?തേടി വന്ന പ്രണയം ? [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 298

ഹരിയെയും ബാച്ചിനെയും വിളിച്ച് കാര്യം പറഞ്ഞ് ഞാൻ വൈകുന്നേരം വീട്ടിൽ വരാൻ പറഞ്ഞു. പിന്നെ എന്റെ ഒരു ഫ്രണ്ട് ക്യാമറാമാന്റെ കയ്യിൽ നിന്നും ഈ ഡ്രോണും അവനെയും പൊക്കി രേവതിയുടെ വീട്ടിനു അടുത്തുള്ള ഗ്രവുണ്ടിൽ പോയി പിന്നെ ഈ ഡോണ് അവളുടെ വീട്ടിന് ചുറ്റും പറത്തി ആരും കണാതെ ഇവളുടെ റൂം ഞാൻ കണ്ടുപിടിച്ചു. അത് മാത്രമല്ല ഇവളുടെ വീട്ടിന് ചുറ്റും എത്രപേരൊണ്ട് അവരെവിടെയൊക്കയാണ് നിൽക്കുന്നത് ഉൾപ്പടെ ഇവളുടെ വീടിന്റെ മുഴുവൻ ബ്ലൂ പ്രിന്റും ഞാൻ കണ്ടുപിടിച്ചു. ”

ഇത്രയും ശ്വാസം വിടാതെ പറഞ്ഞു കൊണ്ട് നിർത്താതെ ചരിക്കുന്ന ജിതിനെയാണ് ഞാൻ കണ്ടത്.

“ചങ്കേ നീ എന്നുടെ ഉയിരാടാ ” .എന്ന് ഞാൻ മനസ്സിൽ തട്ടി പറഞ്ഞു പോയി.

“അപ്പോ ഞാനോ “.

രേവതിയുടെ വാക്കുകൾ കേട്ടപ്പോഴാണ് അവൾ ഉറങ്ങിയിട്ടില്ല എന്നും ഇതെല്ലാം കേട്ട് ചിരിച്ച കൊണ്ടിരിക്കുകയാണെന്നും മനസ്സിലായത് .

“”നീ ഞാനല്ലേ ഞാൻ നീയും ” . രേവതിയോട് ഞാനത് പറഞ്ഞപ്പോൾ ഉണ്ടായ അവളുടെ ചരി എന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിന്റെ വേദനകൾ എന്റെ നെഞ്ചിൽ നിന്നും മായിച്ചു കളഞ്ഞു.

കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോഴേക്കും എന്റെ വീടെത്തിയിരുന്നു. പപ്പ പുറത്തു നിന്ന് പുകയ്ക്കുകയാണ്. ഞാനിറങ്ങിയതും എന്നെ വന്ന് കെട്ടിപിടിച്ചു. ഞാനവളെയും കൊണ്ട് വരുന്ന കാര്യം ഞാൻ വീട്ടിൽ വിളിച്ചറിയിച്ചിരുന്നു. അമ്മയും ഇറങ്ങി വന്നു. അമ്മ രേവതിയെയും കൂട്ടി അകത്തു പോയി. അപ്പോഴേക്കും ഹരിയും ടീമും പുറകേ എത്തിയിരുന്നു.

“എന്നാ എങ്ങനാ പോണാ അതൊ ” കാറിൽ നിന്ന് ഇറങ്ങിയ വിഷ്ണു ചോദിച്ചു.

“എവിടേക്ക് ! ഇവന്റെ കല്യാണം കഴിയുന്നവരെ നമ്മർ എല്ലാം കൂടെ ഉണ്ടാകും. ജിതിൻ ഉറച്ച വാക്കുകളിൽ പറഞ്ഞു.

എല്ലാവരും വീടിനുള്ളിൽ കയറി ഒരു ചെറിയ വീടാണ് എന്റേത് .മൂന്നു മുറിയും ഒരു വലിയ ഹാളും ഒരു കൊച്ച് സിറ്റൗട്ടും അടുക്കളയും അടങ്ങിയ ഒരു നില കോൺക്രീറ്റ് വീട് . ഞാനും ചങ്കന്മാരും ഹാളിൽ കിടക്കാൻ തീരുമാനിച്ചു. എന്തൊക്കെയോ പറഞ്ഞ് എല്ലാവരും ഉറക്കത്തിലേക്ക് വീണു.

……….

പിറ്റേന്ന് പപ്പയുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോൾ എന്റെ രണ്ട് കാലിന്റെ പുറത്തും വേറെ രണ്ട് കാലുകൾ കിടക്കുന്നു. ഒന്ന് ജിതിന്റെയും ഒന്ന് ഹരിയുടെയും .
രാത്രി എന്നെ ഞെക്കി കൊല്ലാത്തത് ഭാഗ്യം .

ഞാൻ അവന്മാരുടെ കാലുകൾ എടുത്ത് നിലത്തു വച്ചു. അപ്പോഴേക്കും ജിതിൻ എണീറ്റിരുന്നു. അവൻ ബാക്കിയുള്ളവരെ വിളിച്ചുണർത്തി.

