?തേടി വന്ന പ്രണയം ? [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 298

അത് എന്റെ പപ്പയുടെ ഉറച്ച വാക്കുകളായിരുന്നു.
എന്റെ പപ്പയെ ഇങ്ങനെ വീറും വാശിയോടും കണ്ടിട്ട് പതിനഞ്ച് വർഷമായി. പട്ടാളക്കാരനായിരുന്നു എന്റെ പപ്പ അവിടെ വച്ച് അപകടം പറ്റി ഇഷ്ടപ്പെട്ട ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന എന്റെ പപ്പയുടെ സ്വഭാവം മുഴുവൻ മാറിയിരുന്നു . മൊത്തത്തിൽ ഒരു നിരാശ .പിന്നെ എന്റെ പഠനത്തിനു വേണ്ടി കൂലിപ്പണി സ്വീകരിച്ചു.

എന്നാൽ എന്റെ പപ്പ ഇന്ന് പഴയ സ്വരത്തിൽ എന്നോട് സംസാരിച്ചു. ആ വീറും വാശിയും തിരിച്ചു വന്നിരിക്കുന്നു. ആ വാക്കുകൾ എന്നിൽ പുതിയ ഒരു എനർജി സൃഷ്ടിച്ചു.

ഞാൻ ഉടനെ ഫോണെടുത്ത് ജിബിനെ വിളിച്ചു.

“എടാ ഇന്നവളെ വിളിച്ചിറക്കണം ” ഞാൻ പറഞ്ഞു.

” നീ വൈകിട്ട് ആറ് മണിയാകുമ്പോൾ വീട്ടിലേക്ക് വാ എന്നിട്ട് സംസാരിക്കാം .”

ഇത്രയും പറഞ്ഞ് ജിബിൻ ഫോൺ കട്ടു ചെയ്തു.

ഞാൻ വൈകുന്നേരമാകാൻ കാത്തു നിന്നു. ആറ് മണിയായപ്പോൾ ജിബിന്റെ വീട്ടിലെത്തി അവൻ വാടകയ്ക്കാണ് താമസിക്കുന്നത് ഒറ്റയ്ക്കാണ്. ജോലിക്ക് പോയി വരാൻ എളുപ്പത്തിനാണ് വാടകവീടെടുത്തത് ,എനിക്ക് അവിടെ
പൂർണ്ണ സ്വാതന്ത്ര്യമാണ്.
ഡോർ തുറന്ന് അകത്തു കയറിയ ഞൻ ഞ്ഞെട്ടി.
എന്റെ കോളേജിലെ ജിബിൻ ഉൾപ്പെടെ അഞ്ച് ചങ്കന്മാരും അവിടെ ഉണ്ടായിരുന്നു. എല്ലാവരും എന്നെ വന്ന് കെട്ടിപ്പിടിച്ചു. ഞാൻ ആകെ ഹാപ്പി മുഢായി എല്ലാവരെയും ഒത്തു കണ്ടത് കോളേജ്
ലാസ്റ്റ് ഡേ ആയിരുന്നു.

” അപ്പോൾ ഇന്ന് നമ്മൾ രേവതിയെ പൊക്കുന്നു ” ഹരിയാണ് അത് പറഞ്ഞത്.

“പക്ഷെ അത് അത്ര എളുപ്പമല്ല. “അനീഷ് പറഞ്ഞു.

” അവളുടെ വീട്ടിനു ചുറ്റും ഗുണ്ടകളാണ് കാവൽ നിൽക്കുന്നത്. പിന്നെ എന്തെങ്കിലും പ്രശ്നമായാൽ ഇവിടുത്തെ S I യും അവരുടെ പക്ഷമാണ്. “ജിതിൻ പറഞ്ഞു.

” വിളിച്ചിറക്കൽ പ്രാക്ടിക്കലല്ല മതിലുചാട്ടം അതാണ് ബെസ്റ്റ് ” .

വിനു അത് പറഞ്ഞപ്പോൾ എനിക്ക് ഇതിൽ റോളില്ലേ എന്നാലോചിച്ച് വാപൊളിച്ച് നിൽക്കുകയാണ്.

“ഇവന്മാർക്ക് ഇത്രക്ക് വിവരം വച്ചോ?”

അറിയതെ ആണെങ്കിലും എന്റെ വായിൽ നിന്ന് അത് വീണു. അവിടെ പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരിയാണ്.

“എടാ നിന്റെ വിഷമം വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കണ്ടതാണ്. അന്ന് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റീല. അവൾ ആ കത്തിൽ എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് എഴുതിയില്ലായിരുന്നുവെങ്കിൽ നി അന്നേ പോയി ചത്തേന അത് ഞങ്ങൾക്ക് അറിയാം .”

വിഷ്ണു അത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ വാക്കുകൾ സത്യമാണെന്ന് എനിക്ക് മനസ്സിലായി.എന്റെ കണ്ണുകൾ നിറഞ്ഞു.

അങ്ങനെ പ്ലാനിംഗ് ആരംഭിച്ചു. എനിക്കതിൽ റോളില്ലായിരുന്നു. അവന്മാർ പറയുന്നതു പോലെ ചെയ്യണം ,ഞാൻ ഒരു പാവയെ പോലെ കേട്ടിരുന്നു.

