kadhakal.com

novel short stories in malayalam kadhakal !

എന്നെന്നും കണ്ണേട്ടന്റെ രാധിക [AJAY ADITH] 73

എന്നെന്നും കണ്ണേട്ടന്റെ രാധിക

Ennennum Kannettante Radhika | Author : Ajay Adith

ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. വായിച്ചതിനു ശേഷം എല്ലാരും കമന്റ് ഇടണം. എങ്കിലേ എനിക്ക് തുടർന്നെഴുതാൻ പ്രചോദനമാകു. എന്റെ പ്രിയ കൂട്ടുകാരി അശ്വനി അശോകന്റെ എഴുത്ത് കണ്ടിട്ടാണ് എനിക്ക് എഴുതാൻ ആഗ്രഹം തോന്നി തുടങ്ങിയത്.

മഞ്ഞുത്തുള്ളികൾ പുൽക്കൊടികളെ ചുംബിക്കുന്ന ഒരു രാത്രിയിൽ എന്റെ ഇടനെഞ്ചിൽ തലയും ചായ്ച് നെഞ്ചിൽ ചിത്രം വരച്ച് കൊണ്ട് അവൾ കിടന്നു.

അന്നത്തെ ദിവസത്തെ കാര്യങ്ങൾ ഓർത്ത് ഞാനും നെടുവീർപ്പിട്ടു. എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത് എന്റെ രാധുന്റെ വിളിയാണ്.

കണ്ണേട്ടാ…കണ്ണേട്ടാ… കണ്ണേട്ടനെന്താ ഈ ആലോചിക്കണത്…?

ഒന്നുല്ല…!!!

എനിക്കറിയാം കണ്ണേട്ടാ നമ്മുടെ പ്രശ്നങ്ങൾ എല്ലാം. എന്റെ പഠിപ്പ് ഇനി കുറച്ചുകൂടി അല്ലെ ഒള്ളു. അത് കഴിഞ്ഞാൽ പിന്നെ എന്റെ കണ്ണേട്ടന് ഇത്രേം കഷ്ടപ്പെടേണ്ടി വരില്ല…

ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോടി ഉണ്ടക്കണ്ണി നിന്റെ പഠിപ്പ് എനിക്ക് ഒരു ബുദ്ധിമുട്ടാണെന്ന്….പറഞ്ഞത് തമാശ രൂപത്തിൽ ആണെങ്കിലും എന്റെ പറച്ചിലിൽ ഇത്തിരി ഗൗരവം ഉണ്ടായിരുന്നു. അപ്പോളേക്കും രാധുട്ടിടെ കണ്ണിൽ നിന്നും കണ്ണീർ വന്ന് തുടങ്ങിയിരുന്നു. പിന്നെ എണ്ണിപ്പറക്കൽ തുടങ്ങി…

അല്ലേലും കണ്ണേട്ടൻ എന്നോട് ഒന്നും പറയില്ല എനിക്ക് വിഷമം ആകും എന്ന് കരുതി. എനിക്കറിയാം എന്നെ പഠിപ്പിക്കാനും കുടുംബം നോക്കാനും കൂടി കണ്ണേട്ടൻ പെടാപാട് പെടാന്ന്‌. ഞാൻ അപ്പോളേ പറഞ്ഞതല്ലേ എന്റെ കണ്ണേട്ടനെ കഷ്ടത്തിലാകിട് എനിക്ക് പഠിക്കണ്ട എന്ന്…

ഒരു വീക്ക്‌ ഞാൻ വീക്കിയാൽ ഉണ്ടല്ലോ…നീ അതിനെ കുറിച്ചൊന്നും ആലോചിക്കണ്ട. നല്ലപോലെ പഠിച്ച് ആ BDS എഴുതിയെടുത്താൽ മതി. അപ്പോഴേക്കും കരച്ചിലിന് ശക്തി കൂടി പിന്നെ ഒന്നും നോക്കീല രാധുട്ടിനെ കെട്ടിപിടിച്ച് ഒരു ഉമ്മയൊക്കെ കൊടുത്ത് ഓൾടെ സങ്കടം മാറ്റി…

അല്ലേലും അത്രേ ഒള്ളു എന്റെ രാധുട്ടി ഞാൻ ഒന്ന് ചിരിച്ചാൽ മതി ഓൾടെ എല്ലാ സങ്കടോം മാറാൻ…അവൾ രണ്ടാം വർഷം പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. ബാല്യകാലത്തിൽ തുടങ്ങിയ പ്രണയം അവസാനം നാട്ടുകാരേം വീട്ടുകാരേം വെറുപ്പിച്ച് അതിന്റെ പൂർണതയിൽ എത്തിച്ചു.

