അസുരൻ [Twinkle AS] [Novel] 91

Views : 28460

അസുരൻ

Asuran Novel | Author : Twinkle AS

 

ബൈപ്പാസ് റോഡിനോട്‌ ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു…

അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു…..

കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്….ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി ഞാൻ ആകെ വിയർത്തു പോയി…

“ഡീീീ…..”

അവന്റെ അലർച്ച മുഴങ്ങിയപ്പോഴേക്കും സ്വബോധം വീണ്ടെടുത്ത ഞാൻ സ്കൂട്ടിയും കൊണ്ട് നേരെ വീട്ടിലേക്ക് പറപ്പിച്ചു വിട്ടു…..വീട്ടിൽ എത്തിയിട്ടും കണ്ട ഷോക്ക് മാറിയിട്ടില്ല…..ആ വീഡിയോ എടുത്തു ഒന്നൂടെ ഓൺ ആക്കിയതും ശരീരം വിറക്കുന്നപോലെ തോന്നി…..അവൻ എന്നെ കണ്ടു എന്നത് ഉറപ്പാണ്….ഒന്നിനെയും പേടിക്കാതെ,,,വെല്ലുവിളികളെ സ്വീകരിക്കാറുള്ള ‘കീർത്തി രാമചന്ദ്രനായ ‘ തനിക്ക് ഇതെന്തു പറ്റിയെന്നു അവൾ ഒരുനിമിഷം ആലോചിച്ചു…മറ്റാരോടും ഇതിനെപറ്റി പറയാനോ ഒന്നും അവൾ ശ്രമിച്ചില്ല….

“മോളെ കീർത്തി,, നാളെ നിന്നെ ഒരു കൂട്ടരു കാണാൻ വരുന്നുണ്ട്…”

അമ്മയോട് സമ്മതം മൂളുംമ്പോഴും കീർത്തി ഈ ലോകത്തോന്നും ആയിരുന്നില്ല…എപ്പോഴും പ്രസന്നവതി യായിരുന്ന അവളിലെ മാറ്റം രാമചന്ദ്രനും ശ്രീലേഖയും ശ്രദ്ധിക്കതിരുന്നില്ല…..ജോലിയുടെ സ്ട്രെസ് ആണെന്ന് പറഞ്ഞ് അവൾ തല്ക്കാലം പിടിച്ചു നിന്നു….

പറഞ്ഞതനുസരിച് പിറ്റേന്ന് അവളെ കാണാൻ ചെറുക്കൻ കൂട്ടരു എത്തി…ഓഫിസ് ടൂറിൽ ആയോണ്ട് ചെറുക്കൻ എത്തിയിട്ടില്ല…അമ്മയും അമ്മായിയും അമ്മാവനുമാണ് വന്നത്…അവരുടെ മുന്നിൽ ചിരിച്ചു നിൽക്കുമ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു…കാര്യങ്ങൾ പെട്ടെന്ന് തന്നെ മുന്നേറി…നിശ്ചയം ഇല്ലാതെ നേരെ കല്യാണം ആയിരുന്നു…അതിനിടയിൽ ചെറുക്കനെ കാണാനോ മിണ്ടാനോ ഒന്നും അവൾ ശ്രമിച്ചില്ല…

സർവാവരണവിഭൂഷിതായായി മണ്ഡപത്തിലേക്ക് താലം പിടിച്ച കുട്ടികളുടെ പിന്നാലെ നടക്കുമ്പോ പുറത്ത് കണ്ട പേരിലെക്ക് അവളുടെ നോട്ടമൊന്നുലഞ്ഞു…

💞__Keerthi weds Arjun __💞

അന്ന് സംഭവിച്ച കാര്യങ്ങൾ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രമിക്കും തോറും വീണ്ടും പൂർവാധികം ശക്തിയോടെ ഓർമയിലേക്ക് വരുന്നു…എന്തുകൊണ്ടാണെന്നുള്ള അവളുടെ ചോദ്യത്തിന് ഉത്തരം ഇല്ല…

കഴുത്തിൽ താലി മുറുകുമ്പോഴും സീമന്ത രേഖ ചുവപ്പ് നിറം പ്രാപിക്കുമ്പോഴും തന്റെ പാതിയെ സ്നേഹിക്കാനും ദുഃഖത്തിലും സന്തോഷത്തിലും കൂടെയുണ്ടാവാൻ പറ്റണമേയെന്നും അവൾ മനസ്സ് ഉരുകി പ്രാർത്ഥിച്ചു….

