വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

Views : 28327

പാടവരമ്പത്തുകൂടി നടക്കുന്നത് അഖിലയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ചെറിയ കൈത്തോട് കടന്നുവേണം പോകാൻ പാടത്തേയ്ക്കുള്ള വെള്ളം ഇതിൽ നിന്നാണ്.
ഒരു കൈകൊണ്ട് പാവാട ഉയർത്തി പിടിച്ച് മറുകയ്യിൽ അമ്പലത്തിലെ പ്രസാദവുമായി കൈത്തോടിനു കുറുകെയുള്ള തെങ്ങിൻത
ടിയിൽ കൂടി സൂക്ഷിച്ചു നടന്നു.
പാലം കടന്ന് പാടവരമ്പത്തുകാലു ചവിട്ടിയതും കാലു തെറ്റി വീണു .

ശ്ശെ… തട്ടിപിടഞ്ഞ്എണീറ്റ് ചുറ്റു നോക്കി
ആരും കണ്ടില്ല..
കൈത്തോട്ടിൽ ഇറങ്ങി കാലും മുഖവും കഴുകി .
നല്ല തെളിഞ്ഞ വെള്ളം ..നെറ്റിയെപ്പൊന്നൻ..
വാഴയ്ക്കാവരയൻ ഒക്കെ തൻെറ കാലിനരികിൽ ..അഖില അവയെ നോക്കി നിന്നു.ചെറുതായിരുന്നപ്പോൾ താനും ശരത്തും തോർത്തുവലയാക്കി എത്ര തവണ ഇവയെയൊക്കെ പിടിച്ച് കുപ്പിയിലാക്കിട്ടുണ്ട്.
അന്ന് പിടുത്തം തരാതെ ഓടിപോയിരുന്നു.

ചെറുതായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഈ പാടത്തൂടെ നടക്കാൻ എന്തു രസാ ..വളർന്നതോടെ എല്ലാ സ്വാതന്ത്ര്യവും പോയി .കടലലകൾപോലെ നെൽച്ചെടികൾ ആടുന്നത് കാണാൻ തന്നെ എന്തു ഭംഗിയാ..
കുറച്ചു നേരം നോക്കി നിന്നിട്ട് മനസ്സില്ലാ മനസ്സോടെ അഖില നടന്നു.പാടം കടന്ന് റോഡിലെത്തിയ അഖില കണ്ടു .നിർത്തിയിട്ട ബൈക്കിൽ ഒരാൾ .ഹെൽമറ്റ് ധരിച്ചിട്ടുണ്ട്

ആരാണോ ..

താൻ വീണത് ഇയാൾ കണ്ടോ..ഏയ് കണ്ടുകാണില്ല..

കാണാത്ത ഭാവത്തിൽ നടന്നു.

” നിൽക്കൂ ..” അയാൾ പറഞ്ഞു ..

” ആരോടാണോ…” മനസ്സിൽ ചിന്തിച്ചു

“അഖിലാ നിന്നോടാണ്..”

ങേ ..തൻെറ പേരുവിളിച്ചല്ലോ.

അഖില തിരിഞ്ഞു നോക്കി

അഖിലയ്ക്ക് വിശ്വസിക്കാൻ പറ്റിയില്ല ..

അഖില ആകാംക്ഷയോടെ തിരിഞ്ഞു .
” ഈശ്വരാ ..ദേവ്സാർ…. അവൾ ആശ്ചര്യത്തോടെ തന്നത്താൻ പറഞ്ഞുകൊണ്ട് ദേവിനടുത്തേയ്ക്ക് നടന്നു..
നിഷ്കളങ്കമായ ചിരിയോടെ തൻെറ അടുത്തേക്ക് വരുന്ന അഖിലയെ ദേവ് കൺകുളിർക്കെ നോക്കി നിന്നു.

” ഹെൽമറ്റ് വച്ചതിനാലാണ് സാറിനെ മനസിലാകാഞ്ഞത്..” പിന്നെ സാറെന്തിനാ ഇവിടെ നിന്നത്…? ആരെക്കാണാനാ…..?
ഒത്തിരി നേരായോ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് ….?

” ഓരോന്നായി ചോദിക്ക്..എല്ലാം ഒറ്റയടിക്ക് ചോദിച്ചാൽ പറയാൻ പാടാണ്…” ദേവ് പറഞ്ഞു.