അവളേം കെട്ടിപിടിച്ച് കിടക്കുമ്പോൾ എപ്പോളോ പയ്യെ ഓർമ്മകൾ ആ പഴയകാലത്തിലേക്ക് പോയി.

അന്ന് ഞാൻ 7th-ൽ പഠിക്കുന്നു. മായാവി വായിച്ച് ത്രില്ല് അടിച്ച് വന്നപ്പോൾ ക്ലൈമാക്സ് സീൻ ഉള്ള പേജ് കാണാൻ ഇല്ല. ആ കലിപ്പിൽ ബാലരമയുടെ ആൾക്കാരുടെ അച്ഛനെയും അമ്മനെയും മനസ്സിൽ സ്മരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാപ്പന്റെ വിളി ചെവിയിൽ പതിച്ചത്.

പുറത്തേക്കു ചെന്ന് നോക്കിയപ്പോൾ മായാവിയിലെ കുട്ടൂസന്റെ രൂപസാദൃശ്യം ഉള്ള ഒരാൾ പാപ്പന്റെ കൂടെ വന്നിരിക്കുന്നു. ആദ്യത്തെ നോട്ടത്തിൽ ഏതാ ഈ അലവലാതി എന്ന് തോന്നിയെങ്കിലും പിന്നെ ആൾടെ രൂപം വല്ലാതങ്ങ് ഇഷ്ട്ടായി. പാപ്പൻ ആളെ പരിചയ പെടുത്തി ഇത് ശിവന്മാമൻ.

എന്റെ കൂട്ടുകാരൻ ആണ്. നമ്മുടെ ജമാൽഇക്കാന്റെ പടിഞ്ഞാറെ പറമ്പ് വാങ്ങിയത് ഇവരാണ്. നീ പോയി അഛമ്മനോട് കുടിക്കാൻ വല്ലതും എടുക്കാൻ പറ….

ഹ് !!! അച്ഛമ്മക്ക് ഓർഡർ കൊടുത്ത ശേഷം ഞാൻ പിന്നേം മുൻപിലേക്ക് ചെന്നു. അങ്ങനെ വന്ന ആളുമായി കമ്പിനി ആയി. പെട്ടന്ന് തന്നെ അവർ വീടുപണി തുടങ്ങി.

സമയം ഉള്ളപോലൊക്കെ ഞാൻ അവിടെ ചെറിയ വിസിറ്റ് ഒക്കെ നടത്തിപോരും. പറഞ്ഞ് തീരും മുൻപേ എന്ന് പറഞ്ഞപോലെ ആൾടെ വീടുപണിയും പെട്ടന്ന് തീർന്നു. അങ്ങനെ അവരുടെ വീടിന്റെ പാർക്കൽ ദിവസം വന്നെത്തി.

അന്നാണ് ഞാൻ എന്റെ രാധുട്ടിയെ ആദ്യം ആയി കാണുന്നത്. തൂവെള്ള നിറത്തിൽ ഉള്ള ഒരു പട്ടുപാവാടയിൽ അവളെ കണ്ടപ്പോൾ തന്നെ എന്തോ ഒരിത്. അവളെ വീണ്ടും വീണ്ടും കാണാൻ തോന്നി. അപ്പോൾ ആണ് മാമൻ എന്നെ വിളിച്ചത്, എന്നിട്ട് അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പെടുത്തി.