തന്റെ കഴുത്തിൽ താലി ചാർത്തിയവനെ തലയുയർത്തി നോക്കിയതും കുഴഞ്ഞു വീഴുമോയെന്നവൾക്ക് തോന്നി…

* അവൻ…ആ കൊലപാതകി…*

തന്റെ കഴുത്തിൽ താലി ചാർത്തിയത് അന്ന് വീഡിയോയിൽ എടുത്ത കൊലപാതകി ആണല്ലോയെന്നു ഒരു ഞെട്ടലോടെ അവൾ മനസിലാക്കി…

അവന്റെ ചുണ്ടിൽ വിരിയുന്ന നിഗൂഡമായ പുഞ്ചിരിക്കും കണ്ണിലെ തീഷ്ണതയ്ക്കും തന്നെ ചുട്ടെരിക്കാനുള്ള കനൽ ഉണ്ടെന്ന് അവൾക്ക് മനസിലായി…

ഫോട്ടോ ഗ്രാഫറിന്റെ നിർദേശത്തോടെ അവനോടടുത്തു നിൽക്കുമ്പോഴും പേടികൊണ്ട് എന്റെ ശരീരം വിറകൊള്ളുവായിരുന്നു…അവന്റെ കൈ പിടിച് കുടുംബത്തോട് യാത്ര പറഞ്ഞ് പോരാൻ ഇറങ്ങിയപ്പോഴേക്കും എന്റെ സങ്കടങ്ങൾ എല്ലാം ഒരു
പൊട്ടിക്കരചിലിലെക്ക് വഴി മാറി…

അച്ഛനെ വിടാതെ ചുറ്റിപിടിച് കരഞ്ഞ എന്നെ പൊക്കിയെടുത്തു തോളിലേക്ക് ഇട്ട് *കൊണ്ടുപോകുവാ അച്ഛന്റെ ഈ മോളെ * എന്ന് പറഞ്ഞപ്പോ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഒരു വിങ്ങലോടെ ഞാൻ നോക്കി നിന്നു….

വണ്ടി മുന്നോട്ട് എടുത്തതും അവൾക്ക് കൂട്ടായി മഴയും കരഞ്ഞു തുടങ്ങിയിരുന്നു…

ആ ഇരുനില വീട്ടിലേക്ക് വലത് കാൽ വെച്ച് കേറുമ്പോ ആ അമ്മയുടെ കണ്ണിലും ആനന്ദം…ബന്ധുക്കളുടെയും അയൽക്കാരുടെയും കലപിലയിൽ നിന്ന് ഫ്രഷ് ആയി വരാൻ പറഞ്ഞ് അമ്മ കാണിച്ച റൂമിലേക്ക് കയറിയതും ആരോ തന്നെ വലിച്ചു ഭിത്തിയോട് ചേർത്തതു അവൾ അറിഞ്ഞു…

അവന്റെ ചുടുനിശ്വാസം അവളിൽ ഒരു ഞെട്ടൽ ഒണ്ടാക്കി…ലൈറ്റ് ഓണയപ്പോഴാണ് ശരിക്കും അവളവനെ കണ്ടത്…വെട്ടി ഒതുക്കി വെച്ച താടിയും മീശയും ആ കാപ്പികണ്ണുകളും ഒരുനിമിഷം അവൾ നോക്കി നിന്നു…ഭിത്തിയിലേക്ക് അവൻ കൈവീശി അടിച്ചപ്പോഴാണ് അവൾ ബോദോദയം ഉണ്ടായതു…ഞെട്ടിത്തരിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കിയതും ദേഷ്യം കൊണ്ട് അവൻ വിറയ്ക്കുകയായിരുന്നു….

” കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ എനിക്കില്ല…അറിയേണ്ടത് ഒരു കാര്യം മാത്രം..ആ വീഡിയോ എവിടെ..??? ”

ഞാൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു പിടിച്ചു നിന്നു…

” പറയടീ പുല്ലേ…..”

Recent Stories

The Author

kadhakal.com

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤😍😍🤩🤩🔥🔥😍

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement 👌🏻👌🏻🎊🎉

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി 👌👌👌

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി😅😂

    3. ഖൽബിന്റെ പോരാളി 💞

      Aha… എല്ലാരും എത്തിയല്ലോ… 😁😅

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… 👏👏👍👍👍

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com