” ഞാൻ അഖിലയെ കാണാനാണ് നിന്നത്.
പാലത്തിൽകൂടി വരുന്നത് കണ്ടു.എന്നാൽ ഒന്നു മിണ്ടിയിട്ടുപോകാം എന്നുവച്ചു ..”
ചമ്മൽകാരണം അഖില തലതാഴ്ത്തി നിന്നു.

” അപ്പോൾ താൻ വീണത് സാറുകണ്ടുകാണും.ശ്ശെ…
നാണക്കേട്.. ഇനി എങ്ങനെ മുഖത്തുനോക്കും.” അഖില മനസ്സിൽ ചിന്തിച്ചു.

“അതുകൊണ്ട് ഒരു കാഴ്ചയും കാണാൻ പറ്റി.”

“എന്ത്…?

” ഈ കഥയിലും സിനിമയിലുംപോലെ ..
അമ്പലത്തിൽ പോയിവരുന്ന ശാലീനസുന്ദരിയായ നാടൻപെൺകുട്ടിയെ ..
കാണാൻ പറ്റീന്ന്..”

” ങേ…അപ്പോൾ താൻ വീണത് കണ്ടില്ല ..എൻ്റെ ദേവിയമ്മേ..നീ കാത്തു..”

” പിറന്നാളാണോ ..ഇന്ന് അമ്പലത്തിൽ പോകാൻ ”

” അല്ല .. പിറന്നാൾ അടുത്തമാസം പത്തൊമ്പതിനാ..സാറെവിടെ പോകുവാ..”

” എൻ്റെ ഫ്രണ്ട് ഇവിടെ അടുത്ത് താമസമുണ്ട് ..ഇന്ന് ഓഫ് അല്ലേ..അവനുമായി കൂടാം എന്നുകരുതി..”

” എൻ്റെ വീടും ഇവിടെ അടുത്താ സാറുവരില്ലേ..”

” വരും തീർച്ചയായും പിന്നെയാവട്ടെ..”

” എന്നാൽ ഞാൻ പോവാ..”

” ഉംം.. ആയിക്കോട്ടെ..”

അഖില വേഗം നടന്നു ..

” അഖിലാ….വീഴാതെ പോകണം കേട്ടോ…” ദേവ് വിളിച്ചു പറഞ്ഞു.

അഖിലയ്ക്ക് ..ചമ്മൽകാരണം ..തിരിഞ്ഞു നോക്കാൻപോലും പറ്റിയില്ല.

******* ******* ******

തെക്കേലെ സരസച്ചിറ്റയുടെ വീടുങ്കൽ എത്തിയതും അഖിലയുടെ കണ്ണുകൾ അറിയാതെ തന്നെ തുളസിത്തറയോടു ചേർന്നു നിൽക്കുന്ന ചെടിയിലായി.

വെളുത്ത ചെമ്പരത്തി ..
താൻ എത്ര തവണ കമ്പുകൊണ്ടുപോയി നട്ടതാണ്..ഒന്നുംപിടിച്ചില്ല…
ഇനി ഇതിൻ്റെ കമ്പുമുറിക്കാൻ വന്നേക്കല്ലേ അച്ചൂ..എന്നു പറഞ്ഞിട്ടുള്ളതാണ് സരസച്ചിറ്റ. എന്നാലും നിറയെ
പുത്തുനിൽക്കുന്നതു കാണുമ്പോൾ ..
എങ്ങനെ ചോദിക്കാതിരിക്കും.

ചിറ്റേ…സരസച്ചിറ്റേ…അഖില എന്ന അച്ചു മുറ്റത്തു നിന്നു നീട്ടി വിളിച്ചു.

ദാ എത്തീ…അകത്തു നിന്നും ചിറ്റ ഉറക്കെ പറഞ്ഞുകൊണ്ട് തിണ്ണയിലേയ്ക്ക് വന്നു

നീ ആരുന്നോ..നീ എവിടെ പോയി..

അമ്പലത്തിൽ പോയതാചിറ്റേ..

നീ..ഒറ്റയ്ക്കോ….പിന്നെ സുകുവോപ്പ വിട്ടതുമാ..

സത്യാ ചിറ്റേ ..

Recent Stories

The Author

kadhakal.com

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com