?തേടി വന്ന പ്രണയം ? [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 298

പോകുമ്പോലെ ജിതിൻ പോകുകയാണ്. ഇവന് ഇതിൽ എക്സ്പീരിയൻസ് ഉണ്ടോ ഞാൻ മനസ്സിൽ വിജാരിച്ചു. വശങ്ങളിൽ നല്ല തടിയുള്ള ചെറുപ്പക്കാർ നിൽക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ നിൽക്കുന്നതിൽ നിന്നും ദൂരെയാണ് അവന്മാർ നിൽക്കുന്ന മിക്കതും മൊബൈൽ ഫോണിൽ നോക്കുവാണ്. ഇരുട്ടായതു കൊണ്ട് ഞങ്ങളെ കണ്ടില്ല. അവൻ പതിയെ പറഞ്ഞു

” നേരെ മുകളിലുള്ള മുറിയിൽ അവളുണ്ട് ”

“അതെങ്ങന നിനക്കറിയാം” ഞാൻ ഒരു സംശയഭാവത്തോടെ ചോദിച്ചു.

” അത് പിന്നെ പറയാം” അവൻ മറുപടി തന്നു .

ശബ്ദമുണ്ടാക്കാതെ അവൻ ബാഗ് തുറന്ന് ഒരു കയറുകൊണ്ടുള്ള കോണിയെടുത്തു നിവർത്തി .
അതിലെ ഒരു കയർ പതിയെ രണ്ടാം നിലയിലെ സിറ്റ്ഔട്ടിലെ ഒരു തുണിൽ ഇട്ട് കുരുക്കി. ഞാനിതെല്ലാം അന്തംവിട്ട് നോക്കുകയായിരുന്നു.

” ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറ് ”
അവൻ പറഞ്ഞു.

ഞാൻ പതിയെ മുകളിലേക്ക് കയർ കോണി വഴി കയറി രണ്ടാം നിലയിലെത്തി. ഞാൻ കയറിയതിനു പിന്നാലെ അവനും കയറി.

അവിടെ ഉള്ള ഒരു റൂമിന്റെ ജനലിലൂടെ നോക്കിയപ്പോൾ കരഞ്ഞ് തളർന്ന് തറയിലിരുന്നു കൊണ്ട് ബഡിൽ തലവച്ച് ഉറങ്ങുകയാണ് എന്റെ രേവതി. ഒരു നിമിഷം ഞാൻ നിശ്ചലനായി. വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ട എന്റെ പ്രണയിനി എന്റെ കൺമുന്നിൽ ,എന്റെ കണ്ണ് നിറഞ്ഞു.

“മാറിനില്ല് അവളെ നോക്കാൻ ഈ ഒരു ജന്മം മുഴുവൻ നിനക്ക് ഉണ്ട് ”

അതു പറഞ്ഞ് അവൻ എന്നെ തള്ളി മാറ്റി.
പതിയെ ബാഗ് തുറന്ന് ഒരു ഗ്ലാസ് കട്ടറും ഗ്ലാസ് ഒട്ടിച്ച് പടിക്കുന്ന ഒരു സ്റ്റാന്റും അവൻ കയ്യിലെടുത്തു. സ്റ്റാന്റ് ഗ്ലാസിൽ ഉറപ്പിച്ച് ജനൽ ചില്ല് അവൻ മുറിച്ചുമാറ്റി. അതിനു ശേഷം ഒരു ചെറിയ ലെയ്സർ കട്ടർ അവൻ ബാഗിൽ നിന്നും എടുത്ത് ജനലിന്റെ ഇരുമ്പഴികൾ മുറിച്ചു മാറ്റി. ഇതെല്ലാം ഞാനൊരു അൽഭുതത്തോടെ നോക്കി നിന്നു .

“നീ കയറി അവളെ വിളിച്ചിട്ട് വാ .. സമയമില്ല. ”

അവനതു പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് എത്തിയത്. ഞാൻ പതിയെ ജനലിലെ ഇരുമ്പഴികൾ മുറിച്ച സ്ഥലത്തു കൂടെ മുറിയുടെ ഉള്ളിൽ കയറി. പതിയെ ഞാൻ അവൾ തലവച്ചു കിടക്കുന്ന ബെഡിന് അരുകിൽ ഇരുന്ന് അവളുടെ തലമുടിയിൽ തഴുകി. എന്റെ സാമിഭ്യം അറിഞ്ഞെന്നവണ്ണം അവൾ തലകളുയർത്തി എന്നെ നോക്കി , എഴുന്നേറ്റ് പെട്ടെന്നവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.

“എനിക്കറിയാമായിരുന്നു അരുൺ എന്നെ കൊണ്ടുപോകാൻ വരുമെന്ന് ” .

ഞാൻ ആമുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ ഒരു ചൂട് മുത്തം സമ്മാനിച്ചു.