” ഒരു 30 മിനിട്ട് ഞങ്ങൾ എന്റെ വീട്ടിൽ പോയി ഒന്നു ഫ്രഷായി ഡ്രസ് മാറി വരാം ഇവന്മാരുടെ ഡ്രസ് എല്ലാം അവിടെയാണ്. ജിതിൻ അതു പറഞ്ഞപ്പോൾ ഞാൻ ശരി എന്നു പറഞ്ഞ്. അവർ പുറത്തിറങ്ങി കാറെടുത്ത് തിരിച്ചു.

രേവതിയെ അവിടെ ഒന്നും കാണുന്നില്ല റൂമിലായിരിക്കും ഞാൻ മനസ്സിലോർത്തു.

“പോയി കുളിച്ച് വാ” പപ്പ അതു പറഞ്ഞതും ഞാൻ ഇറങ്ങി വീടിനു താഴെ ഉള്ള പുഴക്കരയിലേക്ക് നടന്നു. ഒന്നും നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടി. ഒരു പാട് സന്തോഷമായിരുന്നു മനസ്സ് നിറയെ ഇന്നു മുതൽ അവളുമായൊത്ത് ജീവിക്കാം.

31 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    ബ്രോ കഥ വളരെ ഇഷ്ടമായി.ക്ലൈമാക്സ് sad ആകും എന്ന് കരുതി പക്ഷേ അത് കഥ വായിച്ചപ്പോ മറികിട്ടി.ബ്രോടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ കലിപെന്‍റെ കാന്താരി ആണ് ആ കഥ വായിച്ചു കരഞ്ഞിട്ടുണ്ട് really heart touching ???.

    By

    മാലാഖയെ പ്രണയിച്ചവൻ

  2. പിന്നേം വായിക്കുന്നു.. പിന്നേം കമെന്റ് ഇടുന്നു??

  3. Super!!!!

  4. കിടിലൻ. വളരെയധികം ഇഷ്ടപ്പെട്ടു.

  5. ❤️❤️❤️

  6. വിരഹ കാമുകൻ???

    നേരത്തെ വായിച്ചതാണെങ്കിലും വീണ്ടും ഒന്നുകൂടി വായിച്ചു

  7. നീ സ്നേഹതീരം2 തവണ അയച്ചല്ലേ.പെൻഡിങ് ലിസ്റ്റിൽ രണ്ടെണ്ണം കിടക്കുന്നുണ്ട്

    1. സഹോ ഇന്നലെ നെറ്റ് ഇഷ്യു ഉണ്ടായിരുന്നു ഞാൻ കരുതി കുട്ടേട്ടന് കിട്ടി കാണത്തില്ല എന്ന് അതു കൊണ്ടാ വീണ്ടും അയച്ചത് .???

  8. അപ്പുറത്തും വായിച്ചു.ഇവിടെയും വായിച്ചു??

    1. വളരെ നന്ദി കാർത്തികേയൻ സഹോ …

  9. അവിടെ വായിച്ചതാണ് എങ്കിലും ഒന്നുകൂടി വായിച്ചു ????

    1. നന്ദി സഹോ വീണ്ടും വായിച്ചതിനും താങ്കളുടെ കമന്റിനും????

  10. അടിപൊളി അടിപൊളി???

  11. ആദ്യമായാണ് വായിച്ചത്..
    കഥ തുടങ്ങിയ രീതി കണ്ടപ്പോ ഇതും ഒരു sad ending ആണെന്നാ കരുതിയെ.. പക്ഷേ സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു…

    തുടർ കഥകളുടെ ഭാകി തരണം….

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. മച്ചാനെ ആ കലിപ്പൻ്റെ കാന്താരി ടെ 2nd part എഴുതുമോ please

      1. പാപ്പൻ സഹോ വളരെ നന്ദിയുണ്ട് . താങ്കളുടെ ആവശ്യം ഞാൻ തള്ളി കളയില്ല പക്ഷെ ഇപ്പോൾ രണ്ട് കഥകൾ എഴുതുന്നതിന്റെ തിരക്കുണ്ട് അത് കഴിഞ്ഞിട്ട് നോക്കാം
        വളരെ നന്ദി സഹോ …..????

        1. ♥️♥️♥️♥️♥️???

  12. അടിപൊളി വിച്ചു,
    മുൻപ് വായിച്ചിരുന്നെങ്കിലും ഒന്നു കൂടെ വായിച്ചു. പ്രണയം എപ്പോഴും സന്തോഷകരമായി അവസാനിക്കുമ്പോഴേ ഒരു പൂർണത ഫീൽ ചെയ്യു.
    നന്നായി എഴുതി, ആശംസകൾ…

    1. വളരെ നന്ദിയുണ്ട് ജ്വാല വീണ്ടും ഒന്നു കൂടി വായിച്ചതിനും ഈ പ്രോൽസാഹനങ്ങൾക്കും ????

  13. Oru thavana vaayichu manasu niranjthanu. Orikal koodi vayichu nirvruthi adanju..???

    1. വളരെ നന്ദി hunter bro ഈ ഹൃദയം നിറഞ്ഞ പ്രോൽസാഹനങ്ങൾക്ക്????

Comments are closed.