വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

Views : 28327

ഒമ്പത് കഴിഞ്ഞു ദേവ് വേഗം മുറിപൂട്ടി ഇറങ്ങി.
കണ്ണിലും മനസ്സിലും പതിഞ്ഞ രൂപംകാണാൻ ധൃതിയായി. കോളേജ് ഗേറ്റ് കടന്നതേ കണ്ടു അവൾ കൂട്ടുകാർക്കൊപ്പം പോകുന്നത് ..
ബൈക്ക് കൊണ്ടുവച്ച് സ്റ്റാഫ് റൂമിലേക്ക് നടന്നു.. അച്ചുവിൻ്റെ ക്ളാസ്സിനടുത്താണ് സ്റ്റാഫ് റൂം. ക്ളാസ് റൂമിനടുത്തെത്തിയ ദേവ് കണ്ടു തന്നെ നോക്കുന്ന അച്ചുവിനെ നോക്കി ഒന്നു ചിരിച്ചു അവൾ ചിരിച്ചുവോ ..?
ഫോൺ ബെല്ലടിച്ചതിനാൽ .. ശ്രദ്ധിക്കാനും പറ്റിയില്ല..ദേവ് കോൾ എടുത്തു..

ഹലോ.. .
ഹലോ….
കണ്ടു..
ഓക്കെ ..ദേവ് കോൾ കട്ടു ചെയ്തു ..

ദിവസങ്ങൾ കഴിയുംതോറും ദേവും അച്ചുവും കൂടുതൽ അടുത്തുകൊണ്ടേയിരുന്നു..
സുകുവിൻ്റേയും ലളിതയുടെയും മകൾ എന്നതിലുപരി ദേവിൻ്റെ ഭാര്യയാകാൻ പോകുന്നവൾ എന്നു മാറിക്കഴിഞ്ഞിരുന്നു അച്ചു.

ഒരു വെള്ളിയാഴ്ച വൈകുന്നേരം

” അച്ചു ..”

” എന്താ ദേവേട്ടാ”

” നാളെ എൻ്റെ അമ്മയുടെ പിറന്നാൾ ആണ്..
അമ്മയ്ക്ക് എന്താണ് പിറന്നാൾ സമ്മാനം വേണ്ടത് എന്നു ചോദിച്ചപ്പോൾ ”

” നീ അച്ചുവിനെ കൂട്ടി വരിക എന്നാണ് പറഞ്ഞത് ..നീ വരുമോ എൻ്റെ അമ്മയെ കാണാൻ ..”

” ദേവേട്ടാ …ദേവേട്ടൻ്റെ അമ്മ എൻ്റെയും അമ്മയല്ലേ.. ഞാൻ വരും ..”

” അച്ചു..നീ..വീട്ടിൽ എന്തുപറയും .?

” ദേവേട്ടൻ അതോർത്ത് വിഷമിക്കേണ്ട..”

” ശരി എന്നാൽ പൊക്കോളൂ.. രാവിലെ കാണാം.”

അച്ചു നടന്നു നീങ്ങുന്നത് ദേവ് നോക്കി നിന്നു..

ദേവ് ഫോണെടുത്ത് .കോൾ കൊടുത്തു
” ഹലോ…എല്ലാം ഓക്കെ ..”

***** ****** ******* ********

എല്ലാവരും അത്താഴം കഴിച്ചുകഴിഞ്ഞ് ലളിത എല്ലാം എടുത്തു വച്ച് അടുക്കളയും തൂത്തു വൃത്തിയാക്കി .കുളിയുംകഴിഞ്ഞു
ചെല്ലുമ്പോൾ സുകു മുറിക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് കണ്ടത്.

” എന്താ സുകുവേട്ടാ…”

” ലളിതേ..എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നപോലെ….
അനിഷ്ടമായത് സംഭവിക്കും എന്നു മനസ്സു പറയുന്നു.. ”

” കണ്ണടച്ചാലും ഇല്ലെങ്കിലും അവൾ എന്റെ മുന്നിൽ നിൽക്കുന്നതായി തോന്നുന്നു എൻ്റെ സമാധാനം നഷ്ടപ്പെട്ടിട്ട് ഇരുപത് വർഷം കഴിഞ്ഞു. എല്ലാം ഇന്നലെ കഴിഞ്ഞപോലാ.അവൾ പോയത്‌ നമ്മുടെ സമാധാനം കൊണ്ടാ..”

