വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

Views : 28327

ആണോ എന്നാൽ വേഗം ചെല്ല് …ഇല്ലേൽ ഓപ്പ വിഷമിക്കും ..

ഉംം.. പൊക്കോളാം..ചിറ്റേ.. എനിക്കീ ചെറിയകമ്പ് മുറിച്ചുതാ..ഇനിഞാൻ ചോദിക്കത്തേയില്ല..

എൻ്റെ കുട്ടീ അത് കുറച്ചുകൂടി വളരട്ടെ ..

താ. ചിറ്റേ..ഈ ചെറിയ കമ്പു മതീ..

ഉംം.. ഇനി അതിനുവേണ്ടി കിണുങ്ങേണ്ട …എന്നുംപറഞ്ഞ് .സരസച്ചിറ്റ അവൾ കാണിച്ചുകൊടുത്ത കമ്പ് മുറിച്ചു കൊടുത്തു.

അച്ചുവിൻ്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു.

ചിറ്റേ..ഇതു പിടിക്കും ഇനി കമ്പു ചോദിക്കില്ലാട്ടോ….അച്ചു പടികൾ ഇറങ്ങി ഓടി..

ശരി..ശരി… വീഴാതെ പോ…

” ങേ…ചിറ്റയും വീഴാതെ പോകാനല്ലേ പറഞ്ഞത്. ചിറ്റ എങ്ങനറിഞ്ഞു താൻ വീണത്…”

****** ******* *******

അച്ചു ദൂരേന്നേ കണ്ടു ..മുറ്റത്തുകൂടി..
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനെ..
അരിശത്തിലാണോ…അമ്മയും ഉണ്ടല്ലോ തിണ്ണയിൽ തൂണും ചാരി നിൽപ്പുണ്ട്..

സുകുവേട്ടാ…ദാ അവൾ എത്തി..

സുകു നടത്തം നിർത്തി

എന്താ താമസിച്ചത് അച്ചൂ..സുകു ചോദിച്ചു

താമസിച്ചില്ലച്ഛാ….സരസച്ചിറ്റയുടെ അടുത്തുകേറി അതേ ഉള്ളൂ..

ങും… വീട്ടിലിരിക്കുന്നവരുടെ വിഷമം പോകുന്നവർക്ക് അറിയേണ്ടല്ലോ.. ശരി പോയി വല്ലതും കഴിക്ക് ..

അമ്മേ ഇത് നട്ടിട്ടു വരാം..അച്ചു ലളിതയോടുപറഞ്ഞു.

അച്ചു തുളസിത്തറയോടു ചേർന്ന് നട്ടു ..ഈശ്വരാ ഇതു പിടിക്കണേ..മനസ്സുകൊണ്ട് പ്രാർത്ഥിച്ചു.

അത് എന്തു ചെടിയാ അച്ചു…തുളസിത്തറയുടെ അടുത്ത് കണ്ടതൊന്നും നടാൻപാടില്ല..അറിയില്ലേ നിനക്ക്..

എൻ്റമ്മേ ഇത് നല്ലചെടിയാ..
വെളുത്തചെമ്പരത്തി…അമ്മ കണ്ടിട്ടില്ലേ..സരസച്ചിറ്റയുടെ വീട്ടിൽ നിൽക്കുന്നത്‌ അതാ

ശരി ..വാ..ആരും ഒന്നും കഴിച്ചില്ല നീ വരാൻ നോക്കിയിരിക്കയാരുന്നു.അച്ഛനേയും വിളിക്ക്ഞാൻ കാപ്പി എടുത്തു വെക്കാം..ലളിത അകത്തേക്ക് നടന്നു.

********* ********* *********

ദേവ് തിരിച്ചു റൂമിലെത്തിയപ്പോൾ നാലുമണികഴിഞ്ഞു. ..
വേഗം കളിച്ചിറങ്ങി.എന്താനറിയാത്ത ഒരു സന്തോഷം ഉള്ളിൽ..നിറം എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ പാടിയ പാട്ട്. മനസിൽ നിറഞ്ഞു നിൽക്കുന്നു.