അപ്പോളാണ് ആ സത്യം ഞാൻ അറിഞ്ഞത്, ഇത് ശിവമാമന്റെ മകൾ രാധു അണെന്നു. ആന്റിയോടും മാമനോടും കമ്പിനി ആയിരുന്നെങ്കിലും അവളോട് മാത്രം മിണ്ടാൻ എനിക്ക് മടി ആയിരുന്നു. അവളുടെ വീട്ടുകാരുമായി എന്റെ വീട്ടുകാരും നല്ല കമ്പനി ആയി. എന്റെ അമ്മയും അവളുടെ അമ്മയും നല്ല ഫ്രണ്ട്‌സ് ആയി.

ഞാനും അപ്പോഴും എന്തോ അവളോട് സംസാരിക്കാൻ മാത്രം എന്റെ മനസ് അനുവദിച്ചീല. ദിവസങ്ങളും മാസങ്ങളും കടന്നുപോയികൊണ്ടിരുന്നു. അപ്പോഴും അവളോട് മിണ്ടാൻ മാത്രം എന്റെ മനസ് അനുവദിച്ചീല. അവരുടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം ഞാൻ അവളോട് മാത്രം സംസാരിക്കാതിരുന്നു.

അവസാനം ആന്റി എന്നോട് ചോദിച്ചു…നീ എന്താ രാധുനോട് സംസാരിക്കാതെ. അവൾ എപ്പോഴും പരാതി പറച്ചിലാ കണ്ണൻചേട്ടൻ എന്നോട് മാത്രം മിണ്ടൂല ബാക്കിയുള്ള എല്ലാരോടും സംസാരിക്കും എന്ന്. ഒന്നുമില്ല ആന്റി എനിക്ക് പെൺകുട്ടികളോട് സംസാരിക്കാൻ മടിയാ എന്നും പറഞ്ഞത് ഒഴിഞ്ഞു മാറി.

പിന്നേം അവളോട് സംസാരിക്കാൻ മാത്രം എന്റെ മനസ് അനുവദിച്ചീല…അതിനുള്ള കാരണവും എനിക്ക് അറിയില്ലാർന്നു. കാലചക്രം ഉരുണ്ടുകൊണ്ടേയിരുന്നു. ഞാൻ 10ലും അവൾ 8ലും പഠിക്കുന്ന കാലം. അപ്പോഴെല്ലാം രാധുവിനെ കാണുമ്പോൾ ഒരു നോട്ടത്തിൽ ഒതുക്കിയിരുന്നു.

എന്റെ പരിചയം അങ്ങനെ എന്നും നോക്കി നോക്കി നോക്കി നിന്നു. അപ്പോഴും ഞാൻ എന്നോട് തന്നെ പലയാവർത്തി ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം പിന്നെയും ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് എന്താ ഇവളോട് മാത്രം സംസാരിക്കാൻ പറ്റാത്തത്.

അന്നൊരിക്കൽ ലാലേട്ടന്റെ ചന്ദ്രോത്സവം സിനിമ ഇറങ്ങിയ സമയം. എന്റെ എല്ലാ കുരുത്തക്കേടിനും എന്റെ സന്തതസഹചാരിയായ എന്റെ ആന്റിടെ മോനും കൂടി ഇരിക്കുമ്പോൾ ആണ് ലാലേട്ടന്റെ കട്ട ആരാധകന്മാരായ ഞങ്ങളുടെ കണ്ണിലേക്ക് ആ പോസ്റ്റർ എത്തിയത്. കൊടുങ്ങല്ലൂർ കാരുടെ വികാരമായ മുഗൾ തീയേറ്ററിൽ ലാലേട്ടന്റെ പടം. പിന്നെ ഒന്നും നോക്കില്ല കാശിനു വേണ്ടിയുള്ള പരക്കം പാച്ചിലാർന്നു.

The Author

story

5 Comments

Add a Comment
  1. Nalla katha veendum nalla kathakal pretheekshikunnu

  2. Nannaaayittund ajay bro…waiting for your next creation

  3. നല്ല കഥ, അടുത്ത കഥയുമായി വീണ്ടും വരിക

  4. enik ee katha orupad ishtam aayi
    adutha kathayumayi vegam varika

  5. രാജു ഭായ്

    കഥ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല കഥകൾ വരട്ടെ കാത്തിരിക്കും കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020