വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

ശപഥത്തിനെപറ്റിയോ ഒന്നും നിങ്ങൾ രണ്ടാളും അറിയാതിരിക്കാൻ .ഞങ്ങൾ ശ്രമിച്ചു. മറ്റുള്ളവർ പറയുന്നത് അവരുടെ രീതിക്കും ഭാവനയ്ക്കും അനുസരിച്ചാവും
അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

വേറൊരാൾ പറഞ്ഞ് അറിയുന്നതിലും നല്ലത് ഞാൻ പറയുന്നതാണെന്നു കരുതി.

സുകു ധൈര്യം നഷ്ടപ്പെട്ടവനെപ്പോലെ പറഞ്ഞു .
അച്ചൂ.. അച്ഛൻ്റെ ശരികളായിരുന്നു അതൊക്കെ ..കാലം എന്നെയും മാറ്റി .ഇപ്പോൾ പിണക്കത്തിൻ്റെയും വെറുപ്പിൻ്റെയും സ്ഥാനത്ത്.. പഴയ സ്നേഹം തിരിച്ചു വന്നുതുടങ്ങി. ..

അച്ഛൻ്റെ ശരികളെ നിങ്ങൾക്ക് ഉൾക്കൊള്ളാൻ ആവില്ലാന്നറിയാം ..ഇത്രയും കാലവും ഇതൊക്കെ മറച്ചുവെച്ചതിന് അങ്ങളോട് ദേഷ്യം തോന്നേണ്ട.

ലളിതേ കുറച്ചു വെള്ളമെടുക്ക് ..

സുകു പിന്നെയും ഫയൽ തുറന്ന്
എന്തൊക്കയോ പേപ്പറുകൾ എടുത്തു.

അച്ചു ഇതിൽ ഈ തറവാട്ടിൽ അവൾക്കുള്ള അവകാശം ആണ്. അവളും മോനും ഇപ്പോൾ എവിടാണെന്നോ എങ്ങനെനാണെന്നോ അറിയില്ല.. എന്നെങ്കിലും വന്നാൽ അവൾക്ക് കൊടുക്കണം.

ഞങ്ങൾ ഇല്ലാത്ത കാലത്താണേൽ അവളോട് പറയണം ഞങ്ങൾ അവളോട് പൊറുത്തിരുന്നു എന്ന്..

ഇതൊക്കെ കേട്ടിട്ട് അച്ചുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

അങ്ങനൊന്നും പറയല്ലേ അച്ഛാ..അപ്പച്ചി വരും ..

എങ്ങനെ ..അച്ചൂ..?
ദേവ്…മോനേ…മയക്കത്തിൽ ആയിരുന്ന ദേവ് വസുധയുടെ വിളിയിൽ ഉണർന്നു.

എന്താ അമ്മേ…?

വസുധ മിണ്ടിയില്ല. അമ്മേ…എന്താ ആകെ വല്ലാതെ…?

എടാ അവൾ ഇനി വരുമോ…?

അതെന്താ അമ്മയ്ക്ക് അങ്ങനെ തോന്നാൻ…?

മനസ്സ് വല്ലാതെ കലങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞതൊക്കെ അവൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ലാന്നു വന്നാലോ…?

അമ്മ വിഷമിക്കാതെ അങ്ങനൊന്നും സംഭവിക്കില്ല. എനിക്ക് മഹാദേവനിൽ പൂർണ്ണവിശ്വാസം ഉണ്ട്.

ഇതുവരെയും വസുധ ആരുടെ മുന്നിലും തോറ്റിട്ടില്ല. ആരുടെ മുന്നിലും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കെഞ്ചാതെയും പണത്തിനായായി കൈനീട്ടാതെയും ജീവിച്ചു. എന്നാലും നിനക്കുവേണ്ടിയും അച്ചുവിനുവേണ്ടിയും ഓപ്പയുടെ മുന്നിൽ യാചിക്കണമെങ്കിൽ അതും ഞാൻ ചെയ്യും…പറഞ്ഞു വന്നപ്പോൾ വസുധയുടെ കണ്ണു നിറഞ്ഞു.