” മിഴിയറിയാതെ.വന്നു നീ
മിഴിയുഞ്ഞാലിൽ..
കനവറിയാതെ ഏതോ….”
മൂളിപ്പാട്ടു പാടിക്കൊണ്ട്..ഫോൺ എടുത്തു.

നമ്പർ സെലക്ട് ചെയ്ത് കോൾ കൊടുത്തു.
ചെവിയോടു ചേർത്ത് അക്ഷമനായി..

” ശ്ശെ …എവിടാ വേഗം എടുക്ക്…”

ബെല്ലടിച്ചു നിന്നതല്ലാതെ ആരും കോൾ എടുത്തില്ല.

വീണ്ടും ശ്രമിച്ചു ..ഹോ ..എടുത്തു… എന്താ താമസിച്ചത് എടുക്കാൻ.. എത്രനേരായി

ഇന്നു ഞാൻ കണ്ടു സംസാരിച്ചു
ഉംം..ശരി….
ഓക്കെ.. ബൈ
കോൾ കട്ട് ചെയ്തു

ഒന്നു മയങ്ങാം…ദേവ് കണ്ണടച്ചു ..കണ്ണിലും മനസ്സിലും രാവിലെ കണ്ട കാഴ്ച അങ്ങനെ നിൽക്കുന്നു.
ദേവ് മനസ്സിൽ ആ കാഴ്ച വീണ്ടും വീണ്ടും റീവൈൻഡ് ചെയ്തു കണ്ടോണ്ടിരുന്നു..കൺപോളകൾക്ക് ഘനം വച്ചുതുടങ്ങുംവരെ..

******* ******* ******** ********

വൈകിട്ട് പാടത്തുനിന്നും കയറി വന്ന സുകുവിൻ്റെ മുഖം അരിശംകൊണ്ട് ചുവന്നിരുന്നു…
ലളിതേ…എടി…ലളിതേ…
അകത്തോട്ടു നോക്കി ഗൗരവത്തിൽ വിളിച്ചു.

എന്താ സുകുവേട്ടാ…എന്തിനാ അരിശം

നീ കാരണമാ ഇന്നു അവളെ ഒറ്റയ്ക്ക് വിട്ടത്…

അതിനിപ്പോ ന്താ..ണ്ടായേ…

ഉണ്ടായത് പറയാം…ആദ്യം അവളെ വിളി…

കാര്യം ..ഗൗരവമുള്ളതാണെന്ന് ലളിത ഊഹിച്ചു..

അച്ഛൂ…..അച്ചൂ….

മുറിയിലിരുന്ന് വായിക്കുകയാരുന്നു അച്ചു.

എന്താ അമ്മേ…..

അച്ഛൻ വിളിക്കുന്നു…

അച്ചു ..ലളിതയ്ക്കൊപ്പം തിണ്ണയിൽ എത്തി.

എന്താ അച്ഛാ….
അച്ചുവിൻ്റെ ചോദ്യം കേട്ട സുകു അവളുടെ നേരേ തിരിഞ്ഞു.

അച്ചൂ.. അമ്പലത്തിൽ പോയ നീ എന്താ വരാൻ താമസിച്ചത് ..

കലിപ്പോടെയുള്ള സുകുവിൻ്റെ ചോദ്യം കേട്ട അച്ചു..അമ്മയുടെ മുഖത്തുനോക്കി..
അമ്മ നിശബ്ദയാണ്..
അല്ലെങ്കിൽ .ഇപ്പോൾ

” സുകുവേട്ടാ മക്കളോട് ഇങ്ങനെ സംസാരിക്കാതെ ..കുറച്ചു മയത്തിൽ ചോദിക്കൂ ..” എന്നു പറയുന്നതാണ്.. ഇന്ന്അമ്മ ഒന്നും മിണ്ടുന്നില്ല..

” എൻ്റെ ദേവീ… കാര്യംഎന്താണെന്ന് അറിയി ല്ലല്ലോ ..ധൈര്യം തരണേ..” അച്ചു മനമുരുകി പ്രാർത്ഥിച്ചു

Recent Stories

The Author

kadhakal.com

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com