?തേടി വന്ന പ്രണയം ? [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 298

“ഹലോ എന്താടാ ?”ഞാൻ തിരക്കി.”എടാ എനിക്ക് നിന്നെ അത്യാവശ്യമായി കാണണം നീ വേഗം പാർക്കിലേക്ക് വാ ഞാനവിടെ കാണും ”

ഇത്രയം പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. എന്തോ പ്രശ്നമുണ്ട് ഞാൻ മനസ്സിൽ വിജാരിച്ച് ബൈക്ക് പാർക്കിലേക്ക് വിട്ടു.

ഞാൻ വേഗം പാർക്കിലെത്തി ജിതിൻ എന്നെ കാത്ത് കാറിൽ ചാരി നിന്ന് എന്തോ അലോചിക്കുകയാണ്. അവൻ ഇപ്പോൾ ഒരു കമ്പനിയിൽ മാനേജരായി വർക്കു ചെയ്യുകയാണ്.

“എന്താടാ ! എന്താ പ്രശ്നം ?” ഞാൻ തിരക്കി.

“എടാ അത് . ” അവൻ ഒന്നു വിക്കി.

“എടാ ടെൻഷനടുപ്പിക്കാതെ ഒന്നു പറ . ”
ഞാൻ പറഞ്ഞു.

“എടാ രേവതി നാട്ടിലെത്തിയിട്ടുണ്ട് ” .

അവന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു കുളിർ കാറ്റായി വീണു. ഒരു പാട് നാളത്തെ നെഞ്ചിലെ തീ, അവന്റെ വാക്കുകൾ ഒരു മഴയായി ആ തീ അണച്ചു.

“എടാ! പക്ഷെ ഒരു കുഴപ്പമുണ്ട്. ”

“എന്താടാ ” അവന്റെ ആ വാക്കുകളിൽ ഒരു പേടി നിഴലിച്ചിരുന്നു.

“എടാ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നിശയിച്ചു. അടുത്ത ആഴ്ചയാണ് വിവാഹം”

ആ വാക്കുകൾ വീണ്ടും എന്റെ ഹൃദയം കീറി മുറിച്ചു.

“നീ …….നീ എങ്ങനാ ഇതറിഞ്ഞേ ” . ഞാൻ വിക്കി വിക്കി ചോദിച്ചു.

“എടാ അവളെന്നെ വിളിച്ചിരുന്നു. എവിടെന്നോ എന്റെ നമ്പറ് കിട്ടിയപ്പോ ആരും കാണാതെ വിളിച്ചതാ . നിന്നോട് ഇവിടെ വരാൻ പറയുന്നതിനു തൊട്ട് മുൻപ് .അവള് കരയുന്നുണ്ടായിരുന്നു. അവൾക്ക് ഈ കല്യാണം ഇഷ്ടമല്ല. നീ വിളിച്ചാൽ അവളിറങ്ങി വരാം എന്നു പറഞ്ഞു. അവളെ അവളുടെ വീട്ടുകാർ പൂട്ടി ഇട്ടിക്കുകയാണ്. പക്ഷെ അത് അത്ര പ്രാക്ടിക്കലല്ല. നല്ല ഏറ്റ ഗുണ്ടകളാണ് അവിടെ കാവല് നിൽക്കുന്നത് , ഞാൻ അന്വേഷിച്ചു. ”

ഞാൻ ഒരു നിമിഷം നിശ്ചലനായി.

“എടാ എന്തു ചെയ്യണം എന്തിനും ഞാനുണ്ട്. ” ജിതിൻ എനിക്ക് ശക്തി പകർന്നു .”

“എടാ ഞാൻ നിന്നെ വൈകിട്ട് വിളിക്കാം ” .

ഞാനതും പറഞ്ഞ് ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു. മനസ്സിൽ ഒരു വഴിയും തെളിയുന്നില്ല. മനസ്സ് കലങ്ങിമറഞ്ഞു കൊണ്ടിരുന്നു. പോലീസിന്റെ സഹായം തേടാമെന്നു വച്ചാൽ അവർ അവളുടെ അച്ഛന്റെ സൈഡാണ്. ഓരോന്നാലോചിച്ച് ബൈക്ക് വീടിന് പുറത്തു വച്ചു. പപ്പ പുറത്ത് നിന്ന് ചെടിക്ക് വെള്ളം നനയ്ക്കുകയാണ്.

“എന്താടാ മുഖം വാടി ഇരിക്കുന്നത് “പപ്പ എന്നോട് ചോദിച്ചു. എന്റെ മുഖം വാടിയാൽ ഉടൻ പപ്പയ്ക്ക് അത് മനസ്സിലാകും.