” ഒന്നുമില്ല സുകുവേട്ടാ.. വാ..ഉറങ്ങാൻ നോക്കൂ..
ഇങ്ങനെ ഓരോന്നു ഓർത്തു കിടന്നാൽ എങ്ങനാ ഉറക്കം വരിക…”
ലളിത ഓരോന്നു പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ടിരുന്നു..

പറഞ്ഞു പറഞ്ഞ് എപ്പോളോ ഉറങ്ങി .

നാലരയുടെ അലാറം അടിച്ചതേ ലളിത ഞെട്ടി ഉണർന്നു.. അടുത്തു കിടന്ന സുകുവിനെ നോക്കി ..പാവം ..ഉറങ്ങട്ടെ ..വിളിക്കേണ്ട ..

മുടികോതികെട്ടിവച്ച് അടുക്കളയിലേയ്ക്കു നടന്നു .

****** ****** ******** ********

പതിവുപോലെ അച്ചു കോളേജിലേയ്ക്കും സുകുവും ലളിതയും തങ്ങളുടെ ദിനചര്യകളിലേയ്ക്കും

അന്നു പതിവില്ലാതെ ദേവ് കാറാണ് എടുത്തത്.
കോളേജിലെത്തി അച്ചുവിനെ കൂട്ടി തിരിച്ചുപോന്നു.. അച്ചുവിൻ്റെ മുഖത്തെ പരിഭ്രമം കണ്ട ദേവ് ചോദിച്ചു.

” എന്തേ അച്ചു..ഈ വരവ് ഇഷ്ടായില്ലേ…”

” ഇഷ്ടാണ് ..എന്നാലും ..എൻ്റെ മനസ്സിൽ ഇന്നുവരെ ഇല്ലാത്ത ഒരു ഫീലിംഗ്സ്.. ദേവേട്ടൻ്റെ അമ്മയെ കാണാൻ പോകുന്ന തിൻ്റെയല്ല..എൻ്റെ രക്തബന്ധമുള്ള , എന്നെ കാണാൻ അതിയായി ആഗ്രഹിച്ചിരിക്കുന്ന ആരേയോ കാണാൻ പോകുന്നപോലുള്ള അവസ്ഥയാ..എന്താ ഇങ്ങനെ തോന്നാൽ ..അറിയില്ല ..വല്ലാത്ത ഒരു ടെൻഷൻ ഒക്കെ.. ആണ്..”

അച്ചു പറഞ്ഞതുകേട്ട ദേവ് ഉള്ളാലെ ചിരിച്ചു. അതിൻ്റെ തുടർച്ചയെന്നോണം മുഖത്തും ചിരി പ്രകടമായി.

” ദേവേട്ടൻ ചിരിച്ചോളൂ..”

” അങ്ങനൊന്നും ചിന്തിക്കേണ്ട അച്ചു..എല്ലാം നല്ലതിന് ..അങ്ങനെ കരുത്.”

” ഉംം… ” പിന്നെ അച്ചു ഒന്നുംമിണ്ടിയില്ല ..

ദേവിനു മനസ്സിലായി ..അവൾ ടെൻഷനിലാണെന്ന്

ഒരു മണിക്കൂർ യാത്രയ്ക്കൊടുവിൽ ..ഭംഗിയായി പണിത ഇരുനില കെട്ടിടത്തിന്റെ മുന്നിൽ വണ്ടി നിർത്തി.. ഒന്നുഹോൺ അടിച്ചു ..
ദേവ് പുറത്തിറങ്ങി ഗെയ്റ്റ് തുറന്നു .തിരിച്ചു വന്നു. കാർ പോർച്ചിൽ കൊണ്ടു വന്നു നിർത്തി ..

Recent Stories

The Author

kadhakal.com

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com