അങ്ങനെ സമയം നിശ്ചയിച്ചു രാത്രി 12 മണി. എല്ലാവരും നല്ല ഉറക്കത്തിലായിരിക്കുന്ന സമയം.
രണ്ടു കാറുകളിലായി യാത്ര തിരിച്ചു.അവളുടെ വീടിനുമുൻപള്ള ഒരു കൊച്ച് മൈതാനത്തിൽ കാറുകൾ ഒതുക്കി നടന്ന് അവളുടെ വീടിന്റെ പുറകു വശത്തുള്ള മതിലിനു പുറത്തു വന്നു. ഞാനും ജിതിനും മതില് ചാടും ബാക്കി ഉള്ളവർ പുറത്ത് , എന്തെങ്കിലും പ്രശ്നമായാൽ അവൻമാർ വരും അതാണ് പ്ലാൻ. ജിതിന്റെ കയ്യിൽ ഒരു ബാഗുണ്ട്.
ഇവൻ എന്താ പഠിക്കാൻ പോകുവാണോ ഞാൻ കരുതി. നമ്മൾ രണ്ടു പേരും പതിയെ മതിൽ ചാടി മതിലിന് പൊക്കം കുറവാണ്. എനിക്ക് മുൻപേ പൂച്ച

31 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    ബ്രോ കഥ വളരെ ഇഷ്ടമായി.ക്ലൈമാക്സ് sad ആകും എന്ന് കരുതി പക്ഷേ അത് കഥ വായിച്ചപ്പോ മറികിട്ടി.ബ്രോടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ കലിപെന്‍റെ കാന്താരി ആണ് ആ കഥ വായിച്ചു കരഞ്ഞിട്ടുണ്ട് really heart touching ???.

    By

    മാലാഖയെ പ്രണയിച്ചവൻ

  2. പിന്നേം വായിക്കുന്നു.. പിന്നേം കമെന്റ് ഇടുന്നു??

  3. Super!!!!

  4. കിടിലൻ. വളരെയധികം ഇഷ്ടപ്പെട്ടു.

  5. ❤️❤️❤️

  6. വിരഹ കാമുകൻ???

    നേരത്തെ വായിച്ചതാണെങ്കിലും വീണ്ടും ഒന്നുകൂടി വായിച്ചു

  7. നീ സ്നേഹതീരം2 തവണ അയച്ചല്ലേ.പെൻഡിങ് ലിസ്റ്റിൽ രണ്ടെണ്ണം കിടക്കുന്നുണ്ട്

    1. സഹോ ഇന്നലെ നെറ്റ് ഇഷ്യു ഉണ്ടായിരുന്നു ഞാൻ കരുതി കുട്ടേട്ടന് കിട്ടി കാണത്തില്ല എന്ന് അതു കൊണ്ടാ വീണ്ടും അയച്ചത് .???

  8. അപ്പുറത്തും വായിച്ചു.ഇവിടെയും വായിച്ചു??

    1. വളരെ നന്ദി കാർത്തികേയൻ സഹോ …

  9. അവിടെ വായിച്ചതാണ് എങ്കിലും ഒന്നുകൂടി വായിച്ചു ????

    1. നന്ദി സഹോ വീണ്ടും വായിച്ചതിനും താങ്കളുടെ കമന്റിനും????

  10. അടിപൊളി അടിപൊളി???

  11. ആദ്യമായാണ് വായിച്ചത്..
    കഥ തുടങ്ങിയ രീതി കണ്ടപ്പോ ഇതും ഒരു sad ending ആണെന്നാ കരുതിയെ.. പക്ഷേ സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു…

    തുടർ കഥകളുടെ ഭാകി തരണം….

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. മച്ചാനെ ആ കലിപ്പൻ്റെ കാന്താരി ടെ 2nd part എഴുതുമോ please

      1. പാപ്പൻ സഹോ വളരെ നന്ദിയുണ്ട് . താങ്കളുടെ ആവശ്യം ഞാൻ തള്ളി കളയില്ല പക്ഷെ ഇപ്പോൾ രണ്ട് കഥകൾ എഴുതുന്നതിന്റെ തിരക്കുണ്ട് അത് കഴിഞ്ഞിട്ട് നോക്കാം
        വളരെ നന്ദി സഹോ …..????

        1. ♥️♥️♥️♥️♥️???

  12. അടിപൊളി വിച്ചു,
    മുൻപ് വായിച്ചിരുന്നെങ്കിലും ഒന്നു കൂടെ വായിച്ചു. പ്രണയം എപ്പോഴും സന്തോഷകരമായി അവസാനിക്കുമ്പോഴേ ഒരു പൂർണത ഫീൽ ചെയ്യു.
    നന്നായി എഴുതി, ആശംസകൾ…

    1. വളരെ നന്ദിയുണ്ട് ജ്വാല വീണ്ടും ഒന്നു കൂടി വായിച്ചതിനും ഈ പ്രോൽസാഹനങ്ങൾക്കും ????

  13. Oru thavana vaayichu manasu niranjthanu. Orikal koodi vayichu nirvruthi adanju..???

    1. വളരെ നന്ദി hunter bro ഈ ഹൃദയം നിറഞ്ഞ പ്രോൽസാഹനങ്ങൾക്ക്????

Comments are closed.