വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

Views : 28327

” അച്ചു വീടെത്തി..”
അച്ചു കാറിലിരുന്നുതന്നെ വീടൊന്നു നോക്കി..
തൻ്റെതാവാൻ പോകുന്ന വീട്..അച്ചു മനസ്സിൽ പറഞ്ഞു..
ദേവ് ഡോർ തുറന്നു കൊടുത്തു

അച്ചു തൻെറ പാവാട ഒതുക്കി ഇറങ്ങാൻ തുടങ്ങിയതും ദേവ് അവളുടെ കൈ പിടിച്ചു .എന്നിട്ടു പറഞ്ഞു.

” അച്ചു ..വലതുകാൽവച്ച് ഇറങ്ങൂ..”
അതുകേട്ട അച്ചു ഒരു പുഞ്ചിരിയോടെ ദേവിനെ നോക്കി ..
വലതുകാൽവച്ചു തന്നെ കാറിൽ നിന്നും ഇറങ്ങി.

” വരൂ…” ദേവ് അവളുടെ കൈപിടിച്ചുകൊണ്ടുതന്നെ തിണ്ണയിൽ കയറി.കോളിംഗ് ബെൽ അടിച്ചു

പ്രതീക്ഷിച്ചു നിന്നതുപോലെ വാതിൽ തുറക്കപ്പെട്ടു..അച്ചുവിനെ അമ്പരപ്പിക്കുന്ന കാഴ്ച ആയിരുന്നു അത് ..നിറദീപവുമായി സെറ്റ് ഉടുത്ത ഒരു സ്ത്രീ..
അവർ അച്ചുവിനെ അടിമുടി നോക്കി..മുഖത്ത് ഗൗരവം. അച്ചുവിൻ്റെ അമ്പരന്ന മുഖത്തോട്ടു നോക്കി പറഞ്ഞു.

” ഈ നിലവിളക്ക് പിടിക്കൂ..”

എന്നിട്ട് വിളക്ക് അവളുടെ കയ്യിൽ കൊടുത്തു.

മറുത്തൊരക്ഷരം പറയാനാവാതെ നിന്നുപോയി അച്ചു.

അവർ തിരിച്ച് അകത്തേക്ക് നടന്നു.
” ഇതൊക്കെ എന്താ..”അച്ചു ദേവിൻ്റെ മുഖത്ത് നോക്കി
ഒന്നുമില്ല ..പേടിക്കണ്ട എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു..

ഒരുതാലത്തിൽ ചന്ദനവും സിന്ദൂരവുമായി അവർ തിരിച്ചു വന്നു.
താലത്തിൽ നിന്നും ചന്ദനവും സിന്ദുരവും എടുത്ത് രണ്ടുപേരുടെയും നെറ്റിയിൽ തൊട്ടു.

” വാ മോളേ….”

അച്ചു ദേവ് കുറച്ചു മുമ്പ് പറഞ്ഞതോർത്ത് വലതുകാൽവച്ച് അകത്തേക്ക് കയറി..

” വാ…”

അവർ പിന്നെയും അച്ചുവിനെ കൂട്ടി പൂജാമുറിയിലേയ്ക്ക് പോയി .
പൂജാമുറിയിൽ അച്ചുവിളക്കു വച്ചു.

” പ്രാർത്ഥിച്ചോളൂ…”

” ദേവ് ..” അവർ വിളിച്ചു..

രണ്ടുപേരും നന്നായി പ്രാർത്ഥിക്കൂ..
പ്രാർത്ഥന കഴിഞ്ഞ ദേവ് അവരുടെ കാൽതൊട്ടു വന്ദിക്കാൻ അച്ചുവിനോടു പറഞ്ഞു ..ഒരുമടിയും കൂടാതെ അച്ചു അവരുടെ കാൽ തൊട്ടു വന്ദിച്ചു.

അവർ രണ്ടുപേരേയും ചേർത്തു പിടിച്ചു ..

കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി പ്രാർത്ഥനയോടെ ഈ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പാരുന്നു.
അവർ അച്ചുവിൻ്റെ കയ്യിൽ ഇറുകെപിടിച്ച് തൻെറ നെഞ്ചോടു ചേർത്തു.

അച്ചുവിന് അകെ അമ്പരപ്പായി . ഇത് ആരാണ് ..ദേവ് ആണേൽ ഒന്നും മിണ്ടുന്നുമില്ല..ദേവിൻ്റെ അമ്മയുടെ പിറന്നാൾ ആണെന്നു പറഞ്ഞിട്ട് ഇവിടെ നടക്കുന്നത് എന്താണ് ..

ഈശ്വരാ ..തന്നെ ഇരുപത് വർഷമായി കാത്തിരിക്കുവാണെന്നല്ലേ പറഞ്ഞത്.

അച്ചു കഴിഞ്ഞ പത്തു മിനിറ്റിനുള്ളിൽ നടന്ന ഓരോന്നും റിവൈൻഡ് ചെയ്തു.
എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട് ..

ഇവർ തൻെറ ആരാണ് ..ഇങ്ങനെ കാത്തിരിക്കാൻ ..അച്ചുവിനു തലചുറ്റുംപോലെ തോന്നി ..അവൾ..അടുഞ്ഞുപോകുന്ന കണ്ണ് ബലമായി തുറന്ന് ദേവിനെ നോക്കി..

” ദേവേട്ടാ..”
ഉറക്കെ വിളിക്കണം എന്നുകരുതിയെങ്കിലും ശബ്ദം നേർത്തുപോയിരുന്നു.

അമ്മേ……അച്ചു…ദേവിൻ്റെ വാക്കുകൾ അത്രയേ അച്ചുവിനുകേൾക്കാൻ കഴിഞ്ഞുള്ളൂ…

ദേവ് അവളെ കോരിയെടുത്ത് അമ്മയുടെ ബെഡ്ഡിൽ കിടത്തി.ദേവ് പേടിച്ചു പോയിരുന്നു.പക്ഷെ അമ്മയുടെ മുഖത്ത് അപ്പോളും സന്തോഷം മാത്രേ ദേവിനു കാണാൻ കഴിഞ്ഞുള്ളൂ.

” അമ്മേ..അച്ചുവിനെന്തെങ്കിലും സംഭവിച്ചാൽ..ഡോക്ടറെ വിളിക്കട്ടെ.. ” ദേവ് അമ്മയോട് പറഞ്ഞു

” എന്തിന് അതിന്റെ ആവശ്യം ഇല്ല..അച്ചു എൻ്റെ പിറന്നാളിനു വന്നതല്ലേ.. വന്നപ്പോൾ തൊട്ട് .പ്രതീക്ഷിക്കാത്തതല്ലെ നടന്നത്. അതിൻ്റെയാ..നീ കുറച്ചു വെള്ളമിങ്ങെടുത്തേ..”

” അമ്മേ ..ഇതുവരെ അമ്മ പറഞ്ഞതെല്ലാം ഞാൻ അക്ഷരംപ്രതി അനുസരിച്ചിട്ടേ ഉള്ളൂ..
ഇത് നമ്മുടെ രണ്ടുപേരുടെയും കാര്യമല്ല.
അച്ചു വേറൊരു കുടുംബത്തെയാണ്..
എന്നിലുള്ള വിശ്വാസം കൊണ്ടാണ് അവൾ വീട്ടിൽ ആരും അറിയാതെ വന്നത്..

Recent Stories

The Author

kadhakal.com

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com