അതിനൊന്നും ഇടവരില്ല. അമ്മ വിഷമിക്കേണ്ട…ദേവ് പറഞ്ഞു.

*** *** ***

എങ്ങനെയെന്ന് അറിയില്ല അച്ഛാ…? അച്ഛാ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല. ഇത്രയും കാലവും എന്തുകൊണ്ട് അപ്പച്ചിയെ അന്വേഷിച്ചില്ല. അപ്പച്ചിയുടെ ഭർത്താവ് മരിച്ചു എന്നറിഞ്ഞതല്ലേ…എന്നിട്ടും എന്തേ അന്വേഷിച്ചില്ല. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് ജീവിച്ചു.

അവർക്ക് സ്വന്തം വീട്ടുകാരുടെ സഹായം വേണ്ട അവസരത്തിൽ കൊടുക്കാതെ ഇരുന്നിട്ട് ഇപ്പോൾ ഈ സമ്പത്ത് കൊടുത്തിട്ട് എന്തുകാര്യം. അവർ ഇത് സ്വീകരിക്കുമോ…?

പണത്തിലും വലുതാണച്ഛാ സ്നേഹവും സഹോദരബന്ധവും. സഹോദരങ്ങളും സ്വന്തം വീടും ഉണ്ടായിട്ടും ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്ന അപ്പച്ചി എത്രമാത്രം വേദനിച്ചിട്ടുണ്ടാവും. നാളെ ഞാൻ ഇതു ആവർത്തിച്ചാൽ….

അച്ചൂ…നീ എന്തൊക്കെയാണ് പറയുന്നത്…? ലളിത അരിശത്തോടെ ചോദിച്ചു.

തെറ്റായിട്ട് എന്താ അമ്മേ ഞാൻ പറഞ്ഞത്…തിരുത്താൻ പറ്റാത്ത തെറ്റല്ലേ നമ്മൾ ചെയ്തിട്ടുള്ളത്. അവർ കഷ്ടത്തിലാരുന്നപ്പോൾ അവർക്ക് അവകാശപ്പെട്ട മുതൽ നമ്മൾ അനുഭവിക്കുകയായിരുന്നു…അച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ചില തെറ്റുകൾക്ക് പ്രായശ്ചിത്തം പരിഹാരമാവില്ല അമ്മേ…

ചേച്ചി, മതി…അച്ഛനും അമ്മയും ചേച്ചിയും പറഞ്ഞതെല്ലാം കേട്ട് നിശബ്ദനായിരുന്ന ശരത് പറഞ്ഞു. കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. ചേച്ചി അച്ഛനെ കൂടുതൽ വിഷമിപ്പിക്കത്തേ ഉള്ളൂ. അച്ഛനു പറ്റിയ തെറ്റ് ഞാൻ തിരുത്തും.

പക്ഷേ അവർ എവിടാന്നറിയില്ലല്ലോ. അച്ഛൻ വിഷമിക്കേണ്ട…ഞാൻ അന്വേഷിച്ചു കണ്ടുപിടിക്കും. ശരത് സുകുവിൻ്റെ കൈ എടുത്തു മടിയിൽ വച്ചു…ഒറ്റയ്ക്കല്ല കൂടെയുണ്ട് എന്നുപറയുംപോലെ…

അപ്പച്ചിയെ ഞാൻ കണ്ടു എന്നു പറഞ്ഞാലോ…വേണ്ട അതു വിപരീത ഫലം ചെയ്യും. അച്ഛനേയും അപ്പച്ചിയേയും ഒന്നിപ്പിക്കാൻ എന്താണൊരു വഴി. അച്ചു മനസ്സിൽ ചിന്തിച്ചു.

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.