“ഒന്നുമില്ല ” ഞാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

“നിന്നെ കാണാൻ തുടങ്ങീട്ട് ഇരുപത്തെട്ട് വർഷമായി നിന്റെ മുഖം മാറിയാൽ ഈ പപ്പയ്ക്ക് മനസ്സിലാകും നീ കാര്യം പറ ”

“അത് പപ്പാ ” ഞാൻ ജിതിൻ പറഞ്ഞ കാര്യങ്ങൾ പപ്പയോട് പറഞ്ഞു.

പപ്പ എന്തോ ആലോചിച്ച് സിറ്റ് ഔട്ടിലെ ചാരു കസേരയിൽ ഇരുന്ന് ചിന്തിച്ചു.

” നീ അവളെ ഇന്നുതന്നെ വിളിച്ചോണ്ട് വരണം .അത് എങ്ങനെയെന്ന് എനിക്ക് അറിയണ്ട. നാളെ രജിസ്റ്റർ ഓഫീസിൽ വച്ച് നിന്റെ കല്യാണം ഞാൻ നടത്തിത്തരും ”

31 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    ബ്രോ കഥ വളരെ ഇഷ്ടമായി.ക്ലൈമാക്സ് sad ആകും എന്ന് കരുതി പക്ഷേ അത് കഥ വായിച്ചപ്പോ മറികിട്ടി.ബ്രോടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ കലിപെന്‍റെ കാന്താരി ആണ് ആ കഥ വായിച്ചു കരഞ്ഞിട്ടുണ്ട് really heart touching ???.

    By

    മാലാഖയെ പ്രണയിച്ചവൻ

  2. പിന്നേം വായിക്കുന്നു.. പിന്നേം കമെന്റ് ഇടുന്നു??

  3. Super!!!!

  4. കിടിലൻ. വളരെയധികം ഇഷ്ടപ്പെട്ടു.

  5. ❤️❤️❤️

  6. വിരഹ കാമുകൻ???

    നേരത്തെ വായിച്ചതാണെങ്കിലും വീണ്ടും ഒന്നുകൂടി വായിച്ചു

  7. നീ സ്നേഹതീരം2 തവണ അയച്ചല്ലേ.പെൻഡിങ് ലിസ്റ്റിൽ രണ്ടെണ്ണം കിടക്കുന്നുണ്ട്

    1. സഹോ ഇന്നലെ നെറ്റ് ഇഷ്യു ഉണ്ടായിരുന്നു ഞാൻ കരുതി കുട്ടേട്ടന് കിട്ടി കാണത്തില്ല എന്ന് അതു കൊണ്ടാ വീണ്ടും അയച്ചത് .???

  8. അപ്പുറത്തും വായിച്ചു.ഇവിടെയും വായിച്ചു??

    1. വളരെ നന്ദി കാർത്തികേയൻ സഹോ …

  9. അവിടെ വായിച്ചതാണ് എങ്കിലും ഒന്നുകൂടി വായിച്ചു ????

    1. നന്ദി സഹോ വീണ്ടും വായിച്ചതിനും താങ്കളുടെ കമന്റിനും????

  10. അടിപൊളി അടിപൊളി???

  11. ആദ്യമായാണ് വായിച്ചത്..
    കഥ തുടങ്ങിയ രീതി കണ്ടപ്പോ ഇതും ഒരു sad ending ആണെന്നാ കരുതിയെ.. പക്ഷേ സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു…

    തുടർ കഥകളുടെ ഭാകി തരണം….

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. മച്ചാനെ ആ കലിപ്പൻ്റെ കാന്താരി ടെ 2nd part എഴുതുമോ please

      1. പാപ്പൻ സഹോ വളരെ നന്ദിയുണ്ട് . താങ്കളുടെ ആവശ്യം ഞാൻ തള്ളി കളയില്ല പക്ഷെ ഇപ്പോൾ രണ്ട് കഥകൾ എഴുതുന്നതിന്റെ തിരക്കുണ്ട് അത് കഴിഞ്ഞിട്ട് നോക്കാം
        വളരെ നന്ദി സഹോ …..????

        1. ♥️♥️♥️♥️♥️???

  12. അടിപൊളി വിച്ചു,
    മുൻപ് വായിച്ചിരുന്നെങ്കിലും ഒന്നു കൂടെ വായിച്ചു. പ്രണയം എപ്പോഴും സന്തോഷകരമായി അവസാനിക്കുമ്പോഴേ ഒരു പൂർണത ഫീൽ ചെയ്യു.
    നന്നായി എഴുതി, ആശംസകൾ…

    1. വളരെ നന്ദിയുണ്ട് ജ്വാല വീണ്ടും ഒന്നു കൂടി വായിച്ചതിനും ഈ പ്രോൽസാഹനങ്ങൾക്കും ????

  13. Oru thavana vaayichu manasu niranjthanu. Orikal koodi vayichu nirvruthi adanju..???

    1. വളരെ നന്ദി hunter bro ഈ ഹൃദയം നിറഞ്ഞ പ്രോൽസാഹനങ്ങൾക്ക്????

Comments are closed.