“എങ്ങനെ ഇവിടെ എത്തി ” . അവളുടെ ആ ചോദ്യത്തിന് ജനലിലേക്ക് ചൂണ്ടിയ എന്റെ കയ്യായിരുന്നു മറുപടി. അവൾ ജനലിലോട്ട് നോക്കിയപ്പോൾ ഞങ്ങളെ നോക്കി കൊണ്ട് ചിരിച്ചു കൊണ്ടിരുന്ന ജിതിനെ കണ്ട് അവളും ചിരിച്ചു.

 

“എടാ വേഗം വാ സമയമില്ല ”
ജിതിൻ നിന്ന് തിരക്കു കൂട്ടുകയാണ്.

ഞങ്ങൾ ജനല് വഴി പുറത്തിറങ്ങി. ആദ്യം ജിതിൻ കോണി വഴി താഴെ ഇറങ്ങി അതിന് ശേഷം രേവതിയും ഞാനും ഇറങ്ങി.

” ശബ്ദമുണ്ടക്കാതെ വാ” .ജിതിൻ പറഞ്ഞു …

“എടാ കോണി എടുക്കണ്ടേ ? ” ഞാൻ ജിതിനോട് ചോദിച്ചു.

31 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    ബ്രോ കഥ വളരെ ഇഷ്ടമായി.ക്ലൈമാക്സ് sad ആകും എന്ന് കരുതി പക്ഷേ അത് കഥ വായിച്ചപ്പോ മറികിട്ടി.ബ്രോടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ കലിപെന്‍റെ കാന്താരി ആണ് ആ കഥ വായിച്ചു കരഞ്ഞിട്ടുണ്ട് really heart touching ???.

    By

    മാലാഖയെ പ്രണയിച്ചവൻ

  2. പിന്നേം വായിക്കുന്നു.. പിന്നേം കമെന്റ് ഇടുന്നു??

  3. Super!!!!

  4. കിടിലൻ. വളരെയധികം ഇഷ്ടപ്പെട്ടു.

  5. ❤️❤️❤️

  6. വിരഹ കാമുകൻ???

    നേരത്തെ വായിച്ചതാണെങ്കിലും വീണ്ടും ഒന്നുകൂടി വായിച്ചു

  7. നീ സ്നേഹതീരം2 തവണ അയച്ചല്ലേ.പെൻഡിങ് ലിസ്റ്റിൽ രണ്ടെണ്ണം കിടക്കുന്നുണ്ട്

    1. സഹോ ഇന്നലെ നെറ്റ് ഇഷ്യു ഉണ്ടായിരുന്നു ഞാൻ കരുതി കുട്ടേട്ടന് കിട്ടി കാണത്തില്ല എന്ന് അതു കൊണ്ടാ വീണ്ടും അയച്ചത് .???

  8. അപ്പുറത്തും വായിച്ചു.ഇവിടെയും വായിച്ചു??

    1. വളരെ നന്ദി കാർത്തികേയൻ സഹോ …

  9. അവിടെ വായിച്ചതാണ് എങ്കിലും ഒന്നുകൂടി വായിച്ചു ????

    1. നന്ദി സഹോ വീണ്ടും വായിച്ചതിനും താങ്കളുടെ കമന്റിനും????

  10. അടിപൊളി അടിപൊളി???

  11. ആദ്യമായാണ് വായിച്ചത്..
    കഥ തുടങ്ങിയ രീതി കണ്ടപ്പോ ഇതും ഒരു sad ending ആണെന്നാ കരുതിയെ.. പക്ഷേ സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു…

    തുടർ കഥകളുടെ ഭാകി തരണം….

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. മച്ചാനെ ആ കലിപ്പൻ്റെ കാന്താരി ടെ 2nd part എഴുതുമോ please

      1. പാപ്പൻ സഹോ വളരെ നന്ദിയുണ്ട് . താങ്കളുടെ ആവശ്യം ഞാൻ തള്ളി കളയില്ല പക്ഷെ ഇപ്പോൾ രണ്ട് കഥകൾ എഴുതുന്നതിന്റെ തിരക്കുണ്ട് അത് കഴിഞ്ഞിട്ട് നോക്കാം
        വളരെ നന്ദി സഹോ …..????

        1. ♥️♥️♥️♥️♥️???

  12. അടിപൊളി വിച്ചു,
    മുൻപ് വായിച്ചിരുന്നെങ്കിലും ഒന്നു കൂടെ വായിച്ചു. പ്രണയം എപ്പോഴും സന്തോഷകരമായി അവസാനിക്കുമ്പോഴേ ഒരു പൂർണത ഫീൽ ചെയ്യു.
    നന്നായി എഴുതി, ആശംസകൾ…

    1. വളരെ നന്ദിയുണ്ട് ജ്വാല വീണ്ടും ഒന്നു കൂടി വായിച്ചതിനും ഈ പ്രോൽസാഹനങ്ങൾക്കും ????

  13. Oru thavana vaayichu manasu niranjthanu. Orikal koodi vayichu nirvruthi adanju..???

    1. വളരെ നന്ദി hunter bro ഈ ഹൃദയം നിറഞ്ഞ പ്രോൽസാഹനങ്ങൾക്ക്????

Comments are closed.