂക്കിൽ നിന്നും വരുന്ന ബ്ലഡ് സരസ തൂത്തുകളഞ്ഞു.

ഓപ്പേ.. ഹോസ്പിറ്റലിൽ പോകാം കണ്ടില്ലേ..ചേച്ചിയുടെ മൂക്കിൽ നിന്നും ബ്ലഡ് വരുന്നത്

വാ ചേച്ചീ മുഖം കഴുകിക്കേ.. അമ്മേ..ദാ കണ്ടോ..ചേച്ചീടെമൂക്കിൽ…

മിണ്ടാതെ കേറിപ്പോടി അകത്ത്..സുകു കൈചൂണ്ടി പറഞ്ഞു.

ഓപ്പേ..ചേച്ചീ… സരസ പിന്നെയും പറഞ്ഞു

ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്.. പോ…

സരസ വസുധയേയും കൂട്ടി അകത്തേക്ക് നടന്നു..

ഓപ്പയ്ക്കെന്താ ഇത്ര അരിശം…ചേച്ചി എന്താ ഓപ്പയോട് പറഞ്ഞത്.. സരസുടെ ചോദ്യത്തിന് ..വസുധ ഉത്തരം കൊടുത്തില്ല.

അച്ഛനും ഓപ്പയും അമ്മയും കൂടി എന്തൊക്കയോ തീരുമാനം എടുക്കുകയാണെന്ന് വസുധയ്ക്ക് മനസിലായി.

സുകു നീ നാളെ ചിറ്റാരത്ത് പോകണം . അവരോട് ഞായറാഴ്ച ഇങ്ങോട്ടു വരാൻ പറയൂ ..ചന്ദ്രശേഖരൻ പറഞ്ഞു

പോകാം..

നാളെമുതൽ വസുധ പഠിക്കാൻ പോകേണ്ട.
എത്രയും വേഗം കാര്യങ്ങൾ നടക്കണം.

അന്നുമുതൽ അച്ഛനും അമ്മയും ഓപ്പയും വസുധയോട് മിണ്ടാതായി .സരസ മാത്രം കൂടെയുണ്ട്..

ഞായറാഴ്ച രാവിലെ ഒരുജീപ്പിനു വരാവുന്ന അത്രയുംപേർ കാവുപറത്ത് എത്തി .
എല്ലാവർക്കും വളരെ സന്തോഷം.

സന്തോഷം ഇല്ലത്തത് വസുധയ്ക്കും.

ഉമ്മറത്ത് ..കാര്യങ്ങൾ പുരോഗമിച്ചു

അപ്പോൾ അളിയാ വരുന്നമാസം പതിനെട്ടിന് കല്യാണം ക്ഷേത്രത്തിൽ വച്ചു നടത്താം.

വസുധയുടെ എതിർപ്പ് വകവയ്ക്കാതെ എല്ലാം തീരുമാനിച്ചു.

അച്ഛാ ..വരാൻ അമ്മ പറഞ്ഞു

ശരത്തിന്റെ വാക്കുകൾ സുകുവിനെ ചിന്തയിൽ നിന്നും ഉണർത്തി.

********* ******* *********

വരു.. അച്ചു… കേക്കു മുറിക്കണ്ടേ ..വസുധ പറഞ്ഞു

അച്ചുവിൻ്റെ നോട്ടം അപ്പോളും ഫോട്ടോയിൽ തന്നെ ആരുന്നു.

എന്താ അച്ചു

അത് …ആ ഫോട്ടോ ..

അതൊക്കെ പറയാം .. സമയം ഉണ്ടല്ലോ ..

സമയം പോകുന്നില്ലാ എന്നു അച്ചുവിനു തോന്നി

പറയാം എന്നു പറയുന്നതല്ലാതെ ദേവേട്ടൻ്റെ അമ്മ ഒന്നും പറയുന്നില്ല. കുറച്ചു നേരമായി .നിശബ്ദത മാത്രം. ഫാനിൻെറ മുരളൽമാത്രം..

അമ്മേ ചോദിക്കുന്നത് തെറ്റാണേൽ ക്ഷമിക്കണം .. ആ ഫോട്ടോ… അച്ചു അത്രയും പറഞ്ഞു വച്ചു .

എനിക്കറിയാം നിൻ്റെ മനസ്സിൽ ഉത്തരം കാത്ത് ചോദ്യങ്ങൾ

Recent Stories

The Author

kadhakal.com

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com